പ്രേക്ഷക ശ്രദ്ധ നേടി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ ടീം ചിത്രം പൂവൻ..! വീഡിയോ സോങ്ങ് കാണാം..

മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ നടൻ ആന്റണി വർഗീസിനെ കേന്ദ്ര കഥാപാത്രമാക്കി വിനീത് വാസുദേവൻ സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് പൂവൻ. വിനീത് വാസുദേവൻ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയത് സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിലെ ക്യാമ്പസ് വില്ലനായ അജിത് മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വിനീത് വാസുദേവൻ ആണ്. സൂപ്പര്‍ ശരണ്യ, അജഗജാന്തരം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ട നടൻ വരുൺ ധാരയാണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചത്. പൂവനിലെ പുതിയ വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ചന്തക്കാരി ചന്തക്കാരി എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. നടൻ വിനീത് ശ്രീനിവാസനാണ് ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത്. സുഹൈല്‍ കോയ ആണ് ഈ ഗാനത്തിന് വരികള്‍ രചിച്ചത്. ഗരുഢ ഗമന ഋഷഭ വാഹന, ഒരു മൊട്ടൈയ കഥൈ,‌ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ മിഥുന്‍ മുകുന്ദനാണ്‌ ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിനു ശേഷം സ്റ്റക്ക് കൗവ്‌സ്‌ പ്രൊഡക്ഷൻസും ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് പൂവൻ.

ഈ അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഷോർട് ഫിലിമുകളിൽ ഒന്നായിരുന്നു അനുരാഗ്‌ എഞ്ചിനീയറിംഗ്‌ വർക്ക്സ്‌. ഈ ചിത്രത്തിന്റെ സംവിധായകൻ വിനീത് വാസുദേവൻ ആ ഹ്രസ്വ ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ആൾ കൂടിയാണ് . അനുരാഗ്‌ എഞ്ചിനീയറിംഗ്‌ വർക്ക്സിൽ വേഷമിട്ട അഖില ഭാർഗ്ഗവനും പൂവനിൽ അഭിനയിക്കുന്നുണ്ട്. താരത്തെയും ഈ വീഡിയോ ഗാനത്തിൽ കാണാൻ സാധിക്കും. ഹാസ്യത്തിനും പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൽ ആൻറണി വർഗീസിനെ കൂടാതെ സംവിധായകൻ വിനീത് വാസുദേവൻ, മണിയന്‍ പിള്ള രാജു, വരുണ്‍ ധാര, വിനീത് വിശ്വം, സജിന്‍ ചെറുകയില്‍, അനിഷ്മ, റിങ്കു, സംവിധായകനും നിർമ്മാതാവുമായ ഗിരീഷ്‌ എഡി , ആനീസ് എബ്രഹാം , സുനിൽ മേലേപ്പുറം എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സജിത്ത് പുരുഷൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ആകാശ് ജോസഫ് വര്‍ഗീസ് ആണ്. ഇപ്പോൾ വന്നിരിക്കുന്ന ഗാനത്തിൽ നമ്മുക്ക് കാണാൻ സാധിക്കുന്നത് വീട്ടിൽ കൊണ്ടുവരുന്ന ഒരു കോഴിക്കുഞ്ഞ്, പതിയെ ആ വീട്ടിലുള്ളവരുടെ പ്രീയപ്പെട്ടതായി മാറുന്നതും, ശേഷം ലക്ഷണമൊത്തൊരു പൂവൻ കോഴിയായി ആ കുഞ്ഞ് വളർന്ന വരുന്നതുമായ ദൃശ്യങ്ങളാണ്.

Post a Comment

Previous Post Next Post