പ്രേക്ഷക ശ്രദ്ധ ദസ് കാ ധമ്കി വീഡിയോ സോങ്ങ്..! ഫുൾ വീഡിയോ കാണാം..

ഫെബ്രുവരി 17 ആഗോളതലത്തിൽ പ്രദർശനത്തിന് ഒരുങ്ങുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ദസ് കാ ധമ്കി. തെലുങ്ക് താരം വിശ്വക് സെൻ നായകനായി എത്തുന്ന ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. അൽമോസ്റ് പാടിപോയിൻധേ പില്ല എന്ന വരികളുടെ ആരംഭിക്കുന്ന വീഡിയോ ഗാനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഈ ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ഇറങ്ങിയപ്പോൾ തന്നെ അത് തരംഗമായി മാറിയിരുന്നു. സരിഗമ തെലുങ്കു യൂട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. മിനിറ്റുകൾ കൊണ്ട് നിരവധി കാഴ്ചക്കാരെയാണ് ഈ വീഡിയോ ഗാനം സ്വന്തമാക്കിയത്.

നാലു മിനിറ്റോളം ദൈർഘ്യമുള്ള ഈ വീഡിയോ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് നടൻ വിശ്വക് സെന്നും നടി നിവേദ പെതുരാജുമാണ്. ഇരുവരും കാഴ്ച വയ്ക്കുന്ന അതിഗംഭീര ഡാൻസ് പെർഫോമൻസ് തന്നെയാണ് ഈ വീഡിയോയുടെ ഹൈലൈറ്റ് ആയി മാറുന്നത്. മിനി ഫ്രോക്കുകൾ ധരിച്ചിരുന്ന നായികയും ഏറെ ശ്രദ്ധ നേടുന്നുണ്ട്. ലിയോൺ ജെയിംസ് ഈണം നൽകുന്ന ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയത് പൂർണ്ണചാരി ആണ് . ലിയോൺ ജെയിംസ് , ആദിത്യ ആർ കെ എന്നിവർ ചേർന്നാണ് ഈ കിടിലൻ ഗാനം ആലപിച്ചിരിക്കുന്നത്. യാഷ് മാസ്റ്ററാണ് ഡാൻസ് കൊറിയോഗ്രാഫർ .

വിശ്വക് സെൻ , നിവേദ പെതുരാജ് എന്നിവരെ കൂടാതെ ഈ ചിത്രത്തിൽ റാവു രമേശ്, തരുൺ ഭാസ്കർ , ഷൗര്യ ഖരേ, രതി ഹുൽജി, അക്ഷര ഗൗഡ് , അജയ്, ആദി, മഹേഷ്, രോഹിണി, പൃഥ്വിരാജ്, കടമ്പരി കിരൺ , രജനി, അമിത് ശർമ, സൂര്യ കുമാർ , മുരളി ഗൗഡ് എന്നിവരും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. നടൻ വിശ്വക് സെൻ തന്നെയാണ് ചിത്രത്തിൻറെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. കഥ രചിച്ചത് പ്രസന്നകുമാർ ആണ്. വൻമയി ക്രിയേഷൻസ്, വിശ്വക് സെൻ സിനിമാസ് എന്നിവ ചേർന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കരാട്ടെ രാജുവാണ്. ദിനേശ് കെ ബാബുവാണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ളത്. എഡിറ്റിംഗ് നിർവഹിച്ചത് അൻവർ അലിയാണ്. ടോഡോർ ലസറോവ് ജുജി, വെങ്കട് , രാമകൃഷ്ണ എന്നിവരാണ് ഈ ചിത്രത്തിൻറെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്.

Post a Comment

Previous Post Next Post