കടുവക്ക് പിന്നാലെ പൃഥ്വിരാജ് - ഷാജി കൈലാസ് ആക്ഷൻ ചിത്രം കാപ്പ..! ട്രൈലർ കാണാം..

പൃഥ്വിരാജ് – ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഈ വർഷം പുറത്തിറങ്ങി സൂപ്പർ ഹിറ്റായി മാറിയ ചിത്രമായിരുന്നു കടുവ . ഇപ്പോഴിതാ പൃഥ്വിരാജ് – ഷാജി കൈലാസ് കൂട്ടുകെട്ടിൽ മറ്റൊരു ചിത്രം കൂടി പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയായി ; കാപ്പ എന്ന പുതിയ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 22ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ് കാപ്പ. ഈ സിനിമയിലെ നായികയായി വേഷമിടുന്നത് ദേശീയ അവാർഡ് ജേതാവ് നടി അപർണ ബാലമുരളിയാണ്. കൂടാതെ ആസിഫ് അലി , അന്ന ബെൻ , ദിലീഷ് പോത്തൻ, ജഗദീഷ് , നന്ദു എന്നിവരും ഈ ചിത്രത്തിന്റെ പ്രധാന താരനിരയിൽ അണി നിരക്കുന്നുണ്ട്.

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലറാണ് ഇടം നേടുന്നത്. ഈ ചിത്രം പറയുന്ന കഥ തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടാ സംഘങ്ങളെ കുറിച്ചും അവർക്കിടയിലെ ഗുണ്ട പകയെ കുറിച്ചുമാണ് . തീപാറും ആക്ഷൻ രംഗങ്ങൾ തന്നെയാണ് ഈ ചിത്രത്തിൻറെ ട്രെയിലറിന്റെ ഹൈലൈറ്റ്. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ട്രെയിലർ വീഡിയോ 44 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് നേടിയത്.. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രൈലർ വീഡിയോ . നടൻ പൃഥ്വിരാജ് കോട്ടമധു എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ശംഖുമുഖി എന്ന ജി. ആർ ഇന്ദുഗോപൻ ഒരുക്കിയ തന്റെ നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത് . അദ്ദേഹം തന്നെയാണ് കാപ്പയുടെ രചയിതാവും. തിയറ്റർ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ , സരിഗമ ഇൻഡ്യ ലിമിറ്റഡ് എന്നീ പ്രൊഡക്ഷൻ കമ്പനികൾ ഒരുക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് , ദിലീഷ് നായർ എന്നിവരാണ്. ചിത്രത്തിന്റെ സംഗീത സംവിധായകൻ ഡോൺ വിൻസെന്റ് ആണ്. ചിത്രത്തിന് വേണ്ടി ജോമോൻ ടി ജോൺ ആണ് ക്യാമറ ചലിപ്പിച്ചത്. ഷമീർ മുഹമ്മദ് ആണ് എഡിറ്റിംഗ് നിർവഹിച്ചത് .

Post a Comment

Previous Post Next Post