വീണ്ടും വിജയുടെ മാസ്..! വരിസ് പുത്തൻ വീഡിയോ സോങ്ങ് കാണാം..

തമിഴകത്തിന്റെ ശ്രദ്ധേയ താരം ദളപതി വിജയ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വരിസ്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്. ഇപ്പോഴിതാ പ്രേക്ഷകർക്കായി ഈ ചിത്രത്തിലെ ഒരു തീപ്പൊരി ഗാനത്തിന്റെ ലെറിക്കൽ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ചിത്രത്തിലെ ആദ്യം റിലീസ് ചെയ്ത രെഞ്ജിതമേ രെഞ്ജിതമേ എന്ന ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.

ടി സീരീസ് യൂടൂബ് ചാനലിലൂടെ ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത് തീ ദളപതി എന്ന ഗാനത്തിന്റെ ലെറിക്കൽ വീഡിയോയാണ് . എഴുപത്തിമൂന്ന് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഈ ലെറിക്കൽ വീഡിയോ ഗാനം സ്വന്തമാക്കിയത്. വിവേക് വരികൾ രചിച്ച തീ ദളപതി ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് തമൻ എസ് ആണ്. നടൻ സിലമ്പരസനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിജയുടെ ചിത്രത്തിലെ സ്റ്റിൽസുമായി എത്തിയ ഈ ലെറിക്കൽ വീഡിയോ ഗാനത്തിൽ നടൻ സിലമ്പരസനേയും കാണാൻ സാധിക്കും.

തെന്നിന്ത്യൻ താരസുന്ദരി നടി രശ്‌മിക മന്ദാനയാണ് ഈ ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത് . ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത ക്രിഷ്, യോഗി ബാബു, സംയുക്ത ഷൺമുഖനാഥൻ , നന്ദിനി റായ്, ഗണേഷ് വെങ്കടരാമൻ, ശ്രീമാൻ , വി ടി ഗണേശൻ , ജോൺ വിജയ്, ഭരത് റെഡ്ഢി , സഞ്ജന തുടങ്ങിയവരും പ്രധാന സഹ കഥാപാത്രങ്ങളായി ചിത്രത്തിൽ വേഷമിടുന്നുണ്ട്.

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദില്‍ രാജുവും ശിരീഷും ചേർന്നാണ്. പൊങ്കൽ റിലീസായി ഈ വരുന്ന ജനുവരിയിൽ ആണ് വാരിസ് പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവ തയ്യാറാക്കിയത് സംവിധായകൻ വംശി പൈഡിപ്പള്ളിയും ഹരി, അഹിഷോർ സോളമൻ എന്നിവരും ചേർന്നാണ്. കാർത്തിക് പളനിയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ കെ എൽ ആണ്. വിജയ് രാജേന്ദ്രന്‍ എന്ന ഒരു ആപ്പ് ഡെവലപ്പര്‍ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ ദളപതി അവതരിപ്പിക്കുന്നത് എന്ന റിപ്പോർട്ടുകൾ ഇതിനോടകം പുറത്തു വന്നിരുന്നു.

Post a Comment

Previous Post Next Post