തിയേറ്ററിൽ വൻ ഹിറ്റായി അൽഫോൺസ് പുത്രൻ ചിത്രം ഗോൾഡ്..! വീഡിയോ സോങ്ങ് കാണാം..

ഏഴ് വർഷങ്ങൾക്ക് ശേഷം മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ അൽഫോൺസ് പുത്രന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന പുത്തൻ മലയാള ചിത്രമാണ് ഗോൾഡ് . 2015 ൽ പുറത്തിറങ്ങിയ പ്രേമത്തിന് ശേഷം അദ്ദേഹം ഒരുക്കുന്ന ഗോൾഡിൽ യുവതാരം പൃഥ്വിരാജ് സുകുമാരനാണ് നായകനായി എത്തുന്നത്. ഈ കോമഡി ത്രില്ലർ ചിത്രം ഇന്നു മുതൽ തിയറ്ററുകളിൽ പ്രദർശനം തുടങ്ങിയിരിക്കുകയാണ്. ഈ ചിത്രത്തിലെ നായികയായി വേഷമിടുന്നത് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ്. ഒരേ സമയം മലയാളത്തിലും തമിഴിലും ഗോൾഡ് ഒരുക്കുന്നുണ്ട്. ഗോൾഡ് എന്ന ചിത്രം നിലവിൽ പ്രീ റിലീസ് ബിസിനസിലൂടെ സ്വന്തമാക്കിയിരിക്കുന്നത് 50 കോടിയിലധികം രൂപയാണ്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും ഉയർന്ന് പ്രീ റിലീസാണ് ഈ ചിത്രം .

ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നത് ഈ ചിത്രത്തിലെ തന്നെ തന്നെ എന്ന വരികളോടെ തുടങ്ങുന്ന ഒരു ഡാൻസ് നമ്പർ വീഡിയോ സോങ്ങാണ് . ശബരീഷ് വർമ്മയാണ് ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയത്. രാജേഷ് മുരുഗേശൻ സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അദ്ദേഹവും വിജയ് യേശുദാസും ചേർന്നാണ്. ഈ ഗാനരംഗത്തിൽ പൃഥ്വിരാജിനൊപ്പം നടി ദീപ്തി സതിയാണ് അഭിനയിച്ചിരിക്കുന്നത് . ഈ വീഡിയോയുടെ ഹൈലൈറ്റ് ആയി മാറുന്നത് ഇരുവരുടേയും കിടിലൻ ഡാൻസ് പെർഫോമൻസ് തന്നെയാണ് . ഗാനത്തിന്റെ മേക്കിംങ് രംഗങ്ങൾ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് മാജിക് ഫ്രെയിംസ് മ്യൂസിക്കിന്റെ യൂടൂബ് ചാനലിലൂടെ ഈ ഗാനം റിലീസ് ചെയ്തത്.

സംവിധായകൻ അൽഫോൺസ് പുത്രനാണ് ഈ ചിത്രത്തിന്റെ രചയിതാവ്. എഡിറ്റിംഗ് , സ്റ്റണ്ട് കൊറിയോഗ്രഫി എന്നിവ കൈകാര്യം ചെയ്തിരിക്കുന്നതും അദ്ദേഹം തന്നെയാണ്. സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻ , മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിലാണ് റിലീസ് ചെയ്തത്. ആനന്ദ് സി ചന്ദ്രൻ , വിശ്വജിത്ത് ഒടുക്കത്തിൽ എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തത്.

പൃഥ്വിരാജ് , നയൻതാര , ദീപ്തി സതി എന്നിവരോടൊപ്പം ഈ ചിത്രത്തിൽ സഹ കഥാപാത്രങ്ങളായി ചെമ്പൻ വിനോദ്, അജ്മൽ അമീർ , ശബരീഷ് വർമ്മ, വിനയ് ഫോർട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ , ബാബുരാജ്, ലാലു അലക്സ് , ജഗദീഷ് , സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ഷമ്മി തിലകൻ , അബു സലിം, ശാന്തി കൃഷ്ണ, ജാഫർ ഇടുക്കി, സുധീഷ് , ഇടവേള ബാബു, പ്രേം കുമാർ , തെസ്നിഖാൻ തുടങ്ങിയവരും വേഷമിടുന്നു.

Post a Comment

Previous Post Next Post