പ്രേക്ഷക ശ്രദ്ധ നേടി ദസ് കാ ധമ്കിലെ കിടിലൻ വീഡിയോ സോങ്ങ് കാണാം..

തെലുങ്ക് താരം വിശ്വക് സെൻ സംവിധാനം ചെയ്ത് അദ്ദേഹം തന്നെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ദസ് കാ ധമ്കി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം വൈറലായി മാറുകയാണ്. ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് ചിത്രത്തിലെ അൽമോസ്റ് പാടിപോയിൻധേ പില്ല എന്ന വരികളോടെ ആരംഭിക്കുന്ന ഗാനമാണ് . അതി മനോഹരമായ ദൃശ്യങ്ങൾ കൊണ്ടും കൂടാതെ അഭിനേതാക്കളുടെ മികച്ച നൃത്ത ചുവടുകൾ കൊണ്ടുമാണ് ഈ ഗാനം ശ്രദ്ധ നേടുന്നത്. അമിതാബ് വർമ വരികൾ രചിച്ച ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ലിയോൺ ജെയിംസ് ആണ് . ഈ ഗാനം പാടിയിരിക്കുന്നത് നകാശ് അസീസ്, ലിയോൺ ജെയിംസ് എന്നിവർ ചേർന്നാണ് . നായികയുടെ ഗ്ലാമർ പ്രദർശനവും ഈ ഗാനത്തിന്റെ ഹൈലൈറ്റായി മാറുന്നുണ്ട്. നടി നിവേദ പേതുരാജ് ആണ് ഈ ചിത്രത്തിൽ വിശ്വക് സെന്നിന്റെ നായികയായി എത്തുന്നത് . ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചത് വാൻമയ ക്രിയേഷൻസും വിശ്വക് സെൻ സിനിമാസും ചേർന്നാണ്. ദസ് കാ ധമ്കി റിലീസ് ചെയ്യുന്നത് അടുത്ത വർഷം ഫെബ്രുവരിയിലാണ്.

വിശ്വക് സെൻ യുവ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയെടുത്തത് അദ്ദേഹത്തിന്റെ മുൻ ചിത്രമായ ‘ഫലക് നുമ ദാസി ‘ലൂടെയാണ്. ഈ ചിത്രത്തിന്റെ നിർമ്മാതാവ് കരാട്ടേ രാജു ആണ് . സംവിധായകനും നടനുമായ വിശ്വക് സെൻ തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയത് . വിശ്വക് സെൻ ഈ ചിത്രത്തിൽ ഒരു മാസ്സ് ആക്ഷൻ കഥാപാത്രമായി സ്റ്റൈലിഷ് ലുക്കിലാണ് വേഷമിടുന്നത്. ഈ ചിത്രത്തിലെ സംഭാഷണങ്ങൾ ഒരുക്കിയിട്ടുള്ളത് പ്രസന്നകുമാറാണ്. ബിംബിസാര ആക്ഷൻ കോറിയോഗ്രാഫറായ രാമകൃഷ്ണ മാസ്റ്റർ, വെങ്കട് മാസ്റ്റർ, ബൾഗേറിയൻ ഫൈറ്റ് മാസ്റ്ററായ ടൊഡോർ ലാസ റോവ് – ജുജി, ഹരിഹര മല്ലു എന്നിവരാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഒരു മികച്ച ആക്ഷൻ രംഗങ്ങൾ തന്നെ ഈ ചിത്രത്തിൽ പ്രതീക്ഷിക്കാം. ദിനേഷ് കെ ബാബു ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ . അൻവർ അലി ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്. തെലുങ്കിന് പുറമേ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ദസ് കാ ധമ്കി പ്രദർശനത്തിന് എത്തും. റാവു രമേഷ്, ഹൈപ്പർ ആദി, രോഹിണി, പൃഥിരാജ് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ അണിനിരക്കുന്നു.

Post a Comment

Previous Post Next Post