മമ്മുട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന എജെൻ്റ്..! മേക്കിംഗ് വീഡിയോ കാണാം..

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രമായിരുന്നു യാത്ര .  ഈ തെലുങ്ക് ചിത്രത്തിന് ശേഷം അദ്ദേഹം വേഷമിടുന്ന മറ്റൊരു തെലുങ്ക് ചിത്രമാണ് ഏജന്റ്. ചിത്രത്തിലെ ഒരു നിർണായക കഥാപാത്രമായ മിലിട്ടറി ഓഫീസറെ അവതരിപ്പിച്ചു കൊണ്ടാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്. ഏജന്റിലെ നായകനായി വേഷമിടുന്നത് തെലുങ്ക് യുവതാരം അഖിൽ അക്കിനേനി ആണ് . ഏജൻറ് എന്ന ഈ തെലുങ്ക് ചിത്രം ഒരുക്കിയിട്ടുള്ളത് ഹോളിവുഡ് ഫിലിം സീരിസായ ജേസൺ ബോണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്.  സംക്രാന്തി റിലീസായി പ്രദർശനത്തിന് എത്താൻ തയ്യാറെടുത്തിരുന്ന ഈ ചിത്രം ചില സാമ്പത്തിക പ്രശ്നനങ്ങളിൽ കുരുങ്ങുകയും തുടർന്ന് ഇതിന്റെ ഷൂട്ടിംഗ് തീരാൻ വൈകുകയും ചെയ്തു. അതോടെ ചിത്രത്തിൻറെ റിലീസ് തീയതിയും നീണ്ടു പോയി. ഇതിനോടകം പുറത്തിറങ്ങിയ ഏജന്റിന്റെ  പോസ്റ്ററുകൾ, ടീസർ എന്നിവ എല്ലാം തന്നെ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ഇതിനെല്ലാം പുറമേ ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒരു മേക്കിങ് വീഡിയോ കൂടി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത് ചിത്രത്തിലെ നടൻ അഖിൽ അക്കിനേനിയുടെ ഒരു കിടിലൻ ആക്ഷൻ സീനിന്റെ മേക്കിങ് വീഡിയോയാണ് . ഈ വീഡിയോയ്ക്ക് ഒപ്പം  ഈ വർഷം സമ്മർ റിലീസായി ഈ ചിത്രം എത്തുമെന്നും അവർ അറിയിച്ചിട്ടുണ്ട്.


സുരേന്ദര്‍ റെഡ്ഡി ആണ് ഈ ചിത്രത്തിൻറെ സംവിധായകൻ. നവാഗതയായ സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായികയായി വേഷമിടുന്നത്. ഏജന്റിന്റെ രചന നിർവഹിച്ചിട്ടുള്ളത് സംവിധായകൻ സുരേന്ദർ തന്നെയാണ്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഹിപ്പോപ്പ് തമിഴൻ ആണ്. രാകുല്‍ ഹെരിയൻ  ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്. ഈ ചിത്രത്തിൽ ആക്ഷന്‍ രംഗങ്ങള്‍ക്ക് ആണ് ഏറെ പ്രാധാന്യം അതിനാൽ തന്നെ ഈ ചിത്രത്തിനായി  അഖിൽ അക്കിനേനി വമ്പൻ മേക്കോവറാണ് നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലായാണ് പ്രധാനമായും ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് നടന്നത്.  എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാതാവ് രാമബ്രഹ്മം സുങ്കരയാണ്.   ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് മഹാദേവ് എന്നാണ്.

Post a Comment

Previous Post Next Post