മാളികപ്പുറം വിജയം മമ്മുട്ടിയോടൊപ്പം ആഘോഷിച് ഉണ്ണിമുകന്ദൻ.. വീഡിയോ കാണാം..

 ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രം ആക്കി 2022 അവസാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് മാളികപ്പുറം . ഈ ചിത്രം ഇപ്പോൾ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ്. പുതുവർഷത്തിൽ വൻ ഹിറ്റ് സമ്മാനിച്ചിരിക്കുകയാണ് നടൻ ഉണ്ണിമുകുന്ദൻ . നവാഗത സംവിധായകനായ വിഷ്ണു ശശി ശങ്കർ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രേക്ഷകഹൃദയങ്ങളെ തൃപ്തിപ്പെടുത്താൻ ഉണ്ണി മുകുന്ദൻ എന്ന താരത്തിനും താരത്തിന്റെ കൂട്ടാളികൾക്കും സാധിച്ചു. മനസ്സിനെ തൃപ്തിപ്പെടുത്തുക മാത്രമല്ല കണ്ണുകളെ ഈറനണിയിപ്പിക്കുവാനും ഈ ചിത്രത്തിന് സാധിച്ചു എന്നതാണ് സത്യം. മാളികപ്പുറം റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോഴേക്കും ഈ ചിത്രത്തിൻറെ വിജയം ആഘോഷിക്കുകയാണ് മാളികപ്പുറം ടീം. ചിത്രത്തിൻറെ ആഘോഷ പരിപാടിയിൽ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കൊപ്പം അതിഥിയായി മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മൂട്ടിയും എത്തിയിരുന്നു. 


ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് രണ്ട് ബാലതാരങ്ങളാണ്. ദേവനന്ദയും ശ്രീപഥും . ഈ കൊച്ചു താരങ്ങൾക്കൊപ്പം മമ്മൂട്ടിയും കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കുചേർന്നു. ഈ ആഘോഷ പ്രകടനങ്ങളുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വളരെ ആക്ടീവായി തമാശകൾ പറഞ്ഞ് നിൽക്കുന്ന മമ്മൂട്ടിയെയും അദ്ദേഹത്തിന് മുന്നിൽ അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെ പോലെ നിൽക്കുന്ന നടൻ ഉണ്ണി മുകുന്ദനെയും ഈ വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും. 


ഈ ആഘോഷവേളയിൽ ഉണ്ണി മുകുന്ദൻ പറഞ്ഞത് ഇപ്രകാരമാണ് " എനിക്ക് ഇത് വലിയൊരു ദിവസമാണ് , മറ്റൊന്നും കൊണ്ടല്ല, മാളികപ്പുറം എന്ന ചിത്രം എൻറെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ഒരുപാട് നന്ദിയുണ്ട് ആന്റോ ചേട്ടാ , എല്ലാവർക്കും ഒരുപാട് നന്ദി , മമ്മൂക്കയോട് പ്രത്യേകിച്ച് . മലയാളി സമൂഹത്തിന് മാളികപ്പുറം എന്താണ് എന്ന് പറഞ്ഞുകൊടുത്തത് മമ്മൂക്കയാണ്. ആ ഐശ്വര്യം മുന്നോട്ടുള്ള കാര്യങ്ങളിൽ എൻറെ കൂടെ ഉണ്ടായി. 2023 എന്ന പുതുവർഷത്തിലെ ആദ്യ ഹിറ്റായി ഈ ചിത്രം മാറി ; ഇത്രയും പറഞ്ഞു കൊണ്ട് മമ്മൂക്കയുടെ കാല് തൊട്ട് നന്ദി അറിയിക്കുകയും ചെയ്തു നടൻ ഉണ്ണി മുകുന്ദൻ .


ഈ വിജയാഘോഷത്തിൽ ചിത്രത്തിൻറെ തെലുങ്ക് , തമിഴ് പതിപ്പുകൾ കൂടി പ്രദർശനത്തിനെത്താൻ ഒരുങ്ങുകയാണ്. ജനുവരി 6 മുതലാകും ഈ പതിപ്പുകൾ പ്രേക്ഷകരിലേക്കെത്തുന്നത്. എട്ടു വയസ്സുകാരിയായ കല്യാണി എന്ന കഥാപാത്രത്തിന്റെയും അവളുടെ സൂപ്പർ ഹീറോ ആയി മാറുന്ന അയ്യപ്പൻറെയും കഥയാണ് മാളികപ്പുറം എന്ന ചിത്രം പറയുന്നത്.

Post a Comment

Previous Post Next Post