ഈ അടുത്ത കാലത്ത് ഇത്ര നല്ല പടം കണ്ടാട്ടിലാ എന്ന് സിദ്ധിഖ്..! കൂറ പടമെന്ന് സുരാജ് വെഞ്ഞാറമ്മൂട്..! എന്നാലും ൻ്റെളിയാ പ്രോമോ വീഡിയോ കാണാം..

 

2022ൽ പുറത്തിറങ്ങിയ ഒരു മോഹൻലാൽ ചിത്രം ആയിരുന്നു ആറാട്ട് . ഉണ്ണികൃഷ്ണൻ ബി ആയിരുന്നു ഈ ചിത്രത്തിൻറെ സംവിധാനം നിർവഹിച്ചത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ ഈ സിനിമയ്ക്ക് ലഭിച്ചത് ഒരുപാട് നെഗറ്റീവ് റിവ്യൂസ് ആയിരുന്നു . പക്ഷേ ആ സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ട് ഒരു വ്യക്തി കേരളത്തിൽ ഉടനീളം ഹിറ്റായി മാറിയിരുന്നു. സന്തോഷ് വർക്കി എന്ന ആറാട്ട് അണ്ണൻ ആണ് സിനിമയുടെ തിയേറ്റർ റെസ്പോൺസിലൂടെ വൈറലായ ആ താരം .


ആറാട്ട് എന്ന ചിത്രത്തിനെ കുറിച്ച് മികച്ച പ്രതികരണം നൽകിയ സന്തോഷ് പിന്നീട് ആറാട്ട് അണ്ണൻ എന്ന പേരിൽ മലയാളികൾ വിശേഷിപ്പിക്കാൻ തുടങ്ങി. അതോടെ ഇയാൾ കൂടുതൽ അഭിമുഖങ്ങളിൽ പങ്കെടുക്കുകയും ഒരു വൈറൽ താരമായി മാറുകയും ചെയ്തു. പിന്നീട് ആ വർഷം പുറത്തിറങ്ങിയ ഒട്ടുമിക്ക സിനിമകളുടെയും തിയറ്റർ റെസ്പോൺസിൽ സന്തോഷ് വർക്കിയെ കാണാൻ കഴിഞ്ഞു. ആദ്യ ഷോ കഴിയുമ്പോൾ തന്നെ അഭിപ്രായം പറയുന്ന ഒരാളായി ആറാട്ട് അണ്ണൻ മാറുകയും ചെയ്തു. പിന്നീട് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത് റിപ്പോർട്ടർ തന്നോട് അഭിപ്രായം ചോദിച്ചില്ലെങ്കിൽ പോലും ക്യാമറയ്ക്ക് മുന്നിലേക്ക് ഇടിച്ചുകയറി വന്ന് തന്റെ മറുപടി പറയുന്നത് ശീലമാക്കി ഇയാൾ.  പോകെ പോകെ  സന്തോഷിനെ കണ്ട് മലയാളി പ്രേക്ഷകർക്ക് ബോറടിച്ചു തുടങ്ങിയിരുന്നു.


പലർക്കും ഇയാൾ ഈ കാട്ടിക്കൂട്ടുന്നത് മനപൂർവം പ്രശസ്തി നേടാൻ വേണ്ടി ചെയ്യുന്നത് പോലെ എന്ന് തോന്നി തുടങ്ങി. തിയേറ്റർ റെസ്പോൺസിൽ മാത്രമല്ല ട്രോളുകളിലും ആറാട്ട് അണ്ണൻ തന്നെ ആയിരുന്നു കഴിഞ്ഞ വർഷം മുന്നിട്ട് നിന്നത്.  അക്കാര്യത്തിൽ പുതുവർഷത്തിലും  വന്നിട്ടില്ല. റിലീസിന് തയ്യാറെടുക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെ പുത്തൻ ചിത്രമാണ്  ‘എന്നാലും ന്റെളിയാ’ . ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചു പറ്റുന്നത് ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി റിലീസ് ചെയ്ത ഒരു വീഡിയോയാണ്. ഈ പ്രൊമോ ചെയ്തിരിക്കുന്നത് സുരാജ്, നടൻ സിദ്ധിഖ് എന്നിവർ ചേർന്ന് സിനിമ കണ്ടിട്ട് ഇറങ്ങി വന്ന് അഭിപ്രായം പറയുന്ന രീതിയിലാണ് .


ഇത്ര നല്ല സിനിമ ഈ അടുത്ത കാലത്ത് കണ്ടിട്ടില്ലെന്ന് സിദ്ധിഖ് പറയുമ്പോൾ സൂരാജ് പിറകിലൂടെ വന്ന് കൂറ പടമെന്ന് പറയുന്നുണ്ട്. സിദ്ധിഖ് വീണ്ടും ഫാമിലി എൻജോയ് ചെയ്യുമെന്ന് പറയുമ്പോൾ ,  കറങ്ങി തിരിഞ്ഞ് വന്ന് സുരാജ് വീണ്ടും പറയുന്നുണ്ട് ആരുടെ ഫാമിലി എന്ന്. അപ്പോള് സിദ്ധിഖ്, ഇത് ഹേറ്റ് ക്യാമ്പയിനാണെന്ന്  മറുപടിയും കൊടുക്കും. മിക്കവരും വീഡിയോയുടെ താഴെ കമന്റ് നൽകിയത് തന്നെ ഇത് ആറാട്ട് അണ്ണൻ ഇട്ടുള്ള കൊട്ടാണല്ലോ എന്നാണ്.   എന്നാലും ന്റെളിയാ റിലീസ് ചെയ്യുന്നത് ജനുവരി ആറിനാണ്. ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത് ഗായത്രി അരുണാണ് .

Post a Comment

Previous Post Next Post