സാമന്ത ശകുന്തളയായി എത്തുന്ന ശാകുന്തളം.. മനോഹര വീഡിയോ സോങ്ങ് കാണാം..

തെന്നിന്ത്യൻ താര റാണി നടി സാമന്ത നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ശാകുന്തളം. പാൻ ഇന്ത്യൻ ചിത്രമായാണ്  ശാകുന്തളം ഒരുങ്ങുന്നത്.  ഈ ചിത്രത്തിന്റെ ട്രൈലെർ ഇതിനോടകം റിലീസ് ചെയ്യുകയും വളരെ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടിയെടുക്കുകയും ചെയ്തിരുന്നു. ട്രെയിലർ വീഡിയോ വൈറലായി മാറിയ എങ്കിലും ഇതിലെ വി എഫ് എക്സിന്റെ കാര്യത്തിൽ കുറച്ചു വിമർശനങ്ങളും ചിത്രം നേരിടേണ്ടതായി വന്നു. മഹാഭാരതം എന്ന ഭാരതത്തിന്റെ ഇതിഹാസമായ കാവ്യത്തിലെ, ‘അഭിജ്ഞാന ശാകുന്തളം’ എന്ന ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ കൃതിയെ ആസ്പദമാക്കിയാണ്  ശാകുന്തളം ഒരുക്കിയിട്ടുള്ളത്.  ഫെബ്രുവരി 17 ന് ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ട്രെയിലർ വീഡിയോയ്ക്ക് ശേഷം ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ഗാനം കൂടി അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. തെലുങ്ക് കൂടാതെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങി ഭാഷകളിൽ കൂടി ഈ ചിത്രം റിലീസ് ചെയ്യുന്നുണ്ട്.  മലയാളം പതിപ്പിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചത് കൈലാസ് ഋഷിയാണ്.

മല്ലികേ മല്ലികേ എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. മണി ശർമ ഈണം നൽകിയിട്ടുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത് രമ്യ ബെഹാരയാണ്. സാമന്തയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ശകുന്തളയെ അവതരിപ്പിക്കാൻ . ദുഷ്യന്തനായി അഭിനയിച്ചിരിക്കുന്നത് സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ ദേവ് മോഹനാണ്. ഇവരെ കൂടാതെ  അനസൂയ എന്ന കഥാപാത്രമായി നടി അദിതി ബാലനും ദുർവാസാവ് മഹർഷിയായി മോഹൻ ബാബുവും ഈ ചിത്രത്തിൽ വേഷമിടുന്നു. സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരും ഈ ചിത്രത്തിൻറെ താരനിരയിൽ അണിനിരക്കുന്നുണ്ട്. ത്രീഡിയിലും പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് ശേഖർ വി ജോസഫ് ആണ്. പ്രവീൺ പുഡിയാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. ഗുണശേഖർ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം നീലിമ ഗുണ ആണ് നിർമ്മിച്ചിരിക്കുന്നത്. ഗുണാ ടീംവർക്സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങിയിട്ടുള്ളത് .

Post a Comment

Previous Post Next Post