തെന്നിന്ത്യൻ താര റാണി നടി രശ്മിക മന്ദാനയും തമിഴകത്തിന്റെ ദളപതി വിജയും ഒന്നിക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് വരിസ് . ഈ ചിത്രത്തിലെ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം ട്രെൻഡിങ് ആയി മാറിയിരുന്നു. അതിനാൽ തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ജനുവരിയിൽ പൊങ്കൽ പ്രദർശനത്തിനായി എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. സൺ ടിവി യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടും മുൻപേ 50 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഈ ട്രെയിലർ വീഡിയോ സ്വന്തമാക്കിയത്.
വിജയ് എന്ന താരത്തിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ കൊണ്ടും മാസ്സ് ഡയലോഗുകൾ കൊണ്ടും സമ്പന്നമാണ് രണ്ടര മിനിറ്റ് ആയിരിക്കുമുള്ള ഈ ട്രെയിലർ വീഡിയോ. ചിത്രത്തിൽ നടൻ ശരത് കുമാറും പ്രകാശ് രാജും വിജയിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ ചെയ്യുന്നുണ്ട്. ശരത്കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മൂന്നു മക്കളിൽ മൂന്നാമന്റെ വേഷമാണ് വിജയ് അവതരിപ്പിക്കുന്നത്. പ്രകാശ് രാജ് ഒരു നെഗറ്റീവ് റോളാണ് ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത് എന്നാണ് ഈ വീഡിയോയിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത് . ദളപതിയുടെ ഒരു കിടിലൻ മാസ്സ് ചിത്രമാകും വരിസ് പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകർ.
ഈ ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ റിലീസിന് ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് രാജു , ശ്രീരിഷ് എന്നിവരാണ് . ശ്രീ ഹർഷിദ് റെഡ്ഡി, ശ്രീ ഹർഷിത എന്നിവർ ചിത്രത്തിൻറെ സഹത് നിർമ്മാതാക്കളാണ്. സംവിധായകനൊപ്പം ഹരി, അഹിഷോർ സോളമൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ളത് . വിവേകാണ് സംഭാഷണങ്ങളും ലിറിക്സും തയ്യാറാക്കിയിരിക്കുന്നത്. കാർത്തിക് പളനി ചായഗ്രഹണം നിർവഹിച്ച ചിത്രത്തിൻറെ എഡിറ്റർ പ്രവീൺ ആണ് . ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യമുള്ള ഈ ചിത്രത്തിലെ സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സ് റാം ലക്ഷ്മൺ, പീറ്റർ ഹെയിൻ, ദിലീപ് സുബ്ബരയൻ എന്നിവരാണ്.

Tags:
varisu trailer