വിജയിയുടെ ക്ലാസിക്കൽ ഡൻസിൽ ശ്രദ്ധ നേടി വാരിസിലെ പുതിയ വീഡിയോ സോങ്ങ് കാണാം..

ഇപ്പോഴും തിയറ്ററുകളിൽ മികച്ച വിജയം നേടി പ്രദർശനം തുടരുന്ന ചിത്രമാണ് തമിഴകത്തിന്റെ ദളപതി വിജയ് നായകനായി എത്തിയ വാരിസ്. ഫാമിലി എന്റെർറ്റൈനെർ പാറ്റേണിൽ അണിയിച്ചൊരുക്കിയ ഈ ചിത്രം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് നേടിയത് എങ്കിലും ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഈ ചിത്രത്തിന് സാധിച്ചു. ചിത്രത്തിലെ ഗാനങ്ങൾക്ക് പ്രത്യേക പ്രേക്ഷക ശ്രദ്ധയും നേടിയെടുക്കാൻ സാധിച്ചിരുന്നു. ഇപ്പോഴിതാ വമ്പൻ ഹിറ്റായി മാറിയ ഈ ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ജിമിക്കി പൊണ്ണ് എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ദളപതി വിജയ്- രശ്‌മിക മന്ദാന ജോഡിയുടെ കിടിലൻ നൃത്ത ചുവടുകൾ തന്നെയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ് ആയി മാറിയിട്ടുള്ളത്. ഈ ഗാനത്തിൽ നടി രശ്മികയുടെ അതീവ ഗ്ലാമർ പ്രദർശനവും ശ്രദ്ധ നേടുന്നുണ്ട്. ഏതായാലും തിയറ്ററുകളിൽ പ്രേക്ഷകരെ ഇളക്കിമറിച്ച ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലായി മാറുകയാണ്. 
ജിമിക്കി പൊണ്ണിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് എസ് തമൻ ആണ്. വിവേക് വരികൾ ഒരുക്കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ, ജോണിത ഗാന്ധി എന്നിവരാണ്. 292 കോടി രൂപയാണ് ബോക്സ് ഓഫീസിൽ ഇതിനോടകം വാരിസ് നേടിയത് . 135 കോടി രൂപ തമിഴ്നാട് നിന്നും കളക്ഷൻ നേടിയ ഈ ചിത്രം പതിനാലര കോടി രൂപ കർണാടകയിൽ നിന്നും പതിമൂന്നര കോടി രൂപ കേരളത്തിൽ നിന്നും സ്വന്തമാക്കി. 26 കോടിക്ക് മുകളിലാണ് ആന്ധ്രാ/ തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്ന് വാരിസ് നേടിയത്. വിദേശത്ത് നിന്ന് 88 കോടിയും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് പതിനാലര കോടിയും ഗ്രോസ് നേടാൻ ചിത്രത്തിന് സാധിച്ചു. വംശിയുടെ സംവിധാന മികവിൽ ഒരുങ്ങിയ ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ചത് ദിൽ രാജുവാണ്. വിജയ്, രശ്മിക മന്ദാന എന്നീ കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ പ്രകാശ് രാജ്, ശരത് കുമാർ, യോഗി ബാബു, ശ്യാം, ശ്രീകാന്ത്, ജയസുധ എന്നിവരും ഈ ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചു. തമിഴ് കൂടാതെ വാരിസിന്റെ തെലുങ്ക് പതിപ്പും റിലീസ് ചെയ്തിരുന്നു.

Post a Comment

Previous Post Next Post