സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ് ആയി മാറുന്നത് സര സര പാമ്പ എന്നെ തമിഴ് വീഡിയോ ഗാനമാണ്. നിവൃതി വൈബ്സ് തമിഴ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം പുറത്തിറങ്ങിയത്. രണ്ടാഴ്ച മുന്നേ റിലീസ് ചെയ്ത ഈ വീഡിയോ ഗാനം ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. നാലു മിനിറ്റിൽ അധികം ദൈർഘ്യമുള്ള ഈ വീഡിയോ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് മാനസ് , വിഷ്ണുപ്രിയ എന്നീ താരങ്ങളാണ്. ഇരുവരുടെയും കിടിലൻ നൃത്ത ചുവടുകൾ ഗാനത്തിന്റെ ഹൈലൈറ്റ് ആയി മാറുന്നുണ്ട്.
പുഷ്പ എന്ന ചിത്രത്തിലെ സാമി സാമി എന്ന ഗാനത്തിന്റെ തമിഴ് പതിപ്പ് ആലപിച്ച് മലയാളി പ്രേക്ഷകർക്ക് കൂടി സുപരിചിതയായി മാറിയ ഗായിക രാജലക്ഷ്മിയാണ് ഈ ഗാനവും ആരംഭിച്ചിട്ടുള്ളത്. താരത്തെ കൂടാതെ സകേത് കൊമണ്ടുറി , സ്പൂർത്തി ജിതേന്ദർ എന്നിവരും ഈ ഗാനം ആലപിച്ചിട്ടുണ്ട്. വിവേക ആണ് ഗാനത്തിന്റെ വരികൾ രചിച്ചിട്ടുള്ളത്. മദീൻ എസ് കെ ആണ് ഗാനരചയിതാവ്. ജേക്കർ മാസ്റ്റർ ആണ് ഈ കിടിലൻ ഡാൻസ് നമ്പർ ഗാനത്തിന്റെ കൊറിയോഗ്രാഫർ . ഛായാഗ്രഹണം നിർവഹിച്ചത് സായി ശ്രീറാം ആണ് . ജ്യോതി കെ ആണ് പ്രൊഡ്യൂസർ . ആർട്ട് ഡയറക്ടർ രാംകുമാറും പ്രൊഡക്ഷൻ കൺട്രോളർ രവീന്ദർ ബെക്കാം എന്നിവരുമാണ്. രാജലക്ഷ്മിയുടെ ഗാനാലപനത്തിനേയും താരങ്ങളുടെ അതിഗംഭീര നൃത്ത ചുവടുകളെയും പ്രശംസിച്ചുകൊണ്ട് ആരാധകർ നിരവധി കമന്റുകളാണ് നൽകിയിട്ടുള്ളത്.