തെലുങ്കിൽ ഐറ്റം ഡാൻസുമായി മലയാളികളുടെ റബ്ബേക്ക. ഇത്ര പ്രതീക്ഷിച്ചിരുന്നില്ല എന്ന് ആരാധകർ

മലയാള സിനിമാ നടിയാണ് റെബ മോണിക്ക ജോൺ.വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലൂടെയായിരുന്നു താരം സിനിമയിലേക്ക് കടന്നു വന്നത്. എന്നാൽ ഇപ്പോൾ  തെലുങ്ക്  നമ്പറിന് ചുവടു വച്ച് വൈറലായി മാറിയിരിക്കുകയാണ് താരം. മാഡ് സ്ക്വയർ എന്ന തെലുങ്കു ചിത്രത്തിലാണ് റെബയുടെ  അസാധ്യ മെയ്‍വഴക്കത്തോടെ ചടുലനൃത്തം ചെയ്ത് പ്രേക്ഷകരുടെ കയ്യടി നേടുന്നത് . കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഗാനം ട്രെൻഡിങ് ചാർട്ടിലും ഉൾപ്പെട്ടിട്ടുണ്ട് . 
കല്യാൺ ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭീംസ് സസിർലയോ ഈണം പകർന്ന ഗാനത്തിലാണ് റബ്ബേക്കയുടെ ഡാൻസ്. തെലുങ്കിലെ ഈ ഫാസ്റ്റ് നമ്പറിന്റെ പ്രധാന ആകർഷണം റെബയുടെ ചുവടുകൾ തന്നെയാണ്. റെബ ഇത്ര നന്നായി നൃത്തം ചെയ്യുമായിരുന്നോ എന്നാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം. പാട്ടിന്റെ റീലുകളെല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലാണ്. 
ജേക്കബിന്റെ സ്വർഗരാജ്യത്തിൽ നിവിൻ പോളിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച റെബ മോണിക്ക ജോൺ എണ്ണത്തിൽ വളരെ കുറച്ച് ചിത്രത്തിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. തമിഴിൽ ജാരുഗണ്ടി ആയിരുന്നു താരത്തിന്റ അരങ്ങേറ്റ ചിത്രം. വിജയ് ചിത്രം ബിഗിലിലെ അനിത എന്ന റെബയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപെട്ടിരുന്നു.

Post a Comment

Previous Post Next Post