ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഷാനിൽ മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് പോക്കറ്റ് എസ്ക്വയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന അവിയൽ എന്ന ചിത്രത്തിന്റെ ട്രൈലെർ ആണ് . നേരത്തെ തന്നെ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ടീസർ, ഇതിലെ ഒരു ഗാനം എന്നിവ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഈ ചിത്രത്തിൽ ജോജു ജോര്‍ജ്ജ്, അനശ്വര രാജൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇവരെ കൂടാതെ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നത്.
കേതകി നാരായണൻ, സിനിൽ സൈനുദ്ദീൻ, അഞ്ജലി നായര്‍, ആത്മീയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ . സുജിത്ത് സുരേന്ദ്രൻ ആണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകരായ സുദീപ് എളമൺ, ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് റഹ്മാൻ മുഹമ്മദ് അലി, ലിജോ പോൾ എന്നിവർ ചേർന്നാണ് .
ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് ശങ്കർ ശർമയാണ്. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ശങ്കർ ശർമ്മ, ശരത് എന്നിവർ ചേർന്നാണ് . ഏപ്രിൽ ഏഴിന് റിലീസ് ചെയ്യാൻ ഒരുക്കിയിരിക്കുന്ന ഈ ചിത്രം പ്രണയത്തിനു പ്രാധാന്യം നൽകിയാണ് തയ്യാറാകിയിട്ടുള്ളത്. ഇനി വരാനുള്ള ജോജു ജോർജ് ചിത്രങ്ങളാണ് തുറമുഖം, പീസ്, ഒറ്റക്കൊമ്പൻ, സോളമന്റെ തേനീച്ചകൾ എന്നിവ അനശ്വര രാജന്റെ സൂപ്പർ ഹിറ്റായ സൂപ്പർ ശരണ്യക്ക് ശേഷം പുറത്തിറങ്ങുന്ന ചിത്രമാണ് അവിയൽ. ഇത് കൂടാതെ അനശ്വരയുടേതായി റിലീസ് ചെയ്യാനുള്ള ചിത്രങ്ങളാണ് റാങ്കി, മൈക്ക് എന്നിവ . ജോജു ജോർജ് പ്രധാന വേഷത്തിൽ എത്തിയ ഏറ്റവും പുതിയ ചിത്രമായ പട ഇന്ന് പ്രദർശനത്തിന് എത്തുകയാണ്.
https://youtu.be/D67bpCgzqdo?si=wA-ogAt_YCXSNo7Z
https://youtu.be/i2oeV99uE_Y?si=vR_oRmhMgyu8Tod5
The anticipation surrounding the latest Malayalam film, "Vayassethrayayi Muppathi", has reached a crescendo with the…
Kanguva - Sizzle Teaser Movie Credits The highly anticipated movie, "Kanguva," is set to sizzle…