സായ് പല്ലവി മലയാളത്തിൽ വളരെ കുറവ് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. എന്നാൽ അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്നെ ഗംഭീര പ്രകടനം കാഴ്ചവച്ച് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സായ് പല്ലവി . തെലുങ്കിലും തമിഴിലും സജീവ താരമായി മാറിയിരിക്കുകയാണ് താരം ഇപ്പോൾ .താരം ഏറ്റവും ഒടുവിൽ ബിഗ്സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത് ‘ശ്യാം സിംഹ റോയ്’ എന്ന ചിത്രത്തിൽ നാനിയുടെ നായികയായാണ് . ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത് 2021 ഡിസംബർ 24 നായിരുന്നു . ചിത്രത്തിലെ നായിക സായ് പല്ലവിയും നായകനായ നാനിയുടെയും അഭിനയ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടി.
ഈ ചിത്രത്തിൽ സായി അവതരിപ്പിച്ചിരിക്കുന്നത് റോസി എന്ന കഥാപാത്രത്തെയാണ്. ഈ ചിത്രത്തിലെ പ്രണവലയ’ എന്ന ഗാനവും ഗാന രംഗത്തിലെ സായ് പല്ലവിയുടെ ഗംഭീര നൃത്ത പ്രകടനവും ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറി. ‘ ഈ ഗാനത്തിൽ സായ് പല്ലവി അവതരിപ്പിച്ച മികച്ച ഡാൻസ് പ്രകടനം വളരെ പ്രശംസാർഹമായിരുന്നു. ഈ ഗാനത്തിൽ ഒരു മുഴുനീള ക്ലാസിക്കൽ നൃത്ത പ്രകടനമാണ് സായി പല്ലവി കാഴ്ച്ച വച്ചത്. താരത്തിന്റെ മനോഹര ഭാവങ്ങളും ക്ലാസിക്കൽ നൃത്തചുവടുകളും പ്രേക്ഷക ഹൃദയം കീഴടക്കി എന്ന് തന്നെ പറയണം.
ഈ ഗാനത്തിലെ താരത്തിന്റെ ക്ലാസിക്കൽ വേഷവിധാനവും ആരാധക ശ്രദ്ധ നേടി.
ഈ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ സായി തന്നെയാണ് പങ്കുവച്ചത്. സായി പല്ലവി, ഈ ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഒരു സംഘം നർത്തകർക്കൊപ്പം നൃത്തച്ചുവടുകൾ റിഹേഴ്സൽ ചെയ്യുന്നത് ഈ വീഡിയോയിൽ നമുക്ക് കാണാം. താരം പങ്കുവച്ച വീഡിയോയ്ക്കൊപ്പം ഒരു ക്യാപ്ഷനും നൽകിയിരുന്നു. “ ഏറ്റവും മികച്ച നർത്തകർക്കൊപ്പം എനിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞു, നന്ദി എന്നായിരുന്നു താരം രേഖപെടുത്തിയത്. ഈ വീഡിയോ മുപ്പത് ലക്ഷത്തിലധികം ആളുകൾ ഇതിനോടകം കണ്ടു കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയത്.
ഒരു ചിത്രത്തിന് വേണ്ടി ഇത്രയും സങ്കീർണ്ണമായ ഒരു നൃത്തരൂപം പഠിക്കാനുള്ള താരത്തിന്റെ മനസ്സിനെയും ഒപ്പം സായി പല്ലവിയുടെ ഗംഭീര പ്രകടനത്തേയും അഭിനന്ദിച്ചത്. ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത് . ഒരു പീരിയഡ് ഡ്രാമ വിഭാഗത്തിൽപെട്ട ചിത്രമാണ് ശ്യാം സിംഘ റോയ് . കേന്ദ്ര കഥാപാത്രങ്ങളായ നാനിയേയും സായ് പല്ലവിയേയും കൂടാതെ മഡോണ സെബാസ്റ്റ്യൻ, കൃതി ഷെട്ടി, രാഹുൽ രവീന്ദ്രൻ തുടങ്ങിയവരും ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. രാഹുൽ സംകൃത്യൻ ആണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
https://youtu.be/D67bpCgzqdo?si=wA-ogAt_YCXSNo7Z
https://youtu.be/i2oeV99uE_Y?si=vR_oRmhMgyu8Tod5
The anticipation surrounding the latest Malayalam film, "Vayassethrayayi Muppathi", has reached a crescendo with the…
Kanguva - Sizzle Teaser Movie Credits The highly anticipated movie, "Kanguva," is set to sizzle…