'അമ്പാജിപ്പേട്ട മാര്യേജ് ബാൻഡ്' എന്ന തെലുങ്ക് ചിത്രത്തിലെ ഒരു രംഗം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടതിന് പിന്നാലെ ആ അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ശരണ്യ പ്രദീപ്. ചിത്രത്തിലെ നഗ്നരംഗത്തിൽ അഭിനയിക്കാൻ ആദ്യം തനിക്ക് ഭയവും മടിയുമുണ്ടായിരുന്നെന്നും, ഭർത്താവ് പ്രദീപ് മങ്കുവാണ് ധൈര്യം നൽകിയതെന്നും ശരണ്യ പറഞ്ഞു.
സിനിമയിലെ നിർണായക രംഗമായതിനാൽ അത് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് സംവിധായകൻ അറിയിച്ചപ്പോഴാണ് ശരണ്യ ആശങ്കപ്പെട്ടത്. ഇതിന് മുമ്പ് ഇത്തരംൊരു രംഗത്തിൽ അഭിനയിച്ചിട്ടില്ലാത്തതിനാൽ സ്വാഭാവികമായും പേടി തോന്നിയെന്നും താരം പറയുന്നു.
എന്നാൽ ഭർത്താവ് പ്രദീപ് മങ്കു ശരണ്യയ്ക്ക് പൂർണ പിന്തുണ നൽകി. സിനിമയ്ക്ക് വേണ്ടിയാണ് ചെയ്യുന്നതെന്നും, മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ഭയക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞതായി ശരണ്യ വ്യക്തമാക്കി. ആ വാക്കുകളാണ് രംഗം ചെയ്യാനുള്ള ആത്മവിശ്വാസം നൽകിയതെന്നും താരം പറഞ്ഞു.
രംഗം ചിത്രീകരിക്കുമ്പോൾ സെറ്റിൽ ആവശ്യമായ ആളുകളെ മാത്രമാണ് നിർത്തിയിരുന്നതെന്നും ശരണ്യ പറഞ്ഞു. സംവിധായകൻ, ക്യാമറാമാൻ, അസോസിയേറ്റ് ഡയറക്ടർ, കോസ്റ്റ്യൂം ഡിസൈനർ എന്നിവരടക്കം വളരെ കുറച്ച് പേർ മാത്രമാണ് മുറിയിലുണ്ടായിരുന്നത്.
ചിത്രത്തിലെ രംഗം പ്രേക്ഷകരിലും വലിയ ചർച്ചയ്ക്ക് വഴിവെച്ചു. എന്നാൽ ഒരു സാധാരണ സിനിമാ രംഗം ചിത്രീകരിക്കുന്നതുപോലെ മാത്രമാണ് തനിക്ക് അനുഭവപ്പെട്ടതെന്നും, അഭിനയത്തെ പ്രൊഫഷനായി കാണുന്ന ഒരാൾ ഇത്തരം കാര്യങ്ങളിൽ അമിതമായി ബോധവതിയാകേണ്ടതില്ലെന്നും ശരണ്യ വ്യക്തമാക്കി.
'അമ്പാജിപ്പേട്ട മാര്യേജ് ബാൻഡ്' ശരണ്യയുടെ കരിയറിലും വലിയ മാറ്റമാണ് കൊണ്ടുവന്നത്. ചിത്രത്തിൽ നായിക ശിവാനി നഗരത്തിന്റെ ഇരട്ട സഹോദരിയായാണ് താരം എത്തുന്നത്. പതിവായി ലഭിച്ചിരുന്ന സഹോദരി വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ചിത്രത്തിൽ കൂടുതൽ പ്രാധാന്യമുള്ള കഥാപാത്രമാണ് ശരണ്യ അവതരിപ്പിച്ചത്.
തെലുങ്ക് സിനിമയിൽ നേരത്തെ തന്നെ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും കരിയറിൽ പ്രതീക്ഷിച്ച വളർച്ച ലഭിക്കാത്തതിൽ ഒരുഘട്ടത്തിൽ നിരാശയുണ്ടായിരുന്നുവെന്നും ശരണ്യ പറഞ്ഞു. ആ സമയത്തും ഭർത്താവ് തനിക്ക് വലിയ പിന്തുണ നൽകിയിരുന്നു.
തന്റെ കരിയറിലെ പ്രതിസന്ധി ഘട്ടങ്ങളിലും പുതിയ അവസരങ്ങൾ തേടിയെത്തിയപ്പോഴും പ്രദീപ് ഒപ്പം നിന്നിട്ടുണ്ടെന്ന് ശരണ്യ പറയുന്നു. സിനിമയ്ക്ക് പുറത്തും ഇരുവരും പരസ്പരം പിന്തുണയ്ക്കുന്നവരാണ്.
'ഫിദ' എന്ന ചിത്രത്തിലൂടെയാണ് ശരണ്യ പ്രദീപ് അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് നിരവധി തെലുങ്ക് സിനിമകളിലും വെബ് സീരീസുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 'അമ്പാജിപ്പേട്ട മാര്യേജ് ബാൻഡ്' എത്തിയതോടെ താരത്തിന്റെ പ്രകടനവും പുതിയതായി ചർച്ച ചെയ്യപ്പെടുകയാണ്.

‘നഗ്നയായി അഭിനയിക്കാൻ ധൈര്യം തന്നത് ഭർത്താവ്’; ‘അമ്പാജിപ്പേട്ട മാര്യേജ് ബാൻഡ്’ അനുഭവം പങ്കുവെച്ച് ശരണ്യ പ്രദീപ്
You Might Also Like
Celebrity Newsഒരു പെണ്ണായതുകൊണ്ടാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്’; അരുണിമ
Sep 15, 2026
Celebrity News6 ലക്ഷം ഓഫർ തന്നിട്ടും ഞാനാ പരസ്യം ചെയ്തില്ല; കാരണം വെളിപ്പെടുത്തി മീര അനിൽ
Sep 6, 2026
Celebrity News'കേരളത്തെ ചേർത്തു നിർത്തുന്നത് മതസൗഹാർദ്ദമാണ്; അതിന് പോറൽ ഏൽക്കാതെ നോക്കണം'
Sep 6, 2026
Celebrity News'എന്നോട് ഗോത്രം ഏതാണെന്ന് ചോദിച്ചു; ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു ചോദ്യം കേട്ടത്'
Sep 6, 2026
Celebrity Newsകാൻസർ യാത്രയിൽ കടുത്ത ഏകാന്തത അനുഭവപ്പെട്ടു; മരിച്ചുപോവുമെന്ന് ഭയന്നു- മനീഷ കൊയ്‌രാള
Sep 7, 2026
Industry News'നസ്‌ലിന്‍റെ ആവശ്യം കേട്ട് അവർ ഞെട്ടി; പ്രേമലു 2 ഉപേക്ഷിക്കാനുള്ള യഥാർഥ കാരണം ഇത്'
Sep 6, 2026
Events & Premieresട്രോളുകളോട് നെവർ മൈൻഡ്; ബിഗ് ബോസിലേക്ക് ഗായത്രി സുരേഷ്
Sep 6, 2026
Events & Premieresദൃശ്യം 2 ലെ പൊലീസ് ബിഗ് ബോസിൽ; സീസൺ 8ൽ സുമേഷ് ചന്ദ്രൻ
Sep 6, 2026
Industry Newsനിവിൻ പോളി - സായ് പല്ലവി കോംബോ; നടക്കാതെ പോയ ഗിരീഷ് എ ഡി പടത്തെ കുറിച്ച് നടൻ
Sep 17, 2026
Celebrity Newsനീണ്ട ഇടവേളയ്ക്ക് ശേഷം സംവൃത സുനിൽ നായികയാകുന്നു; സംവിധാനം ഷഹീദ് അറഫാത്ത്
Sep 7, 2026