
നിവിൻ പോളി - സായ് പല്ലവി കോംബോ; നടക്കാതെ പോയ ഗിരീഷ് എ ഡി പടത്തെ കുറിച്ച് നടൻ
‘പ്രേമം’ സിനിമയ്ക്ക് ശേഷം സായ് പല്ലവിയും നിവിൻ പോളിയും വീണ്ടും ഒന്നിക്കേണ്ടിയിരുന്നുവെന്ന് നിവിൻ പോളി. ഗിരീഷ് എ.ഡിയുമായി നടത്തിയ ആദ്യ ചർച്ചയിൽ ഇരുവരെയും കേന്ദ്രകഥാപാത്രങ്ങളാക്കി സിനിമ ചെയ്യാനായിരുന്നു പദ്ധതിയെന്നും സായ് പല്ലവിയും ചിത്രത്തിന് സമ്മതിച്ചിരുന്നെന്നും നിവിൻ പറഞ്ഞു. എന്നാൽ പിന്നീട് പല കാരണങ്ങളാൽ പദ്ധതി മുന്നോട്ട് പോയില്ലെന്നും ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.










