EN/ML
'കല്യാണം കഴിക്കാൻ അമ്മ ഒരിക്കലും പറഞ്ഞിട്ടില്ല'; വിവാഹം വേണ്ടെന്നുവച്ചതിന് കാരണം വ്യക്തമാക്കി   രഞ്ജിനി ഹരിദാസ്
Cinema Vines

'കല്യാണം കഴിക്കാൻ അമ്മ ഒരിക്കലും പറഞ്ഞിട്ടില്ല'; വിവാഹം വേണ്ടെന്നുവച്ചതിന് കാരണം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്

വിവാഹം കഴിക്കാത്തതിന്റെ കാരണം തുറന്നുപറഞ്ഞ് അവതാരക രഞ്ജിനി ഹരിദാസ്. വിവാഹത്തോട് തനിക്ക് ഒരിക്കലും വലിയ താൽപര്യമുണ്ടായിരുന്നില്ലെന്നും ഇപ്പോൾ സിംഗിളായി കഴിയുന്നതിൽ സന്തോഷമുണ്ടെന്നും രഞ്ജിനി പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.

20 വർഷമായി താൻ നേരിടുന്ന ചോദ്യമാണ് എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്നതെന്ന് രഞ്ജിനി പറയുന്നു. 20-കളിൽ വിവാഹത്തെക്കുറിച്ച് താൻ ചിന്തിച്ചിരുന്നില്ല. ആ സമയത്ത് ജീവിതം ആസ്വദിക്കുകയും പുതിയ ആളുകളെ പരിചയപ്പെടുകയും ഡേറ്റ് ചെയ്യുകയുമായിരുന്നു.

വിവാഹത്തെക്കുറിച്ച് തനിക്ക് പ്രത്യേകിച്ച് ഒരു താൽപര്യം തോന്നാതിരുന്നതിന് പിന്നിൽ തന്റെ കുടുംബ പശ്ചാത്തലവും ഒരു കാരണമാണെന്നാണ് രഞ്ജിനി പറയുന്നത്. ചെറുപ്പത്തിൽ ഭർത്താവും ഭാര്യയും തമ്മിലുള്ള ബന്ധം എങ്ങനെയാണെന്ന് കണ്ടുവളരാനുള്ള സാഹചര്യം തനിക്ക് ഉണ്ടായിരുന്നില്ല.

'എന്റെ ഏഴാം വയസിലാണ് അച്ഛൻ മരിച്ചത്. അമ്മ മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധത്തിന്റെ സമവാക്യം കുട്ടിയായിരുന്നപ്പോൾ എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല,' എന്നാണ് രഞ്ജിനി പറഞ്ഞത്.

ഒരു ബന്ധം വിവാഹത്തിലേക്ക് തന്നെ എത്തണമെന്ന നിർബന്ധിത ചിന്താഗതിയിലും തനിക്ക് വിശ്വാസമില്ലെന്നും താരം വ്യക്തമാക്കി. ഒരു ബന്ധം ശരിയല്ലെന്ന് തോന്നിയാൽ അത് അവസാനിപ്പിക്കുന്നതിൽ തെറ്റില്ലെന്നും രഞ്ജിനി പറഞ്ഞു.

'എല്ലാം സഹിച്ച് ത്യജിച്ച് ജീവിക്കണമെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. അതുകൊണ്ടാണ് ഞാൻ ചില ബന്ധങ്ങൾ അവസാനിപ്പിച്ചത്. ഒരു റിലേഷൻഷിപ്പ് വിവാഹത്തിലെത്തണം എന്ന സങ്കൽപ്പം എനിക്കില്ല,' എന്നും രഞ്ജിനി വ്യക്തമാക്കി.

താൻ വിവാഹം കഴിക്കാത്തതിനെക്കുറിച്ച് അമ്മയ്ക്കും യാതൊരു നിർബന്ധവുമില്ലെന്ന് രഞ്ജിനി പറയുന്നു. തന്നെ നന്നായി മനസിലാക്കുന്നതുകൊണ്ടാണ് അമ്മ ഒരിക്കലും വിവാഹത്തെക്കുറിച്ച് നിർബന്ധിക്കാത്തതെന്നും താരം കൂട്ടിച്ചേർത്തു.

You Might Also Like

ഒരു പെണ്ണായതുകൊണ്ടാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്’;  അരുണിമCelebrity News

ഒരു പെണ്ണായതുകൊണ്ടാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്’; അരുണിമ

Sep 15, 2026
6 ലക്ഷം ഓഫർ തന്നിട്ടും ഞാനാ പരസ്യം ചെയ്തില്ല; കാരണം വെളിപ്പെടുത്തി മീര അനിൽCelebrity News

6 ലക്ഷം ഓഫർ തന്നിട്ടും ഞാനാ പരസ്യം ചെയ്തില്ല; കാരണം വെളിപ്പെടുത്തി മീര അനിൽ

Sep 6, 2026
'കേരളത്തെ ചേർത്തു നിർത്തുന്നത് മതസൗഹാർദ്ദമാണ്; അതിന് പോറൽ ഏൽക്കാതെ നോക്കണം'Celebrity News

'കേരളത്തെ ചേർത്തു നിർത്തുന്നത് മതസൗഹാർദ്ദമാണ്; അതിന് പോറൽ ഏൽക്കാതെ നോക്കണം'

Sep 6, 2026
'എന്നോട് ഗോത്രം ഏതാണെന്ന് ചോദിച്ചു; ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു ചോദ്യം കേട്ടത്'Celebrity News

'എന്നോട് ഗോത്രം ഏതാണെന്ന് ചോദിച്ചു; ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു ചോദ്യം കേട്ടത്'

Sep 6, 2026
കാൻസർ യാത്രയിൽ കടുത്ത ഏകാന്തത അനുഭവപ്പെട്ടു; മരിച്ചുപോവുമെന്ന് ഭയന്നു- മനീഷ കൊയ്‌രാളCelebrity News

കാൻസർ യാത്രയിൽ കടുത്ത ഏകാന്തത അനുഭവപ്പെട്ടു; മരിച്ചുപോവുമെന്ന് ഭയന്നു- മനീഷ കൊയ്‌രാള

Sep 7, 2026
'നസ്‌ലിന്‍റെ ആവശ്യം കേട്ട് അവർ ഞെട്ടി; പ്രേമലു 2 ഉപേക്ഷിക്കാനുള്ള യഥാർഥ കാരണം ഇത്'Industry News

'നസ്‌ലിന്‍റെ ആവശ്യം കേട്ട് അവർ ഞെട്ടി; പ്രേമലു 2 ഉപേക്ഷിക്കാനുള്ള യഥാർഥ കാരണം ഇത്'

Sep 6, 2026
ട്രോളുകളോട് നെവർ മൈൻഡ്; ബിഗ് ബോസിലേക്ക് ഗായത്രി സുരേഷ്Events & Premieres

ട്രോളുകളോട് നെവർ മൈൻഡ്; ബിഗ് ബോസിലേക്ക് ഗായത്രി സുരേഷ്

Sep 6, 2026
ദൃശ്യം 2 ലെ പൊലീസ് ബി​ഗ് ബോസിൽ; സീസൺ 8ൽ സുമേഷ് ചന്ദ്രൻEvents & Premieres

ദൃശ്യം 2 ലെ പൊലീസ് ബി​ഗ് ബോസിൽ; സീസൺ 8ൽ സുമേഷ് ചന്ദ്രൻ

Sep 6, 2026
നിവിൻ പോളി - സായ് പല്ലവി കോംബോ; നടക്കാതെ പോയ ഗിരീഷ് എ ഡി പടത്തെ കുറിച്ച് നടൻIndustry News

നിവിൻ പോളി - സായ് പല്ലവി കോംബോ; നടക്കാതെ പോയ ഗിരീഷ് എ ഡി പടത്തെ കുറിച്ച് നടൻ

Sep 17, 2026
നീണ്ട ഇടവേളയ്ക്ക് ശേഷം സംവൃത സുനിൽ നായികയാകുന്നു; സംവിധാനം ഷഹീദ് അറഫാത്ത്Celebrity News

നീണ്ട ഇടവേളയ്ക്ക് ശേഷം സംവൃത സുനിൽ നായികയാകുന്നു; സംവിധാനം ഷഹീദ് അറഫാത്ത്

Sep 7, 2026