EN/ML
‘ഞാനുമൊരു മനുഷ്യ ജീവിയല്ലേ, പത്തിരുപതു വർഷം കഴിഞ്ഞാലെങ്കിലും പൊട്ടിത്തെറിക്കണ്ടേ’; വേർപിരിയലിന്റെ കാരണം വെളിപ്പെടുത്തി ലിസി
Cinema Vines

‘ഞാനുമൊരു മനുഷ്യ ജീവിയല്ലേ, പത്തിരുപതു വർഷം കഴിഞ്ഞാലെങ്കിലും പൊട്ടിത്തെറിക്കണ്ടേ’; വേർപിരിയലിന്റെ കാരണം വെളിപ്പെടുത്തി ലിസി

പത്ത് വർഷത്തോളം വേർപിരിഞ്ഞ് കഴിഞ്ഞതിന് ശേഷം വീണ്ടും ഒരുമിച്ചിരിക്കുകയാണ് സംവിധായകൻ പ്രിയദർശനും നടി ലിസിയും. തങ്ങളുടെ വേർപിരിയലിനും പിന്നീട് ഒന്നിച്ചുവരുന്നതിനും പിന്നിലെ കാരണങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് ഇരുവരും.

കുടുംബത്തേക്കാൾ സിനിമയ്ക്ക് പ്രാധാന്യം നൽകിയിരുന്ന പ്രിയദർശന്റെ ജീവിതശൈലിയാണ് തങ്ങൾക്കിടയിൽ വലിയ അകലം ഉണ്ടാക്കിയതെന്ന് ലിസി പറയുന്നു. അപൂർവമായി മാത്രമാണ് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ പ്രിയദർശന് കഴിഞ്ഞിരുന്നതെന്നും ലിസി വ്യക്തമാക്കി.

'അപൂർവമായി മാത്രം വീട്ടിൽ വരുന്നൊരു കുടുംബനാഥനായിരുന്നു പ്രിയേട്ടൻ. വീട് എങ്ങനെ നടത്തിക്കൊണ്ടുപോകുന്നുവെന്ന് പോലും അറിയില്ലായിരുന്നു. പ്രിയേട്ടന്റെ മനസ്സിൽ സിനിമ മാത്രമായിരുന്നു,' എന്നാണ് ലിസി പറയുന്നത്.

രണ്ടോ മൂന്നോ മാസത്തെ ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തിയാലും അധികം വൈകാതെ അടുത്ത സിനിമയുടെ ജോലികളിലേക്ക് പ്രിയദർശൻ മടങ്ങിപ്പോകുമായിരുന്നുവെന്നും ലിസി ഓർത്തെടുത്തു. താനും മക്കളും ഒരുമിച്ച് പുറത്തുപോകാമെന്നും ഡിന്നറിന് പോകാമെന്നുമൊക്കെ കരുതിയിരിക്കുമ്പോഴായിരിക്കും അടുത്ത സിനിമയുടെ കാര്യങ്ങൾക്കായി അദ്ദേഹം പോകുന്നതെന്നും ലിസി പറഞ്ഞു.

ഇത്തരത്തിലുള്ള അവഗണന വർഷങ്ങളോളം സഹിച്ച ശേഷം ഒരു ഘട്ടത്തിൽ തനിക്ക് പ്രതികരിക്കേണ്ടി വന്നുവെന്നും ലിസി വ്യക്തമാക്കി.

**'പത്തിരുപതു വർഷം കഴിഞ്ഞാലെങ്കിലും പൊട്ടിത്തെറിക്കണ്ടേ. ഞാനുമൊരു മനുഷ്യ ജീവിയല്ലേ,'** എന്നാണ് ലിസി പറഞ്ഞത്.

കുടുംബത്തിന് വേണ്ടത്ര പരിഗണന നൽകാൻ കഴിഞ്ഞില്ലെന്ന് അന്നുതന്നെ തനിക്ക് തോന്നിയിരുന്നുവെന്ന് പ്രിയദർശനും സമ്മതിച്ചു. താൻ സിനിമ ചെയ്യുന്നതുപോലെ ലിസി കുടുംബം നോക്കിക്കൊള്ളുമെന്നായിരുന്നു തന്റെ ധാരണയെന്നും, എന്നാൽ അതിനായി ലിസി എന്തെല്ലാം ചെയ്യേണ്ടിവരുമെന്ന് താൻ ആലോചിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വേർപിരിഞ്ഞതിന് ശേഷമാണ് ലിസിയുടെ സാന്നിധ്യം ജീവിതത്തിൽ എത്രത്തോളം പ്രധാനമായിരുന്നുവെന്ന് മനസിലായതെന്നും പ്രിയദർശൻ പറയുന്നു. ലിസി പോയത് അവരുടെ തെറ്റും വാശിയും കൊണ്ടാണെന്ന് ആദ്യം കരുതിയിരുന്നെങ്കിലും പിന്നീട് സ്വന്തം നിലപാടുകളെക്കുറിച്ചും ചിന്തിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ലിസിയും വേർപിരിഞ്ഞ കാലം എളുപ്പമായിരുന്നില്ലെന്ന് പറയുന്നു. ഇരുവരും വീണ്ടും ഒരുമിക്കണമെന്ന് സുഹൃത്തുക്കൾ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും അന്ന് ഇരുവശത്തും വാശി ബാക്കിയുണ്ടായിരുന്നുവെന്നും ലിസി പറഞ്ഞു.

32 വർഷത്തെ ദാമ്പത്യജീവിതത്തിനിടെ ഉണ്ടായ വിരസതയും ഈഗോയുമാണ് വേർപിരിയലിലേക്ക് നയിച്ചതെന്ന് പ്രിയദർശൻ നേരത്തെയും വ്യക്തമാക്കിയിരുന്നു. കുറച്ചുവർഷങ്ങൾ കഴിഞ്ഞപ്പോൾ ഇരുവർക്കും പരസ്പരം മിസ് ചെയ്യുന്നുണ്ടെന്ന് മനസിലായതോടെയാണ് വീണ്ടും ഒരുമിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോൾ വീണ്ടും ഒരുമിച്ചാണ് പ്രിയദർശനും ലിസിയും. എന്നാൽ വിവാഹം വീണ്ടും നടത്തുന്നതിനെക്കുറിച്ച് ഇരുവരും തീരുമാനമെടുത്തിട്ടില്ല. വർഷങ്ങൾ നീണ്ട അകലം മറികടന്ന് വീണ്ടും ഒന്നിച്ചെത്തിയ ഇരുവരുടെയും ബന്ധമാണ് ഇപ്പോൾ സിനിമാലോകത്തും ആരാധകർക്കിടയിലും ചർച്ചയാകുന്നത്.

You Might Also Like

ഒരു പെണ്ണായതുകൊണ്ടാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്’;  അരുണിമCelebrity News

ഒരു പെണ്ണായതുകൊണ്ടാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്’; അരുണിമ

Sep 15, 2026
6 ലക്ഷം ഓഫർ തന്നിട്ടും ഞാനാ പരസ്യം ചെയ്തില്ല; കാരണം വെളിപ്പെടുത്തി മീര അനിൽCelebrity News

6 ലക്ഷം ഓഫർ തന്നിട്ടും ഞാനാ പരസ്യം ചെയ്തില്ല; കാരണം വെളിപ്പെടുത്തി മീര അനിൽ

Sep 6, 2026
'കേരളത്തെ ചേർത്തു നിർത്തുന്നത് മതസൗഹാർദ്ദമാണ്; അതിന് പോറൽ ഏൽക്കാതെ നോക്കണം'Celebrity News

'കേരളത്തെ ചേർത്തു നിർത്തുന്നത് മതസൗഹാർദ്ദമാണ്; അതിന് പോറൽ ഏൽക്കാതെ നോക്കണം'

Sep 6, 2026
'എന്നോട് ഗോത്രം ഏതാണെന്ന് ചോദിച്ചു; ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു ചോദ്യം കേട്ടത്'Celebrity News

'എന്നോട് ഗോത്രം ഏതാണെന്ന് ചോദിച്ചു; ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു ചോദ്യം കേട്ടത്'

Sep 6, 2026
കാൻസർ യാത്രയിൽ കടുത്ത ഏകാന്തത അനുഭവപ്പെട്ടു; മരിച്ചുപോവുമെന്ന് ഭയന്നു- മനീഷ കൊയ്‌രാളCelebrity News

കാൻസർ യാത്രയിൽ കടുത്ത ഏകാന്തത അനുഭവപ്പെട്ടു; മരിച്ചുപോവുമെന്ന് ഭയന്നു- മനീഷ കൊയ്‌രാള

Sep 7, 2026
'നസ്‌ലിന്‍റെ ആവശ്യം കേട്ട് അവർ ഞെട്ടി; പ്രേമലു 2 ഉപേക്ഷിക്കാനുള്ള യഥാർഥ കാരണം ഇത്'Industry News

'നസ്‌ലിന്‍റെ ആവശ്യം കേട്ട് അവർ ഞെട്ടി; പ്രേമലു 2 ഉപേക്ഷിക്കാനുള്ള യഥാർഥ കാരണം ഇത്'

Sep 6, 2026
ട്രോളുകളോട് നെവർ മൈൻഡ്; ബിഗ് ബോസിലേക്ക് ഗായത്രി സുരേഷ്Events & Premieres

ട്രോളുകളോട് നെവർ മൈൻഡ്; ബിഗ് ബോസിലേക്ക് ഗായത്രി സുരേഷ്

Sep 6, 2026
ദൃശ്യം 2 ലെ പൊലീസ് ബി​ഗ് ബോസിൽ; സീസൺ 8ൽ സുമേഷ് ചന്ദ്രൻEvents & Premieres

ദൃശ്യം 2 ലെ പൊലീസ് ബി​ഗ് ബോസിൽ; സീസൺ 8ൽ സുമേഷ് ചന്ദ്രൻ

Sep 6, 2026
നിവിൻ പോളി - സായ് പല്ലവി കോംബോ; നടക്കാതെ പോയ ഗിരീഷ് എ ഡി പടത്തെ കുറിച്ച് നടൻIndustry News

നിവിൻ പോളി - സായ് പല്ലവി കോംബോ; നടക്കാതെ പോയ ഗിരീഷ് എ ഡി പടത്തെ കുറിച്ച് നടൻ

Sep 17, 2026
നീണ്ട ഇടവേളയ്ക്ക് ശേഷം സംവൃത സുനിൽ നായികയാകുന്നു; സംവിധാനം ഷഹീദ് അറഫാത്ത്Celebrity News

നീണ്ട ഇടവേളയ്ക്ക് ശേഷം സംവൃത സുനിൽ നായികയാകുന്നു; സംവിധാനം ഷഹീദ് അറഫാത്ത്

Sep 7, 2026