'ടോക്സിക്' സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് നടൻ യഷ്. സിനിമയിൽ വൾഗാരിറ്റി കാണിക്കുകയെന്നത് തന്റെ ഉദ്ദേശമല്ലെന്നും, താൻ ഇതുവരെ ഒരു സിനിമയിലും കിസ് ചെയ്തിട്ടില്ലെന്നും യഷ് വ്യക്തമാക്കി.
സിനിമയിലെ ചില രംഗങ്ങൾ അമിതമായി ഇന്റിമേറ്റും വൾഗറുമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു. പ്രത്യേകിച്ച് കിയാര അദ്വാനിക്കൊപ്പമുള്ള 'തബാഹി' ഗാനത്തിലെ രംഗങ്ങളാണ് വലിയ ചർച്ചയായത്.
'വൾഗാരിറ്റി തെറ്റാണ്. ഞാൻ ഒരു സിനിമയിലും കിസ് ചെയ്തിട്ടില്ല. ഓരോ കാര്യത്തിനും ഒരു പരിധിയുണ്ട്. ആ പരിധി ഞങ്ങൾ മനസിലാക്കുന്നുണ്ട്,' എന്നാണ് യഷ് പറഞ്ഞത്. രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ അവയെ സൗന്ദര്യാത്മകമായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും താരം വ്യക്തമാക്കി.
സിനിമയെ അതിലെ ഏതാനും രംഗങ്ങൾ മാത്രം നോക്കി വിലയിരുത്തരുതെന്നും യഷ് പറയുന്നു. ഒരു സൃഷ്ടിയുടെ പിന്നിലുള്ള സംവിധായകന്റെ കാഴ്ചപ്പാടും കഥ പറയാനുള്ള രീതിയും മനസിലാക്കാൻ സിനിമ മുഴുവനായി കാണേണ്ടതുണ്ടെന്നാണ് താരത്തിന്റെ നിലപാട്.
'ടോക്സിക്' പ്രധാനമായും പുതിയ തലമുറയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സംസാരിക്കുന്നതെന്നും യഷ് പറഞ്ഞു. മുതിർന്ന തലമുറയും യുവതലമുറയും തമ്മിലുള്ള ചിന്താഗതികളിലെ വ്യത്യാസങ്ങളും, സമൂഹത്തിൽ നിലനിൽക്കുന്ന ചില സ്ഥിരം ധാരണകളെ ചോദ്യം ചെയ്യുന്നതുമാണ് സിനിമയുടെ പ്രധാന ആശയങ്ങളിലൊന്നെന്നും താരം വ്യക്തമാക്കി.
അതേസമയം, സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളുടെ അവതരണത്തെക്കുറിച്ചും നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു. ചിത്രത്തിന്റെ ടീസറിലെ ചില ദൃശ്യങ്ങൾക്കെതിരെ നടി റിഷീക സിംഗ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്ന ചിത്രത്തിൽ യഷിനൊപ്പം കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടെയാണ് യഷിന്റെ പുതിയ പ്രതികരണം ശ്രദ്ധ നേടുന്നത്.

ഞാൻ ചുംബിച്ചിട്ടുപോലുമില്ല, അശ്ലീലത തെറ്റാണ്; 'ടോക്‌സിക്' ജെൻ സിക്കുവേണ്ടിയുള്ള സിനിമ- യഷ്
You Might Also Like
Celebrity Newsഒരു പെണ്ണായതുകൊണ്ടാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്’; അരുണിമ
Sep 15, 2026
Celebrity News6 ലക്ഷം ഓഫർ തന്നിട്ടും ഞാനാ പരസ്യം ചെയ്തില്ല; കാരണം വെളിപ്പെടുത്തി മീര അനിൽ
Sep 6, 2026
Celebrity News'കേരളത്തെ ചേർത്തു നിർത്തുന്നത് മതസൗഹാർദ്ദമാണ്; അതിന് പോറൽ ഏൽക്കാതെ നോക്കണം'
Sep 6, 2026
Celebrity News'എന്നോട് ഗോത്രം ഏതാണെന്ന് ചോദിച്ചു; ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു ചോദ്യം കേട്ടത്'
Sep 6, 2026
Industry News'നസ്‌ലിന്‍റെ ആവശ്യം കേട്ട് അവർ ഞെട്ടി; പ്രേമലു 2 ഉപേക്ഷിക്കാനുള്ള യഥാർഥ കാരണം ഇത്'
Sep 6, 2026
Celebrity Newsകാൻസർ യാത്രയിൽ കടുത്ത ഏകാന്തത അനുഭവപ്പെട്ടു; മരിച്ചുപോവുമെന്ന് ഭയന്നു- മനീഷ കൊയ്‌രാള
Sep 7, 2026
Events & Premieresട്രോളുകളോട് നെവർ മൈൻഡ്; ബിഗ് ബോസിലേക്ക് ഗായത്രി സുരേഷ്
Sep 6, 2026
Events & Premieresദൃശ്യം 2 ലെ പൊലീസ് ബിഗ് ബോസിൽ; സീസൺ 8ൽ സുമേഷ് ചന്ദ്രൻ
Sep 6, 2026
Industry Newsനിവിൻ പോളി - സായ് പല്ലവി കോംബോ; നടക്കാതെ പോയ ഗിരീഷ് എ ഡി പടത്തെ കുറിച്ച് നടൻ
Sep 17, 2026
Celebrity Newsനീണ്ട ഇടവേളയ്ക്ക് ശേഷം സംവൃത സുനിൽ നായികയാകുന്നു; സംവിധാനം ഷഹീദ് അറഫാത്ത്
Sep 7, 2026