അനുപമ പരമേശ്വരനുമായുള്ള ബന്ധവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച അഭ്യൂഹങ്ങളിൽ പ്രതികരിച്ച് നടൻ ധ്രുവ് വിക്രം. വ്യക്തിജീവിതത്തെക്കുറിച്ചുള്ള നിരന്തരമായ ചർച്ചകൾ തന്നെ ബാധിച്ചിട്ടുണ്ടെന്ന് ധ്രുവ് തുറന്നുപറഞ്ഞു. എന്നാൽ താൻ ആരാണെന്നും എന്താണ് ശരിയെന്നും വ്യക്തമായി അറിയാമെന്നും താരം വ്യക്തമാക്കി.
അടുത്തിടെ അനുപമ പരമേശ്വരൻ ഒരു അഭിമുഖത്തിൽ മുൻ ബന്ധത്തെക്കുറിച്ചും അതിൽ നേരിട്ട മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നുപറഞ്ഞിരുന്നു. എന്നാൽ വ്യക്തിയുടെ പേര് താരം വെളിപ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ധ്രുവ് വിക്രമിന്റെ പേര് വ്യാപകമായി ചർച്ചയായത്.
ഇതേക്കുറിച്ചുള്ള നേരിട്ടുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ധ്രുവ്. മറ്റുള്ളവർ പറയുന്ന കാര്യങ്ങളേക്കാൾ തനിക്ക് സ്വന്തം സത്യത്തെക്കുറിച്ച് വ്യക്തതയുണ്ടാകുന്നതാണ് പ്രധാനമെന്ന് താരം പറഞ്ഞു.
'സത്യത്തെക്കുറിച്ച് നിങ്ങൾക്ക് വ്യക്തതയുണ്ടെങ്കിൽ, നിങ്ങൾ ആരാണെന്നും എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും അറിയാമെങ്കിൽ പുറത്തുനിന്നുള്ള പരിശോധനകൾക്ക് ഒരു പരിധിവരെ മാത്രമേ നിങ്ങളെ ബാധിക്കാനാകൂ,' എന്നായിരുന്നു ധ്രുവിന്റെ പ്രതികരണം.
അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ സംഭവങ്ങൾ തന്നെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് പറയാനാകില്ലെന്നും ധ്രുവ് വ്യക്തമാക്കി. വ്യക്തിപരമായ കാര്യങ്ങളിൽ കൂടുതൽ സ്വകാര്യത സൂക്ഷിക്കാനും തനിക്ക് പ്രിയപ്പെട്ട ആളുകളെ ഇത്തരം സാഹചര്യങ്ങളിൽ സംരക്ഷിക്കാനുമാണ് ശ്രമിക്കുന്നതെന്നും താരം പറഞ്ഞു.
അനുപമയും ധ്രുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ 'ബൈസൺ' സിനിമയുടെ ചിത്രീകരണകാലം മുതലാണ് ശക്തമായത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുകളും പുറത്തുവന്നതോടെ ആരാധകർക്കിടയിൽ ബന്ധത്തെക്കുറിച്ച് ചർച്ചകൾ സജീവമായിരുന്നു.
അതിനിടെ, തന്റെ ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ ധ്രുവുമായുള്ള ബ്രേക്കപ്പിനെ സൂചിപ്പിക്കുന്നതാണെന്ന തരത്തിലുള്ള പ്രചാരണങ്ങളോടും അനുപമ നേരത്തെ പ്രതികരിച്ചിരുന്നു. തന്റെ പോസ്റ്റുകൾ വ്യക്തിപരമായ അനുഭവങ്ങളുടെ ഭാഗമാണെന്നും മറ്റുള്ളവർ തന്റെ ജീവിതത്തെക്കുറിച്ച് അറിയാമെന്ന് കരുതരുതെന്നും താരം വ്യക്തമാക്കിയിരുന്നു.
എന്നാൽ പിന്നീട് അനുപമ തന്റെ മുൻ ബന്ധത്തെക്കുറിച്ച് കൂടുതൽ തുറന്നുപറഞ്ഞതോടെയാണ് വിഷയം വീണ്ടും വലിയ ചർച്ചയായത്. അതേസമയം, ധ്രുവ് തന്റെ പ്രതികരണത്തിൽ അനുപമയുടെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ല.
ഇരുവരും ഒന്നിച്ചഭിനയിച്ച 'ബൈസൺ' സിനിമയും ഈ വിവാദത്തിനിടെ വീണ്ടും ശ്രദ്ധ നേടുകയാണ്. വ്യക്തിജീവിതത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കപ്പുറം സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇരുവരുടെയും ശ്രമം.

'സത്യം പറഞ്ഞാല്‍ എന്നെ ബാധിച്ചു, സ്നേഹിക്കുന്നവരെ സംരക്ഷിക്കുക'; ഒടുവില്‍ മനസ് തുറന്ന് ധ്രുവ് വിക്രം
You Might Also Like
Celebrity Newsഒരു പെണ്ണായതുകൊണ്ടാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്’; അരുണിമ
Sep 15, 2026
Celebrity News6 ലക്ഷം ഓഫർ തന്നിട്ടും ഞാനാ പരസ്യം ചെയ്തില്ല; കാരണം വെളിപ്പെടുത്തി മീര അനിൽ
Sep 6, 2026
Celebrity News'എന്നോട് ഗോത്രം ഏതാണെന്ന് ചോദിച്ചു; ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു ചോദ്യം കേട്ടത്'
Sep 6, 2026
Celebrity News'കേരളത്തെ ചേർത്തു നിർത്തുന്നത് മതസൗഹാർദ്ദമാണ്; അതിന് പോറൽ ഏൽക്കാതെ നോക്കണം'
Sep 6, 2026
Celebrity Newsകാൻസർ യാത്രയിൽ കടുത്ത ഏകാന്തത അനുഭവപ്പെട്ടു; മരിച്ചുപോവുമെന്ന് ഭയന്നു- മനീഷ കൊയ്‌രാള
Sep 7, 2026
Industry News'നസ്‌ലിന്‍റെ ആവശ്യം കേട്ട് അവർ ഞെട്ടി; പ്രേമലു 2 ഉപേക്ഷിക്കാനുള്ള യഥാർഥ കാരണം ഇത്'
Sep 6, 2026
Events & Premieresദൃശ്യം 2 ലെ പൊലീസ് ബിഗ് ബോസിൽ; സീസൺ 8ൽ സുമേഷ് ചന്ദ്രൻ
Sep 6, 2026
Industry Newsനിവിൻ പോളി - സായ് പല്ലവി കോംബോ; നടക്കാതെ പോയ ഗിരീഷ് എ ഡി പടത്തെ കുറിച്ച് നടൻ
Sep 17, 2026
Celebrity Newsനീണ്ട ഇടവേളയ്ക്ക് ശേഷം സംവൃത സുനിൽ നായികയാകുന്നു; സംവിധാനം ഷഹീദ് അറഫാത്ത്
Sep 7, 2026
Events & Premieresട്രോളുകളോട് നെവർ മൈൻഡ്; ബിഗ് ബോസിലേക്ക് ഗായത്രി സുരേഷ്
Sep 6, 2026