EN/ML
‘ജയിലർ 2’ ആദ്യ ഗാനം ‘കത്തിക്കാൻ’ ഷംന കാസിം; ടീമിന് നന്ദി പറഞ്ഞ് താരം
Cinema Vines

‘ജയിലർ 2’ ആദ്യ ഗാനം ‘കത്തിക്കാൻ’ ഷംന കാസിം; ടീമിന് നന്ദി പറഞ്ഞ് താരം

ജയിലർ 2വിലെ ആദ്യ ഗാനമായ ‘അല്ല ബോലെലോ’യിലൂടെ ശ്രദ്ധ നേടുകയാണ് നടി ഷംന കാസിം. രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനത്തിന്റെ പ്രമോ പുറത്തിറങ്ങിയതോടെയാണ് ഷംനയുടെ നൃത്തപ്രകടനം ചർച്ചയായത്.
ഗാനത്തിന്റെ പ്രമോയിൽ ഷംനയുടെ ഡാൻസിന്റെ ചില ഭാഗങ്ങൾ കാണാം. ഇതോടെ ചിത്രത്തിൽ താരത്തിന് പ്രാധാന്യമുള്ളൊരു ഡാൻസ് രംഗം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അനിരുദ്ധ് രവിചന്ദറാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
‘ജയിലർ 2’യുടെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം ഷംന സോഷ്യൽ മീഡിയയിലൂടെയും പങ്കുവെച്ചിരുന്നു. രജനികാന്തിനും സംവിധായകൻ നെൽസൺ ദിലീപ്കുമാറിനും സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിനും കൊറിയോഗ്രാഫർ ജാനി മാസ്റ്ററിനും ചിത്രത്തിന്റെ മുഴുവൻ ടീമിനും താരം നന്ദി അറിയിച്ചു.
മുൻപ് ‘ഗുണ്ടൂർ കാരം’ സിനിമയിലെ ‘കുർച്ചി മടത്തപെട്ടി’ എന്ന ഗാനത്തിലൂടെയും ഷംനയുടെ നൃത്തപ്രകടനം ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ‘അല്ല ബോലെലോ’യിലൂടെ വീണ്ടും ഒരു ശ്രദ്ധേയമായ ഡാൻസ് പെർഫോമൻസുമായി താരം എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

You Might Also Like

ഒരു പെണ്ണായതുകൊണ്ടാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്’;  അരുണിമCelebrity News

ഒരു പെണ്ണായതുകൊണ്ടാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്’; അരുണിമ

Sep 15, 2026
6 ലക്ഷം ഓഫർ തന്നിട്ടും ഞാനാ പരസ്യം ചെയ്തില്ല; കാരണം വെളിപ്പെടുത്തി മീര അനിൽCelebrity News

6 ലക്ഷം ഓഫർ തന്നിട്ടും ഞാനാ പരസ്യം ചെയ്തില്ല; കാരണം വെളിപ്പെടുത്തി മീര അനിൽ

Sep 6, 2026
'കേരളത്തെ ചേർത്തു നിർത്തുന്നത് മതസൗഹാർദ്ദമാണ്; അതിന് പോറൽ ഏൽക്കാതെ നോക്കണം'Celebrity News

'കേരളത്തെ ചേർത്തു നിർത്തുന്നത് മതസൗഹാർദ്ദമാണ്; അതിന് പോറൽ ഏൽക്കാതെ നോക്കണം'

Sep 6, 2026
'എന്നോട് ഗോത്രം ഏതാണെന്ന് ചോദിച്ചു; ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു ചോദ്യം കേട്ടത്'Celebrity News

'എന്നോട് ഗോത്രം ഏതാണെന്ന് ചോദിച്ചു; ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു ചോദ്യം കേട്ടത്'

Sep 6, 2026
'നസ്‌ലിന്‍റെ ആവശ്യം കേട്ട് അവർ ഞെട്ടി; പ്രേമലു 2 ഉപേക്ഷിക്കാനുള്ള യഥാർഥ കാരണം ഇത്'Industry News

'നസ്‌ലിന്‍റെ ആവശ്യം കേട്ട് അവർ ഞെട്ടി; പ്രേമലു 2 ഉപേക്ഷിക്കാനുള്ള യഥാർഥ കാരണം ഇത്'

Sep 6, 2026
കാൻസർ യാത്രയിൽ കടുത്ത ഏകാന്തത അനുഭവപ്പെട്ടു; മരിച്ചുപോവുമെന്ന് ഭയന്നു- മനീഷ കൊയ്‌രാളCelebrity News

കാൻസർ യാത്രയിൽ കടുത്ത ഏകാന്തത അനുഭവപ്പെട്ടു; മരിച്ചുപോവുമെന്ന് ഭയന്നു- മനീഷ കൊയ്‌രാള

Sep 7, 2026
നിവിൻ പോളി - സായ് പല്ലവി കോംബോ; നടക്കാതെ പോയ ഗിരീഷ് എ ഡി പടത്തെ കുറിച്ച് നടൻIndustry News

നിവിൻ പോളി - സായ് പല്ലവി കോംബോ; നടക്കാതെ പോയ ഗിരീഷ് എ ഡി പടത്തെ കുറിച്ച് നടൻ

Sep 17, 2026
ട്രോളുകളോട് നെവർ മൈൻഡ്; ബിഗ് ബോസിലേക്ക് ഗായത്രി സുരേഷ്Events & Premieres

ട്രോളുകളോട് നെവർ മൈൻഡ്; ബിഗ് ബോസിലേക്ക് ഗായത്രി സുരേഷ്

Sep 6, 2026
നീണ്ട ഇടവേളയ്ക്ക് ശേഷം സംവൃത സുനിൽ നായികയാകുന്നു; സംവിധാനം ഷഹീദ് അറഫാത്ത്Celebrity News

നീണ്ട ഇടവേളയ്ക്ക് ശേഷം സംവൃത സുനിൽ നായികയാകുന്നു; സംവിധാനം ഷഹീദ് അറഫാത്ത്

Sep 7, 2026
ദൃശ്യം 2 ലെ പൊലീസ് ബി​ഗ് ബോസിൽ; സീസൺ 8ൽ സുമേഷ് ചന്ദ്രൻEvents & Premieres

ദൃശ്യം 2 ലെ പൊലീസ് ബി​ഗ് ബോസിൽ; സീസൺ 8ൽ സുമേഷ് ചന്ദ്രൻ

Sep 6, 2026