Malayalam Young Actress Esther Anil Stuns Fans with Her New Bikini Photos
Esther Anil, the younger Malayalam actress well-known for her function in Drishyam, recently surprised her lovers via sharing stunning bikini photos on social media. Many lovers, who recollect her as a child megastar, had been amazed to see her in a bold and fashionable look. Her self assurance and allure have truely inspired her followers!
Esther started her adventure in Malayalam cinema at a young age, and over the years, she has grown into a skilled and fashionable actress. In her contemporary pix, lovers see a clean, modern side of her, and that they’re happy to look her embracing new patterns. The feedback phase become packed with love and support, with many human beings saying how proud they may be of her increase and transformation.
Esther’s photos have sparked a lot of high-quality communicate among her fans. Many see her as a role version who represents the present day style of young Malayalam actresses nowadays. Her adventure is inspiring for young enthusiasts, who admire both her skills and her fashion alternatives.
For all people following Malayalam cinema, Esther Anil’s latest photos are a reminder of her confidence and increase. Fans are excited to see greater of her, each in her performing career and private style!
Malayalam Young Actress Esther Anil Stuns Fans with Her New Bikini Photos Read More »
സിനിമയിൽ ആരുമല്ലാതിരുന്ന കാലത്ത് എന്നെ ചേർത്ത് നിർത്തിയ മനുഷ്യനാണ് അദ്ദേഹം! മമ്മൂട്ടി
മലയാള സിനിമ ലോകത്തെ പ്രഗത്ഭ നടന്മാരിൽ ഏറ്റവും മുന്നിലുള്ള ആളാണ് ജനാർദ്ദനൻ, വർഷങ്ങളായി സിനിമ മേഖലയിൽ നിറ സാന്നിധ്യമായി നിൽക്കുന്ന അദ്ദേഹത്തെ കുറിച്ച് ഇപ്പോഴിതാ മമ്മൂട്ടി പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. സീ കേരളം അവാര്ഡ് നിശയിലാണ് താരം സംസാരിച്ചത്. തന്റെ കരിയറിന്റെ തുടക്കത്തിൽ ജനാർദ്ദനൻ തനിക്ക് നൽകിയ ആത്മധൈര്യത്തെ കുറിച്ചാണ് മമ്മൂട്ടി വാ തോരാതെ സംസാരിക്കുന്നത്.
മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ, ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്ഡ് ജനാര്ദ്ദനന് ചേട്ടനാണെന്ന് ഞാനിപ്പോഴാണ് അറിയുന്നത്. ഞങ്ങളൊരു നാട്ടുകാരാണ്. ഒരുപാട് കാലത്തെ പരിചയവും പഴക്കവുമുണ്ട്. ഞാന് സിനിമയില് വന്ന കാലത്ത് വളരെ ചുരുക്കം ആളുകളെ ഉണ്ടായിരുന്നുള്ളൂ. ഒരു പരിചയക്കാരന് എന്ന് പറയാന് എനിക്ക് ജനാര്ദ്ദനന് ചേട്ടന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പലരോടും അദ്ദേഹം അന്ന് പറഞ്ഞത്, മമ്മൂട്ടി എന്റെ നാട്ടുകാരനാ കെട്ടോ എന്നാണ്.
അന്ന് ഞാന് ഒരു ചെറിയ നടനാണ്. അക്കാലത്ത് അത്രത്തോളം സന്തോഷവും അംഗീകാരവും എനിക്ക് കിട്ടാനില്ല. മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന അത്രയും പ്രഗത്ഭനായ ഒരു നടന് അദ്ദേഹത്തിന്റെ നാട്ടുകാരനാണ്, സ്വന്തക്കാരനാണ് എന്നൊക്കെ പറയുമ്പോള് നമ്മളെ എത്രത്തോളം സെക്യൂര്ഡ് ആവുന്നു എന്നുള്ളത് നിങ്ങള്ക്കത് അനുഭവത്തില് ഉണ്ടെങ്കില് മാത്രമേ മനസിലാവൂ. കാരണം അന്യ നാട്ടില് ചെല്ലുമ്പോള്, നമ്മുടെ നാട്ടുകാരനായ ഒരാളെ കാണുമ്പോള്, നമ്മുടെ ഭാഷ സംസാരിക്കുന്ന ആളെ കാണുമ്പോള് ഒരു സന്തോഷമില്ലേ, സമാധാനമില്ലേ. അതുപോലെ ജനാര്ദ്ദനന് ചേട്ടനെ കണ്ടപ്പോള് അദ്ദേഹം വൈക്കത്തുകാരനാണ് ഞാന് എന്ന് മറ്റുള്ളവരോട് പറയുന്നത് കേട്ടപ്പോള് എനിക്കുണ്ടായൊരു ആത്മധൈര്യം എന്നാണ് മമ്മൂട്ടി പറയുന്നത്.
സിനിമയിൽ ആരുമല്ലാതിരുന്ന കാലത്ത് എന്നെ ചേർത്ത് നിർത്തിയ മനുഷ്യനാണ് അദ്ദേഹം! മമ്മൂട്ടി Read More »
മമ്മൂക്കയിലൂടെയാണ് ഞാൻ മലയാള സിനിമയിലെ രീതികളെ കുറിച്ച് പഠിക്കുന്നത്! മധുബാല
യോദ്ധ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മധുബാല. ബോളിവുഡ് സിനിമയിലൂടെയാണ് മധുബാല ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. മലയാളത്തിൽ നീലഗിരി, ഒറ്റയാൾ പട്ടാളം തുടങ്ങിയ സിനിമകളിലും മധുബാല അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, ഭാനു പ്രിയ, മധുബാല തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്ന അഴകൻ എന്ന തമിഴ് ചിത്രമായിരുന്നു തന്റെ ആദ്യ ചിത്രമെന്നും, ആ സിനിമയിലൂടെയാണ് മലയാള സിനിമയോട് തനിക്ക് അടുപ്പം തുടങ്ങുന്നതെന്നും മമ്മൂട്ടി അന്ന് തന്നെ സൂപ്പർ സ്റ്റാറാണെന്നും, മലയാള സിനിമയുടെ രീതികളൊക്കെ അന്നാണ് താൻ മനസിലാക്കിയതെന്നുമാണ് മധുബാല പറയുന്നത്.മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
‘എന്റെ കരിയർ തുടങ്ങുന്നത് മമ്മുക്കയ്ക്കൊപ്പമാണ്. കെ.ബാലചന്ദർ സാറിൻ്റെ അഴകൻ എന്ന സിനിമയിലൂടെ, അന്നുമുതൽ തുടങ്ങിയതാണ് മലയാള സിനിമയുമായുള്ള അടുപ്പം. നല്ല ആർട്ടിസ്റ്റുകൾക്കൊപ്പം പ്രവർത്തിക്കാനും കഴിഞ്ഞു. മുമ്പ് മലയാള സിനിമകൾ കാണാറുണ്ടെങ്കിലും മമ്മൂക്കയെപ്പോലെ ഒരു മഹാനടൻ്റെ സിനിമയിൽത്തന്നെ തുടങ്ങിയത് ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ച് വലിയ കാര്യമാണ്. അദ്ദേഹം അന്നുതന്നെ മലയാളത്തിലെ സൂപ്പർതാരമാണ്.
അദ്ദേഹത്തിൽനിന്നാണ് മലയാള സിനിമയുടെ രീതികളൊക്കെ എനിക്ക് മനസ്സിലാകുന്നത്. അതേവർഷം തന്നെ ടി.കെ.രാജീവ് കുമാർ സാറിൻ്റെ ഒറ്റയാൾ പട്ടാളം എന്ന സിനിമയിൽ മുകേഷിനൊപ്പം അഭിനയിച്ചു. പിന്നീടും കമൽ സാറിന്റെ ചിത്രത്തിൽ മുകേഷിനൊപ്പം അഭിനയിച്ചു. അതിനുശേഷമാണ് സംഗീത് ശിവൻ സാറിന്റെ യോദ്ധയിൽ ലാലേട്ടനൊപ്പം അഭിനയിക്കുന്നത്. ചുരുക്കത്തിൽ എന്റെ കരിയറിൻ്റെ തുടക്കകാലത്ത് ഒരുപിടി മലയാള സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞു,’മധുബാല പറഞ്ഞു.
മമ്മൂക്കയിലൂടെയാണ് ഞാൻ മലയാള സിനിമയിലെ രീതികളെ കുറിച്ച് പഠിക്കുന്നത്! മധുബാല Read More »
ടവ്വൽ ഉടുത്ത സീനിൽ സിൽക് സ്മിത എന്നെ അടിച്ചു. ഞാൻ നാണം കെടാതിരിക്കാനാണെന്ന് പിന്നീട് മനസ്സിലായി!ഷക്കീല
പ്രേക്ഷകർക്ക് മറക്കാനാകാത്ത നടിയാണ് സിൽക് സ്മിത. എൺപതുകളിൽ മാദക താരമായി തരംഗം സൃഷ്ടിച്ച സിൽക് സ്മിത വൻ ആരാധക വൃന്ദം സൃഷ്ടിച്ചു. സിൽക് സ്മിതയുടെ ഐറ്റം ഡാൻസുണ്ടെങ്കിൽ പ്രേക്ഷകർ തിയറ്ററുകളിൽ ഇടിച്ച് കയറിയ കാലഘട്ടം. മുൻനിര നായിക നടിമാരേക്കാൾ താര മൂല്യം പലപ്പോഴും സിൽക് സ്മിതയ്ക്ക് ലഭിച്ചു.
സിൽക് സ്മിതയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണിപ്പോൾ നടി ഷക്കീല. തന്റെ ആദ്യ സിനിമ സിൽക് സ്മിതയ്ക്കൊപ്പമായിരുന്നെന്ന് ഷക്കീല പറയുന്നത്. ഒരു ഷോട്ടിൽ അവർ എന്നെ അടിച്ചു. ആ ദേഷ്യത്തിൽ ഞാൻ ഷൂട്ടിംഗിന് പോയില്ല. ഇവരെന്താ വലിയ മന്ത്രിയാണോ എന്ന് ഞാൻ ചോദിച്ചു. എന്റെ ആദ്യ സിനിമയാണ്. മൂന്ന് ദിവസം ഞാൻ ഷൂട്ടിംഗിന് പോയില്ല. സിൽക് സ്മിതയുടെ അനുജത്തിയുടെ കഥാപാത്രമാണ്.
പ്രധാന വേഷമായതിനാൽ വന്നില്ലെങ്കിൽ ഷൂട്ടിംഗിനെ ബാധിക്കുമെന്ന് എല്ലാവരും എന്നെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു. ഒടുവിൽ ഞാൻ പോയി. സിൽക് സ്മിതയോട് സംസാരിച്ചില്ല. എന്നാൽ അവർ എനിക്ക് ഒരു കുട്ട നിറയെ ചോക്ലേറ്റുകൾ തന്നു. എന്റെ വീട്ടിൽ ഉച്ചഭക്ഷണം കഴിക്കാൻ വാ എന്ന് പറഞ്ഞു. സംവിധായകനോട് പറഞ്ഞ് എന്നെയും ശീതളിനെയും വീട്ടിലേക്ക് കൊണ്ട് വന്നു. മറ്റ് സീനുകളെടുത്തോളൂ, നാല് മണിക്ക് തിരിച്ച് വരുമെന്ന് സിൽക് സ്മിത സംവിധായകനോട് പറഞ്ഞിരുന്നു.അവർക്ക് ഡ്രസ് ചേഞ്ച് ചെയ്യണം. വീട്ടിലെത്തി മീൻ കറിയും ചോറും തന്നു. അതിന് മുമ്പ് പത്ത് മിനുട്ട് ഇരിക്കൂ എന്ന് പറഞ്ഞ് മേക്കപ്പെല്ലാം അഴിച്ച് കുളിച്ചു. അതാണ് തന്റെ രീതിയെന്ന് സിൽക് സ്മിത പറഞ്ഞെന്നും ഷകീല ഓർത്തു . തന്നെ അടിച്ചതിന് കാരണമെന്തെന്ന് കഴിച്ച് കൊണ്ടിരിക്കവെ സിൽക് സ്മിത പറഞ്ഞത് ഇങ്ങനെയാണ്
നീ ടവ്വൽ കെട്ടി നിൽക്കുകയാണ്. ഞാൻ നോക്കിയപ്പോൾ നിനക്ക് ശരിയായല്ല ടവ്വൽ ധരിപ്പിച്ചത്. എനിക്കെല്ലാം തരുന്ന ടവ്വലിനുള്ളിൽ ഇലാസ്റ്റിക് ഉണ്ടാകും. നിനക്കെ വെറുതെ കെട്ടി വെച്ചതാണ്. എങ്ങാനും ടവ്വൽ വീണ് പോയാൽ നീ നാണം കെടും. ഒറ്റ ഷോട്ടിൽ തീരാൻ വേണ്ടിയാണ് നന്നായി അടിച്ചതെന്ന് സിൽക് സ്മിത വ്യക്തമാക്കിയെന്ന് ഷക്കീല പറയുന്നു. സിനിമകളിലെ കോസ്റ്റ്യൂമുകളിൽ സിൽക് സ്മിത വലിയ ശ്രദ്ധ നൽകിയിരുന്നെന്ന് ഷക്കീല ചൂണ്ടിക്കാട്ടി. വിദേശത്ത് നിന്നുള്ള ഒരുപാട് മാഗസിനുകളുണ്ടാകും.
അവ നോക്കി വസ്ത്രങ്ങളും ആഭരണങ്ങളും ഷൂവുമെല്ലാം ചേർച്ചയോടെ തെരഞ്ഞെടുത്തെന്ന് ഷക്കീല ഓർത്തു. സിനിമാ രംഗത്ത് ആഘോഷിക്കപ്പെട്ട സിൽക് സ്മിതയ്ക്ക് പതിയെ താരത്തിളക്കം നഷ്ടപ്പെട്ടു. 1996 ൽ ആത്മഹത്യ ചെയ്യുകയായിരുന്നു നടി. ഇതിന് കാരണമെന്തെന്ന് വ്യക്തമല്ല. ആത്മഹത്യയെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ആത്മഹത്യക്ക് കാരണം എന്തെന്ന് സംബന്ധിച്ച് കൃത്യമായ വിവരമില്ല. നടിക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന വാദമുണ്ട്.
വിജയോടൊപ്പം ഒരു ഡാൻസ് സീനിൽ മാത്രം; ഗോട്ടിൽ തൃഷ വാങ്ങിയ പ്രതിഫലം കേട്ടാൽ ഞെട്ടും..
വിജയ് നായകനായി എത്തിയ ഗോട്ട് തിയറ്ററിൽ പ്രദർശനം തുടരുകയാണ്. സമിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും കളക്ഷനിൽ മുന്നിലാണ് ഗോട്ട്. പ്രശാന്ത്, പ്രഭുദേവ, ജയറാം എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റ് പുറത്തുവരുന്ന സമയത്തും വിജയ് ആരാധകർ കാത്തിരുന്നത് ചിത്രത്തിൽ തൃഷ ഉണ്ടാകുമോ എന്ന് അറിയാനാണ്. എന്നാൽ സൂചനകൾ ഒന്നും ലഭിച്ചില്ല, എന്നാൽ ചിത്രം ഇറങ്ങിയപ്പോൾ വിജയ് – തൃഷ കോമ്പോ കണ്ടപ്പോൾ ആരാധകർക്ക് സന്തോഷമായി.
ഒരു ഡാൻസ് സീനിൽ മാത്രമാണ് തൃഷ എത്തിയത്. ലിയോയിൽ തൃഷയായിരുന്നു നായിക. വീണ്ടും ഇവരുടെ കോമ്പൊ കാത്തിരിക്കുകയായിരുന്നു. എന്നാൽ ഡാൻസ് സീനിൽ മാത്രമാണ് തൃഷ എത്തിയതങ്കിലും, ആ സീൻ തന്നെ ധരാളാമിയരുന്നു വിജയ്- തൃഷ കോമ്പോ അടിവരയിടാൻ.
ഗില്ലിയിലെ സ്റ്റെപ്പാണ് ഇരുവരും ഗോട്ടിൽ വീണ്ടും കളിച്ചത്. അടുത്തിടെ വിജയിയും തൃഷയും ഡേറ്റിംഗിലാണ് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. വിവാദത്തിന് ശേഷം ഇരുവരും ഒന്നിച്ചെത്തുന്നത് ഗോട്ടിലാണ്. ലിയോയിൽ വിജയ് – തൃഷ കോമ്പോ വൻ ഹിറ്റായിരുന്നു. ഇതിന് പിന്നാലെ വിജയിയുടെ ജന്മദിനത്തിൽ തൃഷ പോസ്റ്റ് ചെയ്ത ചിത്രമാണ് ഗോസിപ്പുകൾക്ക് കാരണമായത്. ഇരുവരും ഒന്നിച്ച് യാത്ര ചെയ്യുന്ന ചിത്രമാണ് തൃഷ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ വിവാദം ശക്തമാവുകയായിരുന്നു. വിവാദം കനക്കുന്ന സാഹചര്യത്തിൽ അടുത്തൊന്നും ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടില്ലെന്ന് കരുതിയിരിക്കുമ്പോഴാണ്
എന്തുകൊണ്ട് തൃഷ ഡാൻസ് രംഗത്തിൽ മാത്രം വന്നൂ എന്ന ചോദ്യം ഉയരുന്നുണ്ട്. എത്രയാണ് തൃഷ വാങ്ങിയ പ്രതിഫലം എന്നതിനെക്കുറിച്ചും ചർച്ച നടക്കുന്നുണ്ട്. വിജയ് ആണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത്. മറ്റുതാരങ്ങളെക്കാൾ പ്രതിഫലം തൃഷയ്ക്ക് കിട്ടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 1. 2 കോടി രൂപയാണ് നിർമാതാക്കൾ തൃഷയ്ക്ക് നൽകിയത് എന്നാണ് വിവരം. ചിത്രത്തിലെ പ്രധാന താരങ്ങൾക്ക് നൽകിയതിനെത്താൾ കൂടുതലാണ് ഈ പ്രതിഫലം എന്നാണ് വിവരം. ചിത്രത്തിൽ പ്രശാന്ത്. പ്രഭു ദേവ, സ്നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹൻ, ജയറാം അജ്മൽ, യോഗി ബാബു. വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി, അമരൻ, അരവിന്ദ്, ആകാശ്. അജയ് രാജ് തുടങ്ങിയ വൻ താര നിര തന്നെയാണ് ഉള്ളത്.
വിജയോടൊപ്പം ഒരു ഡാൻസ് സീനിൽ മാത്രം; ഗോട്ടിൽ തൃഷ വാങ്ങിയ പ്രതിഫലം കേട്ടാൽ ഞെട്ടും.. Read More »
സീൻ വിശദീകരിക്കുന്നതിനിടെ കവിളത്ത് ചുംബിച്ചു. സംവിധായകനതിരെ നടി
ഷൂട്ടിങ്ങ് സമയത്ത് അപമര്യാദയായി പെരുമാറിയെന്ന് നടി പരാതി ഉന്നയിച്ചതിനെത്തുടർന്ന് പ്രശസ്ത ബംഗാളി സംവിധായകൻ. അരിന്ദം ശീലിനെ ഡയറക്ടേഴ്സ് ഗിൽഡ് സസ്പെൻഡ് ചെയ്തു. മഹിളാ കമ്മിഷനിലാണ് നടി പരാതി നൽകിയത്. നടി ഉന്നയിച്ച പരാതി അതീവ ഗുരുതരമാണെന്നുകണ്ടാണ് ഡയറക്ടേഴ്സ് അസോസിയേഷൻ ഓഫ് ഈസ്റ്റേൺ ഇന്ത്യ അരിന്ദം ശീലിനെതിരെ നടപടിയെടുത്തത്.
നിരപരാധിത്വം തെളിയിക്കുന്നതുവരെ ശീലിന് സംഘടനയിൽ അംഗത്വമോ പരിഗണനയോ ലഭിക്കില്ലെന്ന് ഗിൽഡ് അധ്യക്ഷൻ സുബ്രത സെൻ പറഞ്ഞു. വിശ്വാസയോഗ്യമായ തെളിവോടെ ഏതു പരാതി ലഭിച്ചാലും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ ശീലിനെതിരെ തെളിവുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയെന്ന് ഗിൽഡ് പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നുണ്ട്.അരിന്ദം ശീലിന്റെ സിനിമാ സെറ്റിൽവെച്ച് ഏതാനും മാസങ്ങൾക്കുമുൻപാണ് വിവാദ സംഭവം നടന്നത്. ഏപ്രില് മൂന്നിന് ‘ഏക്തി ഖുനിര് സന്ദാനെ മിതിന്’ എന്ന സിനിമയുടെ ഷൂട്ടിങിനിടെ റിസോര്ട്ടില് വച്ചായിരുന്നു സംഭവം.നടി പറയുന്നത് ഇങ്ങനെ ” ആദ്യം അദ്ദേഹമെന്നോട് മടിയില് ഇരിക്കാന് ആവശ്യപ്പെട്ടു. ഞാന് ഉടനടി നിരസിച്ചു.
അതോടെ ഇരുന്നേ പറ്റൂവെന്ന് ആജ്ഞാപിച്ചു. എല്ലാവരും നോക്കി നില്ക്കെ എനിക്ക് അതനുസരിക്കാതെ നിര്വാഹമില്ലായിരുന്നു.ഇരുന്നതിന് പിന്നാലെ അയാള് എന്നെ ബലമായി കവിളില് ഉമ്മ വച്ചു. ഞാന് നടുങ്ങിപ്പോയി. എന്താണ് ചെയ്യേണ്ടതെന്ന് മനസിലായില്ല, ഞാന് ഉടന് തന്നെ എഴുന്നേറ്റ് മാറി. അദ്ദേഹമാവട്ടെ ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ നിഷ്കളങ്കനായി ജോലി തുടര്ന്നു. ആളുകള് ഒരു തമാശയെന്നോണം ഇത് കണ്ട് ചിരിച്ച് നില്ക്കുകയായിരുന്നു. മോണിറ്റര് നോക്കിയതിന് ശേഷം സംവിധായകന് എഴുന്നേറ്റ് വന്നതോടെ ഇത് ശരിയല്ലെന്ന് ഞാന് അദ്ദേഹത്തോട് പറഞ്ഞു. എന്നാല് ‘നിനക്കത് ഇഷ്ടമായില്ലേ?’ എന്നായിരുന്നു മറുപടി’യെന്നും അവര് കൂട്ടിച്ചേര്ത്തു.
അതേസമയം, ഇനി ഇത്തരം നടപടികള് ഉണ്ടാകാതെ ശ്രദ്ധിക്കാമെന്നും ഒരാളെ എപ്പോഴും ഒപ്പം നിര്ത്താമെന്നും നിര്മാണ കമ്പനി ഉറപ്പ് നല്കിയതോടെയാണ് താന് ഷൂട്ട് തുടര്ന്നതെന്നും വളരെ ദൗര്ഭാഗ്യകരമായ അവസ്ഥയിലൂടെയാണ് താന് കടന്നുപോയതെന്നും ഷൂട്ട് പകുതിയിലിട്ട് താന് പോയാല് അത് ചിത്രത്തിലെ എല്ലാവരെയും ബാധിക്കുമെന്നതിനാല് സങ്കീര്ണമായ ആ അവസ്ഥയിലും താന് അഭിനയിക്കാന് തീരുമാനിക്കുകയായിരുന്നുവെന്നും അവര് കൂട്ടിച്ചേര്ത്തു. ലൈംഗിക അതിക്രമം കാണിച്ച അരിന്ദം സില് ഇപ്പോള് കൊല്ക്കത്തയിലെ സ്ത്രീകളുടെ തെരുവ് കീഴടക്കല് പ്രതിഷേധങ്ങളില് പങ്കുചേര്ന്നതോടെയാണ് ഇരട്ടത്താപ്പ് തുറന്നുകാട്ടി നടിയുടെ വെളിപ്പെടുത്തല്. സംഭവത്തില് നിയമനടപടി സ്വീകരിക്കുമെന്നും അവര് മാധ്യമങ്ങളോട് വ്യക്തമാക്കി.
സീൻ വിശദീകരിക്കുന്നതിനിടെ കവിളത്ത് ചുംബിച്ചു. സംവിധായകനതിരെ നടി Read More »
മോഹൻലാൽ തന്റെ ലൗവറും മമ്മട്ടി തന്റെ വല്യേട്ടനുമാണ് നടി മീര ജാസ്മിൻ
മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. കരിയറിന്റെ തുടക്കത്തിൽ തന്നെ ലോഹിതാദാസ്, കമൽ, സത്യൻ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്യാൻ മീരക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിലൂടെ ദേശീയ – സംസ്ഥാന പുരസ്കാരങ്ങളടക്കം കരസ്ഥമാക്കിയ താരം പിന്നീട് തന്റെ സിനിമ കരിയറിൽ ഒരു ഇടവേള എടുത്തിരുന്നു. ശേഷം സത്യൻ അന്തിക്കാടിനെ സംവിധാനത്തിൽ പുറത്തിറങ്ങിയ മകൾ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവന്നത്. മോഹൻലാലിനൊപ്പം രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ സിനിമകളിലും മമ്മൂട്ടിയോടൊപ്പം ഒരേ കടൽ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷങ്ങൾ മീര ജാസ്മിൻ അവതരിപ്പിച്ചിട്ടുണ്ട്.
മോഹൻലാലിനോടും മമ്മൂട്ടിയോടുമുള്ള തന്റെ ആരാധനയെ കുറിച്ച് സംസാരിക്കുകയാണ് മീര ജാസ്മിൻ.
ഇരുവരോടും വ്യത്യസ്ത രീതിയിലുള്ള ആരാധനയാണ് തനിക്കുള്ളതെന്ന് മീര പറയുന്നു. ചെറുപ്പത്തിൽ സിനിമകൾ കാണുമ്പോൾ മോഹൻലാലിനെ തന്റെ ലൗവറെ പോലെയും മമ്മൂട്ടിയെ തന്റെ വല്യേട്ടനെ പോലെയും തോന്നുമായിരുന്നുവെന്ന് മീര പറയുന്നു.
ഞാൻ ചെറുപ്പത്തിൽ ലാലേട്ടന്റെ ഫാനായിരുന്നു. മോഹൻലാലിനെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അത് ഞാൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എനിക്ക് ഒരു എട്ട്, ഒമ്പത് വയസൊക്കെ ഉള്ളപ്പോൾ ലാലേട്ടന്റെ സിനിമകൾ കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നുമായിരുന്നു.മമ്മൂക്കയോടുള്ള ഇഷ്ടം വേറെയായിരുന്നു. വാത്സല്യം, അമരം അങ്ങനെയുള്ള സിനിമകളൊക്കെ കണ്ട് മമ്മൂക്കയോട് ഒരു സഹോദരനോടൊക്കെ പോലെയുള്ള, നമ്മളെ സംരക്ഷിക്കുന്ന ഒരു വല്യേട്ടനെ പോലെയായിരുന്നു. അങ്ങനെ ഒരു ഫീലായിരുന്നു അദ്ദേഹത്തോട് ഉണ്ടായിരുന്നത്.
അത് വേറെയൊരു ഇഷ്ടമായിരുന്നു.എനിക്ക് പത്ത് വയസുള്ളപ്പോഴൊക്കെ ലാലേട്ടനെ കാണുമ്പോൾ എന്റെ ഒരു ലൗവറെ പോലെയായിരുന്നു എനിക്ക് തോന്നിയിരുന്നത്. ചെറിയ വയസിലൊക്കെ, ഇങ്ങനെ ഒരാളെ കിട്ടിയിരുന്നെങ്കിൽ എന്ന് വിചാരിക്കുമായിരുന്നു. അവരുടെ രണ്ട് പേരുടെ കൂടെയും ആദ്യമായി അഭിനയിക്കാനുള്ള അവസരം വന്നപ്പോൾ എനിക്കത് വിശ്വസിക്കാൻ കഴിയാത്തതായിരുന്നു. കാരണം ലാലേട്ടനെയും മമ്മൂക്കയേയും രണ്ട് രീതിയിലായിരുന്നു ഞാൻ ആരാധിച്ചത്,’മീര ജാസ്മിൻ പറയുന്നു.
മോഹൻലാൽ തന്റെ ലൗവറും മമ്മട്ടി തന്റെ വല്യേട്ടനുമാണ് നടി മീര ജാസ്മിൻ Read More »