Gossips

മോഡലും നടിയും ഒന്നുമല്ല..! പക്ഷേ ഈ സുന്ദരിക്ക് പിന്നാലെ 17 ലക്ഷം ആളുകൾ..!

വ്യായാമം ചെയ്യാൻ പല ഇടങ്ങളാണ് പലരും ആശ്രയക്കാറുണ്ട്. അതിൽ പ്രധാന ഒരു ഇടമാണ് ജിം. നിരന്തരം വ്യായാമം ചെയുന്നതിലൂടെ ആരോഗ്യകരമായ ജീവിതം നയിക്കാൻ സാധിക്കും. അത്തരത്തിൽ അറിയപ്പെടുന്ന ജിം പലിശീലകയാണ് സപ്ന വ്യാസ് പട്ടേൽ. ഒരു ഫിറ്റ്നസ് പലിശീലിക എന്നതിനപ്പുറം സെലിബ്രിറ്റി യൂട്യൂബ് ബ്ലോഗ്ർ കൂടിയാണ്. അതുകൊണ്ട് തന്നെ നിരവധി ആരാധകരാണ് സൈബർ ലോകത്ത് നിന്നും നടിയ്ക്ക് ലഭിക്കാറുള്ളത്.

ഗുജറാത്തിലെ അഹമ്മബാദിൽ ജനിച്ചു വളർന്ന സപ്ന വ്യാസ പട്ടേൽ മോഡലായി ഒരുപാട് പരസ്യങ്ങളിൽ പ്രേത്യക്ഷപ്പെടാൻ കഴിഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ ഫിറ്റ്നസ് പലിശീലികയായി ജീവിതം ആരംഭിച്ച സപ്ന പെൺകുട്ടികൾക്ക് എപ്പോഴും പ്രചോദനമായ മോട്ടിവേഷൻ സ്പീക്കറും കൂടിയാണ്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി നിരവധി പരിപാടികളിലും ഔദ്യോഗിക മീറ്റിങിലും പങ്കുയെടുക്കാൻ സപ്നയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

അതിലുപരി തന്റെ പിതാവായ ജയ് നാരായണൻ വ്യാസ് ഗുജറാത്ത് സംസ്ഥാനത്തെ ആരോഗ്യമന്ത്രിയാണ്. ഫിറ്റ്നസ് മേഖലയിലേക്ക് കടന്നു വരുന്നതിന് മുമ്പ് സപ്ന വ്യാസ് പട്ടേൽ അറിയപ്പെടുന്ന മോഡലായതിനാൽ ഒരുപാട് ഫോട്ടോഷൂട്ടുകളിൽ മോഡലായിയെത്തിട്ടുണ്ട്. യൂട്യൂബ് ബ്ലോഗ്ഗർ ആയതിനാൽ സമൂഹ മാധ്യമങ്ങളിൽ സപ്ന സജീവമാണ്.

മാസ്റ്റർ ഓഫ് ബിസിനെസ് അഡ്മിനിസ്ട്രേഷൻ ബിരുദം കരസ്ഥമാക്കിയ ഒരാളാണ് സപ്ന വ്യാസ് പട്ടേൽ. ജിമ്മിലെ വിശേഷങ്ങളും തന്റെ പ്രിയ പ്രേക്ഷകർക്ക് ഗുണകരമായ കാര്യങ്ങളുമാണ് വീഡിയോയാക്കി സപ്ന യൂട്യൂബിൽ പോസ്റ്റ്‌ ചെയ്യാറുള്ളത്. എന്നാൽ ഇൻസ്റ്റാഗ്രാമിൽ വ്യത്യസ്തമായ ഗ്ലാമർ ചിത്രങ്ങളാണ് സപ്ന അപ്‌ലോഡ് ചെയ്യാറുള്ളത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ജനശ്രെദ്ധ പിടിച്ചു പറ്റുന്നത് സപ്നയുടെ കിടിലൻ ചിത്രങ്ങളാണ്.

മോഡലും നടിയും ഒന്നുമല്ല..! പക്ഷേ ഈ സുന്ദരിക്ക് പിന്നാലെ 17 ലക്ഷം ആളുകൾ..! Read More »

എന്നെ ഇതുവരെ എത്തിച്ചതും..ഇങ്ങനെ ആക്കിയതും അദ്ദേഹമാണ്..! സോന നായർ മനസ്സ് തുറക്കുന്നു..

സിനിമ രംഗത്തും സീരിയൽ രംഗത്തും സജീവമായ നടിയാണ്  സോന നായർ. സത്യൻ അന്തിക്കാട് 1996ൽ സംവിധാനം ചെയ്ത തൂവൽക്കൊട്ടാരം എന്ന സിനിമയിൽ ഹേമാ എന്ന കഥാപാത്രമായാണ് താരം വെളളിത്തിരയിലേക്ക് എത്തുന്നത്. കോമഡി കഥപാത്രങ്ങൾ കൈകാര്യം ചെയ്യുന്നതിൽ  തന്റേതായ ഇടം നേടിയ താരം കൂടിയാണ് സോനാ നായർ. മമ്മൂട്ടിയും മേഹാൻലലും അടക്കം യുവ താരങ്ങൾക്കൊപ്പവും താരത്തിന് അഭിനയിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായിട്ടാണ് താരം കാണുന്നത്. 

സിനിമ മോഹങ്ങൾ പൂവണിഞ്ഞതിനെ കുറിച്ചും തൂവൽ കൊട്ടാരം എന്ന സിനിമയിൽ  എത്തിയതിനെ കുറിച്ചും സോനാ ഇപ്പോൾ മനസ്സ് തുറന്നിരിക്കുകയാണ്. 1996 ലാണ് നടിയുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷമാണ് സിനിമയിൽ അഭിനയിക്കുന്നത്. മലയാള സിനിമയിലെ തന്നെ ക്യാമറമാനായ  ഉദയൻ അമ്പാടി ആണ് സോനയുടെ ഭർത്താവ്. ഉദയനാണ്  തന്റെ ശക്തിയെന്നും അദ്ദേഹത്തെ  പോലെ ഒരാളില്ലായിരുന്നു എങ്കിൽ സിനിമയിൽ ഒരിക്കലും വരാൻ സാധിക്കില്ലായിരുന്നു എന്നും സോനാ പറയുന്നു.

തമിഴ് ഭാഷയലെ സീരിയലിൽ  അഭിനയിക്കാൻ അവസരം ലഭിച്ചുവെന്നും അവിടെയും ആരാധകരുണ്ടെന്നും എയർപോർട്ടിൽ കൂടി യാത്ര ചെയ്യുമ്പോൾ ആളുകൾ പേര് വിളിച്ചു ഓടിവരുമെന്നും മാളിലും മറ്റും പോകുമ്പോൾ സെൽഫി എടുക്കാനും വരുമെന്നും സോന പറയുന്നു.കോടികണക്കിന്  ജനങ്ങൾക്കിടയിൽ തിരിച്ചറിയപെടുക എന്നത് ഒരു ഭാഗ്യം തന്നെയാണെന്നും താരം പറയുന്നു.

സിനിമയിൽ  എത്തിയിട്ട് 30 വർഷത്തോളമായെന്നും പല ഭാഷകളിലായി ധാരാളം സീരിയലുകളും സിനിമകളും ചെയ്യാൻ സാധിച്ചുവെന്നും താരം പറഞ്ഞു. പുരസ്കാരങ്ങൾ ഒരുപാട് നേടാൻ സാധിച്ചു  ഇതൊക്കെ തനിയ്ക്ക് ലഭ്യമായത് ഈശ്വരന്റെ അനുഗ്രഹം കൊണ്ടാണ്. അതിൽ ഭർത്താവും  കുടുംബവും സുഹൃത്തുക്കളും അടങ്ങിയിട്ടുണ്ട്. സഹോദരി വേഷങ്ങളിലൂടെ സിനിമയിലെത്തിയ സോനക്ക് മിനിസ്ക്രീൻ എത്തിയപ്പോൾ ലഭിച്ചത്  ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു.

എന്നെ ഇതുവരെ എത്തിച്ചതും..ഇങ്ങനെ ആക്കിയതും അദ്ദേഹമാണ്..! സോന നായർ മനസ്സ് തുറക്കുന്നു.. Read More »

നാല് കല്യാണം കഴിച്ചെങ്കിലും ഒരാളോട് മാത്രം വല്ലാത്ത ഇഷ്ടമായിരുന്നു…! രേഖ രതീഷ് മനസ്സ് തുറക്കുന്നു..

ബിഗ്സ്ക്രീനിൽ തുടങ്ങി മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരമാണ് രേഖ രതീഷ്. ടെലിവിഷൻ സീരിയലുകളിൽ ശ്രദ്ധേയയായ വേഷങ്ങളിലൂടെ താരമായ് രേഖ മലയാള സീരിയൽ ഇന്ന് ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് സംരക്ഷണ ചെയ്തുകൊണ്ടിരുന്ന പരസ്പരം എന്ന സീരിയലിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് നടി പ്രേക്ഷകമനസ്സിൽ ശ്രദ്ധനേടിയത്. പ്രായം അധികം ഇല്ലെങ്കിലും താരത്തിന് ലഭിക്കുന്ന എല്ലാ വേഷങ്ങളും അമ്മവേഷങ്ങൾ ആണ്. അമ്മ വേഷങ്ങളിൽ തിളങ്ങിനിന്ന താരത്തിന് ആ വേഷം ചെയ്യുവാനാണ് കൂടുതൽ താല്പര്യം.

ചെന്നൈയിലാണ് നടി ജനിച്ചുവളർന്നത് ഒരു മകനുണ്ട്. സീരിയൽ രംഗത്ത് നടിക്ക് കുറെ ഗോസിപ്പുകൾ നേരിടേണ്ടിവന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ കല്യാണം കഴിച്ചവൾ എന്ന ഇരട്ട പേരും നടിക്ക് ഉണ്ട്. തനിക്കെതിരെയുള്ള ഗോസിപ്പുകൾ മുഖം കൊടുക്കാത്ത നടി ഇപ്പോൾ ഇതാ ഒരു യൂട്യൂബ് ചാനലിൽ നടന്ന അഭിമുഖത്തിൽ ജീവിതത്തിൽ നേരിടേണ്ടിവന്ന പ്രശ്നങ്ങളെ വെളിപ്പെടുത്തുകയുണ്ടായി. ഈ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്

നാലാമത്തെ വിവാഹത്തിൽ താരത്തിന് ഉണ്ടായ മകനാണ് അയാൻ. ദാമ്പത്യ ജീവിതം പരാജയം ആണെങ്കിലും മകനു വേണ്ടിയാണ് താൻ ജീവിക്കുന്നതെന്നും നടി വെളിപ്പെടുത്തുന്നു. ആദ്യ വിവാഹം 18 വയസ്സിലാണ് കഴിഞ്ഞത്. ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. തുടർന്ന് കഴിച്ച് മൂന്നു വിവാഹത്തിലും തനിക്ക് അബദ്ധങ്ങൾ പറ്റിയെന്ന് താരം കൂട്ടിച്ചേർത്തു.

കുടുംബത്തിൽ ഉണ്ടായ പ്രശ്നങ്ങൾ കാരണമാണ് തനിക്ക് സ്വന്തമായ തീരുമാനങ്ങൾ എടുക്കേണ്ടിവന്നത്. ആരുമില്ലാത്ത അവസ്ഥയിൽ കാട്ടിക്കൂട്ടുന്ന അബദ്ധങ്ങൾ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയതെന്നും രേഖ പറയുന്നു. പണം ലക്ഷ്യമാക്കി കൊണ്ടാണ് തന്നെ സ്നേഹിച്ചത് എന്നും അതുകൊണ്ട് തന്നെ ആദ്യം ഭർത്താവിനോട് തോന്നിയ ഇഷ്ടവും സ്നേഹവും ബാക്കി മൂന്നു പേരോടും തോന്നിയില്ല എന്ന് താരം അഭിപ്രായപ്പെടുന്നു.

സോഷ്യൽ മീഡിയയിലൂടെ പറഞ്ഞുപരത്തുന്ന കഥകൾ ചിലപ്പോഴൊക്കെ നടിയെ വേദനിപ്പിക്കാറുണ്ട്. നടിയെക്കുറിച്ച് അനാവശ്യമായി പറഞ്ഞു പരത്തുന്ന കഥകളോട് പ്രതികരിക്കാത്തത് താരത്തിന്റെ മകനെ ഓർത്തു കൊണ്ടു മാത്രമാണെന്നും അവനു വേണ്ടിയാണ് ഞാൻ ജീവിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. ഒരു കുഞ്ഞിന്റെ ജീവിതം കൂടി വെച്ചാണ് ഇത്തരക്കാർ കളിക്കുന്നത്. സ്നേഹവും സഹതാപവും പ്രതീക്ഷിക്കുന്നില്ലെന്നും ഇനിയൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നിലെന്നും നടി തുറന്നു പറഞ്ഞു.

നാല് കല്യാണം കഴിച്ചെങ്കിലും ഒരാളോട് മാത്രം വല്ലാത്ത ഇഷ്ടമായിരുന്നു…! രേഖ രതീഷ് മനസ്സ് തുറക്കുന്നു.. Read More »

സംവിധായകൻ ലിപ്പ്ലോക്ക് ചെയ്യാൻ പറഞ്ഞു.! രക്ഷപെട്ടത് മീ ട്ടൂ കാരണം.! സായി പല്ലവി..!!

മലയാളത്തിലും തമിഴ് സിനിമകളിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് സായി പല്ലവി. നിവിൻ പോളി നായകനായി പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ് കവർന്ന നടിയാണ് സായി പല്ലവി. ചിത്രത്തിലെ മലർ മിസ്സ്‌ എന്ന കഥാപാത്രം ഇന്നും ഓരോ മലയാളി സിനിമ പ്രേമികളുടെ ഓർമകളിൽ നിലനിൽക്കുന്നുണ്ടെന്ന് എന്നതാണ് സത്യം. ഈ സിനിമയുടെ റിലീസിനു ശേഷം മറ്റ് പല അന്യഭാക്ഷകളിലും റീമേക്ക് ചെയ്തിരുന്നു. എന്നാൽ കേരള കരയിൽ നിന്നും ലഭിച്ച വിജയം മറ്റൊരു സിനിമ ഇൻഡസ്ടറിയ്ക്കും ലഭിച്ചില്ല.

അഭിനയത്രി എന്ന നിലയിൽ മാത്രമല്ല മികച്ച നർത്തകി എന്ന പേരും സായി പല്ലവിയ്‌ക്കുണ്ട്. പ്രേമം സിനിമയിലെ ഗാനങ്ങൾ അതിന്റെ ഏറ്റവും വലിയ ഉദാഹണങ്ങളാണ്. കൂടാതെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണികളെ ലഭിച്ച മാരി എന്ന സിനിമയിലെ ഗാനമായ റൗഡി ബേബിയിലെ ഡാൻസ് പ്രകടനത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. എന്നാൽ ഇപ്പോൾ ഇതാ തന്നിക്കുണ്ടായ ഒരു അനുഭവമാണ് സായി പല്ലവി ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്.

ഒരു സിനിമയിലെ ചുംബന രംഗത്തിൽ സംവിധായകൻ ചെയ്യാൻ അവശ്യപ്പെട്ടപ്പോൾ നൊ എന്ന ഉത്തരമാണ് നടി ആദ്യം തന്നെ പറഞ്ഞത്. ലിപ് ലോക്ക് രംഗം ആയത് കൊണ്ട് തനിക് ഇത് ചെയ്യാൻ കഴിയില്ല എന്ന് സായി തുറന്നടിച്ചു പറഞ്ഞു. പിന്നീട് സിനിമയിൽ ഉണ്ടായിരുന്ന സഹനടൻ വന്നാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. നാളെ ഇവർ മി ടു ആയാലോ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിനാണ് സംവിധായകൻ വീണത്. ഇതിനു മുമ്പ് ഇത്തരം രംഗങ്ങളിൽ വേഷമിട്ടിട്ടുല്ലെങ്കിലും ഇയൊരു അനുഭവം ആദ്യമായിട്ടാണ് എന്നാണ് സായി പല്ലവി വെക്തമാക്കിയത്.

സംവിധായകൻ ലിപ്പ്ലോക്ക് ചെയ്യാൻ പറഞ്ഞു.! രക്ഷപെട്ടത് മീ ട്ടൂ കാരണം.! സായി പല്ലവി..!! Read More »

പരിഹാസം മാത്രം.. ഞാൻ എൻ്റെ ശരീരം തന്നെ വെറുത്തു പോയി..! നടി കാർത്തിക മുരളീധരൻ..

കാർത്തിക മുരളീധരൻ പേര് അത്ര പ്രേശക്തമല്ലെങ്കിലും കാർത്തിക അരങേറിയ ആദ്യ സിനിമയുടെ പേര് കേട്ടാൽ ആളെ മനസിലായേക്കാം. ദുൽഖർ സൽമാൻ ചിത്രം സി ഐ എ എന്ന ചിത്രത്തിൽ കാർത്തിക മുരളീധരൻ നായികയായി വേഷമിട്ടു. അറിയപ്പെടുന്ന ക്യാമറമാനായ സി കെ മുരളീധരന്റെ മകളാണ് കാർത്തിക മുരളീധരൻ. തന്റെ ആദ്യ സിനിമ ജനശ്രെദ്ധ നേടിയപ്പോൾ പിന്നീട് അവസരങ്ങൾ വന്ന് കാർത്തികയെ മാടി വിളിക്കുകയായിരുന്നു.

ആദ്യ സിനിമയിൽ മകന്റെ ഒപ്പമാണെങ്കിൽ രണ്ടാം സിനിമ മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. അങ്കിൾ എന്ന ചിത്രത്തിലാണ് രണ്ടാമത് നടി വേഷമിട്ടത്. വളരെ മികച്ച പ്രതികരണങ്ങളായിരുന്നു തന്റെ അഭിനയത്തിനു ലഭിച്ചത്. ഇപ്പോൾ ഇതാ തന്റെ ശരീര പ്രയാസങ്ങളും താൻ നേരിടേണ്ടി വന്നിട്ടുള്ള പ്രശനങ്ങളെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് കാർത്തിക മുരളീധരൻ.

തന്റെ സ്കൂൾ പഠന കാലത്ത് മറ്റുള്ളവരിൽ നിന്നും നിരവധി പരിഹാസങ്ങളും കളിയാക്കലും അനുഭവിച്ചിട്ടുണ്ട്. പിന്നീട് സിനിമയിലേക്ക് കയറിയപ്പോൾ ഇതേ അവസ്ഥാ തുടർന്നു. ഇതു മൂലം തന്നെ മാനസികമായി വളരെയധികം തളർത്തിയിരുന്നു. വണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷണം ക്രെമികരിക്കാനും വ്യായാമത്തിലും ഏർപ്പെട്ടു. തക്കതായ ഫലം കാണാത്തതു കൊണ്ട് അതെല്ലാം ഉപേക്ഷിക്കുകയും പിന്നീട് മടി കാണിക്കുകയും ചെയ്തു.

കുറച്ചു നാളുകൾക്ക് ഒരു യോഗ ക്ലാസ്സിൽ ചേരുകയും ഭക്ഷണ ക്രെമത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തുകയും ചെയ്തു. ശേഷം കാർത്തികയുടെ ജീവിത രീതി പോലും അങ്ങ് മാറി പോയിരുന്നു. ഇതിന്റെല്ലാം ഫലമായി താൻ ഉദ്ദേശിച്ച പോലെ ശരീരം വരാൻ തുടങ്ങി എന്നാണ് കഴിഞ്ഞ ദിവസം ആരാധകരുമായി തന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ് പങ്കുവെച്ചത്.

പരിഹാസം മാത്രം.. ഞാൻ എൻ്റെ ശരീരം തന്നെ വെറുത്തു പോയി..! നടി കാർത്തിക മുരളീധരൻ.. Read More »

Scroll to Top