ഹിന്ദിയിലും ശ്രദ്ധ നേടി ടോവിനോ ചിത്രം ഫോറൻസിക്..! ചിത്രത്തിൻ്റെ ഹിന്ദി റീമേക്ക് ടീസർ കാണാം..
മലയാളത്തിൽ ടൊവിനോ നായകനായി എത്തിയ ഫോറൻസിക് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ ടീസർ പുറത്തിറങ്ങി. ജൂൺ 24 ന് പ്രദർശനത്തിന് എത്തുന്ന ഈ ചിത്രം സീ ഫൈവ് എന്ന ഒടിടി പ്ലാറ്റ് ഫോമിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഫോറൻസിക്കിന്റെ ഈ ഹിന്ദി പതിപ്പ് ഒരുങ്ങുന്നത് മാനസി ബാഗനുമിനി ഫിലിംസിന്റെ ബാനറിൽ ആണ്. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിശാൽ ഫ്യൂരിയയാണ്. ചിത്രത്തിൽ ടൊവിനോ അവതരിപ്പിച്ച കഥാപാത്രത്തെ ഹിന്ദി പതിപ്പിൽ അവതരിപ്പിക്കുന്നത് വിക്രാന്ത് മാസേയാണ്. ചിത്രത്തിലെ മംമ്തയുടെ പോലീസ് …