Gallery

ഗൗണിൽ അതീവ ഗ്ലാമറസായി നടി പ്രിയ വാര്യർ..! ചിതങ്ങൾ പങ്കുവച്ച് താരം..

സിനിമകളുടെ എത്രയേറെ തിരക്കുകളിൽ ആണെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏറെ സജീവമായിട്ടുള്ള താര സുന്ദരിയാണ് നടി പ്രിയ പ്രകാശ് വാര്യർ . 70 ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് പ്രിയയ്ക്ക് ഇൻസ്റ്റഗ്രാമിൽ മാത്രമായി ഉള്ളത് .മോഡലിംഗ് രംഗത്ത് നിന്നും അഭിനയത്തിലേക്ക് ചുവട് വച്ച പ്രിയ ഇൻസ്റ്റഗ്രാമിൽ തന്റെ ആരാധകർക്കായി കൂടുതലായും പങ്കുവെക്കാറുള്ളത് തന്റെ ഗ്ലാമറസ് ആയും ഹോട്ടായും ഉള്ള ചിത്രങ്ങളും യാത്രാ വിശേഷങ്ങളും അവിടുത്തെ ചിത്രങ്ങളും എല്ലാം ആണ് . നിരവധി ആരാധകർ ഉള്ളതുകൊണ്ട് തന്നെ പ്രിയയുടെ പോസ്റ്റുകൾ എല്ലാം വളരെ വേഗം സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കാറുണ്ട്.

പതിവുപോലെ പ്രിയ പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു തമിഴ് പെൺകുട്ടിയുടെ ലുക്കിൽ ആഭരണങ്ങളും നീല കളർ സാരിയും അണിഞ്ഞ് സ്പെഷ്യൽ ലുക്കിലാണ് താരം ഇത്തവണ എത്തിയിട്ടുള്ളത്. ഉണ്ണിയാണ് താരത്തെ മേക്കപ്പ് ചെയ്തത്. സ്റ്റൈലിംഗ് നിർവഹിച്ചിട്ടുള്ളത് സ്മിജി ആണ്. പളനിയപ്പൻ സുബ്രഹ്മണ്യം ആണ് താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ എടുത്തിട്ടുള്ളത്. പ്ലൂ മേരിയാ ലേക് റിസോർട്ടിൽ നിന്നാണ് പ്രിയ ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്.

ഒറ്റ ദിവസം കൊണ്ട് ഇന്ത്യയിൽ മാത്രമല്ല ലോകമൊട്ടാകെ ശ്രദ്ധ നേടിയെടുത്ത നടിയാണ് പ്രിയ. അതും ഒരു ഗാനരംഗത്തിലെ കണ്ണിറുക്കൽ സീൻ കൊണ്ട് . വളരെ ചുരുങ്ങിയ സമയം കൊണ്ട് ആയിരുന്നു ലക്ഷക്കണക്കിന് പ്രേക്ഷകർ പ്രിയയുടെ ആരാധകരായി മാറിയത്. ഒമർ ലുലുവിന്റെ അഡാർ ലവ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന പ്രിയ ഈ ചിത്രത്തിലെ ഒരു ഗാനരംഗം കൊണ്ട് തന്നെ പ്രേക്ഷക പ്രിയങ്കരമായി മാറി. എന്നാൽ ചിത്രം റിലീസ് ചെയ്തപ്പോൾ ഇത്രയേറെ ആരാധക പിന്തുണ ഒന്നും താരത്തിന് ലഭിച്ചില്ല. തെലുങ്കിലേക്ക് ആദ്യ ചിത്രത്തിന് ശേഷം ചേകേറിയ താരം 2021 മുതൽക്ക് തെലുങ്ക് സിനിമ മേഖലയിലും സജീവമായി .

അവിടെ ചെക്ക് എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്ത് കൊണ്ട് തെലുങ്ക് പ്രേക്ഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റി. മലയാള സിനിമയിൽ നിന്നും ആദ്യ ചിത്രത്തിനുശേഷം അപ്രത്യക്ഷമായ പ്രിയ വീണ്ടും മലയാള സമയിലേക്ക് ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയത് തിരിച്ചുവരവ് നടത്തിയത് കഴിഞ്ഞ വർഷമാണ്. 4 ഇയേഴ്സ് എന്ന ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു പ്രിയയുടെ വരവ്. ഇതിലെ പ്രകടനത്തിന് മികച്ച പ്രശംസയാണ് താരത്തിന് ലഭിച്ചത്. നിലവിൽ പ്രിയയ്ക്ക് മലയാള ചിത്രങ്ങളായ കൊള്ള, ഒരു 40 കാരൻറെ ഇരുപത്തൊന്നുകാരി എന്നിവ ഉൾപ്പെടെ ഒട്ടേറെ പ്രൊജക്ടുകളാണ് ഉള്ളത്.

ഗൗണിൽ അതീവ ഗ്ലാമറസായി നടി പ്രിയ വാര്യർ..! ചിതങ്ങൾ പങ്കുവച്ച് താരം.. Read More »

വിശാൽ നായകനായി എത്തുന്ന ലാത്തി.. കിടിലൻ ടീസർ കാണാം..

തമിഴിലെ ശ്രദ്ധേയ നായകനായ വിശാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാത്തി. നേരത്തെ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററുകൾ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മാത്രമല്ല അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കിയിരുന്നു. ഇവയ്ക്കെല്ലാം ശേഷം ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ചിത്രത്തിൽ ഒരു പൊലീസുകാരനായാണ് വിശാൽ വേഷമിട്ടിരിക്കുന്നത്.

അദ്ദേഹത്തിന്റെ അത്യുഗ്രൻ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൽ കാണാൻ സാധിക്കുമെന്ന സൂചനയാണ് ടീസർ നമ്മുക്ക് തരുന്നത്. ഈ ടീസറിന്റെ ഹൈലൈറ്റ് ആയി മാറിയിരിക്കുന്നത് വിശാലിന്റെ കിടിലൻ ആക്ഷൻ സീനുകൾ തന്നെയാണ് . മാത്രമല്ല മികച്ച മേക്കിങ്ങും ഈ ടീസറിന്റെ സവിശേഷതയാണ്. ലാത്തി എന്ന ഈ ചിത്രം വിശാലിന്റെ അഭിനയ ജീവിതത്തിലെ മുപ്പത്തിരണ്ടാമത്തെ ചിത്രമാണ് . നവാഗതനായ ഏ. വിനോദ് കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നായികയായി എത്തുന്നത് തെലുങ്ക്- തമിഴ് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രശസ്ത നടി സുനൈന ആണ്.

റാണാ പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് തമിഴിലെ നായക നടന്മാരും ഉറ്റ സുഹൃത്തുക്കളുമായ രമണയും നന്ദയും ചേര്‍ന്നാണ് . ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ബാലസുബ്രഹ്മണ്യം, ബാലകൃഷ്ണ തോട്ട എന്നിവർ ചേർന്നാണ്. യുവാൻ ശങ്കർ രാജയാണ് ഈ ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് എൻ ബി ശ്രീകാന്ത് ത്തന് .

ദേശീയ അവാർഡ് ജേതാവായ പീറ്റർ ഹെയ്‌ൻ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ചിത്രിക്കരിക്കുന്നതിനിടെ വിശാലിന് പരിക്ക് പറ്റിയതും വാർത്തകളിൽ ഇടം നേടിയിരുന്നു. ഈ ചിത്രം നിർമ്മിക്കുന്ന രമണയും നന്ദയും ജനപ്രിയ പരിപാടിയായിരുന്ന സണ്‍ ടിവിയിലെ നാം ഒരുവര്‍ നിര്‍മ്മിച്ച് മിനിസ്‌ക്രീൻ വിജയം നേടിയ നിർമ്മാതാക്കളാണ് .

വിശാൽ നായകനായി എത്തുന്ന ലാത്തി.. കിടിലൻ ടീസർ കാണാം.. Read More »

സിംപിൾ ലുക്കുമായി നടി സംയുക്ത മേനോൻ..! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2015 ൽ പുറത്തിറങ്ങിയ പോപ്പ് കോൺ എന്ന മലയാള ചിത്രത്തിൽ സഹ നടിയായി അരങ്ങേറ്റം കുറിച്ച താരമാണ് സംയുക്ത മേനോൻ . പക്ഷേ ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമായി മാറി . നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത മലയാളി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. ടൊവിനോയുടെ നായികയായി എത്തിയ താരം മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചത്.

തുടർന്ന് ഒട്ടേറെ അവസരങ്ങൾ ഈ താരസുന്ദരിയെ തേടിയെത്തി. ഇപ്പോൾ മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും താരം സജീവമായി തുടരുന്നു. ഭീലനായക്, ബിംബിസാര, കടുവ, സർ, വാത്തി എന്നിവയാണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.


മറ്റ് സിനിമാതാരങ്ങളെ പോലെ സംയുക്തയും സോഷ്യൽ മീഡിയയിൽ സജീവമാണ്. താരത്തിന്റെ പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. “നിലവിലെ അവസ്ഥ : ഒരു ദൗത്യത്തിൽ ” എന്ന ക്യാപ്ഷനോടയാണ് താരം തന്റെ ചിത്രം പങ്കുവച്ചിട്ടുളത്. ഫ്ലാറ്റിൽ നിന്നുള്ള ഈ ചിത്രത്തിൽ വളരെ സിംപിൾ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കൂടുതലായും ഹോട്ട് ലൂക്കിലും ഗ്ലാമറസ് ലുക്കിലും എത്താറുള്ള സംയുക്തയുടെ ഈ സിംപിൾ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ . ഒട്ടേറെ ആരാധകരാണ് താരത്തിന്റെ ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

സിംപിൾ ലുക്കുമായി നടി സംയുക്ത മേനോൻ..! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ Read More »

ജീൻസും ക്രോപ് ടോപുമായി സ്‌റ്റൈലിഷ് ലുക്കിൽ നടി മംമ്ത മോഹൻ ദാസ്..

മയൂഖം എന്ന ചിത്രത്തിലൂടെ തന്റെ അഭിനയ ജീവിതം ആരംഭിച്ച് ഇന്ന് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ താരമാണ് നടി മംത മോഹൻദാസ്. താരത്തിന്റെ ഏറ്റവും വലിയ പ്രതേകതകളിൽ ഒന്ന് ഹാസ്യ റോളുകളും താരത്തിന് എളുപ്പം വഴങ്ങും എന്നുള്ളതാണ്. മറ്റു നായികമാർ അതിനായി പ്രയാസപ്പെടുമ്പോൾ മംതയ്ക്ക് അത് അനായാസം ചെയ്യാൻ സാധിക്കുന്നു.


ഏത് റോളും മമ്ത എന്ന താരത്തിന്റെ കൈകളിൽ ഭദ്രമാണ്. താരം 16 വർഷത്തിൽ അധികമായി സിനിമയിൽ എത്തിയിട്ട്. ഇപ്പോഴുള്ള യുവനടിമാരെക്കാൾ ലുക്കിലാണ് 37-കാരിയായ മംതയെ സിനിമകളിൽ കാണാൻ സാധിക്കുന്നത്. അഭിനേത്രി മാത്രമല്ല , സിനിമയിൽ പിന്നണി ഗായികയായും മംത തിളങ്ങിയിട്ടുണ്ട്. കാൻസറിനോട് പൊരുതി ജയിച്ച് വന്ന ഒരാളുകൂടിയാണ് മംമ്ത. ഇപ്പോഴും സിനിമയിൽ നായികാ പ്രാധാന്യമുള്ള ഒട്ടേറെ റോളുകൾ മംതയെ തേടിയെത്താറുണ്ട്.


മംത പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുള്ള മേക്കോവർ ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഗ്ലാമറസ് ലുക്കിലുള്ള മംതയുടെ ഫോട്ടോഷൂട്ടാണ്. ഈ ചിത്രങ്ങളിൽ നീല ജീൻസും ഒരു ക്രോപ് ടോപ്പും ധരിച്ച് കിടിലം ലുക്കിലാണ് മംത പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മംത പോസ് ചെയ്യുന്നത് ഒരു വലിയ കണ്ണാടിക്ക് മുന്നിൽ നിന്നാണ് .


താരത്തിന്റെ ഈ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് സിബി ചീരനാണ് . സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് മംത തന്നെയാണ്. താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് ഷിനു വി ബാലനാണ് . മംതയുടേതായി 10-ൽ അധികം സിനിമകളാണ് ഇനി പുറത്തുവരാനുള്ളത്. അതിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയവയും അഭിനയിച്ചു കൊണ്ടിരിക്കുന്നവയും ഉണ്ട്. മംതയുടെ ഈ അടുത്തിറങ്ങിയ ചിത്രങ്ങളാണ് തമിഴ് ചിത്രമായ എനേമി, ലാൽജോസ് ചിത്രമായ മ്യാവു എന്നിവ.

ജീൻസും ക്രോപ് ടോപുമായി സ്‌റ്റൈലിഷ് ലുക്കിൽ നടി മംമ്ത മോഹൻ ദാസ്.. Read More »

അതിസുന്ദരിയായി നിരഞ്ജന അനൂപ്.. ഇൻസ്റ്റയിൽ ചിത്രങ്ങൾ പങ്കുവച്ച് താരം..

മലയാളത്തിലെ യുവതാര സുന്ദരിമാരിൽ ശ്രദ്ധേയയാണ് നടി നിരഞ്ജന അനൂപ്. രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് ഒട്ടേറെ അവസരങ്ങൾ ഈ താര സുന്ദരിയെ തേടിയെത്തി. കെയർ ഓഫ് സൈറ ബാനു, ഗൂഢാലോചന, പുത്തൻ പണം, ബി.ടെക്, ഇര , കല വിപ്ലവം പ്രണയം, ലളിതം സുന്ദരം എന്നി ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു.

കിംഗ് ഫിഷ്, ബെർമുഡ, ദി സീക്രെട്ട് ഓഫ് വുമൺ എന്നിവയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. അഭിനേത്രിയായ താരം നല്ലൊരു നർത്തകി കൂടിയാണ് . ചെറുപ്പം മുതലേ താരം നൃത്തം അഭ്യസിക്കുന്നുണ്ട്.
മറ്റു താരങ്ങളെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്‌ നിരഞ്ജനയും . തന്റെ ഫോട്ടോസും വീഡിയോകളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് താരം പങ്കു വച്ച പുത്തൻ ചിത്രങ്ങളാണ്.

സൂര്യ രശ്മികളിൽ ശോഭിച്ച് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. അതി സുന്ദരിയായി സ്റ്റെലിഷ് ലുക്കിൽ മുഖത്ത് നല്ലൊരു പുഞ്ചിരിയുമായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒട്ടേറെ ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

അതിസുന്ദരിയായി നിരഞ്ജന അനൂപ്.. ഇൻസ്റ്റയിൽ ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »

ബിക്കിനിയിൽ സ്വിമ്മിങ് പൂളിൽ നീന്തി കളിക്കുന്ന നടി ജാൻവി കപൂർ..!

ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് അർഹയായ താരമായിരുന്നു അന്തരിച്ച ബോളിവുഡ് നടി ശ്രീദേവി. ബോളിവുഡ് സിനിമ ലോകത്തിന് തീരാ നഷ്ടമാണ് അപ്രതീക്ഷിതമായ ശ്രീദവിയുടെ വിയോഗം. 2018 ഫെബ്രുവരിയിൽ ദുബായിലെ ജുമൈറ ടവേർസ് ഹോട്ടൽ മുറിയിലെ ബാത് ടബിൽ മുങ്ങിമരിച്ച നിലയിൽ ശ്രീദേവിയെ കണ്ടെത്തുകയായിരുന്നു.
മൂന്ന് വർഷം മുമ്പാണ് ശ്രീദേവി വിട പറഞ്ഞത്. അതെ വർഷത്തിൽ തന്നെയായിരുന്നു മൂത്തമകൾ ജാൻവി കപൂർ സിനിമ ലോകത്തേക്ക് രംഗ പ്രവേശനം നടത്തിയതും.

ദഡാക് എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു ജാൻവി അരങ്ങേറ്റം കുറിച്ചത്. വരും വർഷങ്ങളിൽ ബോളിവുഡിലെ മുൻനിര നായികമാരുടെ നിരയിലേക്ക് താരം ഉയരും എന്ന പ്രതീക്ഷയിലാണ് ആരാധകർ. അമ്മയെ പോലെ തന്നെ അതിസുന്ദരിയാണ് ജാൻവിയും . ഒട്ടേറെ ആരാധകരാണ് താരത്തിനുള്ളത്.


ജാൻവിയുടെ അവസാന റിലീസ് ചിത്രം കഴിഞ്ഞ വർഷം പുറത്തിറങ്ങിയ റൂഹിയാണ് . ഗോസ്റ്റ് സ്റ്റോറീസ്, അൺഗ്രസി മീഡിയം, ഗുഞ്ചൻ സക്സേന – ദി കാർഗിൽ ഗേൾ തുടങ്ങിയ സിനിമകളിൽ ജാൻവി തന്റെ അഭിനയ മികവ് കാഴ്ചവച്ചിട്ടുണ്ട്. ഗുഡ് ലക്ക് ജെറി, മിലി, ദോസ്താന 2 എന്നിവയാണ് റിലീസ് ചെയ്യാനായി ഒരുങ്ങി നിൽക്കുന്ന ജാൻവിയുടെ ചിത്രങ്ങൾ . ഇൻസ്റ്റാഗ്രാമിൽ ജാൻവി കപൂർ നിറ സാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തെ ഫോളോ ചെയ്യുന്നത് ഒന്നര കോടി ആളുകളാണ്.


ഇപ്പോൾ വൈറലായി മാറുന്നത് സ്വിമ്മിങ് പൂളിൽ നീന്തി കളിക്കുന്ന ജാൻവിയുടെ ചിത്രങ്ങൾ ആണ്. ബിക്കിനി ധരിച്ച് പൂളിൽ ഇറങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് ജാൻവി ആരാധകരുമായി പങ്കുവച്ചിട്ടുള്ളത്. ചിത്രത്തിനൊപ്പം “ആർക്കാഡിയ – നിങ്ങളിലേക്കുള്ള എന്റെ വഴി കണ്ടെത്തുന്നു..”, എന്ന ക്യാപ്ഷനും നൽകി കൊണ്ടാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ബിക്കിനിയിൽ സ്വിമ്മിങ് പൂളിൽ നീന്തി കളിക്കുന്ന നടി ജാൻവി കപൂർ..! Read More »

ആരാധകരുടെ മനം മയക്കി അനുപമ.. പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് താരം..

പ്രേമം എന്ന ചിത്രത്തിലൂടെ ആരാധകർക്ക് ലഭിച്ച താരസുന്ദരിയാണ് നടി അനുപമ പരമേശ്വരൻ. ചിത്രത്തിലെ മൂന്ന് നായികമാരിൽ ഒരാളായാണ് താരം എത്തിയത് എങ്കിലും താരത്തിന്റെ കഥാപാത്രം വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. താരത്തിന്റെ അഭിനയ മികവ് കൊണ്ട് പിന്നീട് ഒട്ടേറെ അവസരങ്ങളാണ് താരത്തെ തേടി എത്തിയത്. അരങ്ങേറ്റം മലയാളത്തിൽ ആയിരുന്നെങ്കിലും അന്യഭാഷാ ചിത്രങ്ങളിലാണ് താരം കൂടുതൽ ശോഭിച്ചത്.

മലയാളത്തിൽ താരം അവസാനമായി അഭിനയിച്ചത് ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ്പ് എന്ന ചിത്രത്തിൽ ആയിരുന്നു. ഈ ചിത്രത്തിൽ ടൊവിനോ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യ ആയിട്ടാണ് താരം പ്രത്യക്ഷപ്പെട്ടത്. ചെറിയ റോളാണ് ലഭിച്ചതെങ്കിലും ആ കഥാപാത്രം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. തെലുങ്കിൽ താരത്തിന്റേതായി ഒരുങ്ങിയ പുത്തൻ ചിത്രമാണ് റൗഡി ബോയ്സ്’ . ഹെലെൻ, 18 പേജസ്, കാർത്തികേയ 2 എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന താരത്തിന്റെ പുത്തൻ തെലുങ്ക് ചിത്രങ്ങൾ.


ഇൻസ്റ്റയിൽ താരം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഹാഫ് സാരിയിൽ ഗ്ലാമറസ് ലുക്കിൽ മനം മയക്കുന്ന സൗന്ദര്യവുമായാണ് ഈ താരസുന്ദരി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. താരത്തിന്റെ ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് ഷരീഫ് നന്ദ്യാലയാണ്. സ്റ്റൈലിങ് നിർവഹിച്ചിരിക്കുന്നത് ശിൽപയാണ്. താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ആരാധകരുടെ മനം മയക്കി അനുപമ.. പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »

സാരിയിൽ ഗ്ലാമറസായി നടി രമ്യ പാണ്ഡ്യൻ..! ഇൻസ്റ്റയിൽ ചിത്രങ്ങൾ പങ്കുവച്ച് താരം..

തമിഴിലെ പ്രശസ്ത സംവിധായകൻ ദുരൈ പാണ്ഡ്യന്റെ മകളാണ് നടി രമ്യ പാണ്ഡ്യൻ . തമിഴിലെ ബിഗ് ബോസ് ഫോർ റിയാലിറ്റി ഷോയിലൂടെയാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്. കുക്ക് വിത്ത് കോമാളി എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥി ആയിരുന്നു താരം. പിന്നീട് ജോക്കർ, ആൺ ദേവതയ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. വൈകാതെ മലയാളത്തിലും താരം തന്റെ വ്യക്തി മുദ്ര പതിപ്പിക്കും. ലിജോ ജോസഫ് പെല്ലിശേരി – മമ്മൂട്ടി കൂട്ടുകെട്ടിൽ പിറക്കുന്ന നാൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിൽ രമ്യയാണ് നായികയായി എത്തുന്നത്.


മോഡലായെത്തി നായികയായി മാറിയ താരം സാരി ഫോട്ടോ ഷൂട്ട് ചിത്രങ്ങളിലൂടെ ഇൻസ്റ്റയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങി സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ എല്ലാം വളരെ സജീവമാണ് താരം. ഇപ്പോൾ ഇൻസ്റ്റയിൽ പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം.

ബ്ലാക്ക് കളർ സാരിയിൽ ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ലാളിത്യം എന്റെ ഒരു സങ്കീർണ്ണതയാണ് എന്ന ക്യാപ്ഷനോടെയാണ് താരം ഈ ചിത്രങ്ങൾ പങ്കു വച്ചിട്ടുള്ളത്.

സാരിയിൽ ഗ്ലാമറസായി നടി രമ്യ പാണ്ഡ്യൻ..! ഇൻസ്റ്റയിൽ ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »

ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട് നടി റിമ കല്ലിങ്കൽ..!

ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2009 ൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച നടിയാണ് റിമ കല്ലിങ്കൽ. അതേ വർഷം തന്നെ പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം നീലത്താമരയിലൂടെ താരം പ്രേക്ഷകശ്രദ്ധ നേടി. അഭിനേത്രി, മോഡൽ, നർത്തകി എന്നീ മേഖലകളിൽ താരം ശോഭിച്ചിട്ടുണ്ട്. 2012 ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം റിമയ്ക്ക് ലഭിച്ചു. നിദ്ര , 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ആണ് താരത്തിന് പുരസ്കാരം ലഭിച്ചത്. തന്റെതായ അഭിപ്രായങ്ങളും തീരുമാനങ്ങളും ഉള്ള ഒരു മികച്ച താരമാണ് റിമ .


സോഷ്യൽ മീഡിയയിൽ സജീവമായ റിമ തന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് താരം പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ്. വളരെ ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരം ഡാൻസ് പോസുകളാണ് പങ്കുവച്ചിട്ടുള്ളത്.

തനിക്ക് ചുറ്റുമുള്ള അരാജകത്വത്തിൽ നിന്നും നൃത്തം ചെയ്യാൻ താൻ പഠിച്ചു എന്ന ക്യാപ്ഷനോടെയാണ് താരം ഈ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്. ഒട്ടേറെ ആരാധകരുള്ള താരത്തിന്റെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറുകയാണ്.

ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട് നടി റിമ കല്ലിങ്കൽ..! Read More »

നാടൻ വേഷത്തിൽ സുന്ദരിയായി ഷംന കാസിം..! ചിത്രങ്ങൾ പങ്കുവച്ച് താരം…

മലയാളത്തിലെ പ്രിയ നടിയാണ് ഷംന കാസിം. പൂർണ്ണ എന്ന പേരിൽ അന്യഭാഷകളിൽ അറിയപ്പെടുന്ന താരം നല്ലൊരു നർത്തകി കൂടിയാണ്. ഒരു റിയാലിറ്റി ഷോയിലൂടെ പ്രത്യക്ഷപ്പെട്ടതാരം ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയായി മാറി. മലയാളത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത് എങ്കിലും തെലുങ്കിലും കന്നഡയിലുമാണ് താരത്തിന് ഒട്ടേറെ അവസരങ്ങൾ ലഭിക്കുന്നത്. മലയാളത്തിലെ മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലായിരുന്നു താരം ആദ്യമായി അഭിനയിച്ചത്.

പിന്നീട് അങ്ങോട്ട് കുതിച്ചുയർന്ന താരം മലയാളത്തിലെ സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടി , മോഹൻലാൽ എന്നിവർക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി തിരക്കിട്ട് പായുകയാണ് താരം. സിനിമയിലെ പോലെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. മൈ സെൽഫ് ചിന്നാട്ടി എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ തന്നെയുണ്ട് താരത്തിന് . പ്രിയപ്പെട്ടവർ തന്നെ ചിന്നാട്ടി എന്നാണ് വിളിക്കുക അതിനാലാണ് ചാനലിന് ഈ പേര് നൽകിയതെന്ന് ഇതിന്റെ ലോഞ്ചിങ് സമയത്ത് ഷംന പറഞ്ഞിരുന്നു .

Oiമലയാളം , തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷാ ചിത്രങ്ങളിൽ എല്ലാം തന്നെ നിറ സാന്നിധ്യമായതിനാൽ ഒട്ടേറെ ആരാധകരാണ് താരത്തിന് ഉള്ളത് . മോഡൽ കൂടിയായ താരം ഇടയ്ക്ക് ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്തുകയും ആ ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം തന്റെ ഇൻസ്റ്റ്ഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് വൈറലാകുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ നിറഞ്ഞിരിക്കുന്നത്. ക്രീം കളർ ഗൗണിൽ അതി മനോഹരിയായാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തിങ്ക് ഹാപ്പി ബി ഹാപ്പി എന്ന ക്യാപ്ഷനോടെയാണ് താരം ഈ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്. ക്യാപ്ഷൻ പോലെ തന്നെ വളരെ സന്തോഷവതിയായി ചെറു പുഞ്ചിരിയോടെയാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത് . താരത്തിന്റെ ആരാധകർ ഈ ചിത്രം ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.

നാടൻ വേഷത്തിൽ സുന്ദരിയായി ഷംന കാസിം..! ചിത്രങ്ങൾ പങ്കുവച്ച് താരം… Read More »

Scroll to Top