മമ്മൂക്കയിലൂടെയാണ് ഞാൻ മലയാള സിനിമയിലെ രീതികളെ കുറിച്ച് പഠിക്കുന്നത്! മധുബാല

യോദ്ധ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മധുബാല. ബോളിവുഡ് സിനിമയിലൂടെയാണ് മധുബാല ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. മലയാളത്തിൽ നീലഗിരി, ഒറ്റയാൾ പട്ടാളം തുടങ്ങിയ സിനിമകളിലും മധുബാല അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, ഭാനു പ്രിയ, മധുബാല തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്ന അഴകൻ എന്ന തമിഴ് ചിത്രമായിരുന്നു തന്റെ ആദ്യ ചിത്രമെന്നും, ആ സിനിമയിലൂടെയാണ് മലയാള സിനിമയോട് തനിക്ക് അടുപ്പം തുടങ്ങുന്നതെന്നും മമ്മൂട്ടി അന്ന് തന്നെ സൂപ്പർ സ്റ്റാറാണെന്നും, മലയാള സിനിമയുടെ രീതികളൊക്കെ അന്നാണ് താൻ മനസിലാക്കിയതെന്നുമാണ് മധുബാല പറയുന്നത്.മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.


‘എന്റെ കരിയർ തുടങ്ങുന്നത് മമ്മുക്കയ്ക്കൊപ്പമാണ്. കെ.ബാലചന്ദർ സാറിൻ്റെ അഴകൻ എന്ന സിനിമയിലൂടെ, അന്നുമുതൽ തുടങ്ങിയതാണ് മലയാള സിനിമയുമായുള്ള അടുപ്പം. നല്ല ആർട്ടിസ്റ്റുകൾക്കൊപ്പം പ്രവർത്തിക്കാനും കഴിഞ്ഞു. മുമ്പ് മലയാള സിനിമകൾ കാണാറുണ്ടെങ്കിലും മമ്മൂക്കയെപ്പോലെ ഒരു മഹാനടൻ്റെ സിനിമയിൽത്തന്നെ തുടങ്ങിയത് ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ച് വലിയ കാര്യമാണ്. അദ്ദേഹം അന്നുതന്നെ മലയാളത്തിലെ സൂപ്പർതാരമാണ്.

അദ്ദേഹത്തിൽനിന്നാണ് മലയാള സിനിമയുടെ രീതികളൊക്കെ എനിക്ക് മനസ്സിലാകുന്നത്. അതേവർഷം തന്നെ ടി.കെ.രാജീവ് കുമാർ സാറിൻ്റെ ഒറ്റയാൾ പട്ടാളം എന്ന സിനിമയിൽ മുകേഷിനൊപ്പം അഭിനയിച്ചു. പിന്നീടും കമൽ സാറിന്റെ ചിത്രത്തിൽ മുകേഷിനൊപ്പം അഭിനയിച്ചു. അതിനുശേഷമാണ് സംഗീത് ശിവൻ സാറിന്റെ യോദ്ധയിൽ ലാലേട്ടനൊപ്പം അഭിനയിക്കുന്നത്. ചുരുക്കത്തിൽ എന്റെ കരിയറിൻ്റെ തുടക്കകാലത്ത് ഒരുപിടി മലയാള സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞു,’മധുബാല പറഞ്ഞു.

മമ്മൂക്കയിലൂടെയാണ് ഞാൻ മലയാള സിനിമയിലെ രീതികളെ കുറിച്ച് പഠിക്കുന്നത്! മധുബാല Read More »

ടവ്വൽ ഉടുത്ത സീനിൽ സിൽക് സ്മിത എന്നെ അടിച്ചു. ഞാൻ നാണം കെടാതിരിക്കാനാണെന്ന് പിന്നീട് മനസ്സിലായി!ഷക്കീല

പ്രേക്ഷകർക്ക് മറക്കാനാകാത്ത നടിയാണ് സിൽക് സ്മിത. എൺപതുകളിൽ മാദക താരമായി തരംഗം സൃഷ്ടിച്ച സിൽക് സ്മിത വൻ ആരാധക വൃന്ദം സൃഷ്ടിച്ചു. സിൽക് സ്മിതയു‌ടെ ഐറ്റം ഡാൻസുണ്ടെങ്കിൽ പ്രേക്ഷകർ തിയറ്ററുകളിൽ ഇടിച്ച് കയറിയ കാലഘട്ടം. മുൻനിര നായിക ന‌ടിമാരേക്കാൾ താര മൂല്യം പലപ്പോഴും സിൽക് സ്മിതയ്ക്ക് ലഭിച്ചു.

സിൽക് സ്മിതയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണിപ്പോൾ നടി ഷക്കീല. തന്റെ ആദ്യ സിനിമ സിൽക് സ്മിതയ്ക്കൊപ്പമായിരുന്നെന്ന് ഷക്കീല പറയുന്നത്. ഒരു ഷോട്ടിൽ അവർ എന്നെ അടിച്ചു. ആ ദേഷ്യത്തിൽ ഞാൻ ഷൂട്ടിംഗിന് പോയില്ല. ഇവരെന്താ വലിയ മന്ത്രിയാണോ എന്ന് ഞാൻ ചോദിച്ചു. എന്റെ ആദ്യ സിനിമയാണ്. മൂന്ന് ദിവസം ഞാൻ ഷൂട്ടിംഗിന് പോയില്ല. സിൽക് സ്മിതയുടെ അനുജത്തിയുടെ കഥാപാത്രമാണ്.

പ്രധാന വേഷമായതിനാൽ വന്നില്ലെങ്കിൽ ഷൂട്ടിംഗിനെ ബാധിക്കുമെന്ന് എല്ലാവരും എന്നെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു. ഒടുവിൽ ഞാൻ പോയി. സിൽക് സ്മിതയോട് സംസാരിച്ചില്ല. എന്നാൽ അവർ എനിക്ക് ഒരു കുട്ട നിറയെ ചോക്ലേറ്റുകൾ തന്നു. എന്റെ വീട്ടിൽ ഉച്ചഭക്ഷണം കഴിക്കാൻ വാ എന്ന് പറഞ്ഞു. സംവിധായകനോ‌ട് പറഞ്ഞ് എന്നെയും ശീതളിനെയും വീട്ടിലേക്ക് കൊണ്ട് വന്നു. മറ്റ് സീനുകളെടുത്തോളൂ, നാല് മണിക്ക് തിരിച്ച് വരുമെന്ന് സിൽക് സ്മിത സംവിധായകനോട് പറഞ്ഞിരുന്നു.അവർക്ക് ഡ്രസ് ചേഞ്ച് ചെയ്യണം. വീട്ടിലെത്തി മീൻ കറിയും ചോറും തന്നു. അതിന് മുമ്പ് പത്ത് മിനുട്ട് ഇരിക്കൂ എന്ന് പറഞ്ഞ് മേക്കപ്പെല്ലാം അഴിച്ച് കുളിച്ചു. അതാണ് തന്റെ രീതിയെന്ന് സിൽക് സ്മിത പറഞ്ഞെന്നും ഷകീല ഓർത്തു . തന്നെ അടിച്ചതിന് കാരണമെന്തെന്ന് കഴിച്ച് കൊണ്ടിരിക്കവെ സിൽക് സ്മിത പറഞ്ഞത് ഇങ്ങനെയാണ്

നീ ടവ്വൽ കെട്ടി നിൽക്കുകയാണ്. ഞാൻ നോക്കിയപ്പോൾ നിനക്ക് ശരിയായല്ല ടവ്വൽ ധരിപ്പിച്ചത്. എനിക്കെല്ലാം തരുന്ന ടവ്വലിനുള്ളിൽ ഇലാസ്റ്റിക് ഉണ്ടാകും. നിനക്കെ വെറുതെ കെട്ടി വെച്ചതാണ്. എങ്ങാനും ടവ്വൽ വീണ് പോയാൽ നീ നാണം കെടും. ഒറ്റ ഷോട്ടിൽ തീരാൻ വേണ്ടിയാണ് നന്നായി അടിച്ചതെന്ന് സിൽക് സ്മിത വ്യക്തമാക്കിയെന്ന് ഷക്കീല പറയുന്നു. സിനിമകളിലെ കോസ്റ്റ്യൂമുകളിൽ സിൽക് സ്മിത വലിയ ശ്രദ്ധ നൽകിയിരുന്നെന്ന് ഷക്കീല ചൂണ്ടിക്കാട്ടി. വിദേശത്ത് നിന്നുള്ള ഒരുപാട് മാഗസിനുകളുണ്ടാകും.

അവ നോക്കി വസ്ത്രങ്ങളും ആഭരണങ്ങളും ഷൂവുമെല്ലാം ചേർച്ചയോടെ തെരഞ്ഞെ‌ടുത്തെന്ന് ഷക്കീല ഓർത്തു. സിനിമാ രംഗത്ത് ആഘോഷിക്കപ്പെട്ട സിൽക് സ്മിതയ്ക്ക് പതിയെ താരത്തിളക്കം നഷ്‌ടപ്പെട്ടു. 1996 ൽ ആത്മഹത്യ ചെയ്യുകയായിരുന്നു നടി. ഇതിന് കാരണമെന്തെന്ന് വ്യക്തമല്ല. ആത്മഹത്യയെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ആത്മഹത്യക്ക് കാരണം എന്തെന്ന് സംബന്ധിച്ച് കൃത്യമായ വിവരമില്ല. നടിക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന വാദമുണ്ട്.

ടവ്വൽ ഉടുത്ത സീനിൽ സിൽക് സ്മിത എന്നെ അടിച്ചു. ഞാൻ നാണം കെടാതിരിക്കാനാണെന്ന് പിന്നീട് മനസ്സിലായി!ഷക്കീല Read More »

വിജയോടൊപ്പം ഒരു ഡാൻസ് സീനിൽ മാത്രം; ഗോട്ടിൽ തൃഷ വാങ്ങിയ പ്രതിഫലം കേട്ടാൽ ഞെട്ടും..

വിജയ് നായകനായി എത്തിയ ഗോട്ട് തിയറ്ററിൽ പ്രദർശനം തുടരുകയാണ്. സമിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും കളക്ഷനിൽ മുന്നിലാണ് ഗോട്ട്. പ്രശാന്ത്, പ്രഭുദേവ, ജയറാം എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റ് പുറത്തുവരുന്ന സമയത്തും വിജയ് ആരാധകർ കാത്തിരുന്നത് ചിത്രത്തിൽ തൃഷ ഉണ്ടാകുമോ എന്ന് അറിയാനാണ്. എന്നാൽ സൂചനകൾ ഒന്നും ലഭിച്ചില്ല, എന്നാൽ ചിത്രം ഇറങ്ങിയപ്പോൾ വിജയ് – തൃഷ കോമ്പോ കണ്ടപ്പോൾ ആരാധകർക്ക് സന്തോഷമായി.
ഒരു ഡാൻസ് സീനിൽ മാത്രമാണ് തൃഷ എത്തിയത്. ലിയോയിൽ തൃഷയായിരുന്നു നായിക. വീണ്ടും ഇവരുടെ കോമ്പൊ കാത്തിരിക്കുകയായിരുന്നു. എന്നാൽ ഡാൻസ് സീനിൽ മാത്രമാണ് തൃഷ എത്തിയതങ്കിലും, ആ സീൻ തന്നെ ധരാളാമിയരുന്നു വിജയ്- തൃഷ കോമ്പോ അടിവരയിടാൻ.

ഗില്ലിയിലെ സ്റ്റെപ്പാണ് ഇരുവരും ഗോട്ടിൽ വീണ്ടും കളിച്ചത്. അടുത്തിടെ വിജയിയും തൃഷയും ഡേറ്റിംഗിലാണ് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. വിവാദത്തിന് ശേഷം ഇരുവരും ഒന്നിച്ചെത്തുന്നത് ഗോട്ടിലാണ്. ലിയോയിൽ വിജയ് – തൃഷ കോമ്പോ വൻ ഹിറ്റായിരുന്നു. ഇതിന് പിന്നാലെ വിജയിയുടെ ജന്മദിനത്തിൽ തൃഷ പോസ്റ്റ് ചെയ്ത ചിത്രമാണ് ഗോസിപ്പുകൾക്ക് കാരണമായത്. ഇരുവരും ഒന്നിച്ച് യാത്ര ചെയ്യുന്ന ചിത്രമാണ് തൃഷ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ വിവാദം ശക്തമാവുകയായിരുന്നു. വിവാദം കനക്കുന്ന സാഹചര്യത്തിൽ അടുത്തൊന്നും ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടില്ലെന്ന് കരുതിയിരിക്കുമ്പോഴാണ്

എന്തുകൊണ്ട് ത‍ൃഷ ഡാൻസ് രം​ഗത്തിൽ മാത്രം വന്നൂ എന്ന ചോദ്യം ഉയരുന്നുണ്ട്. എത്രയാണ് തൃഷ വാങ്ങിയ പ്രതിഫലം എന്നതിനെക്കുറിച്ചും ചർച്ച നടക്കുന്നുണ്ട്. വിജയ് ആണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത്. മറ്റുതാരങ്ങളെക്കാൾ പ്രതിഫലം തൃഷയ്ക്ക് കിട്ടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 1. 2 കോടി രൂപയാണ് നിർമാതാക്കൾ തൃഷയ്ക്ക് നൽകിയത് എന്നാണ് വിവരം. ചിത്രത്തിലെ പ്രധാന താരങ്ങൾക്ക് നൽകിയതിനെത്താൾ കൂടുതലാണ് ഈ പ്രതിഫലം എന്നാണ് വിവരം. ചിത്രത്തിൽ പ്രശാന്ത്. പ്രഭു ദേവ, സ്നേഹ, ലൈല, മീനാക്ഷി ചൗധരി, മോ​ഹൻ, ജയറാം അജ്മൽ, യോ​ഗി ബാബു. വിടിവി ​ഗണേഷ്, വൈഭവ്, പ്രേം​ഗി, അമരൻ, അരവിന്ദ്, ആകാശ്. അജയ് രാജ് തുടങ്ങിയ വൻ താര നിര തന്നെയാണ് ഉള്ളത്.

വിജയോടൊപ്പം ഒരു ഡാൻസ് സീനിൽ മാത്രം; ഗോട്ടിൽ തൃഷ വാങ്ങിയ പ്രതിഫലം കേട്ടാൽ ഞെട്ടും.. Read More »

സീൻ വിശദീകരിക്കുന്നതിനിടെ കവിളത്ത് ചുംബിച്ചു. സംവിധായകനതിരെ നടി

ഷൂട്ടിങ്ങ് സമയത്ത് അപമര്യാദയായി പെരുമാറിയെന്ന് നടി പരാതി ഉന്നയിച്ചതിനെത്തുടർന്ന് പ്രശസ്ത ബംഗാളി സംവിധായകൻ. അരിന്ദം ശീലിനെ ഡയറക്ടേഴ്സ് ഗിൽഡ് സസ്പെൻഡ് ചെയ്തു. മഹിളാ കമ്മിഷനിലാണ് നടി പരാതി നൽകിയത്. നടി ഉന്നയിച്ച പരാതി അതീവ ​ഗുരുതരമാണെന്നുകണ്ടാണ് ഡയറക്ടേഴ്സ് അസോസിയേഷൻ ഓഫ് ഈസ്റ്റേൺ ഇന്ത്യ അരിന്ദം ശീലിനെതിരെ നടപടിയെടുത്തത്.

നിരപരാധിത്വം തെളിയിക്കുന്നതുവരെ ശീലിന് സംഘടനയിൽ അംഗത്വമോ പരിഗണനയോ ലഭിക്കില്ലെന്ന് ഗിൽഡ് അധ്യക്ഷൻ സുബ്രത സെൻ പറഞ്ഞു. വിശ്വാസയോഗ്യമായ തെളിവോടെ ഏതു പരാതി ലഭിച്ചാലും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ ശീലിനെതിരെ തെളിവുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയെന്ന് ഗിൽഡ് പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നുണ്ട്.അരിന്ദം ശീലിന്റെ സിനിമാ സെറ്റിൽവെച്ച് ഏതാനും മാസങ്ങൾക്കുമുൻപാണ് വിവാദ സംഭവം നടന്നത്. ഏപ്രില്‍ മൂന്നിന് ‘ഏക്തി ഖുനിര്‍ സന്ദാനെ മിതിന്‍’ എന്ന സിനിമയുടെ ഷൂട്ടിങിനിടെ റിസോര്‍ട്ടില്‍ വച്ചായിരുന്നു സംഭവം.നടി പറയുന്നത് ഇങ്ങനെ ” ആദ്യം അദ്ദേഹമെന്നോട് മടിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഉടനടി നിരസിച്ചു.

അതോടെ ഇരുന്നേ പറ്റൂവെന്ന് ആജ്ഞാപിച്ചു. എല്ലാവരും നോക്കി നില്‍ക്കെ എനിക്ക് അതനുസരിക്കാതെ നിര്‍വാഹമില്ലായിരുന്നു.ഇരുന്നതിന് പിന്നാലെ അയാള്‍ എന്നെ ബലമായി കവിളില്‍ ഉമ്മ വച്ചു. ഞാന്‍ നടുങ്ങിപ്പോയി. എന്താണ് ചെയ്യേണ്ടതെന്ന് മനസിലായില്ല, ഞാന്‍ ഉടന്‍ തന്നെ എഴുന്നേറ്റ് മാറി. അദ്ദേഹമാവട്ടെ ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ നിഷ്കളങ്കനായി ജോലി തുടര്‍ന്നു. ആളുകള്‍ ഒരു തമാശയെന്നോണം ഇത് കണ്ട് ചിരിച്ച് നില്‍ക്കുകയായിരുന്നു. മോണിറ്റര്‍ നോക്കിയതിന് ശേഷം സംവിധായകന്‍ എഴുന്നേറ്റ് വന്നതോടെ ഇത് ശരിയല്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ ‘നിനക്കത് ഇഷ്ടമായില്ലേ?’ എന്നായിരുന്നു മറുപടി’യെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇനി ഇത്തരം നടപടികള്‍ ഉണ്ടാകാതെ ശ്രദ്ധിക്കാമെന്നും ഒരാളെ എപ്പോഴും ഒപ്പം നിര്‍ത്താമെന്നും നിര്‍മാണ കമ്പനി ഉറപ്പ് നല്‍കിയതോടെയാണ് താന്‍ ഷൂട്ട് തുടര്‍ന്നതെന്നും വളരെ ദൗര്‍ഭാഗ്യകരമായ അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോയതെന്നും ഷൂട്ട് പകുതിയിലിട്ട് താന്‍ പോയാല്‍ അത് ചിത്രത്തിലെ എല്ലാവരെയും ബാധിക്കുമെന്നതിനാല്‍ സങ്കീര്‍ണമായ ആ അവസ്ഥയിലും താന്‍ അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലൈംഗിക അതിക്രമം കാണിച്ച അരിന്ദം സില്‍ ഇപ്പോള്‍ കൊല്‍ക്കത്തയിലെ സ്ത്രീകളുടെ തെരുവ് കീഴടക്കല്‍ പ്രതിഷേധങ്ങളില്‍ പങ്കുചേര്‍ന്നതോടെയാണ് ഇരട്ടത്താപ്പ് തുറന്നുകാട്ടി നടിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

സീൻ വിശദീകരിക്കുന്നതിനിടെ കവിളത്ത് ചുംബിച്ചു. സംവിധായകനതിരെ നടി Read More »

മോഹൻലാൽ തന്റെ ലൗവറും മമ്മട്ടി തന്റെ വല്യേട്ടനുമാണ് നടി മീര ജാസ്മിൻ

മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. കരിയറിന്റെ തുടക്കത്തിൽ തന്നെ ലോഹിതാദാസ്, കമൽ, സത്യൻ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്യാൻ മീരക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിലൂടെ ദേശീയ – സംസ്ഥാന പുരസ്കാരങ്ങളടക്കം കരസ്ഥമാക്കിയ താരം പിന്നീട് തന്റെ സിനിമ കരിയറിൽ ഒരു ഇടവേള എടുത്തിരുന്നു. ശേഷം സത്യൻ അന്തിക്കാടിനെ സംവിധാനത്തിൽ പുറത്തിറങ്ങിയ മകൾ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവന്നത്. മോഹൻലാലിനൊപ്പം രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ സിനിമകളിലും മമ്മൂട്ടിയോടൊപ്പം ഒരേ കടൽ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷങ്ങൾ മീര ജാസ്മിൻ അവതരിപ്പിച്ചിട്ടുണ്ട്.

മോഹൻലാലിനോടും മമ്മൂട്ടിയോടുമുള്ള തന്റെ ആരാധനയെ കുറിച്ച് സംസാരിക്കുകയാണ് മീര ജാസ്മിൻ.
ഇരുവരോടും വ്യത്യസ്ത രീതിയിലുള്ള ആരാധനയാണ് തനിക്കുള്ളതെന്ന് മീര പറയുന്നു. ചെറുപ്പത്തിൽ സിനിമകൾ കാണുമ്പോൾ മോഹൻലാലിനെ തന്റെ ലൗവറെ പോലെയും മമ്മൂട്ടിയെ തന്റെ വല്യേട്ടനെ പോലെയും തോന്നുമായിരുന്നുവെന്ന് മീര പറയുന്നു.

ഞാൻ ചെറുപ്പത്തിൽ ലാലേട്ടന്റെ ഫാനായിരുന്നു. മോഹൻലാലിനെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അത് ഞാൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എനിക്ക് ഒരു എട്ട്, ഒമ്പത് വയസൊക്കെ ഉള്ളപ്പോൾ ലാലേട്ടന്റെ സിനിമകൾ കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നുമായിരുന്നു.മമ്മൂക്കയോടുള്ള ഇഷ്ടം വേറെയായിരുന്നു. വാത്സല്യം, അമരം അങ്ങനെയുള്ള സിനിമകളൊക്കെ കണ്ട് മമ്മൂക്കയോട് ഒരു സഹോദരനോടൊക്കെ പോലെയുള്ള, നമ്മളെ സംരക്ഷിക്കുന്ന ഒരു വല്യേട്ടനെ പോലെയായിരുന്നു. അങ്ങനെ ഒരു ഫീലായിരുന്നു അദ്ദേഹത്തോട് ഉണ്ടായിരുന്നത്.

അത് വേറെയൊരു ഇഷ്ടമായിരുന്നു.എനിക്ക് പത്ത് വയസുള്ളപ്പോഴൊക്കെ ലാലേട്ടനെ കാണുമ്പോൾ എന്റെ ഒരു ലൗവറെ പോലെയായിരുന്നു എനിക്ക് തോന്നിയിരുന്നത്. ചെറിയ വയസിലൊക്കെ, ഇങ്ങനെ ഒരാളെ കിട്ടിയിരുന്നെങ്കിൽ എന്ന് വിചാരിക്കുമായിരുന്നു. അവരുടെ രണ്ട് പേരുടെ കൂടെയും ആദ്യമായി അഭിനയിക്കാനുള്ള അവസരം വന്നപ്പോൾ എനിക്കത് വിശ്വസിക്കാൻ കഴിയാത്തതായിരുന്നു. കാരണം ലാലേട്ടനെയും മമ്മൂക്കയേയും രണ്ട് രീതിയിലായിരുന്നു ഞാൻ ആരാധിച്ചത്,’മീര ജാസ്മിൻ പറയുന്നു.

മോഹൻലാൽ തന്റെ ലൗവറും മമ്മട്ടി തന്റെ വല്യേട്ടനുമാണ് നടി മീര ജാസ്മിൻ Read More »

ഭാര്യയെന്ന സ്ഥാനം ഒഴിഞ്ഞെങ്കിലും, അദ്ദേഹം ഇടയ്ക്ക് താഴെ വന്ന് താമസിക്കാറുണ്ട്. മുകേഷിനെ കുറച്ച് മേതിൽ ദേവിക..

നൃത്ത രം​ഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ നർത്തകിയാണ് മേതിൽ ദേവിക. സിനിമകളിൽ നിന്നും നിരവധി അവസരങ്ങൾ വന്നിട്ടും നൃത്തത്തിലേക്കാണ് മേതിൽ ദേവിക ശ്രദ്ധ നൽകിയത്. നടനും എംഎൽഎയുമായി മുകേഷുമായുള്ള മേതിൽ ദേവികയുടെ വിവാഹം ഏറെ ചർച്ചയായി. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹ ജീവിതം മുന്നോട്ട് പോകവെ 2021 ൽ വേർപിരിയുകയായിരുന്നു ഇവർ.

ഇപ്പോഴിതാ മുകേഷിനെക്കുറിച്ച് സംസാരിക്കുകയാണ് മേതിൽ ദേവിക. മുകേഷുമായി തനിക്കിപ്പോഴും സൗഹൃദമുണ്ടെന്നാണ് ദേവിക പറയുന്നത്. “ഭാര്യയുടെ സ്ഥാനത്ത് നിന്നും ഞാൻ പൂർണമായും ഇറങ്ങി. നിയമപരമായുള്ളത് വേറെ കാര്യം. ഭാര്യയുടെ സ്ഥാനത്ത് നിന്ന് മാറിയ ശേഷം ഒരു വ്യക്തിയെ അവരായി കാണുക എളുപ്പമാണ്. ഭാര്യയായിരിക്കുമ്പോൾ അവരിൽ കാണാതെ പോയ മൂല്യങ്ങൾ എനിക്ക് ഇപ്പോൾ കാണാം. എന്താണ് ഞാൻ ചിന്തിക്കുന്നതെന്ന് ആൾക്കാർക്ക് മനസിലാവില്ല. കേസ് നടക്കുന്നുണ്ട്. അതേസമയം ഞാനദ്ദേഹത്തോട് സംസാരിക്കുന്നുണ്ട്. ഞാൻ അദ്ദേഹവുമായി സൗഹൃദത്തിലാണ്. ശത്രുതയില്ല. എന്റെ കളരി മുകളിലാണ്. അദ്ദേഹം ഇടയ്ക്ക് താഴെ വന്ന് താമസിക്കുന്നു. ഞങ്ങൾ രണ്ടിടത്താണ് കഴിയുന്നത്. വേർപിരിഞ്ഞ ശേഷമുള്ള ഈ സാഹചര്യം സാധാരണക്കാർക്ക് മനസിലാക്കാൻ ബുദ്ധിമുട്ടാണെന്നുമാണ് ” മേതിൽ ദേവിക പറയുന്നത്.

ഞാൻ ജീവിതത്തിൽ അധികം പ്രശ്നങ്ങളിലൂടെ കടന്ന് പോയിട്ടില്ല. എനിക്ക് കാര്യങ്ങൾ അവഗണിക്കാനുള്ള ആർട്ടറിയാം. പിന്നെ സ്വാഭാവികമായി നമ്മുടെ മുന്നിൽ കൊണ്ട് വരുന്ന കാര്യങ്ങളുണ്ട്. എല്ലാം ഒരു ലേണിംഗ് എക്സ്പീരിയൻസ് അല്ലേ. ഒരു സാഹചര്യവും ഒരു വ്യക്തിയും സ്ഥായി അല്ലെന്നും മേതിൽ ദേവിക വ്യക്തമാക്കി.
മുകേഷിനെതിരെ ഉയർന്നിരിക്കുന്ന ലൈംഗികാരോപണത്തെക്കുറിച്ചും മേതിൽ ദേവിക സംസാരിച്ചു. ഇപ്പോൾ വന്നിരിക്കുന്ന പരാതിയു‌ടെ സത്യാവസ്ഥ തനിക്കറിയാമെന്ന് മേതിൽ ദേവിക പറയുന്നു. എനിക്കൊരുപാ‌‌ട് കാര്യങ്ങൾ പറയാനുണ്ട്. പക്ഷെ ഞാൻ പറയുന്നില്ല. ഇപ്പോൾ വന്ന ആരോപണത്തിന്റെ സത്യം എനിക്കറിയാം. അദ്ദേഹത്തിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ട്. ആരോപണത്തിന്റെ ലക്ഷ്യം ചോദ്യം ചെയ്യപ്പെ‌ടേണ്ടതാണെന്നും മേതിൽ ദേവിക വ്യക്തമാക്കി.ആരോപണങ്ങളിൽ എന്തെങ്കിലും കാര്യമുണ്ടെങ്കിൽ കുറ്റം ചെയ്തവർക്ക് ശിക്ഷ ലഭിക്കണം. ഇല്ലെങ്കിൽ അതിനേക്കാൾ വലിയ ശിക്ഷ ആരോപിക്കുന്ന ആൾക്ക് കൊടുക്കണം. അത് സ്ത്രീയായാലും പുരുഷനായാലും. ചുമ്മാ പറയുന്നത് അപകടകരമാണെന്നും മേതിൽ ദേവിക പറഞ്ഞു.


നടി സരിതയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തത്. സരിത ഗുരുതര ആരോപണങ്ങൾ മുകേഷിനെതിരെ ഉന്നയിച്ചു. എന്നാൽ മേതിൽ ദേവിക വിവാഹ മോചന സമയത്ത് മുകേഷിനെതിരെ സംസാരിച്ചില്ല. ലൈംഗികാരോപണക്കേസിൽ കഴിഞ്ഞ ദിവസമാണ് മുകേഷിന് മുൻകൂർ ജാമ്യം ലഭിച്ചത്. സിനിമാ രംഗത്തേക്ക് കടന്ന് വരാനൊരുങ്ങുകയാണ് മേതിൽ ദേവിക. ബിജു മേനോൻ നായകനാകുന്ന കഥ ഇന്നു വരെ എന്ന സിനിമയിലൂടെയാണ് തുടക്കം.

ഭാര്യയെന്ന സ്ഥാനം ഒഴിഞ്ഞെങ്കിലും, അദ്ദേഹം ഇടയ്ക്ക് താഴെ വന്ന് താമസിക്കാറുണ്ട്. മുകേഷിനെ കുറച്ച് മേതിൽ ദേവിക.. Read More »

ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശുദ്ധനായ വ്യക്തി അദ്ദേഹമാണ്;  സാറിന്റെ വിനയം അഭിനയമല്ല… തമന്ന

എല്ലാകാലത്തും പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് തെന്നിന്ത്യൻ സൂപ്പർ താരം തമന്ന ഭാട്ടിയ. ഹിന്ദി ചിത്രങ്ങളിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച തമന്ന തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം തുടങ്ങീ ഇന്ത്യയിലെ പ്രധാനപ്പെട്ട സിനിമ ഇൻഡസ്ട്രികളിൽ എല്ലാം തന്നെ മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

ഇപ്പോഴിതാ സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം ജോലി ചെയ്തതിനെ കുറിച്ച താരം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ‘രജനി സാറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ആകർഷകമായ കാര്യം, നിങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശുദ്ധനായ വ്യക്തിയായിരിക്കും അദ്ദേഹം എന്നതാണ്. അദ്ദേഹത്തിൻ്റെ ഈ പ്രായത്തിൽ അദ്ദേഹം ചെയ്ത സിനിമകളുടെ എണ്ണത്തിലും ആരാധകരുടെ എണ്ണത്തിലും മുന്നിൽ നിന്നിട്ടും അദ്ദേഹം ഇപ്പോഴും വളരെ വിനയാന്വിതനായി തുടരുന്നു.

ഈ വിനയം വെറുമൊരു മൂടുപടം അല്ല എന്നും രജനികാന്തിൻ്റെ വ്യക്തിത്വത്തിൻ്റെ യഥാർത്ഥ പാളിയാണെന്നും തമ്മന പറഞ്ഞു. ഉദാഹരണത്തിന് ഞങ്ങൾ ജയിലറിലെ കാവാല ഗാനത്തിൻ്റെ ഷൂട്ടിംഗ് നടന്ന സമയം നോക്കാം. അദ്ദേഹത്തിന്റെ ചുവടുവയ്പ്പുകൾ പൂർത്തിയാക്കിയ ശേഷം, പിന്നിൽ നൃത്തം ചെയ്തവർ ഉടനടി അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും വിസിൽ അടിക്കുകയും ചെയ്തു. എന്നാൽ ഇത് കേട്ട ഉടൻ അദ്ദേഹം തിരിഞ്ഞു നിന്ന് അവരുടെ സന്തോഷത്തെ അംഗീകരിക്കുകയും അവർക്ക് വില കൊടുക്കുകയും ചെയ്തു’ എന്നും താരം പറഞ്ഞു.

ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശുദ്ധനായ വ്യക്തി അദ്ദേഹമാണ്;  സാറിന്റെ വിനയം അഭിനയമല്ല… തമന്ന Read More »

മോഹൻലാലിനെതിരെ ഇന്നുവരെ ആരോപണം വന്നിട്ടില്ല,   മോഹൻലാൽ എന്ന നടന്റെ ഇമേജ് തകർക്കുക എന്നതാണ് ചിലരുടെ ലക്ഷ്യം; സന്തോഷ് പണ്ഡിറ്റ്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ പ്രതിസന്ധികളിൽ പ്രതികരിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ പലരും ലക്ഷ്യം വയ്‌ക്കുന്നത് നടൻ മോഹൻലാലിനെയാണെന്നാണ് താരം പറഞ്ഞത് .മലയാളികൾ കഥയറിയാതെ ആട്ടം കാണുകയാണെന്നും പലരും ഈ വിഷയം ഏറ്റു പിടിക്കുന്നത് സ്ത്രീകളുടെ നന്മയെ കരുതിയല്ലെന്നും,ഇവിടുത്തെ വിഷയം സ്ത്രീകളേയല്ല , ആണുങ്ങൾ തമ്മിലുള്ള യുദ്ധമാണിത് . മോഹൻലാൽ എന്ന നടനെ സ്ട്രെയിറ്റായി ആക്രമിക്കുക .മോഹൻലാലിന്റെ ഇമേജ് തകർക്കുക എന്നതാണ് ലക്ഷ്യം .അതിനു വേണ്ടിയാണ് സ്വന്തം നിലയിൽ ചാനലുകൾ ഉള്ള ആളുകൾ അവരവരുടെ പവറാണല്ലോ യൂസ് ചെയ്യുക .തുടക്കം മുതൽ ഈ നടനെതിരെയാണ് കൂരമ്പുകൾ .ഒരു ബന്ധവുമില്ലാത്ത കേസിൽ പോലും അദ്ദേഹത്തിന്റെ ഇമേജാണ് ഉപയോഗിക്കുന്നത് . ഇതുവരെ ഒരു പെൺകുട്ടിയും അദ്ദേഹത്തിനെതിരെ പരാതിയുമായി വന്നിട്ടില്ല . പക്ഷെ എന്നിട്ടും എത്രയോ ഓൺലൈൻ ചാനലുകൾ അദ്ദേഹത്തിന്റെ ചിത്രം വയ്‌ക്കുന്നു.

രാധിക കാരവാനിൽ ഒളിക്യാമറ വച്ച കാര്യം പറഞ്ഞു . അത് മോഹൻലാൽ വിളിച്ചു അന്വേഷിച്ചുവെന്നും പറഞ്ഞു . അതിലും അദ്ദേഹത്തിന്റെ ചിത്രം കൊടുക്കുന്നു. എന്തിനു വേണ്ടിയാണത് . ‘ – സന്തോഷ് പണ്ഡിറ്റ് ചോദിച്ചു.തിരുവനന്തപുരം, എറണാകുളം, മട്ടാഞ്ചേരി മാഫിയ. ഇതിൽ മട്ടാഞ്ചേരി മാഫിയ ഏറ്റവും ഒടുവിൽ 2014ൽ രൂപീകൃതമായ ഒന്നാണ്. ഇതിലെ പ്രധാനപ്പെട്ട നടൻമാർ തമ്മിലുള്ള യുദ്ധം നേരത്തെ തന്നെയുണ്ട്. ഈ മാഫിയകൾ തമ്മിലുള്ള യുദ്ധമാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത് .

മോഹൻലാലിനെതിരെ ഇന്നുവരെ ആരോപണം വന്നിട്ടില്ല,   മോഹൻലാൽ എന്ന നടന്റെ ഇമേജ് തകർക്കുക എന്നതാണ് ചിലരുടെ ലക്ഷ്യം; സന്തോഷ് പണ്ഡിറ്റ് Read More »

വിജയ് 80 കോടി, മോഹൻലാൽ 14 കോടി..! സിനിമാ താരങ്ങൾ അടച്ച നികുതി അറിയാമോ..?

സ്വാഭാവികമായും വരുമാനത്തില്‍ മുന്നിലുള്ളവരാണ് സിനിമാ താരങ്ങള്‍ എന്നത് വ്യക്തമാണ്. നികുതി അടക്കുന്നവരിലും മുൻനിരയിലാണ് ഇവര്‍. രാജ്യത്ത് കൂടുതല്‍ നികുതി അടയ്‍ക്കുന്ന സിനിമാ താരം ഷാരൂഖ് ആണ്. തമിഴകത്തിന്റെ വിജയ് ഇത്തവണ 80 കോടി രൂപയാണ് നികുതിയടച്ചത് എന്നാണ് റിപ്പോര്‍ട്ട്. ദ ഫോര്‍ച്ച്യൂണ്‍ ഇന്ത്യയാണ് സിനിമാ താരങ്ങള്‍ അടക്കമുള്ളവരുടെ നികുതി തുക പുറത്തുവിട്ടത്. നടൻ ഷാരൂഖ് ഇത്തവണ 92 കോടി രൂപയാണ് നികുതി അടച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അമിതാഭ് ബച്ചനാകട്ടെ ആകെ 71 കോടി രൂപയും നികുതി അടച്ചു. നടൻ സല്‍മാൻ ഇത്തവണ 75 കോടി രൂപ നികുതി അടച്ചിട്ടുണ്ട്. അജയ് ദേവ്‍ഗണ്‍ ആകെ 42 കോടി രൂപയാണ് നികുതി അടച്ചിരിക്കുന്നത്. രണ്‍ബിര്‍ കപൂറാകട്ടെ ആകെ 36 കോടി രൂപയും നികുതി അടച്ചിട്ടുണ്ട്.

ഹൃത്വിക് റോഷൻ ഇത്തവണ 28 കോടി രൂപയാണ് നികുതി അടച്ചതെന്നാണ് റിപ്പോര്‍ട്ട്. അവതാരകൻ കപില്‍ ശര്‍മ 26 കോടി രൂപയും നികുതി അടച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കരീന കപൂറാകട്ടെ ആകെ 20 കോടിയാണ് നികുതി അടച്ചത്. ഷാഹിദ് കപൂര്‍ ആകെ 14 കോടിയാണ് നികുതി അടച്ചത്.മലയാളത്തിന്റെ മോഹൻലാലാലും ഇത്തവണ നികുതിദായകരില്‍ താരങ്ങളില്‍ മുന്നിലുണ്ട്. നടൻ മോഹൻലാലും ആകെ 14 കോടിയാണ് അടച്ചിരിക്കുന്നത്. കൈറ അദ്വാനി ആകെ 12 കോടി രൂപയാണ് നികുതി അടച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കത്രീന കൈഫാകട്ടെ ആകെ 11 കോടിയും അടച്ചിട്ടുണ്ട്. ആമിര്‍ ഖാൻ ആകെ 10 കോടിയാണ് അടച്ചിരിക്കുന്നത്. പങ്കത് ത്രിപാഠി ആകെ 11 കോടിയും അടച്ചിട്ടുണ്ട്. എന്തായാലും വലിയ തുകയാണ് മിക്ക താരങ്ങളും നികുതിയായി അടച്ചിരിക്കുന്നത്

വിജയ് 80 കോടി, മോഹൻലാൽ 14 കോടി..! സിനിമാ താരങ്ങൾ അടച്ച നികുതി അറിയാമോ..? Read More »

ചുംബനരംഗത്തില്‍ കമൽ ഹാസൻ അമര്‍ത്തി ചുംബിച്ചു! എനിക്കും അനിയത്തിയ്ക്കും ഇതേ അനുഭവമുണ്ടായി; രാധിക

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഒട്ടേറെ നടിമാരാണ് പീഡന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. യുവ നായികമാർ മുതൽ മുതിർന്ന നായികമാർ വരെ തങ്ങളുടെ കയ്പേറിയ അനുഭവങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ ഇത്തരം സംഭവങ്ങൾ മലയാള സിനിമയിൽ മാത്രമല്ല അന്യഭാഷകളിലും നടക്കുന്നുണ്ടെന്നാണ് പല നടിമാരും പറയുന്നത്. സിനിമാ സെറ്റിലെ കാരവനിൽ ഒളിക്യാമറയുണ്ടെന്ന ആരോപണം തെന്നിന്ത്യയിലെ മുതിർന്ന നടിമാരിൽ ഒരാളായ രാധിക ശരത്കുമാർ ഉന്നയിച്ചത് അടുത്തിടെയാണ്.

ഇപ്പോൾ അതിന് പിന്നാലെ നടൻ കമൽഹാസനെതിരെയും ഗുരുതര ആരോപണങ്ങളാണ് രാധിക ഉയർത്തിയിരിക്കുന്നത് . ചുംബന രംഗങ്ങളിൽ അഭിനയിച്ച് പ്രശസ്തനായ ഒരു നടൻ തന്നെയും സഹോദരിയെയും ചുംബന രംഗങ്ങളിൽ അഭിനയിക്കാൻ നിർബന്ധിച്ചതായി രാധിക പറഞ്ഞു. നടന്‍ കമല്‍ ഹാസനെ കുറിച്ചായിരുന്നു നടിയുടെ ആരോപണം. ‘ കമൽഹാസൻ സിനിമകളിൽ സാധാരണയായി ചുംബന രംഗങ്ങളുണ്ടാകും.

യുവാക്കളെ ആകർഷിക്കാൻ ഇത്തരം രംഗങ്ങൾ സിനിമയിൽ ഇടാൻ താല്പര്യമില്ലാത്തത് കൊണ്ടാണ് സിപ്പിക്കുൾ മുത്തിന് ശേഷം അദ്ദേഹത്തോടൊപ്പമുള്ള സിനിമകളിൽ അഭിനയിക്കുന്നത് നിർത്തിയതെന്നും രാധിക പറഞ്ഞു. സിനിമകളിലെ ചുംബനരംഗത്തിൽ ചുണ്ടുകൾ അമർത്തി ചുംബിക്കാറുണ്ടായിരുന്നു. ഞാൻ മാത്രമല്ല എന്റെ സഹോദരിയും ഇതുപോലെ പീഡിപ്പിക്കപ്പെട്ടു. എന്നാൽ ഞാൻ അത് നിർത്തിയപ്പോൾ ചിലർ എതിർത്തു. പിന്നീട് പല അവസരങ്ങളും നഷ്ടമായി.’ രാധിക പറഞ്ഞു. ചുംബന രംഗവുമായി ബന്ധപ്പെട്ട് കമൽഹാസനെതിരെ മുൻപും ആരോപണങ്ങൾ ഉയർന്നിരുന്നു.

ചുംബനരംഗത്തില്‍ കമൽ ഹാസൻ അമര്‍ത്തി ചുംബിച്ചു! എനിക്കും അനിയത്തിയ്ക്കും ഇതേ അനുഭവമുണ്ടായി; രാധിക Read More »

Scroll to Top