‘ഒഴിഞ്ഞുമാറുന്നതെന്തിന് മോഹന്‍ലാല്‍ ധൈര്യം കാണിക്കണം’,  കസ്തൂരി

മലയാളസിനിമയിൽ അഭിനയിച്ചപ്പോൾ മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് നടി കസ്തൂരി. ഒരു സംവിധായകനും പ്രൊഡക്ഷൻ മാനേജരും അപമര്യാദയായി പെരുമാറിയെന്നും നടി പറഞ്ഞു.മോഹൻലാലും സുരേഷ് ഗോപിയും എന്തിനാണ് ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞു മാറുന്നതെന്നും നടി ചോദിച്ചു.

‘‘മോഹൻലാലിനു എന്തുകൊണ്ട് ഉത്തരമില്ല. എന്റെ സിനിമയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നില്ലെന്ന് പറയാൻ മോഹൻലാൽ തയാറാകാത്തത് എന്തുകൊണ്ടാണ് ? അമ്മയിൽ നിന്നും രാജിവച്ച് എല്ലാവരും ഒളിച്ചോടിയത് എന്തിനാണ് ? സുരേഷ് ഗോപിക്ക് കേരളത്തിലെ വോട്ടർമാരോട് ഉത്തരവാദിത്തമുണ്ട്. കേരളത്തിലെ ജനങ്ങളോട് തുറന്നു സംസാരിക്കണം. ഒളിച്ചുവയ്ക്കാൻ ഉള്ളവരാണ് പ്രതികരിക്കാതെ ഇരിക്കുന്നത്.’’ – കസ്തൂരി പറഞ്ഞു. തനിക്കുണ്ടായ മോശം അനുഭവത്തിൽ താൻ പ്രതികരിച്ചുവെന്നും പ്രൊഡക്ഷൻ മാനേജരുടെ മുഖത്തടിക്കുകവരെ ചെയ്തുവെന്നും കസ്തൂരി വെളിപ്പെടുത്തി. അവരുടെ ആവശ്യത്തിന് താൻ വഴങ്ങുന്നില്ലെന്ന് മനസ്സിലാക്കിയതോടെയാണ് മോശമായി പെരുമാറിയതെന്നും പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് ഗോസിപ്പല്ല, ഔദ്യോഗിക റിപ്പോർട്ടാണ്. അനിയൻ ബാവ ചേട്ടൻ ബാവ, രഥോത്സവം ഉൾപ്പെടെ നല്ല സിനിമകൾ ഞാൻ മലയാളത്തിൽ ചെയ്തിട്ടുണ്ട്. എന്നാൽ ഞാൻ മലയാളത്തിൽ അവസാനം ചെയ്ത സിനിമയിൽ നിന്നും ദുരനുഭവം നേരിട്ടു. നല്ല സാമ്പത്തികം ഇല്ലായിരുന്നു. പ്രൊഡക്ഷൻ കൺട്രോളർ പലപ്പോഴും ദേഷ്യപ്പെട്ടു. രണ്ട് ദിവസത്തിനു ശേഷം ഷൂട്ടിങ് സെറ്റിൽ നിന്നും താൻ പോയെന്നും കസ്തൂരി പറയുന്നു.

‘ഒഴിഞ്ഞുമാറുന്നതെന്തിന് മോഹന്‍ലാല്‍ ധൈര്യം കാണിക്കണം’,  കസ്തൂരി Read More »

പത്തു വർഷമായി അയാളുമായി പ്രണയത്തിലാണ്! തന്റെ മനസ്സിലെ ഇഷ്ട്ടം തുറന്ന് പറഞ് സായി പല്ലവി

മലയാള സിനിമയിലൂടെ കടന്നു വന്ന് തെലുഗു, തമിഴ് ചിത്രങ്ങളിലായി തിളങ്ങി നിൽക്കുന്ന താര സുന്ദരിയാണ് സായ് പല്ലവി.
നായികയെന്നാൽ ബാഹ്യ സൗന്ദര്യവും മേക്കപ്പും ഉണ്ടാവണമെന്ന നിർബന്ധത്തിൽ നിന്നും മേക്കപ്പില്ലാതെ ഒരു നായികയെ ഒരു കൊമേഴ്ഷ്യൽ സിനിമയിൽ കൊണ്ടു വരികയും അത് ചരിത്രമാവുകയും ചെയ്യുകയാണ് ചെയ്തത് . പ്രേമം സിനിമ റിലീസ് ചെയ്തതോടെ മുഖക്കുരു വരെ എല്ലാം ട്രെൻഡായി മാറിയതാണ് നമ്മൾ കണ്ടത്. 2015ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത മലയാള ചിത്രം പ്രേമത്തിലൂടെയാണ് സായ് പല്ലവി സിനിമയിലെത്തുന്നത്.

മലർ എന്ന കഥാപാത്രം പല്ലവിയുടെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലാണ്. അതിനു ശേഷം ദുൽഖറിനൊപ്പം കലി എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് തെലുഗു ചിത്രമായ ഫിദയിൽ അഭിനയിച്ചു. ഫിദയിലൂടെ സായ് പല്ലവിയുടെ റെയ്ഞ്ച് മാറി. പിന്നീട് തെലുഗു, തമിഴ് ചിത്രങ്ങളിലായി മികച്ച സിനിമകളിലൂടെ താരം തിളങ്ങി. ഇപ്പോൾ ബോളിവുഡിലും പല്ലവി സാന്നിധ്യമറിയിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി സായ് പല്ലവി വാർത്തകളിൽ നിറഞ്ഞ് നിൽക്കുണ്ടായിരുന്നു. പത്തു വർഷമായി താരം ഒരാളുമായി പ്രണയത്തിലാണ് എന്നായിരുന്നു ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. ആരാണ് സായ് പല്ലവിയുടെ ഹൃദയം കവർന്ന വ്യക്തിയെന്ന് ആരാധകരെല്ലാം തിരയുകയായിരുന്നു. എന്നാൽ അതൊരു രസകരമായ വീഡിയോ ആയിരുന്നു.

പല്ലവിയുടെ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് പത്തു വർഷത്തെ പ്രണയത്തെ കുറിച്ച് സായ് പല്ലവി പറഞ്ഞത്. മഹാഭാരതം വായിച്ചപ്പോൾ ഒരുപാട് ഇഷ്ടവും ബഹുമാനവും തോന്നിയിട്ടുണ്ട്. അതിൽ അർജുനന്റെ മകൻ അഭിമന്യൂവിനെ എനിക്ക് വലിയ ഇഷ്ടമാണ്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ അഭിമന്യൂവിനെ കുറിച്ച് ഒരുപാട് ഞാൻ വായിച്ചിട്ടുണ്ട്. അന്ന് മുതൽ എനിക്ക് അഭിമന്യുവിനോട് പ്രത്യേകം ഇഷ്ടമുണ്ടെന്ന് സായ് പല്ലവി പറഞ്ഞു. പല്ലവിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗിങ്ങായിരുന്നു. സായ് പല്ലവി സിനിമകളിൽ സജീവമായി നിൽക്കുന്ന സമയമാണിത്. അതിനിടയിലാണ് കാമുകനെ കുറിച്ചുള്ള വാർത്തകൾ എല്ലായിടത്തും നിറഞ്ഞത്.

പല്ലവിയുടെ ഗാർഗി എന്ന തമിഴ് ചിത്രമായിരുന്നു അവസാനമായി റിലീസ് ചെയ്തത്. ശിവ കാർത്തികേയനൊപ്പം അമരൻ ആണ് അടുത്ത റിലീസ്. എന്നാൽ പ്രേക്ഷകരെല്ലാം കാത്തിരിക്കുന്നത് ബോളിവുഡ് ചിത്രം രാമയണക്കു വേണ്ടിയാണ്. സായ് പല്ലവിയുടെ ആദ്യ ബോളിവുഡ് ചിത്രമെന്ന പ്രത്യേകതയുണ്ടെങ്കിലും ലുക്ക് ടെസ്റ്റിൽ പ്രചരിച്ച ചിത്രങ്ങളെല്ലാം അതി മനോഹരമാണ്. സീതദേവി നേരിട്ടിറങ്ങി വന്ന പ്രതീതിയായിരുന്നു. ഒപ്പം രൺബീർ കപൂറും എത്തുമ്പോൾ ആരാധകരുടെ എണ്ണവും വർദ്ധിക്കും. ആനിമൽ എന്ന ചിത്രത്തിനു ശേഷം മറ്റൊരു സ്റ്റൈലിൽ വരുന്ന രൺബീറിന്റെ ലുക്കും ഗംഭീരമാണ്. ബോളിവുഡ് സിനിമയിലേക്ക് ഒരുപാട് തെന്നിന്ത്യൻ നായികമാർ എത്തുന്നുണ്ട്. കീർത്തി സുരേഷും ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

പത്തു വർഷമായി അയാളുമായി പ്രണയത്തിലാണ്! തന്റെ മനസ്സിലെ ഇഷ്ട്ടം തുറന്ന് പറഞ് സായി പല്ലവി Read More »

പണത്തിന് വേണ്ടി ശരീരം വിറ്റിട്ടുണ്ട് ! പക്ഷെ ഇന്നത് ഞാൻ ചെയ്യില്ല നടി ഷക്കീല

പണത്തിന് വേണ്ടി ശരീരം വിറ്റിട്ടുണ്ട്”. ഈ തുറന്നു പറച്ചിൽ മറ്റാരുടേയുമല്ല തെന്നിന്ത്യക്കാർക്ക് സുപരിചിതയായ നടി ഷക്കീല എന്ന സി ഷക്കീല ബീഗത്തിന്റേതാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ നടി ഷക്കീലയും തന്റെ ശരീരം പങ്കിട്ടതിനെപ്പറ്റിയും സിനിമാരംഗത്തെ ലൈംഗീക ചൂഷണങ്ങളെപ്പറ്റിയും തുറന്നു പറയുകയാണ്.
പണത്തിന് വേണ്ടി ശരീരം വില്‍ക്കേണ്ട അവസ്ഥ തനിക്കുണ്ടായിട്ടുണ്ടെന്നാണ് ഷക്കീലയിപ്പോള്‍ പറയുന്നത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലെ തന്റെ വ്യക്തി ജീവിതത്തെപ്പറ്റിയാണ് ഷക്കീല സംസാരിക്കുന്നത്. പണത്തിന് വേണ്ടി ശരീരം വില്‍ക്കേണ്ടി വന്നിട്ടുണ്ട്. എത്ര തവണയെന്ന് തനിക്ക് എണ്ണാന്‍ പറ്റിയിട്ടില്ല എന്നും ഷക്കീല പറയുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ താൻ ചെയ്യാറില്ല. ഇതൊക്കെ നടന്നത് 1996-97 കാലഘട്ടത്തിലാണ് എന്നും ഷക്കീല വെളിപ്പെടുത്തുന്നു.

1999 അവസാനത്തില്‍ കിന്നാരത്തുമ്പി എന്ന സിനിമ ഇറങ്ങി. അവിടുന്നൊരു സ്റ്റാര്‍ട്ടപ്പ് കിട്ടിയതോടെ പിന്നെ തനിക്കങ്ങനെ പോകേണ്ടതായി വന്നിട്ടില്ല എന്നും ഷക്കീല തുറന്നു പറയുകയാണ്. തൊണ്ണൂറുകളില്‍ തന്റെ ഒരു ദിവസത്തെ ഷൂട്ടിങ്ങിന് വേണ്ടി ആളുകള്‍ കാത്തിരിക്കുമായിരുന്നു എന്നും ഷക്കീല പറയുന്നു. മാത്രമല്ല ലക്ഷങ്ങള്‍ ഇരട്ടിയാക്കി പലരും തരുമായിരുന്നു എന്നും ഷക്കീല തുറന്നു പറയുകയാണ്. അതുകൊണ്ട് അഡ്ജസ്റ്റ്‌മെന്റ് ചെയ്യേണ്ടതായിട്ടൊന്നും തനിക്ക് വന്നിട്ടില്ല എന്നും ഷക്കീല വെളിപ്പെടുത്തുന്നു.

മാത്രമല്ല തന്റെ ശരീരത്തിന്റെ പ്രത്യേകതകളെ കുറിച്ചും മലയാളത്തിലെ ഒരു വാർത്താ മാധ്യമത്തിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തിലൂടെ ഷക്കീല തുറന്ന് സംസാരിച്ചിരിക്കുകയാണ്. ഷക്കീലയുടെ മേനി കൊഴുപ്പ് തന്നെയായിരുന്നു ഷക്കീലയെ തെന്നിന്ത്യൻ സിനിമകളുടെ ഹോട്ട് ഐക്കൺ ആക്കി മാറ്റിയ പ്രധാന ഘടകം. സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി തന്റെ ശരീരത്തില്‍ മാറ്റങ്ങളൊന്നും താന്‍ വരുത്തിയിട്ടില്ല. താൻ നല്ലതു പോലെ ഭക്ഷണം കഴിക്കുന്ന ആളാണെന്നും ചെറുപ്പത്തില്‍ താനൊരു ഹെല്‍ത്തി ബേബിയായിരുന്നു എന്നും ഷക്കീല പാറയുന്നു മാത്രമല്ല, എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ കാണുന്നവര്‍ പന്ത്രണ്ടാം ക്ലാസിലാണോ എന്ന് ചോദിക്കുമായിരുന്നു എന്നും ഷക്കീല പറയുന്നു.

അങ്ങനൊരു ശരീരമാണ് തനിക്കുണ്ടായിരുന്നത്. തന്റെ ബ്രെസ്റ്റിന് ഹോര്‍മോണല്‍ ഇന്‍ജെക്ഷന്‍ എടുത്തിട്ടുണ്ടോ എന്നൊക്കെയായിരിക്കും പലരും ചിന്തിക്കുന്നത്. അങ്ങനൊന്നും താന്‍ ചെയ്തിട്ടില്ല. ഇതെല്ലാം ഒര്‍ജിനലാണ് എന്നാണ് തന്റെ ശരീരത്തെ കുറിച്ച് സംസാരിച്ചു കൊണ്ട് ഷക്കീല പറയുന്നത്. തനിക്ക് വണ്ണം കുറയ്ക്കുന്നതിനെ പറ്റി പോലും ഐഡിയ ഇല്ല എന്നും ഡയറ്റ് എടുക്കാനോ ഭക്ഷണം കുറയ്ക്കാനോ തനിക്ക് പറ്റില്ല എന്നും ഷക്കീല പറയുന്നു.

താന്‍ പ്രശസ്തിയിലേക്ക് എത്തുന്നത് തന്നെ തടിയുള്ളതിന്റെ പേരിലാണ് എന്നും ഷക്കീല കൂട്ടിച്ചേർക്കുന്നു. ഈ നാട്ടില്‍ വണ്ണം ഉണ്ടായതിന്റെ പേരില്‍ പ്രശസ്തിയിലേക്ക് വന്നവരില്‍ ഒരാള്‍ താന്‍ തന്നെയായിരിക്കുമെന്നും അങ്ങനെയൊരു അംഗീകാരം ഷക്കീലയ്ക്കുള്ളതാണ് അതിനു വേണ്ടി താന്‍ വേറൊന്നും ചെയ്തിട്ടല്ല എന്നും നടി പറയുന്നു.

തന്റെ സിനിമകളെപ്പറ്റിയും ഷക്കീല മനസ്സ് തുറക്കുന്നു. സിനിമയിലെ ഹീറോയും ഹീറോയിനുമൊക്കെ താന്‍ തന്നെയാണ്. അങ്ങനെ എന്തെങ്കിലും അഡ്ജസ്റ്റ്‌മെന്റ് ചോദിച്ചാല്‍ താന്‍ അവർക്ക് ഡേറ്റ് കൊടുക്കില്ല. അന്ന് സിനിമയില്‍ തന്റെയൊരു ദിവസം മതി അവര്‍ക്ക് ആ സിനിമയെ വില്‍ക്കാന്‍. തന്നോട് ആരെങ്കിലും മോശമായി പെരുമാറിയാല്‍ താന്‍ അവനോട് പോടാ ഡേറ്റ് ഇല്ലെന്ന് പറയും. അതുകൊണ്ട് ആരും അങ്ങനെ തന്നെ സമീപിക്കാറില്ല എന്നും ഷക്കീല പറയുന്നു.

അന്ന് തന്റെ ഡേറ്റ് കിട്ടാൻ വേണ്ടി പ്രതിഫലം ഇരട്ടിയാക്കുന്നവരുണ്ടായിരുന്നു. ഡേറ്റ് തരാനില്ല, പത്ത് ദിവസത്തിന് ശേഷം ആവട്ടെ എന്ന് പറഞ്ഞാല്‍ ഇന്ന് മൂന്ന് ലക്ഷത്തിന്റെ ഷൂട്ടാണെങ്കില്‍ അതവര് ആറ് ലക്ഷമാക്കി തരാമെന്ന് പറയും. അങ്ങനെ അവര്‍ തന്നെ പൈസ ഇരട്ടിയാക്കും. പൈസ തന്നെയായിരുന്നു പ്രധാനമെന്നും ഷക്കീല പറയുന്നു.

അതേസമയം സിനിമയില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നുവെന്നത് സത്യമാണെന്നാണ് ഷക്കീല പറയുന്നത്. തന്റെ സഹപ്രവർത്തകരിൽ പലർക്കും മോശം അനുഭവങ്ങൾ സിനിമാ മേഖലയിൽ നിന്നും ഉണ്ടായിട്ടുള്ളത് താൻ നേരിൽ കണ്ടിട്ടുണ്ടെന്നും ചില സന്ദർഭങ്ങളിൽ പ്രതികരിക്കേണ്ടതായി വന്നിട്ടുണ്ടെന്നും ഷക്കീല പറയുന്നു .

പണത്തിന് വേണ്ടി ശരീരം വിറ്റിട്ടുണ്ട് ! പക്ഷെ ഇന്നത് ഞാൻ ചെയ്യില്ല നടി ഷക്കീല Read More »

അതിൽ പിന്നെ ജയസൂര്യയോട് സംസാരിച്ചിട്ടില്ല, ആ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല ! നൈല ഉഷ

നടന്‍ ജയസൂര്യക്കെതിരായ ലൈംഗിക പീഡന പരാതി തന്നെ ഞെട്ടിച്ചുവെന്ന് നടി നൈല ഉഷ. ജയസൂര്യ തന്റെ അടുത്ത സുഹൃത്താണെന്നും എന്നാല്‍ കേസ് വന്നതിന് ശേഷം സംസാരിച്ചിട്ടില്ലെന്നും നൈല ഉഷ വ്യക്തമാക്കി. തനിക്ക് ദുരനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് നൈല പറയുന്നത്. ഓഡിഷന്‍ വഴി അവസരം ചോദിച്ച് സിനിമയില്‍ എത്തുന്നവരോടാണ് അഡ്ജസ്റ്റമെന്റ് ചോദിക്കുന്നത് എന്നാണ് നടി പറയുന്നത്.

ജയസൂര്യയ്‌ക്കൊപ്പം സിനിമയില്‍ അഭിനയിച്ചത് വളരെ നല്ല അനുഭവമായിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. പെട്ടെന്ന് വിളിച്ച്, എന്റെ സുഹൃത്തിന്റെ പിറന്നാളാണ്, ഒരു ആശംസാ വീഡിയോ തരാമോ എന്നൊക്കെ പറയാന്‍ പറ്റുന്ന അത്ര അടുപ്പമുള്ള കക്ഷി. അദ്ദേഹത്തിനെതിരായി വന്ന ആരോപണം ശരിക്കും ഞെട്ടിച്ചു. അതിന് ശേഷം, ഞാന്‍ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. എനിക്ക് ആ ആരോപണം സര്‍പ്രൈസ് ആയെന്ന് പറയുമ്പോള്‍, ഞാന്‍ ആ സ്ത്രീയെ അവിശ്വസിക്കുന്നു എന്നോ ജയസൂര്യക്കൊപ്പം നില്‍ക്കുന്നുവെന്നോ അര്‍ഥമില്ല. സിനിമയിലേക്ക് ക്ഷണിക്കപ്പെടുന്നതും ഓഡിഷന്‍ വഴി അവസരം ചോദിച്ചു വരുന്നതും തമ്മില്‍ നല്ല വ്യത്യാസമുണ്ട്.

ഇങ്ങനെ വരുന്നവരില്‍ ചിലര്‍ക്കാണ് ‘അഡ്ജസ്റ്റ്‌മെന്റ്’ ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നത്. എനിക്കൊപ്പം ജോലി ചെയ്തിട്ടുള്ള ആരും ഇത്തരം അനുഭവങ്ങള്‍ നേരിട്ടതായി പറഞ്ഞിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കേട്ട് ആരെങ്കിലും ഞെട്ടിയെന്ന് കേള്‍ക്കുന്നതിലാണ് എന്റെ ഞെട്ടല്‍.

സിനിമയില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിട്ടവരുടെ ഒപ്പം നിന്നുകൊണ്ട് തന്നെ പറയട്ടെ, എനിക്ക് മോശമായ അനുഭവങ്ങളൊന്നും മലയാളം സിനിമയില്‍ നിന്നും ഉണ്ടായിട്ടില്ല. ഞാന്‍ ഇതുവരെ അഭിനയിച്ച സിനിമകളിലേക്കെല്ലാം ഞാന്‍ ക്ഷണിക്കപ്പെട്ടതാണ്. എനിക്കു വേണ്ട എല്ലാ സൗകര്യങ്ങളും അവര്‍ ചെയ്തു തന്നിട്ടുണ്ട്.

ഫ്‌ലൈറ്റ് ടിക്കറ്റ്, മികച്ച ഹോട്ടലില്‍ താമസം, ആവശ്യപ്പെടുന്ന സഹായികള്‍, അങ്ങനെ എല്ലാം ചെയ്തു തന്നിട്ടുണ്ട്. അങ്ങനെയൊരു പ്രിവിലേജ് എനിക്ക് ഉണ്ടായിരുന്നു. അതു ഞാന്‍ സമ്മതിക്കുന്നു. പക്ഷേ, അത്തരം പ്രിവിലേജ് ഇല്ലാത്തവര്‍ക്കൊപ്പമാണ് ഞാന്‍ നില്‍ക്കുക എന്നാണ് നൈല ഉഷ ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതിൽ പിന്നെ ജയസൂര്യയോട് സംസാരിച്ചിട്ടില്ല, ആ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല ! നൈല ഉഷ Read More »

അമ്മ തലയും നട്ടെല്ലുമില്ലാത്ത സംഘടന! പത്മപ്രിയ

ഹേമാകമ്മറ്റി റിപ്പോർ‌ട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ മറുപടിപടി നൽകാതെ കൂട്ടരാജിവച്ച താരസംഘടനയായ അമ്മയുടെ നടപടി നിരുത്തരവാദപരമെന്ന് നടി പത്മപ്രിയ. സംഘടയ്ക്ക് തലയും നട്ടെല്ലുമില്ലെന്നും സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്നുമാണ് പത്മപ്രിയ തുറന്നടിച്ചത് . കൂട്ടരാജി ഞെട്ടലാണുണ്ടാക്കിയത്, അത് പ്രതീക്ഷിച്ചിരുന്നില്ല. ധാർമികതയുടെ പേരിലാണീ നീക്കമെന്നാണ് വിശദീകരണം. എന്നാൽ എന്ത് ധാർമികതയാണിതിന് പിന്നിലെന്ന് മനസ്സിലാകുന്നില്ല.

വെറുമൊരു ലൈംഗികാരോപണം എന്ന നിലയിലാണ് ഇപ്പോഴത്തെ സംഭവങ്ങളെ സിനിമാ സംഘടനകൾ കാണുന്നത്. അധികാര ശ്രേണി ഉള്ളതുകൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നത്. അക്കാര്യം ആരും പരിഗണനയ്ക്ക് എടുക്കുന്നില്ലെന്ന് പത്മപ്രിയ വിമർശിച്ചു. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് ഒന്നുമറിയില്ലെന്ന സൂപ്പർ താരങ്ങളുടെ പ്രതികരണത്തിൽ നിരാശയുണ്ട്.

ഒന്നുമറിയില്ലെങ്കിൽ എല്ലാമറിയാനുള്ള ശ്രമം നടത്തട്ടെയെന്ന് പത്മപ്രിയ പ്രതികരിച്ചു. ഡബ്ല്യുസിസി അംഗങ്ങൾ പോയി കണ്ടതിന് പിന്നാലെ സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിച്ചു എന്നത് വലിയ കാര്യമാണ്. എന്നാൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാൽ മാത്രം പോര. കമ്മിറ്റി ശുപാർശകളിൽ എന്ത് നടപടികൾ സ്വീകരിക്കുന്നുവെന്നതിൽ വ്യക്തതയുണ്ടാകണമെന്നും പത്മപ്രിയ പറഞ്ഞു

അമ്മ തലയും നട്ടെല്ലുമില്ലാത്ത സംഘടന! പത്മപ്രിയ Read More »

അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചു. നിവിൻ പോളിക്കെതിരെ കേസ്

നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്. അഭിനയിക്കാൻ അവസരം വാ​ഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. വിദേശത്ത് വെച്ച് പീഡിപ്പിച്ചുവെന്നാണ് നേര്യമംഗലം ഊന്നുകൽ സ്വദേശിയായ യുവതിയുടെ പരാതി. നിവിൻ പോളിക്കൊപ്പം മറ്റു ചിലരും പീഡിപ്പിച്ചുവെന്ന് പരാതിയിലുണ്ട്. കഴിഞ്ഞ ദിവസമാണ് യുവതി പരാതി നൽകിയത്. നിവിൻ പോളിയടക്കം ആറ് പേരാണ് പ്രതികൾ. യുവതിയുടെ പരാതി സിനിമാ രംഗത്തെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറും

അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചു. നിവിൻ പോളിക്കെതിരെ കേസ് Read More »

വഴങ്ങിയില്ലെങ്കില്‍ അവസരമില്ല. പ്രതികരിച്ചതിനാല്‍ 19 തവണ റീടേക്ക്; ദുരനുഭവം വെളിപ്പെടുത്തി ലക്ഷ്മി രാമകൃഷ്ണന്‍

പ്രായമുള്ള നടിമാരോട് പോലും മോശമായി പെരുമാറുന്നത് മലയാള സിനിമയില്‍ പതിവാണെന്ന് നടി ലക്ഷ്മി രാകൃഷ്ണന്‍. കുടുംബചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ കൊച്ചിയിലെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചപ്പോള്‍ ചുട്ട മറുപടി നല്‍കിയതോടെ സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ടു എന്നാണ് നടി പറഞ്ഞത്. ഞാന്‍ അഭിനയിക്കാനിരുന്ന സിനിമയുടെ പൂജ ചെന്നൈയില്‍ നടന്നപ്പോള്‍ ഞാന്‍ പങ്കെടുത്തിരുന്നു. വാര്‍ത്തകളില്‍ ഒക്കെ എന്റെ പേരും വന്നു.

അന്ന് അതിന്റെ സംവിധായകന്‍ എനിക്ക് മെസേജ് അയച്ചു, ലക്ഷ്മി ഞാന്‍ എറണാകുളത്ത് ഉണ്ട്, എന്നെ വന്ന് കാണണമെന്ന് മെസേജ് അയച്ചു. ഞാന്‍ പറഞ്ഞു, ശരി സാര്‍, ഞാന്‍ എയര്‍പോര്‍ട്ടില്‍ പോകുമ്പോള്‍ വന്ന് കണ്ടിട്ട് പോകാമെന്ന് പറഞ്ഞു. എനിക്ക് ഡീറ്റെയ്ല്‍ ആയി ലക്ഷ്മിയുടെ അടുത്ത് കഥാപാത്രം ഡിസ്‌കസ് ചെയ്യണം. പിന്നെ ഇവിടെ സ്റ്റേ ചെയ്യണമെന്ന് പറഞ് പിന്നീട് ഒരു മെസേജ് വന്നു. അങ്ങനെ പറ്റില്ല, ഞാന്‍ കുട്ടികളെയൊക്കെ വിട്ടിട്ട് വന്നതാണ് എന്നാണ് ഞാൻ മറുടി പറഞ്ഞത്. അപ്പോള്‍ പുള്ളി മെസേജ് അയച്ച് പറഞ്ഞത്
എന്റെ കൂടെ സ്റ്റേ ചെയ്യണം, എന്നാലേ ലക്ഷ്മിക്ക് ആ റോള്‍ ഉള്ളു എന്നാണ് പറഞ്ഞത്. എന്നാൽ എനിക്ക് അതിന് കഴിയില്ലന്ന് പറഞ്ഞു .അതോടെ എന്റെ റോളും പോയി എന്നാണ് ലക്ഷ്മി പറയുന്നത്. അതേസമയം, തമിഴ് സിനിമയിലും ദുരനുഭവം ഉണ്ടായെന്നും ലക്ഷ്മി പറയുന്നുണ്ട്.

വഴങ്ങിയില്ലെങ്കില്‍ അവസരമില്ല. പ്രതികരിച്ചതിനാല്‍ 19 തവണ റീടേക്ക്; ദുരനുഭവം വെളിപ്പെടുത്തി ലക്ഷ്മി രാമകൃഷ്ണന്‍ Read More »

കുറച്ചെങ്കിലും സഹാനുഭൂതിയാകാം, മമ്മൂട്ടിയുടേത് ഒന്നിനും കൊള്ളാത്ത പ്രതികരണം! നടി ദീപ തോമസ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നടി ദീപാ തോമസ്. മലയാളത്തിന്റെ മഹാനടന്റെ പ്രതികരണം വായിച്ചുവെന്നും ഇതിലും സഹാനുഭൂതിയുള്ള ഒരു പ്രസ്താവന ചാറ്റ് ജി.പി.ടി തയാറാക്കുമെന്നുമാണ് ദീപ പറഞ്ഞത്. സ്വന്തം പേരക്കുട്ടിയെക്കൊണ്ട് എഴുതിച്ചതുപോലെയാണ് മമ്മൂട്ടിയുടെ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയതെന്നും ദീപ കൂട്ടിച്ചേര്‍ത്തു. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ദീപ പ്രതികരിച്ചത്. മലയാളത്തിലെ മഹാനടന്‍ എന്ന് പറയപ്പെടുന്ന നടന്റെ നിലപാട് വായിക്കേണ്ടി വന്നു. ഇതിലും സഹാനുഭൂതിയോടെ എഴുതാന്‍ ചാറ്റ് ജി.പി.ടിക്ക് കഴിയും. എനിക്ക് തോന്നുന്നത് അദ്ദേഹത്തിന്റെ പേരക്കുട്ടിയെക്കൊണ്ട് എഴുതിച്ചതാണ് ഈ നിലപാടെന്നാണ്’ ദീപ പറഞ്ഞു. വൈറസ്, മോഹന്‍കുമാര്‍ ഫാന്‍സ്, ഹോം, പെരുമാനി, സുലൈഖ മന്‍സില്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് ദീപ.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ തന്റെ നിലപട് വ്യക്തമാക്കിക്കൊണ്ട് നടന്‍ മമ്മൂട്ടി കഴിഞ്ഞ ദിവസമാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരിച്ചത്. ഔദ്യോഗിക പ്രസ്താവനകള്‍ക്ക് ശേഷമാകാം തന്റെ പ്രതികരണമെന്ന് പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി കുറിപ്പ് ആരംഭിച്ചത്. സിനിമയില്‍ ‘ശക്തികേന്ദ്ര’ങ്ങളില്ലെന്നും അങ്ങനെയൊന്നിന് നിലനില്‍ക്കാന്‍ പറ്റുന്നയിടമല്ല സിനിമയെന്നും മമ്മൂട്ടി പറഞ്ഞു.പരാതികളില്‍ പൊലീസ് അന്വേഷണം നടത്തട്ടെയെന്നും ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടെയെന്നും മമ്മൂട്ടി പോസ്റ്റില്‍ പറഞ്ഞു. എന്നാല്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പ്രസ്താവനകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാളത്തിലെ പല നടന്മാര്‍ക്കെതിരെയും പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ അമ്മയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു

കുറച്ചെങ്കിലും സഹാനുഭൂതിയാകാം, മമ്മൂട്ടിയുടേത് ഒന്നിനും കൊള്ളാത്ത പ്രതികരണം! നടി ദീപ തോമസ് Read More »

പീഡനശ്രമത്തിനിടെ ഇറങ്ങിയോടി, മറ്റ് നടിമാര്‍ ബലാത്സംഗത്തിന് ഇരയായി. സഹകരിക്കാത്തതിനാല്‍ സിനിമകള്‍ നഷ്ടമായി! ചാർമിള

സംവിധായകൻ ഹരിഹരനെതിരെ ആരോപണവുമായി നടി ചാർമിള. അഡ്ജസ്റ്റ്മെന്‍റിന് തയാറാണോയെന്ന് ഹരിഹരൻ നടനായ വിഷ്ണു വഴി ചോദിച്ചെന്നും തയാറല്ലെന്ന് പറഞ്ഞതോടെ പരിണയം സിനിമയിൽ നിന്ന് ഒഴിവാക്കിയെന്നും ചാർമിള പറഞ്ഞു.

മലയാളം സിനിമയിൽ നിന്ന് വളരെ മോശം അനുഭവമാണുണ്ടായത്. 28 പേർ മോശമായി പെരുമാറിയിട്ടുണ്ട്. നിർമാതാവും സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും ചാർമിള പറഞ്ഞു. ‘അര്‍ജുനന്‍ പിള്ളയും അഞ്ച് മക്കളും’ സിനിമാ സെറ്റില്‍ വച്ചും പീഡനശ്രമം ഉണ്ടായി. നിർമാതാവും പ്രൊഡക്ഷന്‍ മാനേജറും ചേര്‍ന്നാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തന്‍റെയും അസിസ്റ്റന്‍റിന്‍റേയും സാരി വലിച്ചൂരാന്‍ ശ്രമിച്ചു. ഹോട്ടൽ മുറിയിൽ നിന്ന് അന്ന് ഇറങ്ങിയോടുകയായിരുന്നു. പിന്നീട് ഓട്ടോകാരായിരുന്നു രക്ഷിച്ചത്. അഡ്ജസ്റ്റ്മെന്‍റിന് വഴങ്ങാത്തതിനാൽ മലയാളത്തിൽ പിന്നീട് അവസരം കുറഞ്ഞെന്നും ചാർമിള പറഞ്ഞു.

ചാർമിളയുടെ ആരോപണം നടൻ വിഷ്ണു ശരിവെച്ചു. ‘അവർ വഴങ്ങുമോ’ എന്നാണ് സംവിധായകൻ ഹരിഹരൻ ചോദിച്ചത്. ചാർമിളയോട് അഡ്ജസ്റ്റ് ചെയ്യുമോ എന്ന് ചോദിക്കാൻ പറഞ്ഞു. ചാർമിള പറ്റില്ല എന്ന് പറഞ്ഞു. ഇക്കാര്യം ഹരിഹരനെ അറിയിച്ചു. അഡ്ജസ്റ്റ്മെന്‍റിന് തയ്യാറാകാത്തതിനെ തുടർന്ന് ചാർമിളക്കും തനിക്കും ആ ചിത്രത്തില്‍ അവസരം നഷ്ടമായെന്നും വിഷ്ണു പറഞ്ഞു

പീഡനശ്രമത്തിനിടെ ഇറങ്ങിയോടി, മറ്റ് നടിമാര്‍ ബലാത്സംഗത്തിന് ഇരയായി. സഹകരിക്കാത്തതിനാല്‍ സിനിമകള്‍ നഷ്ടമായി! ചാർമിള Read More »

മോഹൻലാൽ നേരിട്ട് വന്ന് എന്റെ ഫോട്ടോസ് എടുത്തു: അങ്ങനെയാണ് സിനിമയിൽ എത്തുന്നത്! ചാർമിള

സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച സൂപ്പർ ചിത്രമായിരുന്നു ധനം. ഒരു ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിൽ നായികയായി എത്തിയത് പുതുമുഖമായിരുന്ന ചാർമിളയായിരുന്നു. മലയാളികൾക്ക് ചീരപ്പൂവുകളുമായി എത്തിയ സുന്ദരി പിന്നീട് നിരവധി സിനിമകളിലും അഭിനയിച്ചു. ചാർമിള ഒരു അന്യഭാഷാ നായികയാണെന്ന് ആർക്കും ആ സമയത്ത് അറിയില്ലായിരുന്നു. മാത്രമല്ല സിനിമകളിൽ ചാർമിള സജീവമാവാൻ കാരണം സാക്ഷാൻ മോഹൻലാൽ തന്നെയായിരുന്നു. കൈരളി ടിവിയിലെ പഴയൊരു അഭിമുഖത്തിനിടെ ചാർമിള സിനിമയിൽ എത്തിയതിനെ കുറിച്ച് പറയുന്നു.

മോഹൻലാൽ സാർ മികച്ച അഭിനേതാവാണ് എന്ന് എല്ലാവർക്കുമറിയാം. എന്നാൽ മറ്റുള്ളവർക്കു വേണ്ടി എന്ത് സഹായത്തിനും ഒപ്പം ഉണ്ടാവുന്ന നല്ലൊരു മനുഷ്യസ്നേഹി കൂടിയാണ് അദ്ദേഹം. എന്റെ അച്ഛന് ഞാൻ സിനിമയിൽ അഭിനയിക്കുന്നതിനോട് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ എനിക്ക് എങ്ങനെയെങ്കിലും സിനിമയിൽ അഭിനയിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനായി സ്കൂളിൽ പോകാതെ ഭക്ഷണം കഴിക്കാതെ ഞാൻ പ്രതിഷേധം അറിയിച്ചു. പ്രതിഷേധത്തിനൊടുവിൽ ഒരുവിധം അച്ഛൻ സമ്മതിച്ചു.

അങ്ങനെ പ്രൊഡ്യൂസർ ബാലാജി അങ്കിൾ പറഞ്ഞിട്ടാണ് സിനിമയിലേക്ക് അവസരം വരുന്നത്. മോഹൻലാൽ സാറിന്റെ ഭാര്യാ പിതാവാണ് ബാലാജി അങ്കിൾ. എന്നാൽ ഒന്നു രണ്ടു സിനിമകൾക്കു ശേഷം സിനിമാ അഭിനയം ഉപേക്ഷിക്കണമെന്ന് അച്ഛൻ നേരത്തെ പറഞ്ഞു. സാധാരണ​ഗതിയിൽ സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാനായി പോർട്ടഫോളിയോ എടുക്കും. പക്ഷേ അച്ഛൻ അതൊന്നും ചെയ്യാൻ അനുവദിച്ചില്ല. ഇത് മോഹൻലാൽ സാർ ശ്രദ്ധിച്ചിരുന്നു. അദ്ദേഹം ഇതിനെ കുറിച്ച് അച്ഛനോട് സംസാരിച്ചു.

മോഹൻലാൽ നേരിട്ട് വന്ന് എന്റെ ഫോട്ടോസ് എടുത്തു: അങ്ങനെയാണ് സിനിമയിൽ എത്തുന്നത്! ചാർമിള Read More »

Scroll to Top