മലയ്‌ക്കോട്ടൈ വാലിബൻ സിനിമയിലെ ‘മദഭര മിഴിയോരം’ ലിറിക്‌സ് പുറത്തിറങ്ങി

മലയാളി സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള ചലച്ചിത്രമാണ് മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന ‘മലയ്‌ക്കോട്ടൈ വാലിബൻ’. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലാണ് ചലച്ചിത്രം ലോകമെമ്പാടും എത്താൻ പോകുന്നത്. ഒരൂ പ്രാവശ്യം സിനിമയുടെ പുതിയ അപ്ഡേറ്റുമായി അണിയറ പ്രവർത്തകർ എത്തുമ്പോൾ പ്രേഷകരുടെ പ്രതീക്ഷയും വർധിക്കുകയാണ്.

കൂടാതെ മോഹൻലാൽ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന ദിവസം കൂടിയാണ് ജനുവരി 25. ഈയൊരു ദിവസമാണ് ‘മലയ്‌ക്കോട്ടൈ വാലിബൻ’ തീയേറ്ററുകളിൽ റിലീസിന് എത്തുന്നത്. ഇപ്പോൾ സിനിമയിലെ ‘മദഭര മിഴിയോരം’ എന്ന ഗാനത്തിന്റെ ലിറിക്‌സ് പുറത്തിറങ്ങിരിക്കുകയാണ്.

പി എസ് റഫീഖ് വരികളിൽ പ്രശാന്ത് പിള്ള സംഗീതം നൽകി പ്രീതി പിള്ളയാണ് ഗാനം ആലപിച്ചിരിക്കുന്നത്. അതിനാൽ തന്നെ വളരെ മനോഹരമായിട്ടാണ് ഗാനം ആലപിച്ചിരിക്കുന്നത്. സമീപക്കാല റിപോർട്ടുകൾ അനുസരിച്ച് കേരളത്തിൽ വലിയയൊരു റിലീസ് പ്ലാൻനാണ് ഒരുക്കിരിക്കുന്നത്. ഇതിനോടകം തന്നെ കേരളത്തിൽ 500-ലധികം സ്ക്രീനുകൾ ഉറപ്പിച്ചിരിക്കുകയാണ്.

നിലവിലുള്ള എല്ലാ ഓപ്പണിങ് റിലീസ് റെക്കോർഡുകൾ തകർത്ത് കേരളത്തിൽ തന്നെ കൂടുതൽ റെക്കോർഡുകൾ വാരുമെന്ന് തിയേറ്റർ ഇൻസൈഡർസ് പ്രൊജക്റ്റ് ചെയ്യുന്നു. കൂടാതെ പ്രതീക്ഷ വർധിപ്പിക്കുന്ന മറ്റൊരു കാര്യമാണ് ഫാൻ സ്‌ക്രീനുകളും കൂടുന്നത്. പി എസ് റഫീഖ് തിരക്കഥയെഴുതി ലിജോ ജോസ് പെല്ലിശ്ശേരിയാണ് സിനിമ ഒരുക്കുന്നത്. മാക്‌സ്‌ലാബ്, സെഞ്ച്വറി ഫിലിംസ്, സരെഗമ, യോഡ്‌ലീ എന്നിവയുടെ സഹകരണത്തോടെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോണാണ് ഈയൊരു സിനിമ നിർമ്മിക്കുന്നത്. സിനിമയുടെ പോസ്റ്ററുകൾ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണെന്ന് തന്നെ പറയാം.

മലയ്‌ക്കോട്ടൈ വാലിബൻ സിനിമയിലെ ‘മദഭര മിഴിയോരം’ ലിറിക്‌സ് പുറത്തിറങ്ങി Read More »

ടോവിനോ തോമസിന്റെ സിനിമ ജീവിത്തിലെ തന്നെ ഏറ്റവും വലിയ പ്രോജെക്ടായ അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയുടെ ടീസർ റിലീസായി

ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ടോവിനോ തോമസിനെ പ്രധാന കഥാപാത്രമാക്കി മലയാളി സിനിമ പ്രേമികളുടെ മുന്നിലെത്താൻ പോകാൻ ഏറ്റവും പുതിയ സിനിമയാണ് അന്വേഷിപ്പിൻ കണ്ടെത്തും. ഇപ്പോൾ ഇതാ സിനിമയുടെ ഔദ്യോഗിക ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. പറങ്ങോടന്റെ റബർ തോട്ടത്തിൽ കൊലപാതകം നടുക്കയും ചെറുവള്ളി പോലീസ് സ്റ്റേഷനിൽ നിന്ന് അന്വേഷിക്കാൻ എത്തുന്ന എസ് ഐ ആനന്ദ് നാരായൺ , സംഘവും കൊലയുടെ പുറകെ പോകുന്ന സംഭവ ബഹുലമായ രംഗങ്ങളാണ് സിനിമയിലുടനീളം പ്രേക്ഷകരെ കാണിക്കാൻ സംവിധായകൻ ശ്രമിക്കുനത്.

പതിവ് കുറ്റാന്വേഷണ സിനിമയിൽ നിന്നും മാറി വ്യത്യസ്തമായ അന്വേഷണ രീതിയായിരിക്കും സിനിമയിലുണ്ടാവുക എന്നത് നേരത്തെ റിപോർട്ടുകൾ വന്നിരുന്നു. ഇതിനെല്ലാം ചേർത്തിണക്കിയ രംഗങ്ങൾ അടങ്ങിയ ടീസറാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡാർവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവരുടെ കൂടെ സരിഗമയുടെ ബാനറിൽ വിക്രം മെഹ്‌റയും , സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്നാണ് ചലച്ചിത്രം നിർമ്മിക്കുന്നത്.

ഫെബുവരി 9-നാണ് സിനിമ റിലീസ് ചെയ്യുന്നത് എന്നതാണ് ഔദ്യോഗികമായി ലഭിച്ച റിപോർട്ടുകൾ. തിരക്കഥയും സംഭാക്ഷണവും നിർവഹിക്കുന്നത് ജിനു വി എബ്രഹാമാണ്. പോലീസ് യൂണിഫോമിൽ എത്തിയ നടൻ ടോവിനോ തോമസിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പ്രെചരിപ്പിക്കുകയും ചുരുങ്ങിയ സമയം കൊണ്ട് വൈറലായി മാറുകയും ചെയ്തിരുന്നു.

കൽക്കി, എസ്രാ എന്ന സിനിമകൾക്ക് ശേഷം ടോവിനോ തോമസിന്റെ അഭിനയ ജീവിതത്തിൽ വന്ന ഏറ്റവും വലിയ പ്രോജെക്ടാണ് അന്വേഷിപ്പിൻ കണ്ടെത്തും. ടോവിനോയുടെ പിതാവായ അഡ്വക്കേറ്റ് ഇല്ലിക്കൽ തോമസും പ്രധാന വേഷത്തിൽ ഈ ചലച്ചിത്രത്തിലെത്തുന്നുണ്ട്. ഹരിശ്രീ അശോകൻ, സിദ്ധിഖ്, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജുഗോപാൽ തുടങ്ങിയവരും ഈ സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

 

ടോവിനോ തോമസിന്റെ സിനിമ ജീവിത്തിലെ തന്നെ ഏറ്റവും വലിയ പ്രോജെക്ടായ അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയുടെ ടീസർ റിലീസായി Read More »

“എന്റെ മനയ്ക്കലേക്ക് സ്വാഗതം” ഹോറർ ത്രില്ലെർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ “ഭ്രമയുഗം” ടീസർ റിലീസായി

കുറച്ച കാലങ്ങളായി നമ്മളെ എല്ലാവരെയും അഭിനയത്തിലൂടെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു അഭിനയതേവാണ് മെഗാസ്റ്റാർ മമ്മൂട്ടി. 2024ലും ഈ ഞെട്ടിക്കൾ തുടരുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഇതിന്റെ ഒരു സൂചനയാണ് സിനിമ പ്രേമികൾക്കും തന്റെ ആരാധകർക്കും നൽകിയത്. മമ്മൂട്ടിയുടെ തീയേറ്ററുകളിൽ എത്താൻ പോകുന്ന ഏറ്റവും പുതിയ സിനിമയാണ് ഭ്രമയുഗം. ഇപ്പോൾ ഇതാ സിനിമയുടെ ടീസർ പുറത്തു വിട്ടിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ.

ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന രീതിയിൽ ഹൊറർ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ചലച്ചിത്രത്തിന്റെ ടീസർ ആരാധകർക്ക് വേണ്ടി ഒരുക്കിരിക്കുന്നത്. പ്രധാന കഥാപാത്രമായി മമ്മൂട്ടി എത്തുമ്പോൾ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽഡ ലീസ് എന്നീ താരങ്ങളെയും ടീസറിൽ കാണാൻ കഴിയും. രാഹുൽ സദാശിവനാണ് ഈയൊരു സിനിമ =യുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആരാധകരെയും സിനിമ പ്രേമികളെയും ഒരുപോലെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭ്രമയുഗം സിനിമ.

ത്രീഡി സാങ്കേതിക വിദ്യയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് മോഡലിലാണ് സിനിമ തീയേറ്ററുകളിൽ എത്താൻ പോകുന്നത്. നല്ലൊരു ദൃശ്യ വിസ്മയം തന്നെയായിരിക്കും അണിയറ പ്രവർത്തകർ സമ്മാനിക്കാൻ പോകുന്നത്. വിക്രം വേദ ഒരുക്കിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിനു കീഴിൽ നിർമ്മിക്കുന്ന ആദ്യ മലയാള സിനിമയാണ് ഭ്രമയുഗം. ഓഗസ്റ്റ് 17നു ആരംഭിച്ച സിനിമയുടെ ചിത്രീകരണം കൊച്ചിയിൽഎം ഒറ്റപാലത്തുമാണ് നടന്നത്.

ഒട്ടും വൈകാതെ തന്നെ സിനിമ ഉടൻ തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്‌ ഹോറർ സിനിമകൾക്ക് വേണ്ടി മാത്രയുള്ളവയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാക്ഷകളിൽ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ സിനിമ റിലീസ് ചെയ്യുന്നതായിരിക്കും.

 

“എന്റെ മനയ്ക്കലേക്ക് സ്വാഗതം” ഹോറർ ത്രില്ലെർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ “ഭ്രമയുഗം” ടീസർ റിലീസായി Read More »

ഷൈൻ ടോം ചാക്കോയും സ്വാസികയും ഒന്നിക്കുന്ന “വിവേകാനന്ദൻ വൈറലാണ്”.. പ്രേക്ഷക ശ്രദ്ധ നേടിയ ട്രൈലർ കാണാം..

ഷൈൻ ടോം ചാക്കോയുടെ ഏറ്റവും പുതിയ സിനിമയാണ്’ വിവേകാനന്ദൻ വൈറലാണ്’. കമൽ സംവിധാനം ചെയ്ത ഈ സിനിമ ഒരു കോമഡി എന്റെർടൈയ്നർ ആയിരിക്കും. ഇപ്പോൾ ഇതാ സിനിമയുടെ ഔദ്യോഗിക ട്രൈലെറാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത്. ഷൈൻ ടോം ചാക്കോയുടെ ഒരു മികച്ച പ്രകടനം തന്നെയായിരിക്കും സിനിമയിലുണ്ടാവുക എന്ന കാര്യത്തിൽ ട്രൈലെറിൽ നിന്ന് വെക്തമാണ്.

ഷൈൻ ടോമിന്റെ നായികയായി എത്തുന്നത് നടി സ്വാസികയാണ്. പ്രണയം, സൗഹൃദം തുടങ്ങി പല തലത്തിലുള്ള സിനിമകൾ സമ്മാനിച്ച കമൽ എന്ന സംവിധായകന്റെ ഒരു തിരിച്ചു വരവായിരിക്കും. എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. നെടിയത്ത് നസീബും, പി എസ് ഷെല്ലി രാജും ചേർന്ന് നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് സിനിമ നിർമ്മിക്കുന്നത്. സിനിമയുടെ രചന നിർവഹിച്ചത് കമൽ തന്നെയാണ്.

സാമൂഹിക പ്രാധാന്യം നൽകിയാണ് കമൽ ഈ സിനിമ ഒരുക്കിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, സ്വാസിക കൂടാതെ ജോണി ആന്റണി, മേറീന മൈക്കൽ, മാല പാർവതി, നീന കുറുപ്പ്, മഞ്ജു പിള്ള, സിദ്ധാർഥ് ശിവ, ആദ്യ, പ്രമോദ് വെളിയനാട്, ശരത് സഭ, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷ മോഹൻ തുടങ്ങിയ കലാക്കാരന്മാരും സിനിമയിൽ പ്രധാന ഭാഗമായി തീരുന്നുണ്ട്.

എന്തായാലും ഷൈൻ ടോം ചാക്കോയുടെ മികച്ച പ്രകടനം ഈ സിനിമയിലുടനീളം ഉണ്ടായേക്കാം. സിനിമയുടെ ട്രൈലെർ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി മാറി കഴിഞ്ഞിരിക്കുകയാണ്. ആയിരകണക്കിന് പേരാണ് സിനിമയുടെ ട്രൈലെർ ഈയൊരു ചുരുങ്ങിയ സമയം കൊണ്ട് യൂട്യൂബിൽ കണ്ട് തീർത്തത്.

ഷൈൻ ടോം ചാക്കോയും സ്വാസികയും ഒന്നിക്കുന്ന “വിവേകാനന്ദൻ വൈറലാണ്”.. പ്രേക്ഷക ശ്രദ്ധ നേടിയ ട്രൈലർ കാണാം.. Read More »

പാളയം PC – യിലെ മിഴി പാകി എന്ന വീഡിയോ സോങ് യൂട്യൂബിൽ തരംഗമായി

ചിരകരോട്ട് മൂവീസ് ബാനറിൽ ഡോ. സൂരജ് ജോൺ വർക്കി നിർമ്മിച്ച രാഹുൽ മാധവ് കോട്ടയം രമേശ്‌ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി എം അനിൽ സംവിധാനം നിർവഹിക്കുന്ന 2024 വർഷത്തിലെ ആദ്യ മലയാളം സിനിമയാണ് ‘പാളയം പിസി’. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം തുടങ്ങിയവ ഒരുക്കിരിക്കുന്നത് സത്യചന്ദ്രൻ പോയിൽ കാവ്, വിജിലേഷ് കുറുവാലൂർ എന്നിവർ ചേർന്നാണ്. ഒരു ഫാമിലി ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലെർ രീതിയിലാണ് സിനിമ ഒരുക്കി വെച്ചിരിക്കുന്നത്.

തിരക്കഥയിലെ ക്രീയേറ്റീവ് കോൺട്രിബൂഷൻ കൈകാര്യം ചെയ്‍തത് സിനിമയുടെ നിർമ്മാതാവായ ഡോ. സൂരജ് ജോൺ വർക്കിയാണ്. ജനുവരി അഞ്ചാം തീയതിയാണ് സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്തത്. വളരെ മികച്ച പ്രേഷക പ്രതീകരണമാണ് സിനിമ പ്രേമികളിൽ നിന്നും ലഭിച്ചത്. ഇൻവെസ്റ്റിഗറ്റീവ് സിനിമയാണെങ്കിലും സംഗീതത്തിനും ഹാസ്യ രംഗങ്ങൾക്കുമാണ് സിനിമ ഒരുപാട് പ്രധാന്യം നൽകുന്നത്.

സിനിമയിൽ കോട്ടയം രമേശ്‌, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, ബിനു അടിമാലി, ജാഫർ ഇടുക്കി, സന്തോഷ്‌ കീഴാറ്റൂർ, ഉല്ലാസ് പന്തളം, ഡോ. സൂരജ് ജോൺ വർക്കി, ആന്റണി ഏലൂർ, സ്വരൂപ്‌ വർക്കി, നിയ ശങ്കരത്തിൽ, മാല പാർവതി, മഞ്ജു പത്രോസ് തുടങ്ങിയവരാണ് ചലച്ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളുടെ വേഷം കൈകാര്യം ചെയ്യുന്നത്.

നിലമ്പൂർ, കോഴിക്കോട്, വയനാട്, മൈസൂർ എന്നീ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചത്. ഇപ്പോൾ ഇതാ യൂട്യൂബിൽ വൈറലായി മാറുന്നത് സിനിമയിലെ ‘മിഴി പാകി’ എന്ന വീഡിയോ സോങ് ആണ്. ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ സോങ്ങിനു ഒരുപാട് കാണിക്കളെ ലഭിച്ചു. സിതാര കൃഷ്ണകുമാരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പാളയം PC – യിലെ മിഴി പാകി എന്ന വീഡിയോ സോങ് യൂട്യൂബിൽ തരംഗമായി Read More »

ഭയാനകരമായ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ഡിമോന്റെ കോളനി രണ്ടാം ഭാഗത്തിന്റെ ട്രൈലെർ റിലീസ് ചെയ്തു

സിനിമ പ്രേമികളെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിച്ച ഡിമോന്റെ കോളനി രണ്ടാം ഭാഗം തീയേറ്ററുകളിലേക്ക് അധികം വൈകാതെ എത്താൻ പോവുകയാണ്. ഇപ്പോൾ ഇതാ ഡിമോന്റെ കോളനി രണ്ടാം ഭാഗത്തിലെ ട്രൈലെറാണ് യൂട്യൂബിൽ വൈറലായി കൊണ്ടിരിക്കുന്നത്. ആദ്യ സിനിമയുടെ സംവിധായകനായ അജയ് ജ്ഞാനമുത്തു തന്നെയാണ് രണ്ടാം ഭാഗത്തിന്റെ സംവിധാനം ഒരുക്കുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂട്യൂബ് ചാനലിലൂടെയാണ് സിനിമയുടെ ട്രൈലെർ റിലീസ് ചെയ്തത്.

മികച്ച പ്രതികരണങ്ങളായിരുന്നു പ്രേഷകരിൽ നിന്നും സിനിമ ട്രൈലെറിനു ലഭിച്ചത്. ഇതിനോടകം 90 ലക്ഷം കാണിക്കളെയാണ് ട്രൈലെർ സ്വന്തമാക്കിരിക്കുന്നത്. ഹൊററോർ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് സിനിമ എന്ന് ട്രൈലെർ നിന്നും വളരെ വ്യക്തമാണ്. ഡിമോന്റെ കോളനി രണ്ടാം ഭാഗത്തിൽ നായകനായി എത്തുന്നത് അരുൾനിധിയാണ്. അരുൾനിധിയുടെ നായികയായി സിനിമയിലെത്തുന്നത് നടി പ്രിയ ഭവാനി ശങ്കറാണ്.

മലയാളി താരം സർജനോ ഖാലിദ്, അരുൺ പാന്ധ്യൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി സിനിമയിലെത്തുന്നത്. രമേശ്‌ തിലക്, അഭിഷേക് ജോസഫ് ജോർജ്, സനന്ത്‌ തുടങ്ങിയവയാണ് ഡിമോന്റെ കോളനി ആദ്യ ഭാഗത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ആൽവാൾപേട്ടിലെ ഡിമോന്റെ കോളനിയിൽ നടക്കുന്ന ഏതാനും ചില സംഭവങ്ങളാണ് സിനിമയിലുടനീളം കാണിക്കുന്നത്. മദ്യപിച്ച് കുറച്ച് ചെറുപ്പക്കാർ ഈ കോളനിയിലെ ഒരു ബംഗ്ലാവിൽ എത്തുകയും അവിടെ നിന്നും ഉണ്ടാവുന്ന ഭയാനകരമായ അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം.

2015 തീയേറ്ററുകളിൽ റിലീസ് ചെയ്ത ഡിമോന്റെ കോളനി ബോക്സ് ഓഫീസിൽ മികച്ച പ്രകടനമായി കാഴ്ച്ചവെച്ചിരുന്നത്. ഇതിനെ തുടർന്നു 2022ൽ ഡിമോന്റെ കോളനി രണ്ടാം ഭാഗത്തിന്റെ അനൗൺസ്മെന്റ് അണിയറ പ്രവർത്തകർ ചെയ്യുകയായിരുന്നു. എന്നാൽ സിനിമയുടെ റിലീസ് തീയതി ഇതുവരെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

 

 

ഭയാനകരമായ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ഡിമോന്റെ കോളനി രണ്ടാം ഭാഗത്തിന്റെ ട്രൈലെർ റിലീസ് ചെയ്തു Read More »

നാഗചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന തണ്ടേൽ സിനിമയുടെ ടീസർ പുറത്തിറങ്ങ

തെലുങ്ക് യുവതാരം നാഗചൈതന്യ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് തണ്ടേൽ. ചന്ദു മൊണ്ടേറ്റി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ നാഗചൈതന്യയുടെ നായികയായി എത്തുന്നത് സായ് പല്ലവിയാണ്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിക്കുന്ന ഈ ചലച്ചിത്രത്തിൽ മനോഹരമായ പ്രണയക്കഥ ഉണ്ടായിരിക്കുന്നതാണ്. വലിയ ഒരു ബഡ്ജെറ്റിലാണ് ചലച്ചിത്രം ബിഗ്സ്‌ക്രീനിൽ എത്താൻ പോകുന്നത്. ചന്ദു മൊണ്ടേറ്റിയും നാഗചൈതന്യയും ഒന്നിക്കുന്നത് മൂന്നാം. തവണയായത് കൊണ്ട് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ നോക്കി കാണുന്നത്.

അല്ലു അരവിന്ദിന്റെ ഗീത ആർട്സിന്റെ ബാനറിൽ എത്തുന്ന ഈ സിനിമയുടെ നിർമാണം നിർവഹിക്കുന്നത് ബണ്ണി വാസാണ്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിക്കുന്നത് ഈ സിനിമയുടെ ട്രൈലെറാണ്. നല്ലൊരു സിനിമയായിട്ടാണ് സിനിമ പ്രേമികളുടെയിടയിലേക്ക് എത്താൻ പോകുന്നത്. ചുരുങ്ങിയ സമയം കൊണ്ട് യൂട്യൂബിൽ സിനിമയുടെ ട്രൈലെർ ഒരുപാട് കാണികളെ സ്വന്തമാക്കി കഴിഞ്ഞു.

നാഗചൈതന്യയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും ചിലവറിയ സിനിമയാണ് തണ്ടേൽ. സിനിമയുടെ പൂജ ചടങ്ങളിൽ നടന്മാരായ നാഗാർജുനയും, വിക്ടറി വെങ്കിടെഷും പങ്കെടുത്തിരുന്നു. അതിന്റെ ചിത്രങ്ങളും വീഡിയോകളും ആ സമയങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു മത്സ്യത്തൊഴിലാളിയുടെ വേഷത്തിലാണ് നാഗചൈതന്യ സിനിമയിലെത്തുന്നത്.

ഇന്ത്യയിൽ നിന്നും മത്സ്യബന്ധനത്തിനു പോകുന്നവരെ പാക്കിസ്ഥാൻ സൈന്യം പിടികൂടുകയും തടവിലാക്കുകയും ചെയ്യുന്ന ഒന്നാണ് സിനിമയുടെ പ്രമേയം. കൂടാതെ നാഗചൈതന്യയുടെ ഇരുപത്തിമൂന്നാം സിനിമ കൂടിയാണ് തണ്ടേൽ. ദേവി ശ്രീ പ്രസാദാണ് സിനിമയ്ക്ക് വേണ്ടി സംഗീതം ഒരുക്കിയത്. ഏതൊരു സിനിമ പ്രേഷകനും മികച്ച സംതൃപ്തി നൽകുന്ന സിനിമയായിരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

https://youtu.be/htCVXc7hvx0

നാഗചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന തണ്ടേൽ സിനിമയുടെ ടീസർ പുറത്തിറങ്ങ Read More »

ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയുടെ ടീസർ റിലീസായി

ഷൈൻ ടോം ചാക്കോയുടെ ഏറ്റവും പുതിയ സിനിമയാണ് ‘വിവേകാനന്ദൻ വൈറലാണ്’. കമൽ സംവിധാനം ചെയ്ത ഈ സിനിമ ഒരു കോമഡി എന്റെർടൈയ്നർ ആയിരിക്കും. ഇപ്പോൾ ഇതാ സിനിമയുടെ ടീസറാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത്. ഷൈൻ ടോം ചാക്കോയുടെ ഒരു മികച്ച പ്രകടനം തന്നെയായിരിക്കും സിനിമയിലുണ്ടാവുക എന്ന കാര്യത്തിൽ ടീസറിൽ നിന്ന് വെക്തമാണ്. ഷൈൻ ടോമിന്റെ നായികയായി എത്തുന്നത് നടി സ്വാസികയാണ്.

പ്രണയം, സൗഹൃദം തുടങ്ങി പല തലത്തിലുള്ള സിനിമകൾ സമ്മാനിച്ച കമൽ എന്ന സംവിധായകന്റെ ഒരു തിരിച്ചു വരവായിരിക്കും. എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. നെടിയത്ത് നസീബും, പി എസ് ഷെല്ലി രാജും ചേർന്ന് നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് സിനിമ നിർമ്മിക്കുന്നത്. സിനിമയുടെ രചന നിർവഹിച്ചത് കമൽ തന്നെയാണ്.

സാമൂഹിക പ്രാധാന്യം നൽകിയാണ് കമൽ ഈ സിനിമ ഒരുക്കിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, സ്വാസിക കൂടാതെ ജോണി ആന്റണി, മേറീന മൈക്കൽ, മാല പാർവതി, നീന കുറുപ്പ്, മഞ്ജു പിള്ള, സിദ്ധാർഥ് ശിവ, ആദ്യ, പ്രമോദ് വെളിയനാട്, ശരത് സഭ, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷ മോഹൻ തുടങ്ങിയ കലാക്കാരന്മാരും സിനിമയിൽ പ്രധാന ഭാഗമായി തീരുന്നുണ്ട്.

എന്തായാലും ഷൈൻ ടോം ചാക്കോയുടെ മികച്ച പ്രകടനം ഈ സിനിമയിലുടനീളം ഉണ്ടായേക്കാം. സിനിമയുടെ ടീസർ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി മാറി കഴിഞ്ഞിരിക്കുകയാണ്. ആയിരകണക്കിന് പേരാണ് സിനിമയുടെ ടീസർ ഈയൊരു ചുരുങ്ങിയ സമയം കൊണ്ട് യൂട്യൂബിൽ കണ്ട് തീർത്തത്.

ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയുടെ ടീസർ റിലീസായി Read More »

നിവിൻ പൊളി നായകനായി എത്തുന്ന തമിഴ് ഫാന്റസി ത്രില്ലർ ഏഴു കടൽ ഏഴു മലൈ ഗ്ലിംപ്സ് വീഡിയോ…

റാം-നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പ്രതീക്ഷിക്കുന്ന ചിത്രം ‘ഏഴു കടൽ ഏഴു മലൈ’യുടെ ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ടു. നിവിൻ പോളി, സൂരി, അഞ്ജലി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രത്തിന്റെ ടീസർ നിവിൻ പോളിയുടെ ശബ്ദത്തിൽ ആരംഭിച്ച് ചോദ്യങ്ങൾ ഉയർത്തുന്ന ഒരു അവസാനത്തോടെ അവസാനിക്കുന്നു.

“ഒരാൾ മറ്റൊരാളെ വിട്ടു പോകാൻ അനേകം കാരണങ്ങൾ കാണും, എന്നാൽ ഒരാൾക്കൊപ്പം മറ്റേയാൾ പോകാൻ സ്നേഹം മാത്രമാണ് കാരണം” എന്ന് ടീസറിന്റെ തുടക്കത്തിൽ നിവിൻ പോളി പറയുന്നു. തുടർന്ന്, 4000 വർഷം പഴക്കമുള്ള ഒരു കഥ പറയുന്നതിനിടെ, ട്രെയിനിൽ നിൽക്കുന്ന അഞ്ജലിയുടെ അടുത്തേക്ക് നിവിൻ നീങ്ങുന്ന ദൃശ്യവും കാണാം. സൂരിയുടെ കഥാപാത്രത്തോട് നിങ്ങൾക്ക് വയസ്സ് 32 അല്ലേ തനിക്ക് വയസ്സ് 8822 ആണെന്നാണ് കഥാപാത്രം പറയുന്നത്.

ടൈം ട്രാവലാണ് കഥയെന്നും പുനർജന്മം പോലുള്ള ആശയങ്ങൾ സിനിമ കൈകാര്യം ചെയ്യുന്നതായും പ്രേക്ഷകർ സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നുണ്ട്. റാം-നിവിൻ പോളി കൂട്ടുകെട്ടിലെ ചിത്രം എന്ന പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്.

മമ്മൂട്ടി ചിത്രം ‘പേരൻപി’ന് ശേഷം റാം നിവിൻ പോളിക്കൊപ്പം സിനിമ ചെയ്യുന്ന വാർത്ത പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകർ കേട്ടത്. അതേസമയം വലിയ കാലയളവിൽ സിനിമയുടെ അപ്ഡേറ്റുകൾ ഒന്നും ലഭിച്ചിരുന്നില്ല. അടുത്തിടെയാണ് സിനിമയുടെ ആദ്യ പ്രീമിയർ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലാകുമെന്ന് നിവിൻ പോളി വ്യക്തമാക്കിയത്. ബിഗ് സ്ക്രീൻ മത്സര വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

 

‘കട്രതു തമിഴ്’, ‘തങ്ക മീൻകൾ’, ‘താരമണി’ എന്നിവയാണ് റാം സംവിധാനം ചെയ്ത മറ്റു സിനിമകൾ. ‘നേരം’, ‘റിച്ചി’ എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളി വീണ്ടും തമിഴിൽ തിരിച്ചെത്തുന്നതും പ്രത്യേകതയാണ്. ‘മാനാടിന്’ ശേഷം സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷൻസാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. ഏകാംബരം ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- ഉമേഷ് ജെ കുമാര്‍, എഡിറ്റര്‍- മതി വിഎസ്, ആക്ഷന്‍- സ്റ്റണ്ട് സില്‍വ, കൊറിയോഗ്രാഫര്‍- സാന്‍ഡി, കോസ്റ്റ്യൂം ഡിസൈനര്‍- ചന്ദ്രകാന്ത് സോനവാനെ

നിവിൻ പൊളി നായകനായി എത്തുന്ന തമിഴ് ഫാന്റസി ത്രില്ലർ ഏഴു കടൽ ഏഴു മലൈ ഗ്ലിംപ്സ് വീഡിയോ… Read More »

നമ്മൾ ഇനി എന്ത് പറഞ്ഞു ഭയപ്പെടുത്താൻ.. അയാളുടെ കണ്ണുകളിൽ ഉണ്ട് എല്ലാം..! ജയറാം നായകാനായി എത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം അബ്രഹാം ഓസ്‌ലർ…

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയറാം കേന്ദ്ര കഥാപാത്രമായി എത്തുന്ന അബ്രഹാം ഓസ്‌ലർ ട്രെയിലർ റിലീസ് ചെയ്തു. ജയറാമിന്റെ ഗംഭീര പ്രകടനം തന്നെയാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം.

ട്രെയിലറിന്റെ അവസാന ഭാഗത്ത് മമ്മൂട്ടിയുടെ ശബ്ദ സാന്നിധ്യമുണ്ട്. ചിത്രത്തിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും ഒരു പ്രധാന കഥാപാത്രമായിട്ടാണ് ശബ്ദം ഉപയോഗിച്ചിരിക്കുന്നത്.

ഇമോഷനൽ ക്രൈം ഡ്രാമയാണ് ചിത്രം. നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം. ഹസ്സനും , മിഥുൻ മാനുവൽ തോമസ്സും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം ആൻ മെഗാ മീഡിയ പ്രദർശനത്തിനെത്തിക്കുന്നു.

അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. അബ്രഹാം ഓസ്‌ലർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്.

ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ് രചന. ഛായാഗ്രഹണം തേനി ഈശ്വര്‍, സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിങ്.

ക്രിയേറ്റീവ് ഡയറക്ടര്‍ പ്രിന്‍സ് ജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, സ്റ്റില്‍സ് എസ്.ബി.കെ ഷുഹൈര്‍, ഡിസൈന്‍സ് യെല്ലോ‍ടൂത്ത്സ്. പി ആർ മാർക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ചിത്രത്തെക്കുറിച്ച്

അബ്രഹാം ഓസ്‌ലർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്. ഒരു അപകടത്തിൽ മരിച്ച ഒരു യുവതിയുടെ മരണത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം. ആ യുവതിയുടെ മരണത്തിന് പിന്നിൽ ഒരു വലിയ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്ന അബ്രഹാം അന്വേഷണം ആരംഭിക്കുന്നു. അന്വേഷണത്തിനിടെ അദ്ദേഹം ഏറെ അപകടങ്ങളിലൂടെ കടന്നുപോകുന്നു.

മമ്മൂട്ടി ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായിട്ടാണ് എത്തുന്നത്. അദ്ദേഹം എത്തുന്ന ഭാഗം ചിത്രത്തിന്റെ അവസാനത്തിൽ ആണ്. ആ ഭാഗം ഏറെ രസകരമാണെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.

നമ്മൾ ഇനി എന്ത് പറഞ്ഞു ഭയപ്പെടുത്താൻ.. അയാളുടെ കണ്ണുകളിൽ ഉണ്ട് എല്ലാം..! ജയറാം നായകാനായി എത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം അബ്രഹാം ഓസ്‌ലർ… Read More »

Scroll to Top