ടവ്വൽ ഉടുത്ത സീനിൽ സിൽക് സ്മിത എന്നെ അടിച്ചു. ഞാൻ നാണം കെടാതിരിക്കാനാണെന്ന് പിന്നീട് മനസ്സിലായി!ഷക്കീല

Posted by

പ്രേക്ഷകർക്ക് മറക്കാനാകാത്ത നടിയാണ് സിൽക് സ്മിത. എൺപതുകളിൽ മാദക താരമായി തരംഗം സൃഷ്ടിച്ച സിൽക് സ്മിത വൻ ആരാധക വൃന്ദം സൃഷ്ടിച്ചു. സിൽക് സ്മിതയു‌ടെ ഐറ്റം ഡാൻസുണ്ടെങ്കിൽ പ്രേക്ഷകർ തിയറ്ററുകളിൽ ഇടിച്ച് കയറിയ കാലഘട്ടം. മുൻനിര നായിക ന‌ടിമാരേക്കാൾ താര മൂല്യം പലപ്പോഴും സിൽക് സ്മിതയ്ക്ക് ലഭിച്ചു.

സിൽക് സ്മിതയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണിപ്പോൾ നടി ഷക്കീല. തന്റെ ആദ്യ സിനിമ സിൽക് സ്മിതയ്ക്കൊപ്പമായിരുന്നെന്ന് ഷക്കീല പറയുന്നത്. ഒരു ഷോട്ടിൽ അവർ എന്നെ അടിച്ചു. ആ ദേഷ്യത്തിൽ ഞാൻ ഷൂട്ടിംഗിന് പോയില്ല. ഇവരെന്താ വലിയ മന്ത്രിയാണോ എന്ന് ഞാൻ ചോദിച്ചു. എന്റെ ആദ്യ സിനിമയാണ്. മൂന്ന് ദിവസം ഞാൻ ഷൂട്ടിംഗിന് പോയില്ല. സിൽക് സ്മിതയുടെ അനുജത്തിയുടെ കഥാപാത്രമാണ്.

പ്രധാന വേഷമായതിനാൽ വന്നില്ലെങ്കിൽ ഷൂട്ടിംഗിനെ ബാധിക്കുമെന്ന് എല്ലാവരും എന്നെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു. ഒടുവിൽ ഞാൻ പോയി. സിൽക് സ്മിതയോട് സംസാരിച്ചില്ല. എന്നാൽ അവർ എനിക്ക് ഒരു കുട്ട നിറയെ ചോക്ലേറ്റുകൾ തന്നു. എന്റെ വീട്ടിൽ ഉച്ചഭക്ഷണം കഴിക്കാൻ വാ എന്ന് പറഞ്ഞു. സംവിധായകനോ‌ട് പറഞ്ഞ് എന്നെയും ശീതളിനെയും വീട്ടിലേക്ക് കൊണ്ട് വന്നു. മറ്റ് സീനുകളെടുത്തോളൂ, നാല് മണിക്ക് തിരിച്ച് വരുമെന്ന് സിൽക് സ്മിത സംവിധായകനോട് പറഞ്ഞിരുന്നു.അവർക്ക് ഡ്രസ് ചേഞ്ച് ചെയ്യണം. വീട്ടിലെത്തി മീൻ കറിയും ചോറും തന്നു. അതിന് മുമ്പ് പത്ത് മിനുട്ട് ഇരിക്കൂ എന്ന് പറഞ്ഞ് മേക്കപ്പെല്ലാം അഴിച്ച് കുളിച്ചു. അതാണ് തന്റെ രീതിയെന്ന് സിൽക് സ്മിത പറഞ്ഞെന്നും ഷകീല ഓർത്തു . തന്നെ അടിച്ചതിന് കാരണമെന്തെന്ന് കഴിച്ച് കൊണ്ടിരിക്കവെ സിൽക് സ്മിത പറഞ്ഞത് ഇങ്ങനെയാണ്

നീ ടവ്വൽ കെട്ടി നിൽക്കുകയാണ്. ഞാൻ നോക്കിയപ്പോൾ നിനക്ക് ശരിയായല്ല ടവ്വൽ ധരിപ്പിച്ചത്. എനിക്കെല്ലാം തരുന്ന ടവ്വലിനുള്ളിൽ ഇലാസ്റ്റിക് ഉണ്ടാകും. നിനക്കെ വെറുതെ കെട്ടി വെച്ചതാണ്. എങ്ങാനും ടവ്വൽ വീണ് പോയാൽ നീ നാണം കെടും. ഒറ്റ ഷോട്ടിൽ തീരാൻ വേണ്ടിയാണ് നന്നായി അടിച്ചതെന്ന് സിൽക് സ്മിത വ്യക്തമാക്കിയെന്ന് ഷക്കീല പറയുന്നു. സിനിമകളിലെ കോസ്റ്റ്യൂമുകളിൽ സിൽക് സ്മിത വലിയ ശ്രദ്ധ നൽകിയിരുന്നെന്ന് ഷക്കീല ചൂണ്ടിക്കാട്ടി. വിദേശത്ത് നിന്നുള്ള ഒരുപാട് മാഗസിനുകളുണ്ടാകും.

അവ നോക്കി വസ്ത്രങ്ങളും ആഭരണങ്ങളും ഷൂവുമെല്ലാം ചേർച്ചയോടെ തെരഞ്ഞെ‌ടുത്തെന്ന് ഷക്കീല ഓർത്തു. സിനിമാ രംഗത്ത് ആഘോഷിക്കപ്പെട്ട സിൽക് സ്മിതയ്ക്ക് പതിയെ താരത്തിളക്കം നഷ്‌ടപ്പെട്ടു. 1996 ൽ ആത്മഹത്യ ചെയ്യുകയായിരുന്നു നടി. ഇതിന് കാരണമെന്തെന്ന് വ്യക്തമല്ല. ആത്മഹത്യയെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ആത്മഹത്യക്ക് കാരണം എന്തെന്ന് സംബന്ധിച്ച് കൃത്യമായ വിവരമില്ല. നടിക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന വാദമുണ്ട്.

Categories