മോഹൻലാൽ തന്റെ ലൗവറും മമ്മട്ടി തന്റെ വല്യേട്ടനുമാണ് നടി മീര ജാസ്മിൻ

Posted by

മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. കരിയറിന്റെ തുടക്കത്തിൽ തന്നെ ലോഹിതാദാസ്, കമൽ, സത്യൻ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്യാൻ മീരക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിലൂടെ ദേശീയ – സംസ്ഥാന പുരസ്കാരങ്ങളടക്കം കരസ്ഥമാക്കിയ താരം പിന്നീട് തന്റെ സിനിമ കരിയറിൽ ഒരു ഇടവേള എടുത്തിരുന്നു. ശേഷം സത്യൻ അന്തിക്കാടിനെ സംവിധാനത്തിൽ പുറത്തിറങ്ങിയ മകൾ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവന്നത്. മോഹൻലാലിനൊപ്പം രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ സിനിമകളിലും മമ്മൂട്ടിയോടൊപ്പം ഒരേ കടൽ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷങ്ങൾ മീര ജാസ്മിൻ അവതരിപ്പിച്ചിട്ടുണ്ട്.

മോഹൻലാലിനോടും മമ്മൂട്ടിയോടുമുള്ള തന്റെ ആരാധനയെ കുറിച്ച് സംസാരിക്കുകയാണ് മീര ജാസ്മിൻ.
ഇരുവരോടും വ്യത്യസ്ത രീതിയിലുള്ള ആരാധനയാണ് തനിക്കുള്ളതെന്ന് മീര പറയുന്നു. ചെറുപ്പത്തിൽ സിനിമകൾ കാണുമ്പോൾ മോഹൻലാലിനെ തന്റെ ലൗവറെ പോലെയും മമ്മൂട്ടിയെ തന്റെ വല്യേട്ടനെ പോലെയും തോന്നുമായിരുന്നുവെന്ന് മീര പറയുന്നു.

ഞാൻ ചെറുപ്പത്തിൽ ലാലേട്ടന്റെ ഫാനായിരുന്നു. മോഹൻലാലിനെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അത് ഞാൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എനിക്ക് ഒരു എട്ട്, ഒമ്പത് വയസൊക്കെ ഉള്ളപ്പോൾ ലാലേട്ടന്റെ സിനിമകൾ കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നുമായിരുന്നു.മമ്മൂക്കയോടുള്ള ഇഷ്ടം വേറെയായിരുന്നു. വാത്സല്യം, അമരം അങ്ങനെയുള്ള സിനിമകളൊക്കെ കണ്ട് മമ്മൂക്കയോട് ഒരു സഹോദരനോടൊക്കെ പോലെയുള്ള, നമ്മളെ സംരക്ഷിക്കുന്ന ഒരു വല്യേട്ടനെ പോലെയായിരുന്നു. അങ്ങനെ ഒരു ഫീലായിരുന്നു അദ്ദേഹത്തോട് ഉണ്ടായിരുന്നത്.

അത് വേറെയൊരു ഇഷ്ടമായിരുന്നു.എനിക്ക് പത്ത് വയസുള്ളപ്പോഴൊക്കെ ലാലേട്ടനെ കാണുമ്പോൾ എന്റെ ഒരു ലൗവറെ പോലെയായിരുന്നു എനിക്ക് തോന്നിയിരുന്നത്. ചെറിയ വയസിലൊക്കെ, ഇങ്ങനെ ഒരാളെ കിട്ടിയിരുന്നെങ്കിൽ എന്ന് വിചാരിക്കുമായിരുന്നു. അവരുടെ രണ്ട് പേരുടെ കൂടെയും ആദ്യമായി അഭിനയിക്കാനുള്ള അവസരം വന്നപ്പോൾ എനിക്കത് വിശ്വസിക്കാൻ കഴിയാത്തതായിരുന്നു. കാരണം ലാലേട്ടനെയും മമ്മൂക്കയേയും രണ്ട് രീതിയിലായിരുന്നു ഞാൻ ആരാധിച്ചത്,’മീര ജാസ്മിൻ പറയുന്നു.

Categories