അനു ഇമ്മാനുവലിന്റെ ഗ്ലാമറസ് നൃത്ത ചുവടുകളുമായി കാർത്തി ചിത്രം ജപ്പാനിലെ പുത്തൻ വീഡിയോ സോങ്ങ്.. കാണാം..

കാർത്തി അനു ഇമ്മാനുവൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കികൊണ്ട് സംവിധായകൻ രാജു മുരുകൻ അണിയിച്ചൊരുക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് ജപ്പാൻ . നവംബർ പത്തിന് ദീപാവലിയോട് അനുബന്ധിച്ച് തീയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയെടുത്തിരുന്നു. അതിന് പിന്നാലെയായി ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം കൂടി പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്.

സരിഗമ തമിഴ് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ടച്ചിങ് ടച്ചിങ് എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. അരുൺരാജ കാമരാജ് വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് കാർത്തിയും ഇന്ദ്രാവതി ചൗഹാനും ചേർന്നാണ്. ജി വി പ്രകാശ് കുമാറാണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. നടൻ കാർത്തിയും നായിക അനു ഇമ്മാനുവലും ആണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. അനുവിന്റെ ഗ്ലാമർ നൃത്ത ചുവടുകൾ തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്.

ടൈറ്റിൽ കഥാപാത്രമായ കുപ്രസിദ്ധ മാസ്റ്റർ കള്ളൻ ജപ്പാൻ എന്ന കഥാപാത്രത്തെയാണ് നടൻ കാർത്തി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 200 കോടി വിലമതിക്കുന്ന ആഭരണങ്ങൾ ജ്വല്ലറിയിൽ നിന്നും മോഷ്ടിച്ച് കടന്നുകളയുന്ന ജപ്പാന്റെ കഥയാണ് ചിത്രം പറയുന്നത്. കാർത്തി, അനു എന്നിവരെ കൂടാതെ കെ എസ് രവികുമാർ , സുനിൽ , ജിതിൻ രമേശ്, വിജയ് മിൽട്ടൺ, വാഗൈ ചന്ദ്രശേഖർ, ബാവ ചെല്ലദുരൈ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

രാജു മുരുകൻ തന്നെയാണ് ചിത്രത്തിൻറെ രചനയും കൈകാര്യം ചെയ്തിട്ടുള്ളത്. എസ് ആർ പ്രഭു നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ ആണ് പുറത്തിറങ്ങുന്നത്. രവിവർമ്മൻ ആണ് ചിത്രത്തിൻറെ ഛായാഗ്രഹകൻ . എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഫിലോമിൻ രാജാണ്. തമിഴിൽ പുറത്തിറങ്ങുന്ന ഈ ചിത്രത്തിന് തെലുങ്കു മലയാളം കന്നട പതിപ്പുകളും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നുണ്ട്.

അനു ഇമ്മാനുവലിന്റെ ഗ്ലാമറസ് നൃത്ത ചുവടുകളുമായി കാർത്തി ചിത്രം ജപ്പാനിലെ പുത്തൻ വീഡിയോ സോങ്ങ്.. കാണാം.. Read More »