Song

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന “നദികളിൽ സുന്ദരി യമുന” പ്രേക്ഷക ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

ധ്യാൻ ശ്രീനിവാസൻ – അജു വർഗീസ് കോംബോയിൽ സെപ്റ്റംബർ 15ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ഒരു കോമഡി ഡ്രാമ ചിത്രമാണ് നദികളിൽ സുന്ദരി യമുന. പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. കായാം പൂവിൻ കണ്ണിൽ എന്ന വരികളോടെ തുടങ്ങുന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്. മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് എത്തിയിട്ടുള്ളത്.

അരുൺ മുരളീധരൻ സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അരവിന്ദ് വേണുഗോപാലും ഗായത്രി രാജീവും ചേർന്നാണ്. ബി കെ ഹരിനാരായണനാണ് ഈ ഗാനത്തിന്റെ വരികൾ തയ്യാറാക്കിയിട്ടുള്ളത്. ചിത്രത്തിലെ നായകൻ ധ്യാൻ ശ്രീനിവാസനും നടി പ്രജ്ഞാ നഗ്രയുമാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ഈ വീഡിയോ ഗാനം സ്വന്തമാക്കുന്നത്.

കണ്ണൂരിന്റെ ദൃശ്യ ഭംഗിയിൽ അണിയിച്ച് ഒരുക്കിയിട്ടുള്ള ഈ ചിത്രത്തിൽ ധ്യാൻ, അജു, പ്രജ്ഞാ എന്നിവരെ കൂടാതെ സുധീഷ് , നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, സോഹൻ സീനുലാൽ , അനീഷ് ഗോപാൽ, നവാസ് വള്ളിക്കുന്ന്, ഉണ്ണിരാജ്, ആമി, വിസ്മയ ശശി കുമാർ , ദേവരാജ് , രാജേഷ് അഴീക്കോട്,  കിരൺ രമേഷ്, ശരത് ലാൽ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

വിജേഷ് പണത്തൂർ , ഉണ്ണി വെള്ളോറ എന്നീ നവാഗത സംവിധായകരാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത്. സിനിമാറ്റിക് ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൻറെ നിർമ്മാതാവ് മുരളി ആണ് . ഫൈസൽ അലി ആണ് ഛായാഗ്രാഹകൻ . എഡിറ്റർ രതിൻ രാധാകൃഷ്ണൻ. ചിത്രത്തിലെ പശ്ചാത്തല സംഗീതം അണിയിച്ച് ഒരുക്കിയിരിക്കുന്നത് ശങ്കർ ശർമയാണ്.

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിച്ച ഖുഷിയിലെ മനോഹര ഗാനം കാണാം..

വിജയ് ദേവരകൊണ്ട, സാമന്ത റൂത്ത് പ്രഭു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ റൊമാൻറിക് കോമഡി തെലുങ്ക്  ചിത്രമാണ് ഖുഷി. സെപ്റ്റംബർ ഒന്നു മുതൽ പ്രദർശനത്തിന് എത്തിയ ഈ ചിത്രം പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണം നേടുകയും ബോക്സ് ഓഫീസിൽ വിജയം തീർക്കുകയും ചെയ്തു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിലെ ആരാധ്യ എന്ന മലയാള വീഡിയോ ഗാനം ഏറെ ശ്രദ്ധ നേടുകയാണ്.

സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് അഞ്ചു മിനിട്ട് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം പ്രേക്ഷകർക്കും മുൻപാകെ എത്തിയത്. സാമന്തയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള മനോഹരമായ പ്രണയ രംഗങ്ങളിലൂടെയാണ് ഈ വീഡിയോ ഗാനം ചിത്രീകരിച്ചിട്ടുള്ളത്. ഹൃദയം എന്ന ചിത്രത്തിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ വലിയൊരു സ്ഥാനം നേടിയ സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബ് ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. അരുൺ ആലാട്ട് ആണ് വരികൾ തയ്യാറാക്കിയത്. ഇതിലെ ഇംഗ്ലീഷ് വരികൾ ഒരുക്കിയിരിക്കുന്നത് ഷിയാസ് അബ്ദുൽ വഹാബ് ആണ് . കെ എസ് ഹരിശങ്കറും ശ്വേതാ മോഹനനും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കൊറിയോഗ്രഫി നിർവാണ , പോണി വർമ എന്നിവരുടേതാണ്.

ഈ റൊമാൻറിക് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് ശിവ നിർവാണ ആണ് . സാമന്ത വിജയ് എന്നിവരെ കൂടാതെ സച്ചിൻ ഖേദകർ , ശരണ്യ പൊൻവണ്ണൻ , മുരളി ശർമ്മ, ലക്ഷ്മി, രോഹിണി, ജയറാം , വെണ്ണല കിഷോർ, രാഹുൽ രാമകൃഷ്ണ , ശ്രീകാന്ത് അയ്യങ്കാർ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. മുരളി ജി ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റർ പ്രവിൻ പുഡി ആണ്. മൈത്രി മൂവി മേക്കേഴ്സ് അണിയിച്ച് ഒരുക്കിയ ഈ ചിത്രത്തിൻറെ നിർമ്മാതാക്കൾ നവീൻ യേർനേനി, വൈ രവിശങ്കർ എന്നിവരാണ് .

തിയേറ്റർ പൂര പറമ്പാക്കിയ കിംഗ് ഓഫ് കൊത്തയിലെ കലാപക്കാരാ..! ഫുൾ വീഡിയൊ കാണാം..

സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ചിത്രത്തിലെ ഗാനങ്ങൾ പുറത്തുവിടുന്നതും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായി മാറുന്നതും ഒരു പതിവ് കാഴ്ചയാണ്. അത്തരത്തിൽ ഏറെ ട്രെൻഡിങ് ആയി മാറിയ ഗാനമായിരുന്നു ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയിലെ കലാപക്കാരാ ഗാനം. ഇൻസ്റ്റഗ്രാം റീൽസുകളിൽ ഈ ഗാനവും ഇതിലെ ട്രെൻഡിങ് സ്റ്റെപ്പും എല്ലാം നിറഞ്ഞു നിന്നിരുന്നു.

ഇപ്പോഴിതാ ഏറെ ട്രെൻഡിങ് ആയി മാറിയ ഈ ഗാനത്തിന്റെ വീഡിയോ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് നാലേകാൽ മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം പോസ്റ്റ് ചെയ്തിട്ടുള്ളത്. ജേക്സ് ബിജോയ് ഈണം പകർന്ന ഈ ഗാനത്തിലെ വരികൾ തയ്യാറാക്കിയത് ജോ പോൾ ആണ് . ജേക്സ് ബിജോയ്, ശ്രേയ ഘോഷാൽ, ബെന്നി ദയാൽ എന്നിവരാണ് കലാപക്കാരാ ഗാനം പാടിയിരിക്കുന്നത്.

ദുൽഖർ സൽമാനോടൊപ്പം ഈ ഗാന രംഗത്തിൽ അഭിനയിച്ചിരിക്കുന്നത് തെന്നിന്ത്യൻ താരം ഋതിക സിംഗ് ആണ് . ഒരു സ്പോർട്സ് താരം കൂടിയായ റിതികയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ഇത്. ഈ ഗാനരംഗത്തിൽ മാത്രമാണ് റിതിക വേഷമിട്ടത്. പ്രസന്ന, ഷബീർ കല്ലറയ്ക്കൽ, ഗോകുൽ സുരേഷ്, ഐശ്വര്യ ലക്ഷ്മി , ശരൺ ശക്തി , ചെമ്പൻ വിനോദ് ജോസ് , ഷമ്മി തിലകൻ , അനിഖ സുരേന്ദ്രൻ , നൈല ഉഷ, ശാന്തി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.

ഓഗസ്റ്റ് 24ന് പ്രദർശനത്തിന് എത്തിയ ഈ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. 50 കോടി മുതൽമുടക്കിൽ ഒരുക്കിയ ഈ ചിത്രം ഇതിനോടകം സ്വന്തമാക്കിയ ബോക്സ് ഓഫീസ് കളക്ഷൻ 38 കോടിയാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ നിർമാണം നിർവഹിച്ചത് ദുൽഖർ സൽമാനും സി സ്റ്റുഡിയോസും ചേർന്നാണ് . അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രത്തിൻറെ രചന നിർവഹിച്ചത്.

പ്രേക്ഷക ശ്രദ്ധ നേടിയ കിംഗ് ഓഫ് കൊത്തയിലെ മനോഹര വീഡിയോ സോങ്ങ് കാണാം..

നിരവധി താരങ്ങൾ അണിനിരക്കുന്ന മലയാളത്തിലെ പുത്തൻ ചിത്രമാണ് കിംഗ് ഓഫ് കൊത്ത . വമ്പൻ പ്രൊമോഷനുകളുമായി എത്തുന്ന ഈ ചിത്രം ഓണത്തിനാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തുന്നത്. മലയാളത്തിൽ ഒരുക്കുന്ന ഈ ചിത്രം തമിഴ് തെലുങ്ക് ഹിന്ദി കന്നട ഭാഷാ പതിപ്പുകളിലും മൊഴിമാറ്റി റിലീസ് ചെയ്യുന്നുണ്ട്. അന്യഭാഷകളിലെ ചിത്രത്തിന്റെ ട്രെയിലർ , ടീസർ വീഡിയോകൾ എല്ലാം വൻ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം കൂടി അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പ്രേക്ഷകർക്കും മുൻപാകെ എത്തിയിരിക്കുന്നത് എൻ ഉയിരേ എന്ന തമിഴ് വീഡിയോ ഗാനമാണ്.

നാലു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് ദുൽഖർ സൽമാനും നടി ഐശ്വര്യ ലക്ഷ്മിയുമാണ്. ഇരുവരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിലെ മനോഹരമായ പ്രണയ നിമിഷങ്ങളെ അവതരിപ്പിച്ചിരിക്കുകയാണ് ഈ ഗാനത്തിൽ . മണിക്കൂറുകൾ കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഈ വീഡിയോ ഗാനം സ്വന്തമാക്കിയത്. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിലെ ഈ വീഡിയോ ഗാനവും സ്വന്തമാക്കുന്നത്.

ഷാൻ റഹ്മാൻ അണിയിച്ചൊരുക്കിയ ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയത് മണി അമുദവനാണ് . ഗാനം ആലപിച്ചിരിക്കുന്നത് സത്യപ്രകാശ് ആണ്.അഭിലാഷ് ജോഷിയുടെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത് ഓഗസ്റ്റ് 24നാണ്. ദുൽഖർ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ ചെമ്പൻ വിനോദ് ജോസ് , ഷബീർ കല്ലറയ്ക്കൽ, പ്രസന്ന, നൈല ഉഷ , ഗോകുൽ സുരേഷ്, ശരൺ ശക്തി , ഷമ്മി തിലകൻ , അനിഖ സുരേന്ദ്രൻ , ശാന്തികൃഷ്ണ , സെന്തിൽ കൃഷ്ണ, ടി ജി രവി , രാജേഷ് ശർമ, സുധി കോപ്പ എന്നിവരും വേഷമിടുന്നു. ജേക്സ് ബിജോയ് ആണ് കിംഗ് ഓഫ് കൊത്തയിലെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

അഭിലാഷ് ജോഷിയുടെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത് ഓഗസ്റ്റ് 24നാണ്. ദുൽഖർ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ ചെമ്പൻ വിനോദ് ജോസ് , ഷബീർ കല്ലറയ്ക്കൽ, പ്രസന്ന, നൈല ഉഷ , ഗോകുൽ സുരേഷ്, ശരൺ ശക്തി , ഷമ്മി തിലകൻ , അനിഖ സുരേന്ദ്രൻ , ശാന്തികൃഷ്ണ , സെന്തിൽ കൃഷ്ണ, ടി ജി രവി , രാജേഷ് ശർമ, സുധി കോപ്പ എന്നിവരും വേഷമിടുന്നു. ജേക്സ് ബിജോയ് ആണ് കിംഗ് ഓഫ് കൊത്തയിലെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

പ്രേക്ഷക ശ്രദ്ധ നേടിയ തെലുങ്ക് ചിത്രം ബ്രോ..വീഡിയോ സോങ്ങ് കാണാം..

ജൂലൈ 28ന് പ്രദർശനത്തിനെത്തിയ ഒരു അമാനുഷിക ഫാന്റസി കോമഡി ചിത്രമായിരുന്നു ബ്രോ . സമുദ്രക്കനി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പവൻ കല്യാൺ, സായ് ധരം തേജ്, കേതിക ശർമ്മ , പ്രിയ വാര്യർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. വേണ്ടത്ര വിജയം കൈവരിക്കാൻ സാധിക്കാതിരുന്ന ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ജാനാവുലേ എന്ന വീഡിയോ ഗാനമാണ് മാഗോ മ്യൂസിക് യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പ്രേക്ഷകർക്കും മുൻപാകെ എത്തിയിട്ടുള്ളത്.

കേതിക ശർമയും സായ് ധരം തേജും ആണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇരുവർക്കും ഇടയിലെ പ്രണയരംഗങ്ങളും അതി മനോഹരമായ നൃത്ത ചുവടുകളും ആണ് ഈ വീഡിയോയുടെ ഹൈലൈറ്റ് ആയി മാറുന്നത്. കസർല ശ്യാം വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് തമൻ എസ് ആണ്. അദ്ദേഹവും പ്രണതിയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ബ്രഹ്മാനന്ദം, സുബ്ബരാജു , വെണ്ണല കിഷോർ, അലി റെസ , രോഹിണി , തനിക്കെല്ല ഭരണി, സൂര്യ ശ്രീനിവാസ് , ഉർവശി റൗട്ടേല എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടിരുന്നു. ത്രിവിക്രം ശ്രീനിവാസാണ് ഈ ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയത്. പീപ്പിൾ മീഡിയ ഫാക്ടറി , സീ സ്റ്റുഡിയോസ് എന്നിവ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ ടി ജി വിശ്വപ്രസാദ്, വിവേക്, കുച്ചി ബോട്ല എന്നിവരാണ് . സുജിത്ത് വാസുദേവായിരുന്നു ചിത്രത്തിന്റെ ക്യാമറാമാൻ . എഡിറ്റർ നവീൻ നൂലിയും .

റൊമാന്റിക് രംഗങ്ങളിൽ ശ്രദ്ധ നേടിയ ഗാങ്സ് ഓഫ് ഗോദാവരിയിലെ വീഡിയോ സോങ്ങ് കാണാം..

കൃഷ്ണ ചൈതന്യ സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് ഗാങ്സ് ഓഫ് ഗോദാവരി. ഈ ചിത്രത്തിലെ സട്ടംല സൂസി എന്ന ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. വിശ്വക സെൻ , നേഹ ഷെട്ടി എന്നിവർ അഭിനയിച്ചിരിക്കുന്ന ഈ ഗാന രംഗത്തിന്റെ ഹൈലൈറ്റ് നായകനും നായികയ്ക്കും ഇടയിലുള്ള റൊമാന്റിക് രംഗങ്ങൾ തന്നെയാണ്. മൂന്നേമുക്കാൽ മിനുട്ട് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനത്തിൽ ഇതിന്റെ മേക്കിങ് രംഗങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. യുവൻ ശങ്കർ രാജ ഈണം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് അനുരാഗ് കുൽക്കർണി ആണ്. ശ്രീ ഹർഷ ഇമാനി ആണ് വരികൾ രചിച്ചിരിക്കുന്നത്.ഏലൂരിലേയും ഗോദാവരിയിലേയും തീരപ്രദേശങ്ങളിൽ വസിക്കുന്ന ചേരിക്കൂട്ടുകുടെ മേൽ രാഷ്ട്രീയത്തിന്റെ പിടിമുറുക്കമാണ് ഇതിലൂടെ ചിത്രീകരിക്കുന്നത്. 1980 കളിലെ കഥയാണ് ചിത്രം പറയുന്നത്. ഈ റസ്റ്റിക് ആക്ഷൻ ത്രില്ലർ ചിത്രം ഡിസംബർ 8 ന് ആണ് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. വിശ്വക സെൻ , നേഹ ഷെട്ടി എന്നിവരെ കൂടാതെ അഞ്ജലി , സായ്കുമാർ , നാസർ, ഗോപരാജു രമണ എന്നിവരും വേഷമിടുന്നു.സംവിധായകൻ കൃഷ്ണ ചൈതന്യ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഫോർച്യൂൺ ഫോർ സിനിമാസിന്റേയും സിത്താര എന്റർടൈൻമെന്റ്സിന്റേയും ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സായ് സൗജന്യയും സൂര്യദേവര നാഗ വംശിയും ചേർന്നാണ്. അനിത് മദാടി ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് നവീൻ നൂലി ആണ്. പൃഥ്വി ആണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്. കോസ്റ്റ്യൂം ഡിസൈനർ – രജിനി രാജ , പ്രൊഡക്ഷൻ ഡിസൈനർ – ഗാന്ധി നടികുടികർ.

നർമ്മവും പ്രണയവും വൈകാരിക നിമിഷങ്ങളുമായി ജലധാര പമ്പ്സെറ്റ്.. വീഡിയോ സോങ്ങ് കാണാം..

മലയാള സിനിമ രംഗത്ത് ഇപ്പോൾ അന്യം നിന്നു പോകുന്നത് കുടുംബ ചിത്രങ്ങളാണ്. ഒരു കോർട്ട് റൂം ഡ്രാമ പാറ്റേണിൽ അണിയിച്ചൊരുക്കുന്ന പുത്തൻ ഫാമിലി എന്റർടൈനർ ചിത്രമാണ് ജലധാര പമ്പ്സെറ്റ് സിൻസ് 1962. ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു അതിനുശേഷം ഇപ്പോൾ ചിത്രത്തിലെ മനോഹരമായ ഒരു വീഡിയോ ഗാനം കൂടി പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. കുരുവി എന്ന വീഡിയോ ഗാനമാണ് ടി – സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പ്രേക്ഷകർക്കും മുൻപാകെ എത്തിയിരിക്കുന്നത്. നാലു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനത്തിൽ നർമ്മത്തോടൊപ്പം വൈകാരിക രംഗങ്ങളും പ്രണയ നിമിഷങ്ങളും കാണാൻ സാധിക്കും. മികച്ച ഒരു ഫാമിലി എന്റർടൈനർ തന്നെയാണ് ഈ ചിത്രം എന്ന കാര്യം ഇതിനോടകം പുറത്തിറങ്ങിയ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമായിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ വീഡിയോ ഗാനവും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ഉർവശി, ഇന്ദ്രൻസ് , സാഗർ, സനുഷ, ജോണി ആൻറണി, ടി ജി രവി , നിഷ സാരംഗ് എന്നീ താരങ്ങളെ തന്നെയാണ് ഈ വീഡിയോ ഗാനത്തിലും കാണാൻ സാധിക്കുന്നത്. മനു മഞ്ജിത്ത് വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് കൈലാസ് ആണ് . വൈഷ്ണവ് ഗിരീഷ് ആണ് ഈ ഗാനം ആലപിച്ചത്.

നാലു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനത്തിൽ നർമ്മത്തോടൊപ്പം വൈകാരിക രംഗങ്ങളും പ്രണയ നിമിഷങ്ങളും കാണാൻ സാധിക്കും. മികച്ച ഒരു ഫാമിലി എന്റർടൈനർ തന്നെയാണ് ഈ ചിത്രം എന്ന കാര്യം ഇതിനോടകം പുറത്തിറങ്ങിയ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമായിരുന്നു.

ഇപ്പോൾ പുറത്തിറങ്ങിയ വീഡിയോ ഗാനവും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ഉർവശി, ഇന്ദ്രൻസ് , സാഗർ, സനുഷ, ജോണി ആൻറണി, ടി ജി രവി , നിഷ സാരംഗ് എന്നീ താരങ്ങളെ തന്നെയാണ് ഈ വീഡിയോ ഗാനത്തിലും കാണാൻ സാധിക്കുന്നത്. മനു മഞ്ജിത്ത് വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് കൈലാസ് ആണ് . വൈഷ്ണവ് ഗിരീഷ് ആണ് ഈ ഗാനം ആലപിച്ചത്.

ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചത് പ്രജിൻ എം പി യും സംവിധായകൻ ആശിഷും ചേർന്നാണ്. സനു കെ ചന്ദ്രൻറേതാണ് കഥ. . വണ്ടർ ഫ്രെയിംസ് ഫിലിം ലാൻഡ് അണിയിച്ചൊരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ബൈജു ചെല്ലമ്മ , സാഗർ , സനിത ശശിധരൻ എന്നിവർ ചേർന്നു കൊണ്ടാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് സജിത് പുരുഷനാണ്. എഡിറ്റ് രാധാകൃഷ്ണനും.

ജവാനിലെ ഗാനത്തിലൂടെ വീണ്ടും അനിരുദ്ധ് തരംഗം… പ്രണയ നിമിഷങ്ങളുമായി ഷാരൂഖ് ഖാനും നയൻതാരയും…. വീഡിയോ സോങ്ങ് കാണാം..

സെപ്റ്റംബർ ഏഴിന് റിലീസിന് ഒരുങ്ങുന്ന പുത്തൻ ബോളിവുഡ് ചിത്രമാണ് ജവാൻ . ഷാരൂഖ് ഖാൻ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അറ്റ്ലീ . ഷാരൂഖാൻ ഇരട്ട വേഷം കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിൽ താരത്തോടൊപ്പം നയൻതാര , വിജയ് സേതുപതി , പ്രിയാമണി, സന്യാ മൽഹോത്ര എന്നിവരും അതിഥി വേഷത്തിൽ ദീപിക പദുക്കോണും അഭിനയിക്കുന്നുണ്ട്. ഈ ബോളിവുഡ് ചിത്രം തമിഴ് തെലുങ്ക് ഭാഷകളിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി കൊണ്ടിരിക്കുന്നത് ചിത്രത്തിലെ ഒരു വീഡിയോ ഗാനമാണ്. ഹയ്യോട എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ പ്രേക്ഷകർക്കായി ടി സീരീസ് തമിഴ് യൂട്യൂബ് ചാനലിലൂടെ ഗാനത്തിന്റെ തമിഴ് പതിപ്പ് പുറത്തുവിട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി മുന്നേറുകയാണ് മൂന്നു മിനിട്ട് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം . ഷാരൂഖ് ഖാന്റെയും നയൻതാരയുടെയും കിടിലൻ പ്രകടനം തന്നെയാണ് വീഡിയോയുടെ ഹൈലൈറ്റ്. ഫറാ ഖാൻ ആണ് ഗാനത്തിന്റെ കൊറിയോഗ്രാഫർ . വിവേക് ആണ് ഗാനത്തിന്റെ രചയിതാവ്. അനിരുദ്ധ് രവിചന്ദർ ഇടണം നൽകിയിട്ടുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത് അദ്ദേഹവും പ്രിയ മാലിയും ചേർന്നാണ്.

സംവിധായകനൊപ്പം എസ് രമണ ഗിരിവാസനും ചേർന്നു കൊണ്ടാണ് ജവാന്റെ തിരക്കഥ തയ്യാറാക്കിയത്. സംഭാഷണങ്ങൾ ഒരുക്കിയിട്ടുള്ളത് സുമിത്ത് അറോറയാണ്. ഗൗരി ഖാനും ഗൗരവ് വർമ്മയും ചേർന്ന് നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം പുറത്തിറങ്ങുന്നത് റെഡ് ചില്ലിസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ആണ് . ചിത്രത്തിൻറെ ഛായാഗ്രഹകൻ ജികെ വിഷ്ണുവും എഡിറ്റർ റൂബനും ആണ് . കിംഗ്ഖാന്റെ ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിച്ച കുഷിയിലെ മനോഹര ഗാനം..!

സെപ്റ്റംബർ ഒന്നിന് റിലീസ് ചെയ്യാൻ പദ്ധതി ഇട്ടിരിക്കുന്ന തെലുങ്ക് ചിത്രമാണ് കുഷി . ഈ റൊമാൻറിക് കോമഡി ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത് വിജയ് ദേവരകൊണ്ടയും സാമന്തയും ആണ്. ഹൃദയം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത സംഗീത സംവിധായകൻ ഹെഷാം  അബ്ദുൽ വഹാബ് ആണ് ഈ തെലുങ്ക് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. ഈ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ ഇതിനോടകം പുറത്തിറങ്ങുകയും മികച്ച പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. അതിനുശേഷം ഇപ്പോൾ ഇതാ കുഷിയിലെ ടൈറ്റിൽ ഗാനം കൂടി പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്.

സരിഗമ തെലുങ്ക് യൂട്യൂബ് ചാനലിലൂടെയാണ് ടൈറ്റിൽ സോങിൻറെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ വിജയ് ദേവരകൊണ്ടയും സാമന്തയും ആണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. മൂന്നേമുക്കാൽ മിനുട്ട് ദൈർഘ്യമുള്ള ഈ ലെറിക്കൽ വീഡിയോ ഗാനം 78 ലക്ഷത്തിലേറെ കാഴ്ചക്കാരെ നേടി കഴിഞ്ഞു. ശിവ നിർവാണ വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നതും ഹിഷാം അബ്ദുൽ വഹാബ് തന്നെയാണ്. ബ്രിന്ദാ മാസ്റ്റർ ആണ് ഈ ഗാനത്തിന്റെ കൊറിയോഗ്രാഫർ .

ശിവ നിർവാണ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജയറാം , സച്ചിൻ വേദേക്കർ , മുരളി ശർമ്മ, വെണ്ണല കിഷോർ , ലക്ഷ്മി, രോഹിണി , അലി , രാഹുൽ രാമകൃഷ്ണ , ശ്രീകാന്ത് അയ്യങ്കാർ , ശരണ്യ പ്രദീപ് എന്നിവരും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്സ് അണിയിച്ചൊരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് നവീൻ യേർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ്. മുരളി ജി ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചത് പ്രാവിൻ പുടി ആണ്. ഈ തെലുങ്ക് ചിത്രം തമിഴ് കന്നഡ മലയാളം ഹിന്ദി ഭാഷകളിലും ഡബ്ബ് ചെയ്ത് ഇറക്കും.

അടി പടത്തിലെ കിടിലൻ ഡാൻസ്… അതിഗംഭീര പെർഫോമൻസുമായി ഷൈനും ആന്റണിയും നീരജും.. ആർ ഡി എക്സിലെ വീഡിയോ സോങ്ങ് കാണാം…

ഓണ റിലീസായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ഒരുങ്ങുന്ന നിരവധി ചിത്രങ്ങളിൽ പ്രേക്ഷക പ്രതീക്ഷകളെ വാനോളം ഉയർത്തിക്കൊണ്ട് എത്തുന്ന ചിത്രമാണ് ആർ ഡി എക്സ്. ഇതിനോടകം പുറത്തിറങ്ങിയ ആർ ഡി എക്സിന്റെ ടീസർ വീഡിയോ എല്ലാം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ആക്ഷൻ പാക്കഡ് ചിത്രത്തിലെ ഒരു കിടിലൻ ഡാൻസ് വീഡിയോ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ മണിക്കൂറുകൾ മുൻപ് പുറത്തിറങ്ങിയ ഈ വീഡിയോ ഗാനം ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. ഹാലബല്ലൂ എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ഷൈൻ നീഗം , ആന്റണി വർഗീസ് , നീരജ് മാധവ് എന്നിവരാണ് ഈ വീഡിയോ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഗാനത്തിന്റെ ഹൈലൈറ്റ് ആയി മാറുന്നത് ഈ മൂന്നു താരങ്ങളുടെയും കിടിലൻ ഡാൻസ് പെർഫോമൻസ് തന്നെയാണ്. പഴയകാല രംഗങ്ങളെ ഓർമിപ്പിച്ച് എത്തുന്ന ഈ വീഡിയോ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. സാം സി എസ് അണിയിച്ച് ഒരുക്കിയ ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയത് മഞ്ജു മഞ്ജിത്ത് ആണ് . ഈ മനോഹര ഗാനം പാടിയിരിക്കുന്നത് രഞ്ജിത്ത് കെ ഗോവിന്ദ് , ബെന്നി ദയാൽ , നരേഷ് അയ്യർ, സാം സി എസ് എന്നിവർ ചേർന്നാണ്.


നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഷൈൻ നീഗം , ആന്റണി വർഗീസ് , നീരജ് മാധവ് എന്നിവർ യഥാക്രമം റോബർട്ട് , ഡോണി, സേവിയർ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ പേരുകളിൽ നിന്നാണ് ചിത്രത്തിൻറെ ടൈറ്റിൽ ആയ ആർ ഡി എക്സ് എടുത്തിരിക്കുന്നത്. ഈ ചിത്രം അണിയിച്ച് ഒരുക്കുന്നത് മിന്നൽ മുരളി ഒരുക്കിയ വീക്ക് ആൻഡ് ബ്ലോക്ക് ബസ്റ്റർ ആണ്. ചിത്രത്തിൽ ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ലാൽ , ബാബു ആൻറണി എന്നിവരും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

Scroll to Top