Trailer

പ്രേക്ഷകരെ പേടിപ്പിച്ച് തമിഴ് ചിത്രം ബൊമൈ..! ട്രൈലർ കാണാം..

നടൻ എസ് ജെ സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് ബൊമൈ . ജൂൺ 16 മുതൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ രണ്ടാം ട്രെയിലർ വീഡിയോയും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചു കൊണ്ടിരിക്കുകയാണ്. രാധ മോഹൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സൂര്യയുടെ നായികയായി വേഷമിടുന്നത് പ്രിയ ഭാവ്നിശങ്കർ ആണ് . തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട ബൊമ്മെ ചിത്രത്തിൻറെ രണ്ടുമിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് മണിക്കൂറുകൾ കൊണ്ട് സ്വന്തമാക്കിയത്.

സംവിധായകൻ രാധ മോഹൻ ആണ് തൻറെ ട്വിറ്റർ അക്കൗണ്ടിലൂടെ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. തുണിക്കടയിൽ ജോലി ചെയ്യുന്ന നായകൻ അവിടെയുള്ള ഒരു ബൊമ്മയുമായി പ്രണയത്തിൽ ആകുന്നു. ആ ബൊമ്മയെ തൻറെ പ്രണയിനിയായി ദൃശ്യവൽക്കരിച്ചുകൊണ്ട് അവളുടെ സംരക്ഷണത്തിനായി ഏത് അറ്റം വരെയും പോകുന്നു. അബ്നോർമൽ രീതിയിൽ പെരുമാറുന്ന, തൻറെ ബൊമ്മയായ പ്രണയിനിക്ക് വേണ്ടി എന്തും ചെയ്യാൻ ഒരുങ്ങുന്ന നായകനെ ആണ് ഈ ട്രെയിലർ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നടൻ എസ് ജെ സൂര്യയുടെ തകർപ്പൻ പ്രകടനം തന്നെയാണ് ഈ ട്രെയിലർ വീഡിയോയുടെ ഹൈലൈറ്റ്.

യുവൻ ശങ്കർ രാജ ആണ് ഈ ചിത്രത്തിൻറെ സംഗീതസംവിധാനം നിർവഹിക്കുന്നത്. ബൊമ്മൈയിലെ ഗാനങ്ങൾ തയ്യാറാക്കിയിട്ടുള്ളത് കർക്കി ആണ് . റിച്ചാർഡ് എം നാഥൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിനുവേണ്ടി എഡിറ്റിംഗ് നിർവഹിച്ചത് ആൻറണി ആണ് . എം ആർ പൊൻ പാർധിപൻ ആണ് ഈ ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളത്. കെ കതിർ ചിതത്തിന്റെ ആർട്ട് ഡയറക്ടർ ആണ് . ബൊമ്മൈയിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത് കനൽ കണ്ണൻ ആണ് . എയ്ഞ്ചൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത് വി മരുതു പാണ്ഡ്യൻ , ഡോക്ടർ ജാസ്മിൻ സന്തോഷ്, ഡോക്ടർ ദീപ ടി ദുരൈ എന്നിവർ ചേർന്നാണ്.

മീരാ ജാസ്മിൻ്റെ തമിൾ ചിത്രം വിമാനം.! പ്രേക്ഷക ശ്രദ്ധ നേടിയ ട്രൈലർ കാണാം..

ജൂൺ 9ന് റിലീസിന് ഒരുങ്ങുന്ന ദ്വിഭാഷാ ചിത്രമാണ് വിമാനം . തമിഴിലും തെലുങ്കിലും ഒരേസമയം ചിത്രീകരിക്കുന്ന വിമാനത്തിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. സീ സ്റ്റുഡിയോസ് യൂട്യൂബ് ചാനലിലൂടെയാണ് ഈ ട്രെയിലർ വീഡിയോ പ്രേക്ഷകർക്കും മുൻപാകെയിരിക്കുന്നത് . തമിഴ് താരം സമുദ്രക്കനിയാണ് ഈ ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. നടി മീരാ ജാസ്മിനും ഈ ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്.

വികലാംഗനായ ഒരു പിതാവായാണ് സമുദ്രക്കനി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. വിമാനത്തോട് ഏറെ പ്രിയമുള്ള തൻറെ മകൻറെ വിമാനയാത്ര മോഹം നിറവേറ്റാൻ കഷ്ടപ്പെടുന്ന ഒരു അച്ഛൻറെ രംഗങ്ങളാണ് ഈ ട്രെയിലർ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ കാണിച്ചിരിക്കുന്ന വീഡിയോയിലെ പലരംഗങ്ങളും പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിപ്പിക്കുന്നുണ്ട്.

സമുദ്രക്കനിയെ കൂടാതെ അനസൂയ ഭരദ്വജ്, ധ്രുവൻ വർമ്മ, രാഹുൽ രാമകൃഷ്ണൻ , ധൻരാജ്, മൊട്ടേ രാജേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. ശിവ പ്രസാദ് യാനല ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കിരൺ കൊരപ്പടി, സി സ്റ്റുഡിയോസ് എന്നിവ ചേർന്നാണ് ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്. ചരൻ അർജുൻ ആണ് ഈ ചിത്രത്തിനുവേണ്ടി സംഗീതം ചെയ്യുന്നത്. വിവേക് കലേപു ക്യാമറ ചിരിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് മാർത്താണ്ഡ് കെ വെങ്കിടേഷ് ആണ് . നിരവധി പ്രേക്ഷകരാണ് ചിത്രത്തിലെ ട്രെയിലർ വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. ഏവരും നടൻ സമുദ്രക്കനിയുടെ പെർഫോമൻസിനെ അഭിനന്ദിച്ചുകൊണ്ടാണ് കമന്റുകൾ നൽകിയിട്ടുള്ളത്.

പ്രിയ വാര്യറും രജീഷ വിജയനും ഒന്നിക്കുന്ന “കൊള്ള” ദുരൂഹതയുണർത്തുന്ന ട്രെയിലർ കാണാം..!

മലയാളത്തിലെ യുവനായികമാരിൽ ശ്രദ്ധേയരായ നടി രജിഷ വിജയൻ , പ്രിയ പ്രകാശ് വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിക്കൊണ്ട് അണിയിച്ചൊരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് കൊള്ള. സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ സൈന മൂവീസ് യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പ്രേക്ഷകർക്കും മുൻപാകെ എത്തിയിരിക്കുകയാണ്. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ രംഗത്ത് പ്രേക്ഷകരിലെ ആകാംക്ഷ വർധിപ്പിച്ചിരിക്കുകയാണ്.

ആനി, ശില്പ എന്നീ കഥാപാത്രങ്ങൾ ആയാണ് നടി രജിഷയും പ്രിയയും ഈ ചിത്രത്തിൽ വേഷമിടുന്നത്. ഈ ഇരു കഥാപാത്രങ്ങളെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻറെ കഥ മുന്നോട്ട് പോകുന്നത്. പുതിയൊരു ഗ്രാമത്തിലേക്ക് പുത്തൻ സംരംഭവുമായി എത്തുന്ന ഈ ഒരു സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് ചിത്രത്തിൻറെ കഥ മുന്നേറുന്നത്. ടൈറ്റിൽ പോലെ തന്നെ ഒരു കൊള്ളയടിയാണ് ചിത്രത്തിൻറെ ഗതിയെ മാറ്റിമറിക്കുന്നത്. പ്രേക്ഷകന് ഒരു പിടിയും തരാത്ത വിധം ഏറെ ദുരൂഹമായ ഒരു രീതിയിലാണ് ട്രെയിലർ വീഡിയോ പങ്കു വെച്ചിട്ടുള്ളത്.

കേന്ദ്ര കഥാപാത്രങ്ങളായ രജീഷ , പ്രിയ എന്നിവരെ കൂടാതെ വിനയ് ഫോർട്ട്, ഡെയിൻ ഡേവിസ്, അലൻസിയർ ലോപ്പസ്, പ്രേം പ്രകാശ്, ഷെബിൻ ബെൻസൺ, പ്രശാന്ത് അലക്സാണ്ടർ , വിനോദ് പറവൂർ , ജിയോ ബേബി എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ബോബി, സഞ്ജയ് എന്നിവർ ചേർന്ന് കഥ രചിച്ച ഈ ചിത്രത്തിൻറെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിട്ടുള്ളത് നെൽസൺ ജോസഫ് , ജാസിം ജലാൽ എന്നിവർ ചേർന്നാണ്  . കെ വി രജീഷ് നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രത്തിൻറെ സഹ നിർമ്മാതാവ് ലച്ചു രജീഷ് ആണ് . ചിത്രത്തിനു വേണ്ടി സംഗീതസംവിധാനം നിർവഹിക്കുന്നത് ഷാൻ റഹ്മാൻ ആണ് . അദ്ദേഹം ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. രാജവേൽ മോഹൻ ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് അർജുൻ ബെൻ ആണ് .

മലയാള സിനിമയിലെ ആദ്യ 150 കോടി..! 2018 എവരിവൺ ഈസ് എ ഹീറോ..!

മെയ് അഞ്ചിന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി ഒരു ജനപ്രളയം തന്നെ സൃഷ്ടിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു 2018 എവരിവൺ ഈസ് എ ഹീറോ എന്ന ചിത്രം . ജൂഡ് ആന്തണി ജോസഫ് അണിയിച്ചൊരിക്കൽ ഈ ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത് അഖിൽ പി ധർമ്മജൻ ആയിരുന്നു. 2018 കേരളത്തിൽ നടന്ന വെള്ളപ്പൊക്കത്തിന്റെ യഥാർത്ഥ മുഖമായിരുന്നു ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുൻപാകെ തുറന്നു കാണിച്ചത്. അതിനാൽ തന്നെ ചിത്രത്തിന് വമ്പൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

ഒരു സർവൈവൽ ത്രില്ലർ ആയ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത് ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ , ആസിഫ് അലി, വിനീത് ശ്രീനിവാസൻ , ലാൽ , നരേൻ , അപർണ ബാലമുരളി, തൻവി റാം എന്നിവരായിരുന്നു. ഇവരെ കൂടാതെ സുധീഷ് , ഇന്ദ്രൻസ് , അജു വർഗീസ്, കലൈയരശൻ , ഹരികൃഷ്ണൻ , ശിവദ, ഗൗതമി നായർ , സിദ്ദിഖ് , രഞ്ജി പണിക്കർ, ജനാർദ്ദനൻ , ദേവനന്ദ , വൃദ്ധി വിശാൽ , വിനീത കോശി, ജോയ് മാത്യു, ഗിലു ജോസഫ് , സുരേഷ് കുമാർ , ശ്രീജിത്ത് രവി , ജയകൃഷ്ണൻ , എസ് പി ശ്രീകുമാർ , പോളി വത്സൻ , ശോഭ മോഹൻ , ശ്രീജാ രവി , പ്രണവ് ബിനു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തി.

സോണി ലൈവിൽ ജൂൺ 7 മുതൽ ഈ ചിത്രം സ്ട്രീമിങ് ചെയ്യുകയാണ്. അതിനോടനുബന്ധിച്ച് സോണി ലൈവ് യൂട്യൂബ് ചാനലിലൂടെ 2018 ന്റെ ഒരു ട്രെയിലർ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. നിരവധി കാഴ്ചക്കാരെയാണ് മണിക്കൂറുകൾ കൊണ്ട് 2018ന്റെ ട്രെയിലർ വീഡിയോ സ്വന്തമാക്കിയത്. തീയറ്ററുകളിൽ ചിത്രം ആസ്വദിച്ച പ്രേക്ഷകർ ഏവരും തന്നെ ഇതിൻറെ സ്ട്രീമിനായി കാത്തിരിക്കുകയാണ്. ഏകദേശം 160 കോടി രൂപയോളം ബോക്സ് ഓഫീസ് കളക്ഷൻ ആണ് ചിത്രം സ്വന്തമാക്കിയത്. കാവ്യാ ഫിലിം കമ്പനി, പി കെ പ്രൈം പ്രൊഡക്ഷൻ എന്നിവയുടെ ബാനറിൽ ഒരുങ്ങിയ ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ചിട്ടുള്ളത് ആന്റോ ജോസഫും , സി കെ പത്മകുമാർ എന്നിവർ ചേർന്നാണ്. അഖിൽ ജോർജ് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റർ ചമൻ ചാക്കോ ആണ് .

മനോഹര പ്രണയ രംഗങ്ങളിൽ ശ്രദ്ധ നേടി ശ്രുതി രാമചന്ദ്രൻ നായികയായി എത്തുന്ന നീരജ..! ട്രൈലർ കാണാം..

നടി ശ്രുതി രാമചന്ദ്രൻ ടൈറ്റിൽ കഥാപാത്രമായി എത്തുന്ന പുത്തൻ ചിത്രമാണ് നീരജ . ഇതിനോടകം പുറത്തിറങ്ങിയ നീരജയിലെ വീഡിയോ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിന് പിന്നാലെയായി ഇപ്പോൾ ഇതാ നീരജയുടെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ടി സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ്  പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ഇതിൻറെ വീഡിയോ ഗാനങ്ങൾക്ക് ലഭിച്ച അതേ സ്വീകാര്യത തന്നെയാണ് ട്രെയിലറിനും ലഭിച്ചുകൊണ്ടിരിക്കുന്നത്.

നീരജ എന്ന കഥാപാത്രത്തിന്റെ കഥയാണ് ചിത്രം പങ്കുവെക്കുന്നത്. കുടുംബ ജീവിതവും അതിൻറെ താളപ്പിഴകളും തീവ്രമായ സ്നേഹബന്ധവും എല്ലാമാണ് ചിത്രം പറയുന്നതെന്ന് ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. ഒറ്റയ്ക്കായി പോകുന്ന നീരജയുടെ ജീവിതത്തിൽ പിന്നീട് നേരിടേണ്ടി വരുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ . റൊമാൻറിക് രംഗങ്ങൾക്കൊപ്പം കുടുംബജീവിതത്തിലെ മറ്റ് വൈകാരിക മുഹൂർത്തങ്ങൾ കൂടി കാണിച്ചു കൊണ്ടാണ് ചിത്രത്തിൻറെ ട്രെയിലർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ശ്രുതി രാമചന്ദ്രനെ കൂടാതെ ഗുരു സോമസുന്ദരം,ഗോവിന്ദ് പത്മസൂര്യ, ജിനു ജോസഫ് , ശ്രിന്ദ എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

രാജേഷ് കെ രാമൻ ആണ് സ്ത്രീ കഥാപാത്രത്തിന് മുൻതൂക്കം നൽകുന്ന ഈ ചിത്രത്തിൻറെ സംവിധാനം നിർവഹിക്കുന്നത്. രാജേഷ് തന്നെയാണ് നീരജയുടെ രചയിതാവ്.  സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ചിത്രം  പുറത്തിറങ്ങുന്നത്. ഉമ, എം രമേഷ് റെഡി എന്നിവരാണ് ഈ ചിത്രത്തിൻറെ നിർമ്മാതാക്കൾ . ചിത്രത്തിനുവേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് രാകേഷ് നാരായണനും എഡിറ്റിംഗ് നിർവഹിച്ചത് അയ്യൂബ് ഖാനും ആണ് . മേക്കപ്പ്മാൻ  പ്രദീപ് ഗോപാലകൃഷ്ണനും  കോസ്റ്റ്യൂം ഡിസൈനർ ബുസി ബേബി ജോണും ആണ് . ആർട്ട് ഡയറക്ടർ ആയി പ്രവർത്തിച്ചത് മനു ജഗതും  അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചത് നിതീഷ് ഇരിട്ടിയും രാഹുൽ കൃഷ്ണയും ആണ്. പ്രൊഡക്ഷൻ കൺട്രോളർ – സജീവ് ചന്ദിരൂർ,  പിആർഒ –  എ എസ് ദിനേശ് , എം കെ ഷിജിൻ തുടങ്ങിയവരാണ് നീരജയിലെ മറ്റ് അണിയറ പ്രവർത്തകർ.

അമ്പു അല്ലാ അംബാനിയാണെങ്കിലും ശത്രുക്കൾ ആയാൽ അങ്ങ് തീർത്ത് കളഞ്ഞെക്കണം..! പിക്കാസോ ട്രൈലർ കാണാം..

സുനിൽ കാര്യാട്ടുകരയുടെ സംവിധാന മികവിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുത്തൻ ചിത്രമാണ് പിക്കാസോ . പകിട , ചാക്കോ രണ്ടാമൻ എന്നീ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ സംവിധായകനാണ് സുനിൽ കാര്യാട്ടുകര . ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് പുത്തൻ ചിത്രമായ പിക്കാസോയുടെ ട്രെയിലർ വീഡിയോ ആണ് . ഒരു ആക്ഷൻ ത്രില്ലർ ജോണറിലാണ് പിക്കാസോ അണിയിച്ച ഒരുക്കിയിട്ടുള്ളത്.

ചിത്രത്തിൽ നായകനായി വേഷമിടുന്നത് സിദ്ധാർത്ഥ് രാജൻ ആണ് . അയന ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമാതാവ് നജില ബി ആണ് . ഷാൻ പി റഹ്മാനാണ് ചിത്രത്തിനുവേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത എന്നത് കെജിഎഫിന് വേണ്ടി ബിജിഎം ഒരുക്കിയ രവി ബസ്റൂർ ആണ് ഈ ചിത്രത്തിൻറെയും ബാഗ്രൗണ്ട് സ്കോർ നിർവഹിക്കുന്നത്. വരുൺ കൃഷ്ണയാണ് സംഗീത സംവിധായകൻ.

അയന ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. സിദ്ധാർത്ഥ് രാജനെ കൂടാതെ അമൃത സാജു , കൃഷ്ണ കുലശേഖരൻ , ആശിഷ് ഗാന്ധി, അനു നായർ , ജാഫർ ഇടുക്കി , രാജേഷ് ശർമ, സുർജിത് , ആനന്ദ് കുമാർ , ചാർലി, അജയ് വാസുദേവ്, ജിനു കോട്ടയം, ജിത്തുജോഗി എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ഇ എച്ച് സബീർ ആണ് ഈ ചിത്രത്തിൻറെ കഥ തിരക്കഥ സംഭാഷണം ഒരുക്കിയിട്ടുള്ളത്. ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് രാജശേഖരൻ , റൺ രവി , ജോളി ബാസ്റ്റിൻ എന്നിവരാണ് .

ബാലു വർഗീസ് നായകനായി എത്തുന്ന ചാൾസ് എൻറർപ്രൈസസ്..! ട്രൈലർ കാണാം..

മെയ് 19 ന് ആഗോളതലത്തിൽ പ്രദർശനത്തിനെത്താൻ ഒരുങ്ങുന്ന ചിത്രമാണ് ചാൾസ് എൻറർപ്രൈസസ് . ഇപ്പോഴിതാ ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ജോയ് മ്യൂസിക് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടുന്നത്. പഞ്ചതന്ത്രം ശൈലിയിൽ കഥ പറഞ്ഞു തുടങ്ങുന്ന ഈ ചിത്രം നഗര ജീവിതത്തെ പ്രമേയമാക്കി ഭക്തിയെയും യുക്തിയെയും ഇടകലർത്തി അണിയിച്ചൊരുക്കിയിട്ടുള്ളതാണ്.

ഉർവശി, ബാലു വർഗീസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിൽ കലയരശൻ , ഗുരുസ്വാമ സുന്ദരം, സുജിത്ത് ശങ്കർ , അഭിജ ശിവകല, മണികണ്ഠൻ ആചാരി, മൃദുല മാധവ് , സുധീർ പറവൂർ , വിനീത് തട്ടിൽ, മാസ്റ്റർ വസിഷ്ഠ്, ഗീതി സംഗീതി, മൃദുന, ബാനു, സിജി പ്രദീപ്, അജിഷ, ആനന്ദ് ബാൽ എന്നീ താരങ്ങളും അണിനിരക്കുന്നു. കുടുംബ ബന്ധങ്ങൾക്കും സൗഹൃദത്തിനും മുൻതൂക്കം നൽകിയ ചിത്രം പ്രേക്ഷകർക്ക് മുൻപാകെ എത്തുന്നത്. ഒരു ഫാമിലി മിസ്റ്ററി ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചാൾസ് എൻറർപ്രൈസസിൽ ഉർവശിയും ബാലു വർഗീസും അമ്മ – മകൻ വേഷത്തിലാണ് എത്തുന്നത്.

ഇതിനോടകം പുറത്തുവിട്ട ചിത്രത്തിൻറെ പോസ്റ്ററും മറ്റു വീഡിയോ ഗാനങ്ങളും എല്ലാം തന്നെ മികച്ച രീതിയിൽ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഈ ട്രെയിലർ വീഡിയോയ്ക്കും അതെ സ്വീകാര്യത തന്നെയാണ് പ്രേക്ഷകർ നൽകുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ഈ ചിത്രം ഡോക്ടർ അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സുഭാഷ് ലളിത സുബ്രഹ്മണ്യമാണ് ചിത്രത്തിൻറെ സംവിധായകൻ. സുഭാഷിന്റേത് തന്നെയാണ് ചിത്രത്തിൻറെ തിരക്കഥയും . സ്വരൂപ് ഫിലിപ്പ് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിനുവേണ്ടി എഡിറ്റിംഗ് കൈകാര്യം ചെയ്തത് അച്ചു വിജയൻ ആണ് . സുബ്രഹ്മണ്യൻ കെ വി ആണ് ചിത്രത്തിൻറെ സംഗീതസംവിധായകൻ.

കൃതി ഷെട്ടി, നാഗചൈതന്യ എന്നിവർ ഒന്നിക്കുന്ന കസ്റ്റഡി..! ട്രൈലർ കാണാം..

മെയ് 12 മുതൽ തീയറ്ററുകളിൽ പ്രദർശനം ആരംഭിക്കാൻ ഒരുങ്ങുന്ന പുത്തൻ ചിത്രമാണ് കസ്റ്റഡി . തമിഴ് തെലുങ്ക് ഭാഷകളിലായി ഒരുക്കുന്ന ഈ ചിത്രത്തിൽ നാഗചൈതന്യ അക്കിനേനി, അരവിന്ദ് സ്വാമി, കൃതി ഷെട്ടി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്.

ഒരു കേസ് അന്വേഷണ ചിത്രമായാണ് കസ്റ്റഡിയിൽ എത്തുന്നത്. ചിത്രത്തിൽ നാഗചൈതന്യ ഒരു പോലീസ് കോൺസ്റ്റബിളിന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. അത്യുഗ്രൻ ആക്ഷൻ രംഗങ്ങളും സസ്പെൻസും നിറഞ്ഞ ഒരു ട്രെയിലർ വീഡിയോ തന്നെയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുള്ളത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തിൽ പ്രിയാമണി, ശരത് കുമാർ , സമ്പത്ത് രാജ്, പ്രേംജി അമരൻ , വെണ്ണല കിഷോർ, പ്രേമി വിശ്വനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകൻ വെങ്കട്  പ്രഭു തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവ്വഹിച്ചിട്ടുള്ളത്. ശ്രീനിവാസ് ചിറ്റൂരി ആണ് ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്. ഇളയരാജ, യുവൻ ശങ്കർ രാജ എന്നിവരാണ് ചിത്രത്തിന്റെ സംഗീതസംവിധാനം ഏറ്റെടുത്തിരിക്കുന്നത്. എസ് ആർ കതിർ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് വെങ്കട് രാജൻ ആണ് നിർവഹിച്ചിട്ടുള്ളത്.

പ്രൊഡക്ഷൻ ഡിസൈനർ – രാജീവൻ , ആർട്ട് ഡയറക്ടർ – സത്യനാരായണ, ആക്ഷൻ ഡയറക്ടർ – സ്റ്റണ്ട് ശിവ, മഹേഷ് മാത്യു, കോസ്റ്റ്യൂം ഡിസൈനർ – പല്ലവി സിംഗ്, മാർക്കറ്റിംഗ് – വിഷ്ണു തേജ് പുട്ട, പി ആർ ഒ – വംശി ശേഖർ, സുരേഷ് ചന്ദ്ര, രേഖ, പബ്ലിസിറ്റി ഡിസൈൻ – ട്യൂണി ജോൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ. ശ്രീനിവാസ സിൽവർ സ്ക്രീൻ ബാനറിൽ ആണ് ഈ ചിത്രം പുറത്തിറങ്ങുന്നത്.

ശബ്ദവും ഇരുട്ടും പേടിച്ച് ജാനകി…! നവ്യ നായർ – സൈജു കുറുപ്പ് ചിത്രം ജാനകി ജാനേ… ട്രെയിലർ കാണാം..

നവ്യ നായർ , സൈജു കുറുപ്പ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് ജാനകി ജാനേ . മെയ് 12 ന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. മനോരമ മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ രണ്ട് മിനിറ്റ് ധരിക്കും ഉള്ള ചിത്രത്തിന്റെ ട്രെയിലർ വീഡിയോ നിരവധി കാഴ്ചക്കാരെയാണ് മണിക്കൂറുകൾ കൊണ്ട് സ്വന്തമാക്കിയത്. ഒരു ഫാമിലി കോമഡി എന്റർടൈനറായാണ് അനീഷ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

രസകരമായ നിമിഷങ്ങളിലൂടെയാണ് ട്രെയിലർ വീഡിയോ ആരംഭിക്കുന്നത്. ഇരുട്ടും ശബ്ദവും എല്ലാം വളരെ ഭയമുള്ള ജാനകി എന്ന കഥാപാത്രത്തെയാണ് നവ്യ നായർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഭാര്യ ഭർത്താക്കന്മാരായാണ് നവ്യയും സൈജുവും ചിത്രത്തിൽ വേഷമിടുന്നത്. ഇതിന് മുൻപ് പുറത്തിറങ്ങിയ ഒരുത്തി എന്ന ചിത്രത്തിലും ഈ കോംബോ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ താരങ്ങളെ കൂടാതെ ജോണി ആൻറണി, ഷറഫുദ്ദീൻ, കോട്ടയം നസീർ ,അനാർക്കലി മരയ്ക്കാർ , ജോർജ് കോര, സ്മിനു സിജോ,പ്രമോദ് വെളിയനാട്, ജെയിംസ് ഇലിയ, ജോർദി പൂഞ്ഞാർ , അഞ്ജലി സത്യനാഥ്, സതി പ്രേംജി , അൻവർ ഷെരീഫ് എന്നിവരും ചിത്രത്തിലെ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംവിധായകൻ അനീഷ് തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിച്ചിരിക്കുന്നത്. എസ് ക്യൂബ് ബാനറിൽ പുറത്തിറങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത് ഷെനുഗാ, ഷേർഗ , ഷെഗ്ന എന്നിവർ ചേർന്നാണ്. ശ്യാം പ്രകാശ് എം എസ് ആണ് ഈ ചിത്രത്തിന്റെ ക്യാമറാമാൻ. നിർവഹിച്ചത് നൗഫൽ അബ്ദുള്ള ആണ് . കൈലാസ് സംഗീതസംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൻറെ പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത് സിബി മാത്യു അലക്സാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – രതീന, ലൈൻ പ്രൊഡ്യൂസർ – ഹാരിസ് ദേശം, പ്രൊഡക്ഷൻ ഡിസൈൻ – ജ്യോതിഷ് ശങ്കർ , കോസ്റ്റ്യൂം – സമീറ സനീഷ് , ചീഫ് അസോസിയേറ്റ് – രാമവർമ്മ, മേക്കപ്പ് – ശ്രീജിത്ത് ഗുരുവായൂർ , പി ആർ ഓ – വാഴൂർ ജോസ് , മഞ്ജു ഗോപിനാഥ് , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അനീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ടീസറിൽ കണ്ട ആദിപുരുഷ് അല്ല ട്രൈലറിൽ… വമ്പൻ മികവോടെ പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷ് ട്രൈലർ.. കാണാം..

500 കോടി മുതൽ മുടക്കിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഇന്ത്യയിലെ തന്നെ ബ്രഹ്മാണ്ഡ ചിത്രമാണ് ആദിപുരുഷ് . ഹിന്ദി, മലയാളം, തമിഴ്, തെലുങ്കു, കന്നട ഭാഷകളിലായി പുറത്തിറക്കുന്ന ഈ ചിത്രത്തിൻറെ സംവിധായകൻ ഓം റൗട്ട് ആണ് . പ്രഭാസ് നായക വേഷം ചെയ്യുന്ന ആദിപുരുഷിൻറെ ടീസർ വീഡിയോ പുറത്തിറങ്ങിയ സമയത്ത് നിരവധി വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. 500 കോടി മുതൽ മുടക്കിൽ 250 കോടിയോളം വി എഫ് എക്സിന് ചെലവാക്കുന്ന ഈ ചിത്രത്തിൻറെ ടീസർ വീഡിയോ കണ്ടപ്പോൾ പ്രേക്ഷകർ ഏവരും പരിഹസിച്ചു. കുട്ടികൾക്കായുള്ള കാർട്ടൂൺ വീഡിയോ ഇതിലും മികച്ചത് ആയിരിക്കും എന്നായിരുന്നു അന്ന് വീഡിയോ കണ്ട പലരുടെയും അഭിപ്രായം. ഈ വാർത്തകൾ ഏറെക്കാലം സാമൂഹ്യ മാധ്യമങ്ങളിൽ ചൂടുപിടിച്ച് നിൽക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ ഇതാ ടീസറിന്റെ ക്ഷീണം മാറ്റിക്കൊണ്ട് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ ആദിപുരുഷിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ടി സിരീസ് യൂട്യൂബ് ചാനലിലൂടെ ആണ് എല്ലാ ഭാഷകളിലും ഉള്ള ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ എത്തിയത്. ടീസർ കണ്ടതുപോലെയല്ല എത്രയോ മികച്ചുനിൽക്കുന്നു എന്നതായിരുന്നു പ്രേക്ഷകർ ഏവരും കമൻറ് ചെയ്തത്. രാമായണത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൽ കൃതി സനോൺ , സൈഫ് അലി ഖാൻ എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയി വേഷമിടുന്നുണ്ട്. തിന്മയ്ക്ക് മേലെയുള്ള നന്മയുടെ വിജയം ആഘോഷിക്കുന്നു എന്ന ടാഗ് ലൈനോട് കൂടിയാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്.

ജൂൺ 16 മുതൽക്കാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ത്രീഡി മികവോടെയാണ് ചിത്രം പ്രേക്ഷകർക്കും മുൻപാകെ പ്രദർശിപ്പിക്കുന്നത്. ഭൂഷൻ കുമാർ , കൃഷൻ കുമാർ , ഓം റൗട്ട് , പ്രസാദ് രാജേഷ് നായർ എന്നിവരാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ഗുൽഷൻ കുമാർ , ടി സീരീസ് എന്നിവ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് എ ടി സീരീസ് ഫിലിംസും റിട്രോഫൈൽസ് പ്രൊഡക്ഷനും ചേർന്നാണ്. ഏതായാലും ചിത്രത്തിൻറെ വി എഫ് എക്സൽ വൻ മാറ്റം വന്നതോടെ ചിത്രത്തിനായുള്ള പ്രേക്ഷക പ്രതീക്ഷകളും ഏറെയാണ്.

Scroll to Top