Author name: CINEMA PRANTHAN

അധ്യാപിക വിദ്യാർത്ഥി പ്രണയ കഥയുമായി സംയുക്ത മേനോൻ ധനുഷ് ചിത്രം വാത്തി..! ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

തമിഴ് തെലുങ്ക് ഭാഷകളിലായി കഴിഞ്ഞമാസം പ്രദർശനത്തിന് എത്തിയ ചിത്രമായിരുന്നു വാത്തി . ധനുഷിനെ നായകനാക്കിക്കൊണ്ട് ഒരുക്കിയ ഈ ചിത്രം തമിഴിൽ വാത്തി എന്ന പേരിലും തെലുങ്കിൽ സാർ എന്ന പേരിലും ആയിരുന്നു പുറത്തിറങ്ങിയത് . ഇപ്പോഴിതാ എന്ന ചിത്രത്തിലെ ഏറെ ട്രെൻഡിങ് ആയി മാറിയ വീഡിയോ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മാസ്റ്റാറു മാസ്റ്റാറു എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ആദിത്യ മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിട്ടുള്ള ഈ ഗാനം ഒരു കോടിയിലധികം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത് .

മൂന്ന് മിനിറ്റിൽ അധികം ദൈർഘ്യമുള്ള ഈ വീഡിയോ ഗാനത്തിൽ മലയാളി താരം സംയുക്തയേയും നടൻ ധനുഷിനെയുമാണ് കാണാൻ സാധിക്കുന്നത്. സരസ്വതി പട്ടൂര , രാമജോഗ്യ ശാസ്ത്രി ചേർന്ന് വരികൾ തയ്യാറാക്കിയ ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ജീ വി പ്രകാശ് കുമാറാണ് . ശ്വേതാ മോഹൻ ആണ് ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡിങ് ആയി മാറിയ ഒരു ഗാനം കൂടിയായിരുന്നു ഇത്. അതിനാൽ തന്നെ വീഡിയോ റിലീസ് ചെയ്തപ്പോൾ വൻ സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.

പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യതയും പ്രശംസയും നേടിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വെങ്കി അറ്റ്ലൂറി ആണ് . അദ്ദേഹം തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിച്ചിട്ടുള്ളത്. സംയുക്ത മേനോൻ , ധനുഷ് എന്നീ കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ ഈ ചിത്രത്തിൽ സായികുമാർ , തനിക്കെല്ല ഭരണി, സമുദ്രക്കനി, തൊട്ടാപള്ളി മധു , നര ശ്രീനിവാസ് , പമ്മി സായ്, ഹൈപ്പർ ആദി, ആടുകളം നരൻ , ഇളവരശ് ,മൊട്ട രാജേന്ദ്രൻ , ഷരാ , ഹരീഷ് പാരഡി , പ്രവീണ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

സിത്താര എന്റർടൈമെന്റ്സ് ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിൽ ആണ് ഈ ചിത്രം പുറത്തിറങ്ങിയത്. ശ്രീകര സ്റ്റുഡിയോസ് ആണ് ഈ ചിത്രം അവതരിപ്പിച്ചത്. നാഗവംശി എസ് , സായ് സൗജന്യ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ വെങ്കട് ആണ് ഒരുക്കിയിട്ടുള്ളത് . ജെ യുവരാജ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് നവീൻ നൂലി ആണ് . അവിനാഷ് കൊല്ല പ്രൊഡക്ഷൻ ഡിസൈനറായും ലക്ഷ്മി വേണുഗോപാൽ പി ആർ ഓ ആയും പ്രവർത്തിച്ചു.

ഫഹദ് ഫാസിൽ നായകനായി എത്തുന്ന പാച്ചുവും അത്ഭുതവിളക്കും.. ശ്രദ്ധ നേടിയ ടീസർ കാണാം..

മലയാളത്തിന്റെ ശ്രദ്ധേയ താരം നടൻ ഫഹദ് ഫാസിലിനെ നായകനാക്കിക്കൊണ്ട് അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും . ഏപ്രിൽ 28 മുതൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ടി സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഒന്നേകാൽ മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിൻറെ ടീസർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് നേടിയിട്ടുള്ളത്.

ഫഹദ് ഫാസിൽ എന്ന താരത്തിന്റെ മറ്റൊരു അത്യുജ്വല പ്രകടനം തന്നെയാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുക എന്ന കാര്യം ഇതിൻറെ ഇപ്പോൾ പുറത്തിറങ്ങിയ ടീസർ വീഡിയോയിൽ നിന്നും വ്യക്തമാണ്. മുംബൈയിൽ താമസമാക്കിയ ഒരു മിഡിൽ ക്ലാസ് യുവാവിന്റെ കേരളത്തിലേക്കുള്ള യാത്രയിലെ സംഭവവികാസങ്ങളാണ് ഈ ചിത്രം പറയുന്നത്. ഒരു കോമഡി എന്റർടൈനർ ആയിരിക്കും ചിത്രം എന്ന സൂചനയാണ് ഈ ടീസർ നൽകുന്നത്. വീഡിയോയ്ക്ക് താഴെ ഫഹദ് ഫാസിൽ ആരാധകരുടെ കമന്റുകൾ നിറയുകയാണ്. ഓരോ ചിത്രം കഴിയുംതോറും താരത്തിന്റെ അഭിനയമികവ് കൂടിക്കൂടി വരികയാണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത് .

ഫഹദ് ഫാസിലിന്നോടൊപ്പം വിജി വെങ്കിടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെൻറ് , വിനീത്, ഇന്ദ്രൻസ് , അൽത്താഫ് സലീം, മോഹൻ അഗാഷേ , പിയുഷ് കുമാർ, അഭിരാം, രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ തുടങ്ങി താരങ്ങൾ പ്രധാന വേഷങ്ങൾ ചെയ്യുന്നു.

ഫുൾ മൂൺ സിനിമ ബാനറിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ അഖിൽ തന്നെയാണ് ചിത്രത്തിൻ്റെ രചനയും എഡിറ്റിങ്ങും നിർവഹിച്ചത്. രാജ് ശേഖർ , മനൂ മഞ്ജിത് എന്നിവർ വരികൾ രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത് ജസ്റ്റിൻ പ്രഭാകരൻ ആണ്. ശരൺ വേലായുധൻ ആണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തത്.

ഷൈൻ ടോം ചാക്കോ, കീർത്തി സുരേഷ് പ്രധാന വേഷത്തിൽ എത്തുന്ന തെലുങ്ക് ചിത്രം ദസറ.. ട്രൈലർ കാണം..

നാനിയെ കേന്ദ്ര കഥാപാത്രമായി അണിയിച്ചൊരുക്കി പ്രദർശനത്തിന് ഒരുങ്ങുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ദസറ . 2023 മാർച്ച് 30 ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒരു ട്രെയിലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. എസ്എൽവി സിനിമാസ് യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടും മുൻപേ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയത്.രക്തരൂക്ഷിതമായ ഒരു ട്രെയിലർ വീഡിയോ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. നാനിയുടെ ആക്ഷൻ രംഗങ്ങളോട് കൂടിയ കിടിലൻ പ്രകടനം തന്നെയാണ് ഈ ട്രെയിലർ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മലയാളി താരം ഷൈൻ ടോം ചാക്കോയും ഈ ട്രെയിലർ വീഡിയോയിൽ കാണാം. സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിലാണ് ദസറ ഒരുക്കിയിട്ടുള്ളത്. ഒരു ആക്ഷൻ ഡ്രാമ ചിത്രമായാണ് ദസറ ഒരുങ്ങുന്നത്. രണ്ടേകാൽ മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഉയർത്തുകയാണ്. നിരവധി ആരാധകരാണ് നാനീയുടെ പ്രകടനത്തെ പ്രശംസിച്ച വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്.തെലുങ്കിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ഈ ചിത്രത്തിൻറെ പതിപ്പ് റിലീസ് ചെയ്യും. ഈ ചിത്രം ഒരുക്കിയിട്ടുള്ളത് സംവിധായകൻ ശ്രീകാന്ത് ഒഡേല ആണ് . കീർത്തി സുരേഷ് ആണ് നാനിയുടെ നായികയായി ഈ ചിത്രത്തിൽ വേഷമിടുന്നത് . ഈ ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളത് ശ്രീകാന്ത് ഒഡേല തന്നെയാണ്. ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് സുധാകർ ചെറുകുറിയാണ്. സന്തോഷ് നാരായണനാണ് ദസറയ്ക്ക് വേണ്ടി സംഗീതം തയ്യാറാക്കിയത്. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റർ നവീൻ നൂലി ആണ് . സമുദ്രക്കനി, ദീക്ഷിത് ഷെട്ടി, സായി കുമാർ , ഷംന കാസിം, സജോൾ ചൗധരി എന്നിവരാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

കാജൽ അഗർവാൾ പോലീസ് വേഷത്തിൽ എത്തുന്നു “ഖോസ്തി”.. കിടിലൻ ട്രെയിലർ കാണാം..

നടി കാജൽ അഗർവാൾ പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ തെലുങ്കു ചിത്രമാണ് ഖോസ്തി . ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ളത്. ഒരു കോമഡി ഹൊറർ ത്രില്ലർ പാറ്റേണിൽ ആണ് ഈ ചിത്രം അണിയിച്ച് ഒരുക്കിയിട്ടുള്ളത് എന്ന കാര്യം ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. രസകരമായ നർമ്മരംഗങ്ങൾക്കൊപ്പം പേടിപ്പെടുത്തുന്ന സീനുകളും ഈ ട്രെയിലർ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി കാഴ്ചക്കാരെയാണ് മണിക്കൂറുകൾ കൊണ്ട് ഖോസ്തിയുടെ ട്രെയിലർ വീഡിയോ സ്വന്തമാക്കിയത്.കാജൽ അഗർവാൾ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിൽ താരത്തെ കൂടാതെ കെ എസ് രവികുമാർ , യോഗി ബാബു , റെഡിൻ കിംഗ്സ്ലി , തങ്കദുരൈ , ജഗൻ, ഉർവശി, സത്യൻ,ആടുകളും നരേൻ , മനോബാല, മൊട്ട രാജേന്ദ്രൻ , മയിൽ സാമി, സ്വാമിനാഥൻ, ദേവദർശിനി , സുരേഷ് മേനോൻ , സുബ്ബു പഞ്ചു അരുണാചലം, ലിവിങ്സ്റ്റൺ , ശാന്തന ഭാരതി , മദൻ ബാബു, രാധിക ശരത് കുമാർ എന്നിവരും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട് .ഈ ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിച്ചിട്ടുള്ളത് കല്യാൺ ആണ് . ഈ ചിത്രത്തിൻറെ നിർമ്മാണം സീഡ് പിക്ച്ചേഴ്സ് ആണ് നിർവഹിക്കുന്നത്. എ കുമാർ ചിത്രത്തിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ് . ഖോസ്തിയിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത് സാം സി എസ് ആണ് . ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ജേക്കബ് രതിൻ രാജും എഡിറ്റിംഗ് നിർവഹിച്ചത് വിജയ് വേലുക്കുട്ടിയും ആണ് . ബില്ല ജഗൻ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്. ട്രെയിലർ എത്തിയതോടെ കാജൽ അഗർവാൾ ഫാൻസ് ഏറെ ആകാംക്ഷയുടെ ചിത്രത്തിനായി കാത്തിരിക്കുകയാണ്. മാർച്ച് 22നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

പ്രേക്ഷക ശ്രദ്ധ നേടി വിജയ് സേതുപതി ചിത്രം വിടുതലൈ ഭാഗം 1..! ട്രൈലർ കാണാം..

തമിഴ് താരം സൂരി നായകനായി അരങ്ങേറ്റം കുറിക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് വിടുതലൈ ഭാഗം 1. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പീരിയഡ് ക്രൈം ത്രില്ലർ പാറ്റേണിൽ ആണ് അണിയിച്ച് ഒരുക്കിയിട്ടുള്ളത്. തുണൈവൻ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയത്. ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ ട്രെയിലർ വീഡിയോ 59 ലക്ഷത്തിലധികം കാഴ്ച്ചക്കാരെയാണ് സ്വന്തമാക്കിയത്. രണ്ടേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ പങ്കുവെച്ചിട്ടുള്ളത്.വിഘടനവാദ ഗ്രൂപ്പായ പീപ്പിൾസ് ആർമിയുടെ തലവൻ പെരുമാൾ എന്ന വാത്തിയാരെ പിടിക്കാൻ ശ്രമിക്കുന്നതായ രംഗങ്ങളാണ് ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓപ്പറേഷൻ ഘോസ്തുണ്ട് എന്ന പേരിൽ പോലീസുകാർ നടത്തുന്ന പരിശ്രമങ്ങളും അതേ തുടർന്നുള്ള പ്രശ്നങ്ങളും മറ്റുമാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഈ ഓപ്പറേഷനിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന കുമരേശൻ എന്ന കോൺസ്റ്റബിൾ കഥാപാത്രത്തെയാണ് നടൻ സൂരി അവതരിപ്പിക്കുന്നത്. പെരുമാൾ എന്ന വാത്തിയാരായി വേഷമിടുന്നത് നടൻ വിജയ് സേതുപതിയാണ്. ഗൗതം വാസുദേവ് മേനോൻ , ഭവാനി ശ്രീ , പ്രകാശ് രാജ് , രാജീവ് മേനോൻ , ചേതൻ , ഇളവരസ് , മുന്നാർ രമേഷ് , ശരവണ സുബ്ബൈയ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.മാർച്ച് 31ന് ആയിരിക്കും ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് എൽറെഡ് കുമാർ ആണ്. വി മണികണ്ഠൻ ചിത്രത്തിന്റെ സഹനിർമ്മാതാവാണ്. ആർ വേൽരാജ് ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റർ ആർ രാമർ ആണ് . പീറ്റർ ഹെയ്ൻ, ശിവ എന്നിവരാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ചിത്രത്തിൻറെ കഥ തയ്യാറാക്കിയിട്ടുള്ളത് ജയമോഹൻ ആണ് . ഇളയരാജ ആണ് ചിത്രത്തിൻറെ സംഗീതസംവിധായകൻ .

നിവിൻ പോളി നായകനായി എത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രം തുറമുഖം..! കിടിലൻ ടീസർ കാണാം..

നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് തുറമുഖം . മാർച്ച് 10ന് റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. മാജിക് ഫ്രെയിംസ് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ വീഡിയോ ലക്ഷകണക്കിന് കാഴ്ചക്കാരെയാണ് നേടിയത് . 46 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഒരു ടീസർ വീഡിയോ ആണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

1940 , 50 കാലഘട്ടത്തിലെ കൊച്ചി തുറമുഖത്തെ കഥയാണ് ചിത്രം പറയുന്നത്. തുറമുഖത്ത് നിലനിന്നു പോന്നിരുന്ന ചാപ്പ എന്ന സമ്പ്രദായത്തിനും തൊഴിലുറപ്പ് പദ്ധതിക്കുമെതിരായ തൊഴിലാളികളുടെ സമര പശ്ചാത്തലത്തിലാണ് കഥ മുന്നേറുന്നത്. കമ്മട്ടിപ്പാടം പോലെ നല്ലൊരു ചിത്രമാകട്ടെ എന്നും , കാത്തിരിപ്പിന് ഇനിയെങ്കിലും വിരാമം ഉണ്ടാകട്ടെ എന്നും ആണ് വീഡിയോയ്ക്ക് താഴെ ലഭിക്കുന്ന കമൻറുകൾ . നിവിൻ പോളിയെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ , പൂർണിമ ഇന്ദ്രജിത്ത്, ജോജു ജോർജ് , നിമിഷ സജയൻ , അർജുൻ അശോകൻ , ദർശന രാജേന്ദ്രൻ , സുദേവ് നായർ , മണികണ്ഠൻ ആചാരി , സെന്തിൽ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ .

ചിത്രത്തിൻറെ കഥ തയ്യാറാക്കിയത് ഗോപൻ ചിദംബരം ആണ് . രാജീവ് രവി ഛായാഗ്രഹണവും നിർവഹിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചത് ബി അജിത് കുമാറാണ് . കെ , ഷഹബാസ് അമർ എന്നിവരാണ് സംഗീതസംവിധായകർ . മാജിക് ഫ്രെയിംസ് ആണ് ഈ ചിത്രത്തിൻറെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

കെ ജി എഫ്നെ വെല്ലുന്ന അക്ഷൻ രംഗങ്ങളുമായി ചിമ്പു നായകനായി എത്തുന്നു പത്ത് തല..! ടീസർ കാണാം..

സിലംബരസനെ നായകനാക്കിക്കൊണ്ട് അണിയിച്ച് ഒരുക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് പത്തു തല . മാർച്ച് 30 ന് തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കാൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സോണി മ്യൂസിക് സൗത്ത് യൂടൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ഈ വീഡിയോ പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിട്ടുമ്പോഴേക്കും അഞ്ച് ലക്ഷത്തിലധികം കാഴ്ച്ചക്കാരെയാണ് നേടിയത്.

ഒരു ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമാണ് പത്തു തല എന്നത് ഒന്നര മിനുട്ട് ദൈർഘ്യമുള്ള ഈ ടീസർ വീഡിയോയിൽ നിന്നും മനസ്സിലാക്കാം. മാസ് ഡയലോഗുകളും സീനുകൾ കൊണ്ടും സമ്പന്നമാണ് ഈ ടീസർ വീഡിയോ. വീഡിയോയുടെ പശ്ചാത്തല സംഗീതവും ഇതിന്റെ ഹൈലൈറ്റായി മാറുന്നുണ്ട്. എ ആർ റഹ്മാനാണ് സംഗീതം. ഒബെലി എൻ കൃഷണ സംവിധാനം ചെയ്യുന്ന ഈ ഗ്യാങ്സ്റ്റർ ചിത്രം 2017 ൽ കന്നഡയിൽ റിലീസ് ചെയ്ത മുഫ്തി എന്ന നിയോ നോയർ ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ഔദ്യോഗിക അഡാപ്റ്റേഷനാണ്.

സിലംബരസനെ കൂടാതെ ചിത്രത്തിൽ ഗൗതം കാർത്തിക് , പ്രിയ ഭാവ്നി ശങ്കർ , ഗൗതം വാസുദേവ് മേനോൻ ,കലൈയരശൻ, ടീജൈ അരുണാസലം, അനു സിത്താര എന്നിവരും വേഷമിടുന്നുണ്ട്. സ്റ്റുഡിയോ ഗ്രീൻ, പെൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ ജയന്തിലാൽ ഗാഡ, കെ ഇ ഗ്നാനവേൽ രാജ എന്നിവരാണ്. നേഹ ഗ്നാനവേൽ രാജ ചിത്രത്തിന്റെ സഹ നിർമ്മാതാവ് ആണ്. ഫറൂഖ് ജെ ബാഷ ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിന്റെ എഡിറ്റർ പ്രവീൺ കെ എൽ ആണ് .

നർതൻ കഥ ഒരുക്കിയ ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് സംവിധായകൻ ഒബെലി എൻ കൃഷണ തന്നെയാണ്. സംഭാഷണങ്ങൾ തയ്യാറാക്കിയത് ആർ എസ് രാമകൃഷണനാണ്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് ആർ ശക്തി ശരവണൻ ആണ്.

KGF ലൂടെ തരംഗം സൃഷ്ടിച്ച രവി ബസ്‌റൂറിന്റെ മറ്റോരു കിടിലൻ ഐറ്റം..! കബ്സ..വീഡിയോ സോങ്ങ് കാണാം..

കെ ജി എഫ് സീരിസ് സൃഷ്‌ടിച്ച വമ്പൻ തരംഗത്തിന് ശേഷം ഇന്ത്യൻ സിനിമയെ ഞെട്ടിക്കാൻ മറ്റൊരു ബ്രഹ്മാണ്ഡ കന്നഡ ചിത്രം കൂടി ഒരുങ്ങുകയാണ്. കന്നഡയിലെ റിയൽ സൂപ്പർസ്റ്റാർ ഉപേന്ദ്രയും, അഭിനയ ബാദ്ഷ കിച്ചാ സുദീപും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന “കബ്സ” ആണ് ഈ ചിത്രം . പാൻ ഇന്ത്യൻ റിലീസായാണ് ഈ ചിത്രം എത്തുന്നത്. ഇതിനോടകം പുറത്തുവന്ന ഈ ചിത്രത്തിൻറെ ടീസറും രണ്ട് ഗാനങ്ങളും വമ്പൻ പ്രേക്ഷകശ്രദ്ധയാണ് പിടിച്ചു പറ്റിയത്. അതിനുശേഷം ഇപ്പോഴിതാ ചിത്രത്തിലെ മൂന്നാമത്തെ ഗാനവും റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. പാൽ പാൽ പല്ലാങ്കുഴി എന്ന വരികളോടെ ആരംഭിക്കുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിട്ടുള്ളത്. ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയത് മധുര കവിയും ഗാനം ആലപിച്ചിരിക്കുന്നത്
വാഗു, അരുൺ വിജയ് എന്നിവരും ചേർന്നാണ്. ഈ ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത് കെജിഎഫ് എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ വമ്പൻ തരംഗം സൃഷ്ടിച്ച രവി ബസ്‌റൂർ ആണ് . ആനന്ദ് ഓഡിയോ യൂട്യൂബ് ചാനലിലാണ് ഈ ഗാനത്തിന്റെ ലിറിക് വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

പ്രശസ്ത സംവിധായകനായ ആർ ചന്ദ്രുവാണ് കബ്‌സ സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീ സിദ്ധേശ്വര എന്റർപ്രൈസസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമാതാവ് ആർ ചന്ദ്രശേഖർ ആണ് . എം. ടി .ബി നാഗരാജ് ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. മാസ് ആക്ഷൻ പിരിയോഡിക് എന്റർടെയിനർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം 1947-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിൽ ആണ് കഥ പറയുന്നത്. ശ്രേയ സരൺ , കോട്ട ശ്രീനിവാസറാവു, കബിർദ്ദുഹൻ സിംങ് , മുരളി ശർമ്മ, പോശാനി കൃഷ്ണ മുരളി, ജോൺ കൊക്കൻ, സുധ, ദേവ്ഗിൽ, കാമരാജൻ എന്നിവരും ഈ ചിത്രത്തിൻറെ താരനിരയിൽ അണിനിരക്കുന്നുണ്ട്. കന്നഡ ഭാഷക്ക് പുറമെ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, ഒറിയ തുടങ്ങി ഏഴ് ഇന്ത്യൻ ഭാഷകളിലായാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിലെ സംഘട്ടന രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് പീറ്റർ ഹൈയ്ൻ, രവിവർമ്മ, റാം ലക്ഷ്മൺ, വിജയ്, വിക്രം മോർ എന്നിവരാണ്. എ ജെ ഷെട്ടി ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിലെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് മഹേഷ് റെഡ്‌ഡിയാണ്. ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന ഗാനത്തിന്റെ ഹൈലൈറ്റ് ഉപേന്ദ്ര, ടാന്യ ഹോപ് എന്നിവരുടെ നൃത്തമാണ്.

പ്രഭുദേവ നായകനായി എത്തുന്ന സൈക്കോ ത്രില്ലർ ചിത്രം ബഗീര..! ട്രൈലർ കാണാം..

നടൻ പ്രഭുദേവ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് ബഗീര . മാർച്ച് മൂന്നിന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 2021ൽ ചിത്രത്തിൻറെ ആദ്യ ട്രെയിലർ പങ്കുവെച്ചിരുന്നു. ഇതിന് കാരണം 2022ൽ ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് പിന്നീട് ചില സാഹചര്യങ്ങൾ കൊണ്ട് ചിത്രത്തിൻറെ റിലീസ് നീണ്ടു പോകുകയായിരുന്നു. തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെ രണ്ട് ദിവസം മുൻപാണ് ബഗീരയുടെ രണ്ടാം ട്രെയിലർ പുറത്തുവിട്ടത്. റിലീസ് തീയതി കൂടി അറിയിച്ചു കൊണ്ടാണ് ട്രെയിലർ എത്തിയിട്ടുള്ളത്. രണ്ടു മിനിറ്റ് ആയിരിക്കുമ്പോൾ ഈ ട്രെയിലർ വീഡിയോ 22 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഇതിനോടകം നേടിയത്.

ഒരു സൈക്കോളജിക്കൽ ത്രില്ലർ പാറ്റേണിലാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത് എന്ന കാര്യം ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലറിൽ നിന്നും വ്യക്തമാണ്. നായകനായി എത്തുന്ന പ്രഭുദേവിക്കൊപ്പം 7 നായികമാരാണ് ഈ ചിത്രത്തിൽ വേഷമിടുന്നത്. അമൈറ ദസ്തൂർ, രമ്യ നമ്പീശൻ , ജനനി അയ്യർ, സഞ്ചിത ഷെട്ടി, ഗായത്രി ശങ്കർ , സാക്ഷി അഗർവാൾ, സോണിയ അഗർവാൾ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഇവരെ കൂടാതെ സായി കുമാർ , നാസർ, പ്രഗതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. വ്യത്യസ്ത ഗെറ്റപ്പുകളിൽ നടൻ പ്രഭുദേവ ഈ ചിത്രത്തിൽ എത്തുന്നു എന്നതും ശ്രദ്ധേയമാണ്.

അദിക് രവിചന്ദ്രൻ ആണ് ഈ ചിത്രത്തിൻറെ സംവിധായകൻ. അദ്ദേഹം തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിച്ചിട്ടുള്ളത്. ഭരതൻ പിക്ചേഴ്സ് ബാനറിൽ ആർ വി ഭരതനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എസ് വി ആർ രവിശങ്കർ ചിത്രത്തിന്റെ സഹ നിർമാതാവാണ്. ഗണേശൻ എസ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. സെൽവ കുമാർ എസ് കെ , അഭിനന്ദൻ രാമാനുജം എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിൻറെ എഡിറ്റർ റൂബൻ ആണ്. പാ. വിജയ്, അദിക് രവിചന്ദ്രൻ , റോകേഷ് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചിട്ടുള്ളത്. രാജശേഖർ, അൻമ്പറിവ് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്. മേക്കപ്പ് – കുപ്പുസ്വാമി, സ്റ്റിൽസ് – സാരഥി, കോസ്റ്റ്യൂം – സായ് , പി ആർ ഓ – സുരേഷ് ചന്ദ്ര, രേഖ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രവർത്തകർ.

മമ്മൂട്ടി ചിത്രം ഏജൻ്റ്..! ശ്രദ്ധ നേടി ചിത്രത്തിലെ ഗാനം കാണാം..

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്ക് യുവതാരം അഖിൽ അക്കിനേനിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ഏജന്റ്. യാത്ര എന്ന വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിത കഥ പറഞ്ഞ തെലുങ്ക് ചിത്രത്തിന് ശേഷം മമ്മൂട്ടി വേഷമിടുന്ന അടുത്ത തെലുങ്ക് ചിത്രമാണ് ഏജന്റ്. സൂപ്പർ ഹിറ്റ് സംവിധായകനായ സുരീന്ദർ റെഡ്ഢിയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.

ഏജന്റ് റിലീസ് ചെയ്യുന്നത് വരുന്ന ഏപ്രിൽ 28 ന് ആണ്. ഈ ചിത്രത്തിൻറെ റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള ടീസർ വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു റൊമാൻറിക് വീഡിയോ ഗാനം കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ഈ ഗാനരംഗത്തിൽ വേഷമിട്ടിരിക്കുന്നത് നായകൻ അഖിൽ അക്കിനേനി, നായികാ വേഷം ചെയ്യുന്ന സാക്ഷി വൈദ്യ എന്നിവരാണ് . മല്ലി മല്ലി എന്ന വരികളോടെ ആരംഭിക്കുന്ന ഈ പ്രണയ ഗാത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിട്ടുള്ളത്.

ഈ ഗാനത്തിന്റെ രചയിതാവ് ആദിത്യ അയ്യങ്കാർ ആണ്. ഹിപ് ഹോപ് തമിഴനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് നൽകിയതും അദ്ദേഹം തന്നെയാണ്. ഗ്ലാമറസ് ലുക്കിൽ ആണ് നടി സാക്ഷി വൈദ്യ ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജേസൺ ബോൺ എന്ന ഹോളിവുഡ് ഫിലിം സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ചിത്രത്തിൻറെ ഷൂട്ടിംഗ് നടത്തിയത് . രാമബ്രഹ്മം സുങ്കര നിർമ്മാണം നിർവഹിച്ച ഈ ചിത്രം എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ ആണ് പുറത്തിറങ്ങുന്നത്. രാകുല്‍ ഹെരിയൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റർ നവീൻ നൂലി ആണ് . മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത് മഹാദേവ് എന്ന് പേരുള്ള ഒരു മിലിട്ടറി ഓഫീസർ ആയാണ് .

Scroll to Top