മഴയത്ത് ഒരു കിടിലൻ ഡാൻസുമായി ഇന്ദ്രജിത്ത് നായിക അർച്ചന..!

2363

ഇന്ത്യയിലെ തന്നെ പ്രധാന നഗരമായ മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്നും ജനിച്ചു വളർന്ന ചലചിത്ര നടിയാണ് അർച്ചന ഗുപ്ത. മലയാളത്തിലാണ് താരം ഏറ്റവും കൂടുതൽ ശ്രെദ്ധിക്കപ്പെട്ടത്. സുകുമാരന്റെ മൂത്ത മകനായ ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്ര കഥാപാത്രമായി അവതരിപ്പിച്ച കാഞ്ചി എന്ന ചിത്രത്തിലൂടെയാണ് അർച്ചന ജനശ്രെദ്ധ ആകർഷിക്കുന്നത്. സിനിമയിൽ നായികയായി അഭിനയിച്ച അർച്ചന പ്രേഷകരുടെ മനസ്സിൽ കയറി കൂടുകയായിരുന്നു.

ഇന്ദ്രജിത്തും, അർച്ചനയ്ക്കും പുറമെ മുരളി ഗോപി, ഷൈൻ ടോം ചാക്കോ, ദേവി അജിത്ത്, സുധീർ കരമന തുടങ്ങിയ അഭിനേതാക്കാളും അരങേറിയിരുന്നു. തുടക്കത്തിൽ വലിയ പ്രതീക്ഷ നൽകിയില്ലെങ്കിലും പിന്നീട് വൻ ഹിറ്റായി മാറുകയായിരുന്നു. കേരളം അടക്കം മറ്റ് അന്യസംസ്ഥാനങ്ങളിലും സിനിമ പ്രദേർശിപ്പിച്ചിരുന്നു. മറ്റൊരു മലയാള സിനിമയായ റാസ്പുട്ടിനിലും അർച്ചന അഭിനയിച്ചിരുന്നു.

തെലുങ്ക്, കന്നഡ സിനിമകളിലും തന്റെതായ അഭിനയ പ്രകടനം കാഴ്ചവെക്കാൻ അർച്ചനയ്ക്ക് കഴിഞ്ഞു. മുംബൈക്കാരി ആണെങ്കിലും മലയാളികളോടാണ് നടിയ്ക്ക് പ്രിയം. സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വേണ്ടി തന്റെ ഗ്ലാമർ ചിത്രങ്ങളും വീഡിയോകളും മറ്റ് ഫോട്ടോഷൂട്ടുകളും പങ്കുവെക്കാറുണ്ട്. എണ്ണിയാൽ തീരാത്ത ഫോള്ളോവർസാണ് അർച്ചനയ്ക്ക് ഇൻസ്റ്റാഗ്രാമിലും മറ്റ് മാധ്യമങ്ങളിലും ഉള്ളത്.

ഇപ്പോൾ അർച്ചനയുടെ മറ്റൊരു വീഡിയോയാണ് മലയാളികളും പ്രേഷകരും ഏറ്റെടുക്കുന്നത്. കറുത്ത വസ്ത്രം ധരിച്ച് നീല കുട പിടിച്ചു നിൽക്കുന്ന വീഡിയോയാണ് കഴിഞ്ഞ ദിവസം അർച്ചന ഇൻസ്റ്റാഗ്രാം റീൽസിൽ പോസ്റ്റ്‌ ചെയ്‌തത്. മലയാളികൾ അടക്കം മറ്റ് അന്യസംസ്ഥാനക്കാരും പ്രതികരണങ്ങൾ അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു.