പാർവതിയെ എടുത്ത് കറക്കി താരത്തിൻ്റെ ട്രെയിനർ..! വീഡിയോ..

1451

അബുദാബിയിൽ ജനിച്ചു വളർന്ന മലയാള നടിയാണ് പാർവതി നായർ. മറ്റ് പല അഭിനേതാക്കളെ പോലെ പാർവതിയും മോഡൽ രംഗത്തിലൂടെ ബിഗ്സ്ക്രീനിലേക്ക് ചുവടുവെക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് പാർവതിയ്ക്ക് അഭിനയ ജീവിതത്തിൽ തന്റെതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞു എന്ന് തന്നെ പറയാം. അബുദാബിയിൽ നിന്നും മോഡളിലേക്ക് കടന്ന പാർവതി പിന്നീട് വെള്ളിത്തിരയിൽ പ്രേത്യക്ഷപ്പെടുകയായിരുന്നു.

പോപ്പിൻസ് എന്ന ചിത്രത്തിലൂടെയാണ് പാർവതി നായർ ആദ്യമായി ബിഗ്സ്‌ക്രീനിൽ പ്രേത്യക്ഷപ്പെടുന്നത്. വേഷമിട്ടു ഒട്ടുമിക്ക ചലചിത്രങ്ങളും ഇന്ന് സിനിമ പ്രേമികളുടെ പ്രിയങ്കരമാണ്. മോളിവുഡിനപ്പുറം തമിഴ് തെലുങ്ക് കന്നഡ തുടങ്ങിയ മേഖലയിലും തന്റെ കൈയൊപ്പ് പതിപ്പിക്കാൻ പാർവതിയ്ക്ക് അധികം സമയം വേണ്ടി വന്നില്ല. തല അജിത്ത് പ്രധാന കഥാപാത്രമായി പ്രേത്യക്ഷപ്പെട്ട എന്നെ അറിന്താൽ എന്ന തമിഴ് സിനിമയിലൂടെയാണ് പാർവതി തമിഴിൽ തുടക്കം കുറിക്കുന്നത്. ചിത്രത്തിൽ നല്ലൊരു വേഷമായിരുന്നു പാർവതി കൈകാര്യം ചെയ്തിരുന്നത്.

സൈബർ ലോകത്ത് നിറസാനിധ്യമായി മാറാറുള്ള പാർവതി നായർ ഇപ്പോൾ മറ്റൊരു വീഡിയോയാണ് ഇന്റഗ്രാമിൽ തരംഗമായി മാറുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം പാർവതിയ്ക്ക് നായർക്ക് 12 ലക്ഷത്തോളം ഫോള്ളോവർസാണ് ഉള്ളത്. കുറച്ച് ദിവസങ്ങൾക്ക് പങ്കുവെച്ച പാർവതിയുടെ പുതിയ വീഡിയോയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

സൗന്ദര്യത്തിനും ആരോഗ്യത്തിനും കൂടുതൽ ശ്രെദ്ധ നൽകാറുള്ള ചുരുക്കം ചില നടിമാരുടെ കൂട്ടത്തിൽ ഉൾപ്പെടെത്താവുന്ന അഭിനയത്രിയാണ് പാർവതി നായർ. ജിമ്മിൽ തന്റെ ട്രെയ്നർ പാർവതിയെ ഉയർത്തി പിടിക്കുന്ന വീഡിയോയാണ് പാർവതി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഏതാനും നിമിഷങ്ങൾക്കുള്ളിലാണ് വിഡിയോ ഓൺലൈൻ മേഖലയിൽ വൈറലായത്.

Previous articleSIIMA അവാർഡ് നൈറ്റിൽ തിളങ്ങി കല്യാണി പ്രിയദർശൻ..! വിഡിയോ കാണാം…
Next articleഅമ്മയും മക്കളും പൊളിച്ചടുക്കി..! കിടിലൻ ഡാൻസ് വീഡിയോ പങ്കുവച്ച് നിത്യാ ദാസ്..!