August 29, 2022

ആരാധകരെ ആകാംക്ഷയിലാക്കി മമ്മൂട്ടി ചിത്രം റോഷാക് മേക്കിങ് വീഡിയോ കാണാം..

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് റോഷാക്. പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത ലഭിച്ച ആസിഫ് അലിയുടെ സൂപ്പർ ഹിറ്റ് ചിത്രം കെട്ട്യോളാണെന്റെ മാലാഖ ഒരുക്കിയ സംവിധായകൻ നിസാം ബഷീർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പൂജ റിലീസായി പ്ലാൻ ചെയ്യുന്ന റോഷാക് ഇപ്പോഴതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. നേരത്തെ തന്നെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, സെക്കന്റ് ലുക്ക് പോസ്റ്റർ , കൂടാതെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ മേക്കിങ് വീഡിയോ ഇവയെല്ലാം തന്നെ വളരെയധികം പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത് ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോയാണ് .

ഈ മേക്കിങ് വീഡിയോ നമ്മുക്ക് നൽകുന്നത് , പ്രേക്ഷകരെ ഞെട്ടിക്കാൻ സാധ്യതയുള്ള ഒരു ത്രില്ലറായിരിക്കും റോഷാക് എന്ന സൂചനയാണ്. പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളോട് കൂടിയ ഒരു സൈക്കോളജിക്കൽ ത്രില്ലറായിരിക്കും റോഷാക്കെന്നാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നത്.

മമ്മൂട്ടിയോടൊപ്പം ഈ ചിത്രത്തിൽ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരും വേഷമിടുണ്ട്. ഈ ചിത്രത്തിൽ ആസിഫ് അലി അതിഥി വേഷം ചെയ്യുന്നുണ്ട് എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഈ ചിത്രം നിർമ്മിക്കുന്നത് മെഗാസ്റ്റാർ മമ്മൂക്ക തന്നെയാണ്. മമ്മൂട്ടി കമ്പനി എന്ന തന്റെ ഏറ്റവും പുതിയ നിർമ്മാണ കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് റോഷാക്. സമീർ അബ്ദുൽ ആണ് ചിത്രത്തിന്റെ രചയിതാവ് . ബാദുഷ ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ് ആണ്. നിമിഷ് രവി ക്യാമറ കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്ര സംയോജനം കിരൺ ദാസ് ആണ് നിർവഹിച്ചത്. മിഥുൻ മുകുന്ദൻ ആണ് ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മമ്മൂട്ടി ആരാധകർ ഏതായാലും വലിയ പ്രതീക്ഷകളോടെയാണ് ഈ ചിത്രത്തെ കാത്തിരിക്കുന്നത്.

ആരാധകരെ ആകാംക്ഷയിലാക്കി മമ്മൂട്ടി ചിത്രം റോഷാക് മേക്കിങ് വീഡിയോ കാണാം.. Read More »

അടിക്കുമ്പോൾ അമാതിരി അടി അടിക്കണം..! തെക്കൻ തല്ല് കേസ് ട്രൈലർ കാണാം..

മലയാളത്തിലെ ശ്രദ്ധേയ നടനും ദേശീയ അവാർഡ് ജേതാവുമായ നടൻ ബിജു മേനോൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഒരു തെക്കൻ തല്ല് കേസ്. അമ്മിണിപ്പിള്ള വെട്ടുകേസ് ജി.ആർ. ഇന്ദുഗോപൻ രചിച്ച പുസ്തകത്തെ ആസ്പദമാക്കി രാജേഷ് പിന്നാടൻ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. നവാഗതനായ ശ്രീജിത്ത് എൻ ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. നേരത്തെ തന്നെ റിലീസ് ചെയ്ത ഇതിന്റെ ടീസർ, ഗാനങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ പുറത്തുവിട്ടിരിക്കുകയാണ്.

ആക്ഷന്റെ പൊടിപൂരമാണ് ഈ ട്രൈലെർ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ആദ്യാവസാനം വരെ അത്യുഗ്രൻ ആക്ഷൻ രംഗങ്ങളും ആകാംഷ നിറഞ്ഞ രംഗങ്ങളുമായാണ് ഒരു തെക്കൻ തല്ല് കേസ് എന്ന ചിത്രം എത്തുന്നതെന്ന സൂചനയാണ് ഈ ട്രൈലെർ നൽകുന്നത്. ട്രെയിലറിലെ രംഗങ്ങളിൽ നിന്ന് ആക്ഷനൊപ്പം തന്നെ ഈ മാസ്സ് ചിത്രത്തിൽ പ്രണയത്തിനും പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കാം.

ബിജു മേനോൻ ഈ ചിത്രത്തിൽ അമ്മിണി എന്ന് വിളിപ്പേരുള്ള അമ്മിണിപ്പിള്ളയെന്ന കഥാപാത്രമായാണ് എത്തുന്നത്. റോഷൻ മാത്യു, പത്മപ്രിയ, നിമിഷ സജയൻ, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാന്ദൻ, ശശി വാളൂരാൻ, നീരജ രാജേന്ദ്രൻ,അഖിൽ കവലയൂർ, അശ്വത് ലാൽ, റിജു ശിവദാസ്, അരുൺ പാവുമ്പ, അസീസ് നെടുമങ്ങാട്, ജയരാജ് എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു. മധു നീലകണ്ഠൻ ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ . എഡിറ്റർ- മനോജ് കണ്ണോത് .

ചിത്രത്തിന് സംഗീതമൊരുക്കിയത് ജസ്റ്റിൻ വർഗീസ് ആണ്. ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിലും ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിലും ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മുകേഷ് ആർ. മേത്ത , സി.വി. സാരഥി, സുനിൽ എ കെ എന്നിവർ ചേർന്നാണ്. ന്യൂ സൂര്യ ഫിലിംസാണ് ഈ ചിത്രം ഇവിടെ വിതരണം ചെയ്യാൻ ഒരുങ്ങുന്നത് . ഈ ചിത്രം ഓണം റിലീസായി സെപ്റ്റംബർ എട്ടിനാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

അടിക്കുമ്പോൾ അമാതിരി അടി അടിക്കണം..! തെക്കൻ തല്ല് കേസ് ട്രൈലർ കാണാം.. Read More »

Scroll to Top