പ്രേക്ഷകരെ ആകാക്ഷയിലാക്കി ടോവിനോ തോമസ് ചിത്രം എ ആർ എം ടീസർ.. കാണാം..

ടോവിനോ തോമസ് ട്രിപ്പ് റോളിൽ എത്തുന്ന ആക്ഷൻ ചിത്രമാണ് എ ആർ എം എന്നറിയപ്പെടുന്ന അജയന്റെ രണ്ടാം മോഷണം. മാജിക് ഫ്രെയിംസ് യൂട്യൂബ് ചാനലിലൂടെ ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ടീസർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. ഇന്നലെയാണ് ചിത്രത്തിൻറെ ഒഫീഷ്യൽ ടീസർ പുറത്തുവിട്ടത്. ഹിന്ദി ടീസർ സൂപ്പർ സ്റ്റാർ ഹൃത്വിക് റോഷനും കന്നഡ ടീസർ രെക്ഷിത് ഷെട്ടിയും തെലുങ്ക് ടീസർ നാച്ചുറൽ സ്റ്റാർ നാനിയും തമിഴ് ടീസർ ലോകേഷ് കനകരാജ് , നടൻ ആര്യ എന്നിവരും മലയാളം ടീസർ വീഡിയോ സൂപ്പർസ്റ്റാർ പൃഥ്വിരാജ് സുകുമാരനും റിലീസ് ചെയ്തു.

മണിക്കൂറുകൾ മുൻപ് പ്രേക്ഷകരിലേക്ക് എത്തിയ എ ആർ എം ടീസർ വീഡിയോ നിരവധി കാഴ്ചക്കാരെയാണ് ഇതിനോടകം സ്വന്തമാക്കിയിട്ടുള്ളത്. ഒരു ഇതിഹാസ കാലഘട്ടത്തിലെ ആക്ഷൻ ചിത്രമായാണ് ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. വ്യത്യസ്തമായ ഒരു ഗെറ്റപ്പിൽ തന്നെയാണ് ചിത്രത്തിൽ ടോവിനോ എത്തുന്നത്. ടോവിനോ തോമസ് അവതരിപ്പിക്കുന്ന മൂന്ന് റോളുകളിൽ മണിയൻ എന്ന മോഷ്ടാവിന്റെ റോളാണ് ഇപ്പോൾ പുറത്തിറങ്ങിയ ടീസർ വീഡിയോയിൽ കാണിച്ചിട്ടുള്ളത്. അത്യുഗ്രൻ ആക്ഷൻ രംഗങ്ങളും രോമാഞ്ചം ഉണർത്തുന്ന ബിജിഎമ്മും മേക്കിങ്ങുമായി ഒരു കിടിലൻ ടീസർ വീഡിയോ തന്നെയാണ് ഇപ്പോൾ പ്രേക്ഷകർക്കും മുൻപാകെ എത്തിയിട്ടുള്ളത്.

മണിയൻ എന്ന കഥാപാത്രത്തിന്റെ പുറമേ അജയൻ കുഞ്ഞിക്കേളു എന്നീ കഥാപാത്രങ്ങളെയും ടോവിനോ തോമസ് അവതരിപ്പിക്കുന്നു. താരത്തെ കൂടാതെ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസിൽ ജോസഫ് , ശിവജിത്ത് , അജു വർഗീസ് , ഹരീഷ് ഉത്തമൻ , രോഹിണി , പ്രമോദ് ഷെട്ടി, ഹരീഷ് പാരഡി , സഞ്ജു  ശിവറാം, ജഗദീഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. കൂടാതെ മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിലും എത്തുന്നുണ്ട്.

സുജിത്ത് നമ്പ്യാരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിട്ടുള്ളത്. മാജിക്‌സിന്റെയും യു ജി എം പ്രൊഡക്ഷൻ കമ്പനിയുടെയും ബാനറിൽ ഒരുങ്ങുന്ന എ ആര്‍ എം നിർമ്മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനും ഡോക്ടർ സക്കറിയ തോമസും ചേർന്ന് ആണ് . ജോമോൻ ടി ജോൺ ക്യാമറ ചെരിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റർ ഷമീർ മുഹമ്മദ് ആണ് . ദിബു നൈനാൻ തോമസ് ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. മാജിക് ഫ്രെയിംസ് തന്നെയാണ് ചിത്രത്തിൻറെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

Scroll to Top