കെ ജി എഫ്നെ വെല്ലുന്ന അക്ഷൻ രംഗങ്ങളുമായി ചിമ്പു നായകനായി എത്തുന്നു പത്ത് തല..! ടീസർ കാണാം..

സിലംബരസനെ നായകനാക്കിക്കൊണ്ട് അണിയിച്ച് ഒരുക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് പത്തു തല . മാർച്ച് 30 ന് തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കാൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സോണി മ്യൂസിക് സൗത്ത് യൂടൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ഈ വീഡിയോ പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിട്ടുമ്പോഴേക്കും അഞ്ച് ലക്ഷത്തിലധികം കാഴ്ച്ചക്കാരെയാണ് നേടിയത്.

ഒരു ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമാണ് പത്തു തല എന്നത് ഒന്നര മിനുട്ട് ദൈർഘ്യമുള്ള ഈ ടീസർ വീഡിയോയിൽ നിന്നും മനസ്സിലാക്കാം. മാസ് ഡയലോഗുകളും സീനുകൾ കൊണ്ടും സമ്പന്നമാണ് ഈ ടീസർ വീഡിയോ. വീഡിയോയുടെ പശ്ചാത്തല സംഗീതവും ഇതിന്റെ ഹൈലൈറ്റായി മാറുന്നുണ്ട്. എ ആർ റഹ്മാനാണ് സംഗീതം. ഒബെലി എൻ കൃഷണ സംവിധാനം ചെയ്യുന്ന ഈ ഗ്യാങ്സ്റ്റർ ചിത്രം 2017 ൽ കന്നഡയിൽ റിലീസ് ചെയ്ത മുഫ്തി എന്ന നിയോ നോയർ ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ഔദ്യോഗിക അഡാപ്റ്റേഷനാണ്.

സിലംബരസനെ കൂടാതെ ചിത്രത്തിൽ ഗൗതം കാർത്തിക് , പ്രിയ ഭാവ്നി ശങ്കർ , ഗൗതം വാസുദേവ് മേനോൻ ,കലൈയരശൻ, ടീജൈ അരുണാസലം, അനു സിത്താര എന്നിവരും വേഷമിടുന്നുണ്ട്. സ്റ്റുഡിയോ ഗ്രീൻ, പെൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ ജയന്തിലാൽ ഗാഡ, കെ ഇ ഗ്നാനവേൽ രാജ എന്നിവരാണ്. നേഹ ഗ്നാനവേൽ രാജ ചിത്രത്തിന്റെ സഹ നിർമ്മാതാവ് ആണ്. ഫറൂഖ് ജെ ബാഷ ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിന്റെ എഡിറ്റർ പ്രവീൺ കെ എൽ ആണ് .

നർതൻ കഥ ഒരുക്കിയ ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് സംവിധായകൻ ഒബെലി എൻ കൃഷണ തന്നെയാണ്. സംഭാഷണങ്ങൾ തയ്യാറാക്കിയത് ആർ എസ് രാമകൃഷണനാണ്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് ആർ ശക്തി ശരവണൻ ആണ്.

Scroll to Top