ഹോം സിനിമയിൽ നമ്മൾ കാണാതെ പോയ സീനുകൾ കാണാം..!

കോവിഡ് മഹാമാരി സിനിമ മേഖലയിൽ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഈ സമയം തിയേറ്റർ ഉടമകൾ കഷ്ടപ്പെടുകയാണ്. എന്നാൽ സിനിമ നിർമതാകൾക്ക് ഇത്തരം പ്രശനങ്ങളെ ബാധിച്ചിട്ടില്ല എന്ന് തന്നെ പറയാം. തീയേറ്ററുകൾ അടിച്ചു പൂട്ടിയതോടെ സിനിമകൾ റിലീസ് ചെയുന്നത് ഒടിടി പ്ലാറ്റ്ഫോർമുകളിലാണ്. ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ് എന്നിവയിലാണ് പ്രധാനമായും ചിത്രങ്ങൾ പുറത്തിറങ്ങുന്നത്. ഒടിടി വഴി റിലീസ് ചെയ്യുമ്പോൾ തീയേറ്ററുകളിൽ നിന്നും ലഭിക്കുന്ന ആസ്വാദനം ലഭിക്കാറില്ല എന്നതാണ് മറ്റൊരു സത്യം.

എന്നാൽ ഓൺലൈൻ പ്ലാറ്റ്ഫോം വഴി പ്രദർശിപ്പിക്കുന്ന മിക്ക ചിത്രങ്ങളും നല്ല രീതിയിൽ വിജയിക്കാറുണ്ട്. അത്തരത്തിൽ സിനിമ പ്രേമികൾ ഏറ്റെടുത്ത ഒരു മലയാള സിനിമയാണ് ഓഗസ്റ്റ് 19ന് ആമസോൺ പ്രൈം വീഡിയോ വഴി റിലീസ് ചെയ്ത ഹോം എന്ന ചിത്രം. നസ്‌ളീൻ, ശ്രീനാഥ്‌ ഭാസി, ഇന്ദ്രൻസ്, മഞ്ജു പിള്ള എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി ചലചിത്രത്തിൽ അരങേറിയത്. ഓരോ കഥാപാത്രങ്ങളും ലഭിച്ചിരിക്കുന്ന വേഷത്തെക്കാളും മികച്ച പ്രകടനം കാഴ്ചവെച്ചു എന്നാണ് പ്രേക്ഷകരിൽ ഇന്നും ഉയരുന്ന അഭിപ്രായങ്ങൾ.

സിനിമ ഇറങ്ങിട്ട് ഒരു ആഴ്ച കഴിഞ്ഞുവെങ്കിലും ഇപ്പോൾ മലയാളികളുടെ ഇടയിൽ നല്ലൊരു അഭിപ്രായത്തിൽ തന്നെ നിലനിൽക്കുകയാണ് സിനിമ. കേരളത്തിൽ ഒരു സാധാരണ കുടുബത്തിൽ നടക്കുന്ന അതേ കാര്യങ്ങൾ അച്ചടിച്ചു കാണിച്ചു തന്നിരിക്കുകയാണ് സംവിധായകൻ. എന്നാൽ ഇപ്പോൾ യൂട്യൂബിൾ പ്രേക്ഷകർ ഏറ്റെടുക്കുന്നത് അണിയറ പ്രവർത്തകർ പുറത്തുവിട്ട സിനിമയിൽ നിന്നും എടുത്തു കളഞ്ഞ ചില രംഗങ്ങളാണ്. രംഗത്തിൽ ഇന്ദ്രൻസ് എന്ന കഥാപാത്രത്തിന്റെ ഇളയ മകനായ ചാൾസും. മൂത്ത മകന്റെയും കാമുകിയായ ദീപ തോമസിനെയുമാണ് കാണാൻ കഴിയുന്നത്.

ചാൾസ് തന്റെ സഹോദരന്റെ കാമുകിയ്ക്ക് ആത്മധൈര്യം നൽകുന്ന രംഗമാണ് സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കുന്നത്. ഇന്നത്തെ ടെക്നോളജിയുമായി ഒട്ടും യോജിച്ചു പോകാൻ സാധിക്കാത്ത ഒലിവ്ർ ട്വിസ്റ്റ് വേഷത്തിലെത്തിയ ഇന്ദ്രൻസും, സാധാരണ വീട്ടമ്മമാരുടെ പ്രതീകമായി കുട്ടിയമ്മയുടെ വേഷത്തിലെത്തിയ മഞ്ജു പിള്ളയും ഒരു സിനിമയുടെ തിരക്കഥയ്ക്ക് പൂർത്തീകരിക്കാൻ ശ്രെമിക്കുന്ന സംവിധായകനായ ആന്റണിയുടെ വേഷത്തിലെത്തിയ ശ്രീനാഥ്‌ ഭാസിയും, ഇന്നത്തെ തലമുറയുടെ പ്രതീകമായി എത്തിയ ചാൾസ് എന്ന കഥാപാത്രം നല്ല രീതിയിൽ കൈകാര്യം ചെയ്ത നസ്‌ളീൻ എന്നിവരാണ് ഈ സിനിമയിലെ നടിനടന്മാർ.

ഒടിടി പ്ലാറ്റ്ഫോമിൽ ഇപ്പോളും വിജയകരമായി മുന്നോട്ടു പോകുന്ന ഹോം മികച്ച അഭിപ്രായങ്ങളാണ് സിനിമ കണ്ടവരിൽ നിന്നും ലഭിച്ചത്. സിനിമയുടെ നിർമാതവായ വിജയ് ബാബു, കെ പി സി ലളിത, മണിയൻപിള്ള രാജു, അജു വര്ഗീസ്, അനൂപ് മേനോൻ എന്നീ അഭിനേതാക്കാളും ഈ ചലചിത്രത്തിന്റെ ഒരു ഭാഗമാകുവാൻ സാധിച്ചിട്ടുണ്ട്. നിറഞ്ഞ കൈയടിയും സ്നേഹവുമാണ് ചിത്രത്തിൽ അഭിനയ ഓരോ നായികനായകന്മാർക്കും ലഭിക്കുന്നത്.

Scroll to Top