ആരോമലുണ്ണിയായി സൗബിനും.. ചന്തുവായി മഞ്ജു വാര്യരും.. വെള്ളരിക്കാപ്പട്ടണം മോഷൻ വീഡിയോ കാണാം..

Posted by

മോളിവുഡിലെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു വാരിയറും സൗബിൻ സാഹിറും ഒന്നിച്ചെത്തുന്ന പുതിയ സിനിമയാണ് വെള്ളരിക്കാപ്പട്ടണം. ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി അണിയറ ടീം പ്രേചരിപ്പിച്ച പുതിയ മോഷൻ ചിത്രമാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയുടെ താരരാജാവായ മമ്മൂട്ടിയുടെ ജന്മദിനം. ഒട്ടേറെ പ്രേമുഖ താരങ്ങളും ആരാധകരുമാണ് വ്യത്യസ്തമായ ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തിയത്.

എന്നാൽ വ്യത്യസ്തമായ പിറന്നാൾ ആശംസ അറിയിച്ചു കൊണ്ടാണ് വെള്ളരിക്കാപ്പെട്ടണം ടീം എത്തിയിരിക്കുന്നത്. ഈ മാസം എഴിന്നായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ദിവസം. മമ്മൂക്കയുടെ വിവിധ സിനിമകളിലെ വിവിധ കഥാപാത്രങ്ങൾ അവീഷ്കരിച്ചു കൊണ്ടായിരുന്നു വെള്ളരിക്കാപ്പട്ടണം ചിത്രത്തിലെ അണിയറ പ്രവർത്തകർ മോഷൻ പോസ്റ്ററുമായി സമൂഹ മാധ്യമങ്ങളിൽ എത്തിയിരുന്നത്. മഞ്ജു വാരിയർ, സൗബിൻ സാഹിർ എന്നിവരായിരുന്നു പോസ്റ്ററിൽ കാണാൻ കഴിയുന്നത്.

എക്കാലത്തെയും ഹിറ്റ്‌ സിനിമകളായ രാജമാണിക്യം, അമരം, ഒരു വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ അവീഷ്കരിച്ചു കൊണ്ടായിരുന്നു ടീം സമൂഹ മാധ്യമങ്ങളിൽ പ്രേത്യക്ഷപ്പെട്ടത്. ചലചിത്രങ്ങളിലെ സംഭാക്ഷണം പോസ്റ്ററിൽ ഉപയോഗിച്ചതാണ് മറ്റൊരു പ്രധാന ആകർഷണം. സൗബിൻ സാഹിറും, മഞ്ജു വാരിയറും ആദ്യമായി ഒന്നിച്ചെത്തുന്ന എന്ന വിശേഷണവും കൂടി വെള്ളരിക്കാപ്പട്ടണം ചിത്രത്തിനുണ്ട്.

സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മഹേഷ്‌ വെട്ടിയറാണ്. മഹേഷും, ശരത് കൃഷ്ണയും കൂടിയാണ് ചിത്രത്തിന്റെ രചന ഒരുക്കിയിരിക്കുന്നത്. ഫുൾഓൺ സ്റ്റുഡിയോസിന്റെ നിർമാണത്തിലാണ് ചലചിത്രം പ്രേഷകരുടെ മുന്നിലെത്താൻ പോകുന്നത്. അർജുൻ ബെന്നും, അപ്പു എൻ ഭട്ടതിരിയും എഡിറ്റിംഗ് കൈകാര്യം ചെയുമ്പോൾ ഗൗതം ശങ്കറാണ് ഛായഗ്രഹണം ചെയ്തിരിക്കുന്നത്.

Categories