മലയ്‌ക്കോട്ടൈ വാലിബൻ സിനിമയിലെ ‘മദഭര മിഴിയോരം’ ലിറിക്‌സ് പുറത്തിറങ്ങി

മലയാളി സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള ചലച്ചിത്രമാണ് മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന ‘മലയ്‌ക്കോട്ടൈ വാലിബൻ’. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലാണ് ചലച്ചിത്രം ലോകമെമ്പാടും എത്താൻ പോകുന്നത്. ഒരൂ പ്രാവശ്യം സിനിമയുടെ പുതിയ അപ്ഡേറ്റുമായി അണിയറ പ്രവർത്തകർ എത്തുമ്പോൾ പ്രേഷകരുടെ പ്രതീക്ഷയും വർധിക്കുകയാണ്.

കൂടാതെ മോഹൻലാൽ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന ദിവസം കൂടിയാണ് ജനുവരി 25. ഈയൊരു ദിവസമാണ് ‘മലയ്‌ക്കോട്ടൈ വാലിബൻ’ തീയേറ്ററുകളിൽ റിലീസിന് എത്തുന്നത്. ഇപ്പോൾ സിനിമയിലെ ‘മദഭര മിഴിയോരം’ എന്ന ഗാനത്തിന്റെ ലിറിക്‌സ് പുറത്തിറങ്ങിരിക്കുകയാണ്.

പി എസ് റഫീഖ് വരികളിൽ പ്രശാന്ത് പിള്ള സംഗീതം നൽകി പ്രീതി പിള്ളയാണ് ഗാനം ആലപിച്ചിരിക്കുന്നത്. അതിനാൽ തന്നെ വളരെ മനോഹരമായിട്ടാണ് ഗാനം ആലപിച്ചിരിക്കുന്നത്. സമീപക്കാല റിപോർട്ടുകൾ അനുസരിച്ച് കേരളത്തിൽ വലിയയൊരു റിലീസ് പ്ലാൻനാണ് ഒരുക്കിരിക്കുന്നത്. ഇതിനോടകം തന്നെ കേരളത്തിൽ 500-ലധികം സ്ക്രീനുകൾ ഉറപ്പിച്ചിരിക്കുകയാണ്.

നിലവിലുള്ള എല്ലാ ഓപ്പണിങ് റിലീസ് റെക്കോർഡുകൾ തകർത്ത് കേരളത്തിൽ തന്നെ കൂടുതൽ റെക്കോർഡുകൾ വാരുമെന്ന് തിയേറ്റർ ഇൻസൈഡർസ് പ്രൊജക്റ്റ് ചെയ്യുന്നു. കൂടാതെ പ്രതീക്ഷ വർധിപ്പിക്കുന്ന മറ്റൊരു കാര്യമാണ് ഫാൻ സ്‌ക്രീനുകളും കൂടുന്നത്. പി എസ് റഫീഖ് തിരക്കഥയെഴുതി ലിജോ ജോസ് പെല്ലിശ്ശേരിയാണ് സിനിമ ഒരുക്കുന്നത്. മാക്‌സ്‌ലാബ്, സെഞ്ച്വറി ഫിലിംസ്, സരെഗമ, യോഡ്‌ലീ എന്നിവയുടെ സഹകരണത്തോടെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോണാണ് ഈയൊരു സിനിമ നിർമ്മിക്കുന്നത്. സിനിമയുടെ പോസ്റ്ററുകൾ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണെന്ന് തന്നെ പറയാം.

Scroll to Top