ടോവിനോ തോമസിന്റെ സിനിമ ജീവിത്തിലെ തന്നെ ഏറ്റവും വലിയ പ്രോജെക്ടായ അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയുടെ ടീസർ റിലീസായി

ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ടോവിനോ തോമസിനെ പ്രധാന കഥാപാത്രമാക്കി മലയാളി സിനിമ പ്രേമികളുടെ മുന്നിലെത്താൻ പോകാൻ ഏറ്റവും പുതിയ സിനിമയാണ് അന്വേഷിപ്പിൻ കണ്ടെത്തും. ഇപ്പോൾ ഇതാ സിനിമയുടെ ഔദ്യോഗിക ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. പറങ്ങോടന്റെ റബർ തോട്ടത്തിൽ കൊലപാതകം നടുക്കയും ചെറുവള്ളി പോലീസ് സ്റ്റേഷനിൽ നിന്ന് അന്വേഷിക്കാൻ എത്തുന്ന എസ് ഐ ആനന്ദ് നാരായൺ , സംഘവും കൊലയുടെ പുറകെ പോകുന്ന സംഭവ ബഹുലമായ രംഗങ്ങളാണ് സിനിമയിലുടനീളം പ്രേക്ഷകരെ കാണിക്കാൻ സംവിധായകൻ ശ്രമിക്കുനത്.

പതിവ് കുറ്റാന്വേഷണ സിനിമയിൽ നിന്നും മാറി വ്യത്യസ്തമായ അന്വേഷണ രീതിയായിരിക്കും സിനിമയിലുണ്ടാവുക എന്നത് നേരത്തെ റിപോർട്ടുകൾ വന്നിരുന്നു. ഇതിനെല്ലാം ചേർത്തിണക്കിയ രംഗങ്ങൾ അടങ്ങിയ ടീസറാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡാർവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവരുടെ കൂടെ സരിഗമയുടെ ബാനറിൽ വിക്രം മെഹ്‌റയും , സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്നാണ് ചലച്ചിത്രം നിർമ്മിക്കുന്നത്.

ഫെബുവരി 9-നാണ് സിനിമ റിലീസ് ചെയ്യുന്നത് എന്നതാണ് ഔദ്യോഗികമായി ലഭിച്ച റിപോർട്ടുകൾ. തിരക്കഥയും സംഭാക്ഷണവും നിർവഹിക്കുന്നത് ജിനു വി എബ്രഹാമാണ്. പോലീസ് യൂണിഫോമിൽ എത്തിയ നടൻ ടോവിനോ തോമസിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പ്രെചരിപ്പിക്കുകയും ചുരുങ്ങിയ സമയം കൊണ്ട് വൈറലായി മാറുകയും ചെയ്തിരുന്നു.

കൽക്കി, എസ്രാ എന്ന സിനിമകൾക്ക് ശേഷം ടോവിനോ തോമസിന്റെ അഭിനയ ജീവിതത്തിൽ വന്ന ഏറ്റവും വലിയ പ്രോജെക്ടാണ് അന്വേഷിപ്പിൻ കണ്ടെത്തും. ടോവിനോയുടെ പിതാവായ അഡ്വക്കേറ്റ് ഇല്ലിക്കൽ തോമസും പ്രധാന വേഷത്തിൽ ഈ ചലച്ചിത്രത്തിലെത്തുന്നുണ്ട്. ഹരിശ്രീ അശോകൻ, സിദ്ധിഖ്, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജുഗോപാൽ തുടങ്ങിയവരും ഈ സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

 

Scroll to Top