എടിഎം നിന്ന് പണം എടുക്കാൻ നോക്കിയപ്പോൾ കിട്ടിയില്ല..! അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ആയി.. എന്ത് ചെയ്യണം..
ബാങ്ക് അക്കൗണ്ടുകളും എടിഎം കാർഡും ഉപയോഗിക്കാത്തവർ വളരെ വിരളമായിരിക്കും. പണമിടപാടുകൾ നടത്തുബോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങലുണ്ട്. ഇത്തരത്തിൽ നമ്മൾ സ്വാഭാവികമായി അനുഭവിക്കുന്ന. കാര്യത്തെ കുറിച്ചാണ് നോക്കാൻ പോകുന്നത്. എടിഎമിൽ നിന്നും പണം പിൻവലിക്കാൻ ശ്രെമിച്ചിട്ട് പരാജയപ്പെട്ടു പോയ അനുഭവങ്ങൾ ഓരോ ഉപഭോക്താവും നേരിടേണ്ടി വന്നിട്ടുണ്ടാവും.
ഇത്തരം സാഹചര്യങ്ങളിൽ നമ്മളുടെ മൊബൈൽ നമ്പറിലേക്ക് പണം അക്കൗണ്ടിൽ നിന്നും ഡെബിറ്റ് ആയിട്ടുണ്ട് എന്ന സന്ദേശം വന്നിട്ടുണ്ടാവും. സ്‌ക്രീനിൽ നോക്കുമ്പോൾ എറർ എന്നായിരിക്കും പ്രദേശിപ്പിക്കുന്നത്. ഈയൊരു അവസ്ഥയിൽ ഏതൊരു ഉപഭോക്താവും വേവലാതിപ്പെടാറുണ്ട്. റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ എണ്ണിയാൽ തീരാത്ത പരാതികളാണ് ഓരോ ദിവസവും റിപ്പോർട്ട് ചെയുന്നത്.
ഒരു കൊല്ലത്തിൽ ഏകദേശം ലക്ഷങ്ങളോളം ഈ തട്ടിപ്പിന് ഇരയാകാറുള്ളത്. ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ടെങ്കിലും അതിനെ ഭയക്കേണ്ട അവശ്യമില്ല എന്നാണ് ആർബിഐ വെക്തമാക്കുന്നത്. എന്നാൽ ഇതിനെ നേരിടാം എന്ന ചോദ്യം നമ്മളുടെ മനസ്സിൽ ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ടാവും. സ്വന്തം ബാങ്കുകളുടെ എടിഎം സെന്ററുകൾ ആണെങ്കിൽ ചുരുങ്ങിയ സമയം കൊണ്ട് ഈ പ്രശ്നം പരിഹരിക്കപ്പെടാം.
ഇനി സ്വന്തം ബാങ്കിന്റെ എടിഎം അല്ലെങ്കിലും ഭയക്കേണ്ട കാര്യമില്ല. കുറച്ചു സമയം എടുത്താണെങ്കിലും ഇത്തരം പ്രേശ്നങ്ങൾ നിസാരമായി പരിഹരിക്കാം. തട്ടിപ്പ് ആണെന്ന് മനസിലായാൽ ആദ്യം തന്നെ ഉപഭോക്കത്താവിന്റെ അതാത് ബാങ്കുകളിൽ വിവരം അറിയിക്കുക. ടോൾ ഫ്രീ നമ്പർ വഴിയൊ ഇമെയിൽ വഴിയൊ ബാങ്കുകളെ ബന്ധപ്പെടാൻ സാധിക്കുന്നതാണ്. ഇത്തരം വിവരങ്ങൾ എടിഎമിൽ തന്നെ നൽകിട്ടുണ്ടാവും.
ഇതിലൂടെ ബാങ്കിന് പരാതി നൽകാവുന്നതാണ്. ഇത്തരം അനുഭവം ഉണ്ടാകുബോൾ എടിഎമിൽ നിന്നും പണമിടപാട് നടത്തിയ സ്ലിപ് കൈവശം വെക്കുക. ഈ സ്ലിപ് പിന്നീടുള്ള അവശ്യങ്ങൾക്ക് നിങ്ങളെ സഹായിക്കുന്നതാണ്. പരാതി നൽകിയാൽ പണം തിരിച്ചു ലഭിക്കുമോ എന്ന സംശയം ഉണ്ടായേക്കാം. ഉപഭോക്താവിന്റെ പരാതി സത്യമാണെന്ന് ബോദിച്ചാൽ ഇരുപത്തി നാല് മണിക്കൂറിൽ പണം ലഭിച്ചേക്കാം.
എന്നാൽ ആർബിഐ നിയമ പ്രകാരം ഏഴ് പ്രവർത്തി ദിവസത്തിനുള്ളിൽ പണം തിരിച്ചു നൽകണം എന്നാണ്. ഇനി പണം ബാങ്ക് അക്കൗണ്ടിലേക്ക് കയറാൻ വൈകിയാൽ എന്നാ ചോദ്യത്തിന്റെ മറുപടി വളരെ നിസാരമാണ്. പണം കയറാൻ വൈകിയാൽ ആർബിഐ നിയമ പ്രകാരം ഓരോ ദിവസവും നൂറു രൂപ വെച്ച് നഷ്ടപരിഹാരമായി ബാങ്കുകൾ നൽകേണ്ടതാണ്.
ആർബിഐയുടെ നിയമ പുസ്തകത്തിൽ ഇത് കാണാൻ കഴിയുന്നതാണ്. നഷ്ടപരിഹാരത്തിന് പ്രേത്യക അപേക്ഷയൊ മറ്റ് കാര്യങ്ങൾ ഒന്നുമില്ല. മുപ്പത് ദിവസം കഴിഞ്ഞിട്ടും നഷ്ടപരിഹാരത്തിന്റെ കേസിൽ യാതൊരു അനുകൂലമായ മറുപടി ബാങ്കിൽ നിന്ന് ലഭിച്ചില്ലെങ്കിൽ ഓംബുഡ്സ്മാനെ സമീപിക്കാവുന്നതാണ്.