സാരിയിൽ കിടിലൻ മേക്കോവറിൽ സനൂഷ സന്തോഷ്..! ഫോട്ടോഷൂട്ട് വീഡിയോ കാണാം..

ബാലതാരമായി പ്രേത്യക്ഷപ്പെട്ട സനുഷയെ അറിയാത്ത ചുരുക്കം ചില മലയാളികൾ മാത്രമേ ഇന്ന് കേരളത്തിലുള്ളത്. 2000 മുതലാണ് നടി കൊച്ചു താരമായി ചലചിത്ര മേഖലയിൽ സജീവമാകുന്നത്. നിരവധി പരമ്പരകളിൽ അഭിനയിച്ചോണ്ടിരിക്കുമ്പോളായിരുന്നു വെള്ളിത്തിരയിലേക്ക് അവസരം ലഭിക്കുന്നത്. മമ്മൂട്ടി ഇരട്ട കഥാപാത്രമായി ബിഗ്സ്‌ക്രീനിൽ പ്രദേർശനത്തിലെത്തിയ ദാദ സാഹിബ്‌ എന്ന ചിത്രത്തിലൂടെയാണ് സനുഷ ആദ്യമായി സിനിമയിൽ മുഖം കാണിക്കുന്നത്.

പിന്നീട് അങ്ങോട്ട് പരമ്പരകൾ വിട്ട് ബിഗ്സ്‌ക്രീനിൽ സജീവമാവുകയായിരുന്നു. ദിലീപിന്റെ മീശമാധവൻ, മോഹൻലാലിൻറെ മാമ്പഴക്കാലം, മമ്മൂട്ടിയുടെ കാഴ്ച എന്നീ സിനിമകളിൽ നല്ല വേഷങ്ങൾ ലഭിച്ചു തുടങ്ങി. കാഴ്ച ചിത്രത്തിലെ അഭിനയ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം സനുഷ കൊച്ചിലെ സ്വന്തമാക്കി. ശേഷം മൂല്യമുള്ള ബാലതാരങ്ങളിൽ ഒരാളായി സനുഷ മാറി കഴിഞ്ഞിരുന്നു.

മലയാളത്തിനു പുറമെ തമിഴ് ചിത്രങ്ങളിലും തന്റെ കൈയൊപ്പ് പതിപ്പിക്കാൻ സനുഷയ്ക്ക് കഴിഞ്ഞു. ആദ്യമായി നായിക വേഷം കൈകാര്യം ചെയുന്നത് മോളിവുഡിന്റെ ജനപ്രിയ നായകൻ എന്ന് വിളിക്കുന്ന ദിലീപിന്റെ കൂടെയായിരുന്നു. മിസ്റ്റർ മരുമകൻ സിനിമയിൽ നായികയായി സനുഷയായിരുന്നു ആരാധകരുടെ മുന്നിൽ എത്തിയിരുന്നത്. പിന്നീട് പല പടങ്ങളിലും നടി നായികയായി അരങേറിയിരുന്നു.

ഇപ്പോൾ സിനിമകളിൽ സനുഷയെ കാണാൻ ഇല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ ഇടയ്ക്ക് ട്രെൻഡിംഗ് ആയി നിൽക്കാറുണ്ട്. അതിന്റെ ഒരു ഭാഗമായിട്ടാണ് ഇപ്പോൾ സനുഷയുടെ പുതിയ ഏതാനും നിമിഷങ്ങൾ മാത്രമുള്ള വീഡിയോ യൂട്യൂബിൽ വൈറലായി കൊണ്ടിരിക്കുന്നത്. സാരീയിൽ പശ്ചാത്തല ഗാനത്തോടപ്പം യൂട്യൂബിൽ സ്റ്റോറിയായിട്ടാണ് വീഡിയോ തരംഗമുണ്ടാക്കി കൊണ്ടിരിക്കുന്നത്.

Scroll to Top