ദിലീപ് നായകനായി എത്തുന്ന “പവി കെയർടേക്കർ” ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു

Posted by

ദിലീപ് പ്രധാന കഥാപാത്ര ത്തിലെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് പവി കെയർടേക്കർ. അഞ്ച് പുതുമുഖ നായികമാരുടെ നായകനായിട്ടാണ് ഇത്തവണ ദിലീപ് ആരാധകരുടെയും, സിനിമ പ്രേമികളുടെയും മുന്നിലെത്തുന്നത്. ദിലീപ് കൂടാതെ തന്നെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി ജോണി ആന്റണി, രാധികാ ശരത് കുമാർ, ധർമജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങി ഒട്ടേറെ പേരാണ് ചലച്ചിത്രത്തിൽ അഭിനയിക്കുന്നത്. വിനീത് കുമാറാണ് ചലച്ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

മലയാള, കന്നഡ സിനിമകളിൽ ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് സംഗീത സംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നടൻ ദിലീപ് തന്നെയാണ് സിനിമയുടെ നിർമ്മാണവും ചെയ്തിട്ടുള്ളത്. അരവിന്ദന്റെ അതിഥികൾ എന്ന സിനിമയ്ക്ക് ശേഷം രാജേഷ് രാഘവനാണ് തിരക്കഥ ഒരുക്കിട്ടുള്ളത്. നിരവധി മികച്ച ചലച്ചിത്രങ്ങളാണ് ദിലീപ് ഈയൊരു കാലയളവിൽ മലയാള സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത് പവി ടേക്ക്കെയറിന്റെ ടീസറാണ്. സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ചലച്ചിത്രത്തിന്റെ ടീസർ യൂട്യൂബ് വഴി സിനിമ പ്രേക്ഷകർക്കും ആരാധകർക്കും പങ്കുവെച്ചിട്ടുള്ളത്. എന്തായാലും ടീസർ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും വൈറലായി കഴിഞ്ഞു. വളരെ മികച്ച അഭിപ്രായങ്ങളാണ് ടീസർ കണ്ട പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

എന്നാൽ ഈ സിനിമയുടെ റിലീസിനു മുമ്പേ പ്രേഷകരുടെ മുന്നിൽ ദിലീപ് നായകനായി എത്താൻ പോകുന്ന ചലച്ചിത്രമാണ് തങ്കമണി. ഉടൽ സിനിമ സംവിധാനം ചെയ്ത സംവിധായകനായ രതീഷ് രാഘുനാഥനാണ് തങ്കമണി ചലച്ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഈ മാസം തന്നെ സിനിമ തീയേറ്ററുകളിൽ എത്തുമെന്നാണ് ആരാധകരുടെയും സിനിമ പ്രേമികളുടെയും പ്രതീക്ഷ. എന്തായാലും വരാനിരിക്കുന്ന ദിലീപിന്റെ ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നവരും ഒട്ടേറെ പേരാണ്.

 

Categories