kgf 2 full movie

KGF 2 ഹിറ്റായി മാറിയ മോൺസ്റ്റർ സോങ്ങ്..! മേക്കിങ് വീഡിയോ കാണാം..

ഇന്ത്യൻ സിനിമ ലോകം ഒരുപോലെ കാത്തിരുന്ന ചലച്ചിത്രനായിരുന്നു കെജിഎഫ് രണ്ടാം ഭാഗം. കെ ജി എഫ് 2 തീയേറ്ററുകളിൽ എത്തിയതോടെ ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഇതുവരെ നേടിയ കളക്ഷനെല്ലാം തകർത്തിരിക്കുകയാണ്. കേരളത്തിലെയും സ്ഥിതിയും വേറെ ഒന്നുമല്ല. കേരളത്തിൽ എക്കാലത്തെയും ഓപ്പണിങ് സിനിമ കളക്ഷൻ റെക്കോർഡ് ഇനി ഏക കന്നഡ സിനിമയുടെ പേരിലായിരിക്കും. ഇന്ത്യൻ സിനിമ തന്നെ ഉറ്റുനോക്കുന്നത് കെജിഎഫ് എന്ന സിനമയിലേക്കാണ്. കെജിഎഫ് ഏറ്റെടുത്തത് പോലെ അതിലെ ഗാനങ്ങളും മേക്കിങ് വിഡിയോകളും സിനിമ പ്രേമികൾ ഏറ്റെടുത്തിരുന്നു.

ഇപ്പോൾ ഇതാ കെജിഎഫിലെ ഗാനത്തിന്റെ മേക്കിങ് വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. മേക്കിങ് വിഡിയോ പങ്കുവെച്ചിരിക്കുന്നത് രാധിക ഭാഗിയയാണ്. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് വഴിയാണ് ഗാനത്തിന്റെ മേക്കിങ് വിഡിയോ ആരാധകരുമായി പങ്കുവെച്ചത്. പങ്കുവെച്ച് ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറുകയായിരുന്നു. ഏകദേശം ഏഴ് ലക്ഷത്തിനു മേലെ ലൈക്‌സും കമന്റ്‌സുമാണ് ലഭിച്ചിരിക്കുന്നത്. ഒരു മില്യൺ മുകളിൽ ആളുകൾ ഈ മേക്കിങ് വിഡിയോ കണ്ടു എന്നതാണ് മറ്റൊരു സത്യം.

കഴിഞ്ഞ കുറച്ച് നാളുകളായി ബോളിവുഡ് ചലച്ചിത്രങ്ങൾ വേണ്ട രീതിയിൽ ഓളം സൃഷ്ടിക്കാതെ പോവുകയായിരുന്നു. കെജിഎഫ് സിനിമയുടെ റിലീസിന്റെ ഭാഗമായി ചില ബോളിവുഡ് സിനിമകളുടെ റിലീസ് തീയതികൾ വരെ മാറ്റിവെച്ചിരുന്നു. ഒരു ബോളിവുഡ് സിനിമയ്ക്ക് ഇതുപോലെയുള്ള ഒരു അവസ്ഥ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല എന്ന് പറയാം. കെജിഎഫ് രണ്ടാം ഭാഗം തീയേറ്ററുകളിൽ എത്തിയിരുന്നത് ഏപ്രിൽ 14 തീയതിലായിരുന്നു.

റിലീസ് ചെയ്ത് ആദ്യ അഞ്ച് ദിവസങ്ങൾ കടന്നു പോയപ്പോൾ നാല് ദിവസം കൊണ്ട് ഈ സിനിമ ആഗോള തലത്തിൽ സ്വന്തമാക്കിയത് ഏകദേശം 400 കോടിയുടെ മുകളിലായിരുന്നു. ആദ്യ ദിവസങ്ങളിലെ കളക്ഷൻ റെക്കോർഡുകൾ തന്നെ 250 കോടികളായിരുന്നു. കേരളത്തെ നോക്കുമ്പോൾ ഇതുവരെ ഓപ്പണിങ് റിലീസിനു ഏറ്റവും കൂടുതൽ ലഭിച്ച കളക്ഷൻ സിനിമ എന്നതിന് മോഹൻലാലിന്റെ ഒടിയനായിരുന്നു. ഒടിയൻ ഏകദേശം ഓപ്പണിങ് കളക്ഷൻ സ്വന്തമാക്കിയത് 7 കോടി മാത്രമായിരുന്നു. എന്നാൽ അതിനെ വളരെ നിസാരമായിട്ടായിരുന്നു കെജിഎഫ് മറികടന്നത്.

ആദ്യ ദിവസം തന്നെ യാഷ് കേന്ദ്ര കഥാപാത്രമായി തകർത്താടിയ റോക്കി എന്ന കഥപാത്രത്തിലൂടെ ഏകദേശം 7.9 കോടി മറികടന്നു എന്നാണ് ലഭിച്ചിരുന്ന റിപ്പോർട്ടുകൾ. കെജിഎഫ് എന്ന സിനിമയുടെ റിലീസ് മൂലം ഇന്ത്യൻ സിനിമയ്ക്ക് തന്നെ ഏറ്റവും വലിയ നേട്ടം തന്നെയായിരുന്നു സ്വന്തമായത്. പ്രശാന്ത് നീലിന്റെ സംവിധാനത്തിലായിരുന്നു കെജിഎഫ് തീയേറ്ററുകളിൽ എത്തിയത്. എന്നാൽ കേരളത്തിൽ ഇറങ്ങിയത് പൃഥ്വിരാജ് പ്രൊഡക്ഷൻസിലൂടെയായിരുന്നു.

KGF 2 ഹിറ്റായി മാറിയ മോൺസ്റ്റർ സോങ്ങ്..! മേക്കിങ് വീഡിയോ കാണാം.. Read More »

KGF 2ലെ ദി മോൺസ്റ്റാർ വീഡിയോ സോങ്ങ്

റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തിയ കെ ജി എഫ് 2 എന്ന ചിത്രം ഇപ്പോൾ ഇന്ത്യ മുഴുവൻ തരംഗമായി മാറിയിരിക്കുകയാണ്. പ്രശാന്ത് നീൽ അന്നിയിച്ചൊരുക്കിയ ഈ ചിത്രം ബോക്സ് ഓഫീസിൽ ആയിരം കോടി എന്ന മാന്ത്രിക സംഖ്യയിലേക്കു കുതിക്കുകയാണ്. വിജയ് കിരാഗേന്ദുർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഹോംബാലെ ഫിലിമ്സിന്റെ ബാനറിൽ ആണ് ഒരുക്കിയിട്ടുള്ളത് . പ്രേക്ഷകർ നെഞ്ചിലേറ്റിയ ഈ ചിത്രത്തിലെ ഓരോ ഡയലോഗുകളും ഇതിലെ ഗാനങ്ങളും സൂപ്പർ ഹിറ്റാണ്. ഇപ്പോഴിതാ, ആരാധകർക്കായി ഈ ചിത്രത്തിലെ ദി മോൺസ്റ്റർ സോങ് എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത് ഈ വീഡിയോ ആണ്. ഇപ്പോൾ പുറത്തു വിട്ട ദി മോൺസ്റ്റർ സോങ് ഒരു പ്രൊമോഷണൽ ഗാനമായിട്ടാണ് എത്തിയിരിക്കുന്നത്.

അദിതി സാഗർ ആണ് രചനയും ആലാപനവും നിർവഹിച്ചിരിക്കുന്നത്. ഈ ഗാനത്തിന് സംഗീതമൊരുക്കിയത് രവി ബസ്‌റൂം നൃത്ത സംവിധാനം കൈകാര്യം ചെയ്തത് ഹർഷയും ആണ്. ദി മോണ്‍സ്റ്റര്‍ സോങ് ചിത്രത്തിന്റെ അവസാനം വരുന്ന ഗാനമാണ്. ഈ കന്നഡ ചിത്രം മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലും ഡബ്ബ് ചെയ്തു പുറത്തിറക്കിയിരുന്നു. ഈ ചിത്രത്തിന്റെ ഹിന്ദി വേർഷൻ മാത്രം മുന്നൂറു കോടിക്കു മുകളിൽ ആണ് കളക്ഷൻ നേടിയെടുത്തത്. കെ ജി എഫ് ആദ്യ ഭാഗത്തിലെയും ഗാനങ്ങൾ സൂപ്പർ ഹിറ്റായി മാറിയവ ആണ്. രവി ബസ്‌റൂർ ഒരുക്കിയ ഗാനങ്ങൾക്കും പശ്‌ചാത്തല സംഗീതത്തിനും ഈ ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളുടെയും വിജയത്തിൽ വളരെ നിർണ്ണായകമായ പങ്കാണ് ഉള്ളത്. ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് ചിത്രത്തിൽ വില്ലൻ കഥാപാത്രമായി വേഷമിട്ടത്. ഇദ്ദേഹത്തെ കൂടാതെ ഈ ചിത്രത്തിൽ, രവീണ ടണ്ഠൻ, ശ്രീനിഥി ഷെട്ടി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.

KGF 2ലെ ദി മോൺസ്റ്റാർ വീഡിയോ സോങ്ങ് Read More »

Scroll to Top