December 26, 2021

എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒരുപോലെ എയറിൽ കയറ്റി “ഒരു താത്വിക അവലോകനം” ട്രൈലർ കാണാം..

നവാഗതനായ അഖിൽ മരാർ കഥയെഴുതി സംവിധാനം ചെയ്യുന്ന. ഏറ്റവും പുതിയ ചലചിത്രമാണ് ഒരു താത്വിക അവലോകനം. ജോജു ജോർജാണ് പ്രധാന കഥാപാത്രമായി സിനിമയിൽ അഭിനയിക്കുന്നത്. എന്നാൽ ഇപ്പോൾ സമൂഹ മധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് സിനിമയുടെ ട്രെയ്ലറാണ്. ഇന്ന് രാവിലെ പത്ത് മണിക്കാണ് ട്രെയ്ലർ യൂട്യൂബിൽ റിലീസ് ചെയ്തത്.

ചലചിത്രത്തിൽ വലിയ ഒരു താരനിര വരെ അണിനിരക്കുന്നുണ്ട്. ചിത്രം ഡിസംബർ 31ന് തീയേറ്ററുകളിൽ എത്തുന്നത്. അജു വർഗീസ്, ഷമ്മി തിലകൻ, മേജർ രവി പ്രശാന്ത് അലക്സാണ്ടർ, നിരഞ്ജൻ, അസീസ് നെടുമങ്ങാട്, ബാലാജി ശർമ, മാമൂകൊയ, പ്രേം കുമാർ തുടങ്ങിയവരാണ് ചലചിത്രങ്ങളിൽ പ്രെത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ നായിക പ്രധാന്യമുള്ള വേഷമാണ് അഭിരാമി കൈകാര്യം ചെയ്തിരിക്കുന്നത്.

ക്യാമറ കൈകാര്യം ചെയ്യുന്നത് വിഷ്ണു നാരായണൻ ആണെങ്കിലും എഡിറ്റ്‌ ചെയ്തിരിക്കുന്നത് ലിജോ പോൾ ആണ്. കൈതപ്രേം, മുരുകൻ കാട്ടാക്കട എന്നിവരാണ് ചിത്രത്തിനു വേണ്ടി വരികൾ രചിച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി കലാസംവിധാനം ഒരുക്കിട്ടുള്ളത് ശ്യാം കാർത്തികേയനാണ്. ചലചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ഒരുക്കിട്ടുള്ളത് രാജേഷാണ്.യോഹാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചലചിത്രം വിതരം ചെയ്തിരിക്കുന്നത് ഈ ചൈത്രം യോഹാൻ മൂവീസാണ്.

ചുരുങ്ങിയ സമയം കൊണ്ട് നിരവധി കാണികളെയാണ് ഒരു താത്വിക അവലോകനം എന്ന സിനിമയുടെ ട്രെയ്ലറിന് ലഭിച്ചിരിക്കുന്നത്. എന്തായാലും ഈ മാസം അവസാനത്തിന് വേണ്ടി കാത്തിരിക്കുകയും സിനിമ പ്രേമികളും ആരാധകരും. ജോജു ജോർജിന്റെ അവസാനമായി ഇറങ്ങിയാ ചലചിത്രമാണ് മധുരം ആണ്.

എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒരുപോലെ എയറിൽ കയറ്റി “ഒരു താത്വിക അവലോകനം” ട്രൈലർ കാണാം.. Read More »

ആക്ഷൻ റൊമാൻ്റിക് രംഗങ്ങൾ കോർത്തിണക്കി പ്രഭാസ് – പൂജ ഹെഗ്‌ഡെ ചിത്രം രാധേ ശ്യാം..! മലയാളം ട്രൈലർ കാണാം..

പ്രഭാസ് – പൂജ ഹെഗ്‌ഡെ താർ ജോഡികൾ ഒന്നിക്കുന്ന ചിത്രമാണ് രാധേ ശ്യാം . ഒരു റൊമാന്റിക് ഡ്രാമ ചിത്രമായ രാധേ ശ്യാമിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് രാധാകൃഷ്ണ കുമാർ ആണ് . യുവി ക്രിയേഷൻസും ടി-സീരീസും ഒന്നിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ട്രെയ്ലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. രാധേ ശ്യാം എന്ന ചിത്രത്തിലെ നേരത്തെ തന്നെ റിലീസ് ചെയ്ത ഫോട്ടോകളും പാട്ടുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു .


1970-കളിലെ യൂറോപ്പ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് . ജസ്റ്റിൻ പ്രഭാകരൻ ആണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. മനോജ് പരമഹംസനാണ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് . ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് കോത്തഗിരി വെങ്കിടേശ്വര റാവു ആണ് . ഭുഷൻ കുമാര്‍ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത് നിക്ക് പവൽ ആണ്. ചിത്രത്തിന്റെ ശബ്‌ദ രൂപകല്‍പന മനോഹരമാക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ് . നൃത്തം കൈകാര്യം ചെയ്യുന്നത് വൈഭവിയും , തോട്ട വിജയഭാസ്‌കർ, ഇഖ ലഖാനി എന്നിവർ ഒന്നിച്ച് കോസ്റ്റ്യൂം ഡിസൈനിംഗ് നിർവഹിച്ചിരിക്കുന്നത് .


സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ ചിത്രത്തിൽ എത്തുന്നു. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത് . ‘പൂജ ഹെഗ്ഡെ’ അവതരിപ്പിക്കുന്നത് പ്രേരണ എന്ന കഥാപാത്രത്തെയാണ് . രാധാ കൃഷ്ണ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലായി എത്തുന്നുണ്ട് .


ഇന്ത്യയിലെ കോവിഡ്-19 പകർച്ചവ്യാധി കാരണം ചിത്രത്തിന്റെ റിലീസ് നീട്ടുകയായിരുന്നു . പിന്നീട് സംക്രാന്തി ഉത്സവത്തോടനുബന്ധിച്ച് 2022 ജനുവരി 14-ന് തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യുവാൻ തീരുമാനിക്കുകയായിരുന്നു.

ആക്ഷൻ റൊമാൻ്റിക് രംഗങ്ങൾ കോർത്തിണക്കി പ്രഭാസ് – പൂജ ഹെഗ്‌ഡെ ചിത്രം രാധേ ശ്യാം..! മലയാളം ട്രൈലർ കാണാം.. Read More »

Scroll to Top